സത്യപ്രതിജ്ഞാ ലംഘനം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ വിജിലൻസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി

തിരുവനന്തപുരം: സ്വന്തം പാർട്ടിക്കാരെ നിയമിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയതിന് തിരുവനന്തപുരം മേയർക്കെതിരെ വിജിലൻസിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി. മേയർ പദവി ദുരുപയോഗം ചെയ്ത് ജില്ലാ സെക്രട്ടറിക്ക് ജീവനക്കാരെ നിയമിക്കാൻ കത്ത് നൽകിയതിലൂടെ ആര്യ രാജേന്ദ്രന് മേയറായും കൗൺസിലറായും തുടരാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് നാഷണൽ കോഓഓർഡിനേറ്റർ ജെ.എസ്. അഖിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിൽ വരുന്ന കാര്യങ്ങളിൽ ഭയമോ വിദ്വേഷമോ പക്ഷപാതമോ കൂടാതെ തീരുമാനമെടുക്കുമെന്ന സത്യവാങ്മൂലത്തിന്റെ ലംഘനം കൂടിയാണ് ഇതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാന് നൽകിയ കത്തിൽ അഖിൽ ചൂണ്ടിക്കാട്ടി. അതിനിടെ, അഴിമതി, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവയിൽ മേയർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നേതാവും മുൻ കൗൺസിലറുമായ ജി.എസ്. ശ്രീകുമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.

തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗത്തിൽ 295 തസ്‌തികകളിലേക്ക് കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ കരാർ നിയമനത്തിന് ആവശ്യമായ ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തു നൽകിയതിനു പിന്നിൽ അഴിമതിയും സ്വജന പക്ഷപാതവും നടന്നതായി വിജിലൻസ് ഡയറക്‌ടർ മനോജ് എബ്രഹാമിനു നൽകിയ കത്തിൽ ശ്രീകുമാർ ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment

More News