എൻഐഐഎസ്ടി ഡയറക്ടറായി സി. ആനന്ദരാമകൃഷ്ണൻ ചുമതലയേറ്റു

തിരുവനന്തപുരം: എഞ്ചിനീയറിംഗിലും ഭക്ഷ്യ സംസ്കരണത്തിലും വിദഗ്ധനായ സി. ആനന്ദരാമകൃഷ്ണൻ തിരുവനന്തപുരത്തെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ (എൻഐഐഎസ്ടി) ഡയറക്ടറായി വെള്ളിയാഴ്ച ചുമതലയേറ്റു. ഡോ. ആനന്ദരാമകൃഷ്ണൻ എൻഐഐഎസ്ടി ഡയറക്ടറായി ചുമതലയേൽക്കുന്നതിനുമുമ്പ് മൈസൂരിലെ സിഎസ്ഐആർ-സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിഎഫ്ടിആർഐ) ഫുഡ് എൻജിനീയറിങ് വിഭാഗത്തിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റായിരുന്നു. യുകെയിലെ ലോബറോ സർവകലാശാലയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടിയിട്ടുള്ള അദ്ദേഹം, 2016 മുതൽ 2022 വരെ തഞ്ചാവൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്‌മെന്റ് (NIFTEM-T) ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫുഡ് ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ നിയന്ത്രിതവും ലക്ഷ്യവുമായ പ്രകാശനത്തിനായി എഞ്ചിനീയറിംഗ് ചെയ്ത നാനോ, മൈക്രോ സ്കെയിൽ ഡെലിവറി സിസ്റ്റങ്ങളുടെ രൂപകൽപ്പന, 3D ഫുഡ് പ്രിന്റിംഗ്, എഞ്ചിനീയറിംഗ്…

ഗവര്‍ണ്ണറെ കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവ്വകലാശാലകളുടെയും ഏക ചാൻസലർ എന്ന നിലയിൽ ഗവർണറെ നീക്കാൻ തീരുമാനിച്ചതിന് ശേഷം, കലാ-സാംസ്‌കാരിക സർവ്വകലാശാലയായ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കാൻ സർക്കാർ വ്യാഴാഴ്ച തീരുമാനമെടുത്തു. കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ചാൻസലറായി നിയമിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി സർവകലാശാലയുടെ ചട്ടങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് വ്യാഴാഴ്ച വൈകുന്നേരത്തോടെ പുറത്തിറങ്ങി. സർക്കാർ ചട്ടങ്ങളിലെ ക്ലോസ് 4.25.0 ഭേദഗതി ചെയ്യുകയും സർവ്വകലാശാലയുടെ ചാൻസലർ ‘സ്‌പോൺസറിംഗ് ബോഡി നിയമിക്കുന്ന ചാൻസലർ’ ആയിരിക്കുമെന്ന വ്യവസ്ഥ അവതരിപ്പിക്കുകയും ചെയ്തു. മറ്റ് സർവ്വകലാശാലകളിലെ ചാൻസലർമാരുടെ നിയമനത്തിലും സംസ്ഥാന സർക്കാർ സമാനമായ രീതി സ്വീകരിച്ചിരുന്നു. സ്ഥാപനത്തിന്റെ ഭരണ സംവിധാനവും മാനേജ്‌മെന്റ് ഘടനയും പൂർണമായും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവന്നു. ഭരണസംവിധാനവും മാനേജ്‌മെന്റ് ഘടനയും കേരള സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അതിനുള്ള നിയമങ്ങളും ഉത്തരവുകളും അവസരങ്ങൾക്കനുസരിച്ച് പുറപ്പെടുവിക്കുമെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ ഉത്തരവ് പ്രകാരം…

ചാൻസലറെ മാറ്റാനുള്ള ഓർഡിനൻസില്‍ ഗവര്‍ണ്ണര്‍ ഒപ്പു വെച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ഓർഡിനന്‍സില്‍ ഒപ്പിടാതെ ഗവർണർ തീരുമാനം നീട്ടി വെക്കുകയോ രാഷ്ട്രപതിയുടെ തീരുമാനത്തിന് അയക്കുകയോ ചെയ്താല്‍ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണ്ണറുടെ ഒപ്പിനായി ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവനിലേക്ക് അയക്കും. രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വി​ടാ​ന്‍ ത​ക്ക കാ​ര​ണം ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഓ​ര്‍​ഡി​ന​ന്‍​സി​ലെ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​മോ രാ​ഷ്ട്ര​പ​തി​യു​ടെ അ​നു​മ​തി​യോ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാം. ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പു​വ​ച്ചി​ല്ലെ​ങ്കി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ ബി​ല്ല് കൊ​ണ്ടു​വ​രും. ഗ​വ​ര്‍​ണ​ര്‍ ​ഓ​ര്‍​ഡി​ന​ന്‍​സ് രാ​ഷ്ട്ര​പ​തി​ക്ക്​ അയ​ച്ചാ​ലും ബി​ല്ല് കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​രി​നു ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി സ​ഭാ​യോ​ഗ​ത്തി​ല്‍ അ​ടു​ത്ത നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ തീ​യ​തി തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് പുറത്തുവരുന്ന സൂ​ച​ന. ഗവർണറെ 14 സര്‍‌വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു. വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലർമാരായി…

