തിരുവനന്തപുരം: കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്യവേ യാത്രക്കാര്‍ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിന്റെ സ്വര്‍ണ്ണ മാല മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് തെക്കേക്കുളം സ്വദേശി തിരുവനന്തപുരം ചാക്കയിൽ താമസിക്കുന്ന എം. സുമിത്രയെയാണ് (27) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഡിപ്പോയിൽ നിന്നും തൊളിക്കോട്ടേക്ക് പോവുകയായിരുന്ന ബസില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഇവരുടെ കൈയിൽ നിന്നും കുട്ടിയുടെ മാല കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ പേരിൽ പുന്നപ്ര, നോർത്ത് പറവൂർ, തിരുവല്ല, ചങ്ങനാശ്ശേരി, തിരുവനന്തപുരം മെഡിക്കൽ കോളജ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.
Category: KERALA
തൃശൂര്‍ മതിലകത്ത് തെരുവു നായകളുടെ ആക്രമണത്തില്‍ ആറ് ആടുകള്‍ ചത്തു
തൃശൂർ: മതിലകത്ത് ആടുകൾക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. ആറ് ആടുകൾ ചത്തു. അഞ്ചെണ്ണത്തിന് പരിക്കേറ്റു. കല്ലൂപറമ്പിൽ നസീബ് എന്നയാൾ വളർത്തുന്ന ആടുകളാണ് ആക്രമണത്തിനിരയായത്. മതിലകം വാട്ടർ ടാങ്കിന് സമീപത്താണ് സംഭവം. ആട് കർഷകനായ നസീബിൻറെ വീട്ടുവളപ്പിലായിരുന്നു ഇവയെ വളർത്തിയിരുന്നത്. വീട് പൊളിക്കുന്നതിനാൽ രണ്ട് ദിവസത്തോളമായി ആടുകളെ സമീപത്തെ പറമ്പിലേക്ക് മാറ്റിക്കെട്ടിയിരുന്നു. ആടുകളുടെ നിലവിളി ശബ്ദം കേട്ട് സമീപത്തെ വീട്ടുകാരാണ് നസീബിനെ വിവരമറിയിച്ചത്. ഓടിയെത്തി ഗേറ്റ് തുറന്നപ്പോൾ നായ്ക്കൂട്ടം മതില് ചാടി രക്ഷപ്പെടുന്നത് കണ്ടെന്ന് ഉടമ നസീബ് പറഞ്ഞു. ഭൂരിപക്ഷം ആടുകളുടെ കഴുത്തിനാണ് പരിക്ക്. ഉടൽ കടിച്ച് കീറുകയോ മാംസം ഭക്ഷിക്കുകയോ ചെയ്തിട്ടില്ല. സംഭവത്തിൽ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി നസീബ് വ്യക്തമാക്കി.
മേയറുടേതെന്ന പേരില്‍ വ്യാജ കത്ത് പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം നഗര സഭ
തിരുവനന്തപുരം: മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭയുടെ മുന്നറിയിപ്പ്. കരാര്‍ നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്ത് നല്‍കിയെന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി നഗരസഭ രംഗത്തെത്തിയിരിക്കുന്നത്. നഗരസഭയുടെ വിശദീകരണം: “തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇങ്ങിനെയൊരു കത്ത് മേയര്‍ എന്ന നിലയിലോ മേയറുടെ ഓഫീസില്‍ നിന്നോ നല്‍കിയിട്ടില്ല. ഇത്തരത്തില്‍ കത്ത് നല്കുന്ന പതിവും നിലവിലില്ല.മേയര്‍ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്.വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു. ഔദ്യോഗികമായി അത് നടന്ന് വരുകയാണ്. ഇത്തരത്തില്‍ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാന്‍ ചിലര്‍ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു.ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവര്‍ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നത്.ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട്…
80-കാരിക്ക് രേഖ നല്കാന് വിസമ്മതിച്ച കൃഷി ഓഫീസറെ എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് സ്ഥലം മാറ്റി
കൊച്ചി: 80കാരിക്ക് രേഖ നൽകാതിരുന്ന കൃഷി ഓഫീസറെ എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് സ്ഥലം മാറ്റി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ സംഭവത്തിലും 80കാരിക്ക് നീതി നിഷേധിക്കപ്പെട്ട സംഭവത്തിലുമാണ് കൃഷി ഓഫീസർക്കെതിരെ നടപടിയെടുത്തത്. എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിലെ കൃഷി ഓഫീസർ എംബി രശ്മിയെയാണ് കണ്ണൂർ ജില്ലയിലെ ന്യൂ മാഹി കൃഷി ഭവനിലേക്ക് സ്ഥലം മാറ്റിയത്. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് രേഖക്കായെത്തിയ 80 വയസുകാരിക്ക് രേഖ നൽകാതിരുന്ന സംഭവത്തിലാണ് നടപടി. പായിപ്ര പഞ്ചായത്തിലെ 22-ാം വാർഡിൽ താമസിക്കുന്ന എലിയാമ്മയാണ് ഭൂമി തരംമാറ്റുന്നതിന് കൃഷി ഓഫീസറെ സമീപിച്ചത്. എന്നാല്‍, രേഖ നല്കാന് കൃഷി ഓഫീസര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പരാതിയുമായി ഏലിയാമ്മ പഞ്ചായത്തിനെ സമീപിച്ചു. കൃഷി ഓഫീസറുടെ നടപടിയിൽ പ്രധിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയുടെ നേതൃത്വത്തിൽ കൃഷി ഭവന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധ പ്രകടനം നടത്തി. ഒടുവിൽ കൃഷി വകുപ്പിലെ…
