എടത്വ: നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം യാഥാർത്യമാകാൻ ഇനി മണിക്കൂറുകൾ മാത്രം. ആർപ്പുവിളികളാലും വഞ്ചിപ്പാട്ടിനാലും മുകരിതമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുതുവത്സരദിനത്തിൽ 11.30 നും 11.54 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തലവടി ചുണ്ടൻ വള്ളം നീരണിയും. വീടുകളും വഴിയോരങ്ങളും അലങ്കരിച്ചാണ് തലവടി ഗ്രാമവാസികൾ തലവടി ചുണ്ടനെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. പ്രദേശം ആകെ ഉത്സവ ലഹരിയിലായി കഴിഞ്ഞു. മാലിപ്പുരയുടെ മറ നീക്കിയതോടു കൂടി നൂറ് കണക്കിന് ജലോത്സവ പ്രേമികൾ ആണ് നീരണിയലിനായി ഒരുങ്ങിയിരിക്കുന്ന തലവടി ചുണ്ടനെ കാണാൻ എത്തുന്നത്.പ്രദർശന തുഴച്ചിലിന് വേണ്ടി ഇതിനോടകം തലവടി ചുണ്ടൻ ഡാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തുഴച്ചിൽ ആരംഭിച്ചു കഴിഞ്ഞു. നീരണിയലിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് സമിതി പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന…
Category: KERALA
കേരള സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
കോഴിക്കോട്: ജില്ലയിൽ ജനുവരി മൂന്ന് മുതൽ ഏഴ് വരെ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കലോത്സവത്തിൽ 239 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 14,000 വിദ്യാർഥികൾ പങ്കെടുക്കും. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും 1000 രൂപ ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പ് നൽകും. വിധിനിർണയത്തിനായി കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖരെ കണ്ടെത്തിയിട്ടുണ്ട്. വിധികർത്താക്കളുടെ തീരുമാനത്തെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ അത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാനതല അപ്പീൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കലോത്സവത്തിന്റെ സ്വാഗതഗാനവും നൃത്താവിഷ്കാരവും ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനെത്തുന്ന കുട്ടികളെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനായി തയ്യാറാക്കിയ കൊടിമരത്തിൽ ജനുവരി 3 ന് രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. അതിഥികൾക്ക് നൽകുവാനുള്ള പരിസ്ഥിതി സൗഹൃദമായ ബാഡ്ജുകൾ തയ്യാറാക്കിയിട്ടുണ്ട്.…
ചന്ദനക്കുറി തൊട്ടാലും കാവി മുണ്ടുടുത്താലും ബിജെപി ആവില്ല; എകെ ആന്റണിയുടെ പരാമർശങ്ങളെ പിന്തുണച്ച് രമേശ് ചെന്നിത്തല
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മൃദു ഹിന്ദുത്വ പരാമർശങ്ങളെ പിന്തുണച്ച് എഐസിസി അംഗം രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാജ്യത്തെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ വിലയിരുത്തി എ.കെ. ആന്റണി പറഞ്ഞതാണ് ശരിയായ നിലപാടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരേയും ഉൾക്കൊണ്ടു പോകുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രഖ്യാപിതമായ നയം. അതാണ് ആന്റണി പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി. ആവില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബി.ജെ.പി. ആകുമോ. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാൻ ബി.ജെ.പിയെ സിപിഎം ശ്രമിക്കുന്നതിനേയാണ് എ.കെ. ആന്റണി എതിർത്തതെന്നും ചെന്നിത്തല പറഞ്ഞു.
ഭ്രൂണമരണത്തിൽ ദുരൂഹത; സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
കൊച്ചി: മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ദുരൂഹതയുമായി കുട്ടിയുടെ ബന്ധുക്കൾ. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന അമ്മയുടെ പരാതിയെ തുടർന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. പേഴക്കപ്പിള്ളി സ്വദേശി റഹിമ നിയാസ് എന്ന സ്ത്രീയുടെ ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിൽ സംഘർഷമുണ്ടായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് സംശയം തോന്നിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. ഒന്നര മണിക്കൂർ സ്കാനിംഗിനു ശേഷം കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ബഹളം വെക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തു.
കോവിഡ്-19 ഭീതി: സംസ്ഥാനത്തെ 60 വയസ്സിനു മുകളിലുള്ളവർ കരുതലായി വാക്സിന് എടുക്കണമെന്ന്
60 വയസ്സ് കഴിഞ്ഞവരും അനുബന്ധ രോഗങ്ങളുള്ളവരും ആരോഗ്യ മുന്‍ നിര പ്രവർത്തകരും കരുതല്‍ കോവിഡ് വാക്സിന് ഉടൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം നിർദേശിച്ചു. സംസ്ഥാനത്ത് നിലവിൽ ശരാശരി 7000 പരിശോധനകൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിലാണ്. ആവശ്യത്തിന് ഓക്സിജൻ ഉൽപ്പാദനവും നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി.
സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയ ചേരിക്കായുള്ള പരിശ്രമങ്ങൾ തുടരും: ഡോ. എസ്.ക്യു.ആർ ഇല്യാസ്
മലപ്പുറം: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സംഘ്പരിവാർ വിരുദ്ധ ചേരിയുടെ രാഷ്ട്രീയ അധികാരത്തിനായുള്ള പരിശ്രമങ്ങൾ തുടരുമെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ്. ക്യു. ആർ ഇല്യാസ്. ഫാഷിസത്തിനെതിരെ മുഖാമുഖം നിൽക്കുക എന്നത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസമായി മലപ്പുറത്ത് നടന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലിയും പൊതുസമ്മേളനവും വാരിയംകുന്നൻ നഗറിൽ (വലിയങ്ങാടി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് നിലപാടുകൾക്കെതിരെ പൊരുതിയതിന്റെ പേരിൽ രണ്ട് വർഷം അന്യായമായി തടവിലിട്ട മകൻ ഉമർ ഖാലിദിനെ കണ്ടിട്ടാണ് ഞാൻ വരുന്നത്. അവന്റെ സഹോദരിയുടെ വിവാഹമായിരുന്നു ഇന്നലെ. മകൻ ഒരാഴ്ചത്തേക്ക് പുറത്തിറങ്ങിയത് സന്തോഷകരമായ കാര്യമാണെങ്കിലും ഉമർ ഖാലിദിനെ പോലെയുള്ള അനേകം മുസ്ലിം ചെറുപ്പക്കാർ, ന്യൂനപക്ഷ – ദലിത് വിഭാഗങ്ങൾ വർഷങ്ങളായി ജയിലറക്കുള്ളിലാണ് എന്ന ബോധ്യമാണ് വിവാഹച്ചടങ്ങുകൾ വിട്ട്, ഒരാഴ്ചത്തേക്ക് മാത്രം എന്നോടൊപ്പമുണ്ടാകുന്ന ഉമർ ഖാലിദിനെ…
മൂന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ ഒരു ലക്ഷം പ്രവർത്തകർ അണിനിരന്ന് കരുത്ത് തെളിയിച്ച് വെൽഫെയർ പാർട്ടിയുടെ ബഹുജന റാലി
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ലക്ഷത്തോളം പ്രവർത്തകർ അണിനിരന്ന ബഹുജന റാലിയോടെയും പൊതുസമ്മേളനത്തോടെയും വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് സമാപനം. മലപ്പുറം ജില്ലയിലെ വെൽഫെയർ പാർട്ടിയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു മലപ്പുറം ടൗൺ നിറഞ്ഞുകവിഞ്ഞു നീങ്ങിയ പ്രകടനം.ശിങ്കാരിമേളം, കോൽക്കളി, ദഫ് മുട്ട്, ഒപ്പന, കളരിപ്പയറ്റ്, തുടങ്ങിയ സാംസ്കാരിക രൂപങ്ങങ്ങൾ റാലിക്ക് നിറപ്പകിട്ടേകി. രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും വർത്തമാന രാഷ്ട്രീയ- സാമൂഹിക അവസ്ഥകൾ വരച്ചുകാണിക്കുന്ന നിശ്ചല ദൃശ്യങ്ങളും റാലിയുടെ ഭാഗമായുണ്ടായിരുന്നു.ഭരണഘടനയെ അട്ടിമറിക്കുന്ന നീക്കങ്ങൾ, വർഗീയ രാഷ്ട്രീയം, വംശീയത, രാഷ്ട്രീയ തടവുകാർ, പൗരത്വ പ്രക്ഷോഭം, സവർണ്ണ സംവരണം , സ്വജനപക്ഷപാതം, മലബാർ വിവേചനം, തീരദേശത്തോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങളാണ് ശ്രദ്ധേയമായി ആവിഷ്കരിച്ചത്. നവോത്ഥാന നായകന്മാരും ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികളും സംഭാവന ചെയ്ത സംസ്കാരത്തിൻ്റെയും ചരിത്രങ്ങളുടെയും ചിത്രീകരണവും നടന്നു. ഹിന്ദുത്വ ഫാസിസത്തിന്റെ ഭരണഘടന അട്ടിമറികളെ ചോദ്യം ചെയ്യുന്ന മുദ്രാവാക്യങ്ങൾ പ്രകടനത്തിലുടനീളം…
വ്യത്യസ്ത മാപ്പുകളിറക്കി ബഫര്‍സോണില്‍ സര്‍ക്കാര്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നതിന്റെ പിന്നില്‍ ഗൂഢാലോചന: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: മൂന്നാംതവണയും വ്യത്യസ്ത മാപ്പുകളിറക്കി സംസ്ഥാന സര്‍ക്കാര്‍ ബഫര്‍സോണ്‍ വിഷയത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നതിന്റെ പിന്നില്‍ വനവല്‍ക്കരണ ഗൂഢാലോചനയും കോടതിയെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢലക്ഷ്യവുമാണെന്ന് വ്യക്തമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍. സുപ്രീംകോടതി 2022 ജൂണ്‍ 3ലെ വിധിന്യായത്തിലൊരിടത്തും റവന്യൂ ഭൂമിയില്‍ ബഫര്‍സോണ്‍ വേണമെന്ന് പറഞ്ഞിട്ടില്ല. വിധിക്കടിസ്ഥാനമായ രാജസ്ഥാനിലെ ജാമുരാംഗര്‍ വന്യജീവി സങ്കേതത്തിനു ചുറ്റുമായി ഉപജീവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ 500 മീറ്ററായി ചുരുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടുമ്പോള്‍ ബഫര്‍സോണ്‍ പൂജ്യമായി നിജപ്പെടുത്തുന്ന സാധ്യതകള്‍ വ്യക്തമാക്കുന്നുണ്ട്. സുപ്രീംകോടതി വിധിയിലൂടെ ബഫര്‍സോണ്‍ യാഥാര്‍ത്ഥ്യമാണെന്നിരിക്കെ അതില്‍ നിന്ന് ഇളവ് ലഭിക്കാന്‍ ജനവാസമേഖലകളും നിര്‍മ്മാണങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള രേഖാമൂലമുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാനം സി.ഇ.സി.വഴി കോടതിയില്‍ സമര്‍പ്പിക്കേണ്ടത്. ഉപഗ്രഹ സര്‍വ്വേയെക്കുറിച്ചുള്ള സുപ്രീംകോടതി പരാമര്‍ശം വനത്തിനുള്ളിലെ ഫിസിക്കല്‍ സര്‍വ്വേയുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണെന്നും വ്യക്തമാണ്. ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങള്‍ മിക്കവയും വനത്തിനുള്ളിലായിരിക്കുമ്പോള്‍ വനാതിര്‍ത്തിക്കുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തുന്നതില്‍…
പിഎഫ്ഐ ഗൂഢാലോചന കേസിൽ കേരളത്തിലെ 56 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാഴാഴ്ച കേരളത്തിലെ 56 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഈ വർഷം സെപ്റ്റംബറിൽ ആഭ്യന്തര മന്ത്രാലയം നിരോധിച്ച പിഎഫ്ഐയുടെ കേഡറുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി ആളുകളുടെ സ്ഥലങ്ങളിലും ഓഫീസുകളിലും ഇപ്പോഴും റെയ്ഡുകള്‍ തുടരുകയാണ്. ഡൽഹിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിന് ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്തവരെയും തേടിയാണ് എൻഐഎ പരിശോധന.തിരുവനന്തപുരം ജില്ലയിലെ മൂന്നിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ ആണ് റെയ്ഡ് നടക്കുന്നത്. പി.എഫ്.ഐ തിരുവനന്തപുരം സോണൽ മുൻ പ്രസിഡൻറ് നവാസ് തോന്നയ്ക്കൽ, സംസ്ഥാന കമ്മിറ്റി മുൻ അംഗം സുൽഫി വിതുര, പി.എഫ്.ഐ പ്രവർത്തകൻ പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. തിരുവനന്തപുരത്ത് എൻ.ഐ.എ ഡിവൈ.എസ്.പി ആർ.കെ.പാണ്ടിന്റെ നേതൃത്വത്തിലാണ് പരിശോധന. എറണാകുളം റൂറലിൽ 12…
വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനം: ബഹുജന റാലിയും സമാപന പൊതുസമ്മേളനവും നാളെ
മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബഹുജന റാലിയും സമാപന പൊതുസമ്മേളനവും മലപ്പുറത്ത് ഡിസംബർ 29 നടക്കും. ഡിസംബർ 27, 28 തീയതികളിലായി പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗറിൽ (മലപ്പുറം താജ് ആഡിറ്റോറിയത്തിൽ) നടന്ന പ്രതിനിധി സമ്മേളനത്തിൽ നിന്നും സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി, ഫെഡറൽ ജനറൽ കൗൺസിൽ എന്നിവ തെരഞ്ഞെടുത്തു. ഡിസംബർ 29- ന് വൈകു. 3 മണിക്ക് മലപ്പുറം ജില്ലയിലെ പ്രവർത്തകർ അണിനിരക്കുന്ന ബഹുജന റാലിയും 5 മണിക്ക് വലിയങ്ങാടിയിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. റാലിയിലും പൊതുസമ്മേളനത്തിലും മലപ്പുറം ജില്ലയിലെ ഒരു ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ്. ക്യൂ.ആർ ഇല്യാസ് പുതിയ സംസ്ഥാന ഭാരവാഹികളെയും കമ്മിറ്റിയും പ്രഖ്യാപിക്കും. വിടുതലൈചിറൈ കച്ചി നേതാവ് തോൾ തിരുമാവളവൻ എം.പി, സഞ്ജീവ് ഭട്ട് ഐ.പി.എസിന്റെ ഭാര്യയും…