വി സി നിയമനത്തിൽ നിയമപ്രശ്‌നമുണ്ടെന്ന സർക്കാരിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: ഡോ. സിസ തോമസിനെ സാങ്കേതിക സർവകലാശാല വിസിയായി നിയമിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഡോ. സിസക്കെതിരെ ഹർജി നൽകാൻ സർക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. വിസി നിയമനത്തിന് സർക്കാര്‍ നിര്‍ദ്ദേശിച്ചവരുടേയും ഡോ. സിസ തോമസിന്റേയും യോഗ്യതയെക്കുറിച്ച് ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. വി സിയെ ശുപാര്‍ശ ചെയ്യേണ്ടത് സര്‍ക്കാരാണെന്നും എന്നാല്‍ സിസ തോമസിനെ ഗവര്‍ണ്ണര്‍ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ ഹർജിയില്‍ പറയുന്നത്. നിയമ വിരുദ്ധമായ ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. നിയമനം സ്റ്റേ ചെയ്യണം എന്ന സര്‍ക്കാര്‍ ആവശ്യം നേരത്തെ ഹർജി പരിഗണിച്ചപ്പോള്‍ കോടതി തള്ളിയിരുന്നു. വിസി നിയമനത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ശിപാര്‍ശകള്‍ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് കെടിയു വിസിയുടെ ചുമതല…

എംഡിഎംഎയുമായി ആൽബം നടൻ ഉള്‍പ്പടെ രണ്ടു പേരെ അറസ്റ്റു ചെയ്തു

തൃശൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ആൽബം താരം ഉൾപ്പെടെ രണ്ട് യുവാക്കൾ അറസ്റ്റിൽ. കോടാലി മോനോടി ചെഞ്ചേരി വളപ്പിൽ വീട്ടിൽ അരുൺ, മൂന്ന് മുറി ഒമ്പതുങ്ങള്‍ അമ്പലപ്പാടൻ വീട്ടിൽ നിഖിൽ എന്നിവരാണ് അറസ്റ്റിലായത്. വെട്ടുകടവ് പാലത്തിന് സമീപത്ത് നിന്നാണ് അഞ്ച് ഗ്രാം എംഡിഎംഎയുമായി ഇവരെ പിടികൂടിയത്. അറസ്റ്റിലായവരിൽ അരുൺ ചില മലയാളം സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ കൊരട്ടി സ്റ്റേഷന്‍ പരിധിയില്‍ വെച്ച് തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുളള തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും കൊരട്ടി പൊലീസും ചേര്‍ന്ന് പിടികൂടിയത്.

ഫ്രറ്റേണിറ്റി മൂവ്മെന്റ് റിസർവേഷൻ സമ്മിറ്റിന് നാളെ തുടക്കം

കോഴിക്കോട്: ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച സുപ്രധാന ആശയങ്ങളിൽ ഒന്നാണ് സംവരണം. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്ന് പോയ സമൂഹങ്ങൾക്ക് ഭരണപരമായ പങ്കാളിത്തവും ദേശീയ വിഭവങ്ങളിന്മേലുള്ള അവകാശവുമാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്. സംവരണം ക്രിയാത്മകമായി നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് രൂപീകരണ കാലം മുതൽ തന്നെ രംഗത്തുണ്ട്. നിയമപരമായ ഇടപെടലുകളും സമരങ്ങളും തുടരുമ്പോൾ തന്നെ പുതിയ ഭാഷയും ശൈലിയും രൂപപ്പെടുത്തി സംവരണ അവകാശങ്ങൾ നേടിയെടുക്കാനുള്ള ശ്രമത്തെ ശക്തിപ്പെടുത്തുക എന്നത് സാമൂഹിക ജനാധിപത്യത്തിന് അനിവാര്യമാണെന്ന് ഫ്രറ്റേണിറ്റി മനസ്സിലാക്കുന്നു. അതിനുള്ള ശ്രമങ്ങളുടെ തയ്യാറെടുപ്പാണ് ‘അവകാശം, ആത്മാഭിമാനം, സാമൂഹിക നീതി, എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കി ‘ന്യായമായ പങ്കാളിത്തം, പ്രാതിനിധ്യം’ എന്ന ദിവസങ്ങളിലായി തലക്കെട്ടിൽ സംഘടിപ്പിക്കുന്ന റിസർവേഷൻ സമ്മിറ്റ്, മുൻ യു. ജി. സി ചെയർമാൻ ഡോ:സുഖതോ തൊറാട്ട്, സാമ്പത്തിക സംവരണ കേസിൽ സുപ്രിം കോടതിയിൽ ഹാജരാകുന്ന അഡ്വക്കേറ്റും നാഷണൽ ലോ…

ആ​ല​പ്പു​ഴ​യി​ൽ 19-കാരി ഉള്‍പ്പടെ മൂന്നു യുവാക്കളെ എംഡി‌എം‌എയുമായി പിടികൂടി

ആ​ല​പ്പു​ഴ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 11 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി 19-കരി ഉള്‍പ്പടെ മൂന്നു യുവാക്കളെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു. ക​ണ്ണൂ​ർ കൊ​ള​വ​ല്ലൂ​ർ കു​ണ്ട​ൻ​ചാ​ലി​ൽ കു​ന്നേ​ത്തു​പ​റ​മ്പ് ഹൃ​ദ്യ (19), ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി ചു​ങ്ക​നാ​നി​ൽ വീ​ട്ടി​ൽ ആ​ൽ​ബി​ൻ (21), കോ​ത​മം​ഗ​ലം ഇ​ഞ്ച​ത്തൊ​ട്ടി വ​ട്ട​ത്തു​ണ്ടി​ൽ നി​ഖി​ൽ (20) എ​ന്നി​വ​രെയാണ് പോലീസ് പിടികൂടിയത്. ബൈ​പ്പാ​സി​ൽ വാ​ഹ​ന പരിശോധന നടത്തുകയായിരുന്ന പോലീസ് ഇവരുടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും സ്പീഡില്‍ മുന്നോട്ടു പോകുകയും, ഒരു ഇ​ല​ട്രി​ക് പോ​സ്റ്റി​ലിടി​ക്കുകയും ചെയ്തു. എന്നാല്‍, വാഹനത്തില്‍ നിന്ന് മൂവരും ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് കാറിനുള്ളില്‍ എം‌ഡി‌എം‌എ കണ്ടെത്തിയത്. പോലീസ് മൂവരേയും അറസ്റ്റു ചെയ്യുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഗിനിയയിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നു; മോചനത്തിനായി ശ്രമം തുടരുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

കൊച്ചി: ഗിനിയയിൽ തടവിലാക്കപ്പെട്ട രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ലുബ തുറമുഖത്ത് എത്തിച്ചു. ലുബ തുറമുഖം വഴി യുദ്ധക്കപ്പലില്‍ നൈജീരിയയിലേക്ക് കൊണ്ടുപോകാൻ ശ്രമം നടക്കുന്നതായാണ് റിപ്പോർട്ട്. തടവില്‍ കഴിയുന്ന കൊല്ലം സ്വദേശി വിജിത്താണ് ഇക്കാര്യം അറിയിച്ചത്. നൈജീരിയയില്‍ എത്തിയാല്‍ എന്താകുമെന്ന് അറിയില്ലെന്ന് മലയാളികള്‍ അടക്കമുള്ളവര്‍ ഒടുവിൽ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. അതേസമയം, തടവിലായ മുഴുവൻ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവരാൻ നയതന്ത്ര തലത്തിൽ ഊർജിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായ കാര്യങ്ങളുമായി മുന്നോട്ടുപോകാൻ വൈകുന്നത് മാത്രമാണ് ഇപ്പോൾ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് ഇരു രാജ്യങ്ങളും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 നാവികരെയാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ തടവിലാക്കിയിരിക്കുന്നത്. നോര്‍വെ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പിലിലെ ജീവനക്കാരാണ് ഇവര്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന്…

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു; വീണ്ടും റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ മുഖ്യ പ്രതിയായ ഗ്രീഷ്മയെ ഇന്ന് കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് വീണ്ടും റിമാന്‍ഡ് ചെയ്തു. അതേസമയം, തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിളുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍ പാറശാല പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ഇന്ന് സ്ഥലം മാറ്റി.

സന്ദീപാനന്ദഗിരിയുട ആശ്രമം കത്തിച്ചത് സഹോദരനും സുഹൃത്തുക്കളുമാണെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: നാല് വർഷത്തിന് ശേഷം സന്ദീപാനന്ദഗിരി ആശ്രമം കത്തിക്കൽ കേസിൽ നിർണായക വെളിപ്പെടുത്തൽ. തന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമത്തിന് തീയിട്ടതെന്നാണ് യുവാവ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന് കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരി മൂന്നിനാണ് പ്രകാശ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. മരിക്കുന്നതിന് മുമ്പ് പ്രകാശ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായി പ്രശാന്ത് പറഞ്ഞു. പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. 2018 ഒക്ടോബർ 27 നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത്. പുലർച്ചെയാണ് സംഭവം. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കാറുകൾ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൂടാതെ, ആശ്രമത്തിന് മുന്നിൽ ആദരാഞ്ജലി എന്നെഴുതിയ റീത്തും വച്ചു. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിന് അനുകൂലമായ നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്. ഇതിൽ സംഘപരിവാർ സംഘടനകളുടെ…