സത്യപ്രതിജ്ഞാ ലംഘനം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ വിജിലൻസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി
തിരുവനന്തപുരം: സ്വന്തം പാർട്ടിക്കാരെ നിയമിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയതിന് തിരുവനന്തപുരം മേയർക്കെതിരെ വിജിലൻസിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി. മേയർ പദവി ദുരുപയോഗം ചെയ്ത് ജില്ലാ സെക്രട്ടറിക്ക് ജീവനക്കാരെ നിയമിക്കാൻ കത്ത് നൽകിയതിലൂടെ ആര്യ രാജേന്ദ്രന് മേയറായും കൗൺസിലറായും തുടരാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് നാഷണൽ കോഓഓർഡിനേറ്റർ ജെ.എസ്. അഖിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിൽ വരുന്ന കാര്യങ്ങളിൽ ഭയമോ വിദ്വേഷമോ പക്ഷപാതമോ കൂടാതെ തീരുമാനമെടുക്കുമെന്ന സത്യവാങ്മൂലത്തിന്റെ ലംഘനം കൂടിയാണ് ഇതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാന് നൽകിയ കത്തിൽ അഖിൽ ചൂണ്ടിക്കാട്ടി. അതിനിടെ, അഴിമതി, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവയിൽ മേയർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നേതാവും മുൻ കൗൺസിലറുമായ ജി.എസ്. ശ്രീകുമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗത്തിൽ 295 തസ്തികകളിലേക്ക് കരാർ നിയമനത്തിന്…
ഡിഎൻഎ പരിശോധന നടത്താന്‍ ബലാത്സംഗക്കേസുകളിലെ പ്രതിയുടെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി
എറണാകുളം: ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിളുകൾ ശേഖരിക്കാൻ പ്രതികളുടെ സമ്മതം ആവശ്യമില്ലെന്ന് ഹൈക്കോടതി. പത്തനംതിട്ട സ്വദേശി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. 15 വയസ്സുള്ള പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ രക്തസാമ്പിൾ ശേഖരിക്കുന്നത് തടയണമെന്നായിരുന്നു ആവശ്യം. ബലാത്സംഗം, പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമിക്കൽ തുടങ്ങിയ കേസുകളിൽ ഒന്നാംപ്രതിയാണ് ഹർജിക്കാരൻ. ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് കുഞ്ഞ് പിറന്നിരുന്നു. ഒളിവിൽപ്പോയ പ്രതി കീഴടങ്ങിയതോടെയാണ് വിചാരണ ആരംഭിച്ചത്. തുടരന്വേഷണത്തിനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ കീഴ്ക്കോടതി അനുവദിച്ചു. പ്രതി വിസമ്മതിച്ചെങ്കിലും ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കാനും ലൈംഗികശേഷി പരിശോധിക്കാനും അനുമതി നൽകി. ഇരയുടെയും കുഞ്ഞിന്റെയും രക്തം ശേഖരിക്കാൻ അവരും അനുമതി നൽകി. എന്നാൽ, അന്തിമ റിപ്പോർട്ട് നൽകി കുറ്റം ചുമത്തിയശേഷം അന്വേഷണവുമായി ബന്ധപ്പെട്ട് ഉത്തരവിടാൻ കീഴ്ക്കോടതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗക്കേസുകളിൽ ആവശ്യമെങ്കിൽ…
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഎം; അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേത്
തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനമുൾപ്പെടെയുള്ള സർവകലാശാലാ വിഷയങ്ങളിൽ സർക്കാരുമായി നിരന്തരം സംഘർഷം പുലർത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സി.പി.എം. ഇന്നു തുടങ്ങുന്ന രണ്ടു ദിവസത്തെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യം വിശദമായി പരിശോധിക്കും. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണ്ണറുടെ ചാൻസലര്‍ സ്ഥാനം. ഇത് ഒഴിവാക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഗവർണർക്കെതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങുന്ന കാര്യവും സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയതിലെ വിവാദം അവസാനിപ്പിക്കാൻ പാർട്ടിയിൽ ധാരണയായിട്ടുണ്ട്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പാർട്ടിക്ക് വിശദീകരണം നൽകി. പെൻഷൻ കൂട്ടുന്നത് പാർട്ടി നയം അല്ലെന്നും പൊതുമേഖല സ്ഥാപനങ്ങളുടെ ചട്ടക്കൂട് രൂപീകരിച്ചപ്പോൾ സംഭവിച്ചതാണെന്നും പാർട്ടി നയം അല്ലാത്തതിനാൽ…
യുഡിഎഫിന്റെയും ബിജെപിയുടെയും പിന്തുണയോടെ സ്വതന്ത്ര അംഗം സുരേഷ് മനങ്കേരി വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റായി
ഇടുക്കി: വണ്ടൻമേട് ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ്-ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗം സുരേഷ് മനങ്കേരി പ്രസിഡന്റായി. എൽഡിഎഫ് പ്രതിനിധിയായിരുന്ന സിബി എബ്രഹാമിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടർന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. 18 വാർഡുകളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ആറും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. നേരത്തെ എൽഡിഎഫിന് ഒമ്പത് അംഗങ്ങളുണ്ടായിരുന്നു. മയക്കുമരുന്ന് കേസിൽ പോലീസ് പിടിയിലായതിനെത്തുടര്‍ന്ന് എൽഡിഎഫ് പിന്തുണയോടെ വിജയിച്ച സൗമ്യ പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു. തുടർന്ന് യു.ഡി.എഫും ബി.ജെ.പി.യും ഒരു സ്വതന്ത്ര അംഗവും ആറുമാസം മുമ്പ് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം രാജിവച്ച വാർഡിൽ യുഡിഎഫ് വിജയിച്ചു. ഇതോടെ യുഡിഎഫിന് ആറ് അംഗങ്ങളായി. യുഡിഎഫിൻറെ ആറ് അംഗങ്ങൾക്കൊപ്പം മൂന്ന് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനും പിന്തുണച്ചതോടെ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ അവിശ്വാസം പാസാകുകയായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ്, ബിജെപി പിന്തുണയോടെ…
പതിനഞ്ചാമത് അർബൻ മൊബിലിറ്റി ഇന്ത്യാ സമ്മേളനത്തിന് തുടക്കമായി
എറണാകുളം: നഗരഗതാഗത രംഗത്തെ പുതിയ സാധ്യതകൾ ചർച്ച ചെയ്യാൻ അർബൻ മൊബിലിറ്റി ഇന്ത്യാ കോൺഫറൻസ് ആരംഭിച്ചു. കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരപ്രദേശങ്ങളിൽ തടസ്സമില്ലാത്ത പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ സമ്മേളനം ചർച്ച ചെയ്യണമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. വ്യക്തിഗത വാഹനങ്ങളിൽ നിന്ന് പൊതുഗതാഗതത്തിലേക്ക് മാറാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. 2022 സെപ്തംബറോടെ 20 നഗരങ്ങളിലായി 810 കിലോമീറ്റർ മെട്രോ പാതയും 27 നഗരങ്ങളിൽ 980 കിലോമീറ്ററിലധികം ശൃംഖലയും നിലവിൽ നിർമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ മെട്രോ ശൃംഖലയാണ് ഇന്ത്യയുടേതെന്നും ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ വികസിത സമ്പദ്വ്യവസ്ഥകളെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാറ്റങ്ങൾ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും വായുവിന്റെ…
രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലന്‍സ് പിടികൂടി
പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസിന്റെ പിടിയിലായി. താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോ. ഷാജി മാത്യുവാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. വെള്ളിയാഴ്ചയാണ് (ഇന്ന്) സംഭവം നടന്നത്. ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളിൽ നിന്നാണ് ഷാജി മാത്യു കൈക്കൂലി വാങ്ങിയിരുന്നത്. തുടർന്ന് ഡോക്ടർക്കെതിരെ വ്യാപക പരാതിയാണ് ഉയർന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിനു രോഗിയുടെ മകന്റെ കയ്യിൽ നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 3,000 രൂപയും വിജിലൻസ് കണ്ടെടുക്കയും ചെയ്തു. തുമ്പമൺ സ്വദേശിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. ഇയാളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടർ കുടുങ്ങിയത്. പരാതിക്കാരന്റെ പിതാവിന്റെ നേത്രശസ്ത്രക്രിയയ്ക്കാണ് ഷാജി മാത്യു പണം ആവശ്യപ്പെട്ടത്. കുറ്റാരോപിതനായ ഡോക്ടറെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. തുമ്പമൺ സ്വദേശിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്. ഇയാളിൽ നിന്നാണ് കൈക്കൂലി വാങ്ങുന്നതിനിടെ…
