തൃശൂർ: ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മൂന്നംഗ മലയാളി കുടുംബത്തെ ജില്ലയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജിലാണ് സംഭവം. കുടുംബം കഴിഞ്ഞ നാലാം തീയതിയാണ് മുറിയെടുത്തതെന്ന് ഹോട്ടൽ ജീവനക്കാരെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുറിയിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യുമെന്ന് ഇവര്‍ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നു. പലതവണ വിളിച്ചിട്ടും അവരിൽ നിന്ന് പ്രതികരണം ഉണ്ടാകാത്തതിനാൽ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയും അവർ സംഭവസ്ഥലത്തെത്തി മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറുകയും ചെയ്യുകയായിരുന്നു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. “മുറിയിൽ നിന്ന് കണ്ടെടുത്ത ഐഡി കാർഡുകൾ പ്രകാരം, അവർ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവരാണ്. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ ഐറിന്‍ എന്നിവരാണ്…
Category: KERALA
ബാബുച്ചായന് ജന്മനാട് വിട ചൊല്ലി
എടത്വ: തലവടി വെള്ളക്കിണർ ജോളി ടെക്സ്റ്റയിൽസ് ഉടമ മണക്ക് പുത്തൻപറമ്പിൽ ബാബു എം ചാക്കോ (71)യുടെ മരണം ഒരു നാടിൻ്റെ നൊമ്പരമായി മാറി. രാവിലെ പെയ്തിറങ്ങിയ മഴയെ അവഗണിച്ചാണ് രാഷ്ട്രീയ- സാംസ്ക്കാരിക – സാമൂഹിക – വ്യാപാരി- വ്യവസായി – സഭ രംഗത്തെ നിരവധി പേർ എത്തി അന്തിമോപചാരം അർപ്പിച്ചത്. നാട്ടുകാരുടെ പ്രിയപ്പെട്ട ബാബുച്ചായനെ അവസാനമായി യാത്ര മൊഴി ചൊല്ലുവാൻ നിരവധി പേർ എത്തിയത് മൂലം സംസ്ക്കാര ചടങ്ങുകൾ മുൻ നിശ്ചയിച്ചതിലും വൈകിയിരുന്നു. വഴിയും യാത്രസൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ആണ് ബാബുച്ചായൻ്റെ പിതാവ് വസ്ത്രവ്യാപാര രംഗത്തേക്ക് കടന്നുവന്നത്. ഗതാഗത സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് വ്യാപാരത്തിനായി വസ്ത്രങ്ങൾ എത്തിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന് മുമ്പ് മൂന്നു വർഷം 1944-ൽ ആണ് ബാബുച്ചായൻ്റെ പിതാവ് മണക്ക് പുത്തൻപറമ്പിൽ എം.സി ചാക്കോ വസ്ത്രവ്യാപാര രംഗത്തേക്ക് കടന്നു വരുന്നത്. നീരേറ്റുപുറത്തായിരുന്നു…
മലപ്പുറത്തിനാവശ്യം ബെഞ്ചുകളല്ല, ബാച്ചുകളാണ്
മലപ്പുറം :- മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കാൻ ബെഞ്ചുകളല്ല ബാച്ചുകളാണ് ആവശ്യമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്തെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് നടത്തിയ കലക്ട്രേറ്റ് ഉപരോധം സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടിപ്പിച്ച് മലബാറും മലപ്പുറവും കാലങ്ങളായി നേരിടുന്ന നിരവധി വികസന വിവേചനങ്ങളിലൊന്നുമാത്രമാണ് വിദ്യഭ്യാസ വിവേചനമെന്നും മാറി മാറി വരുന്ന ഇടത് വലത് സർക്കാരുകൾ ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണുന്നില്ല. വിദ്യാർത്ഥിളെ പറ്റിക്കുന്ന രീതിയിൽ എല്ലാ വർഷവും നിശ്ചിത സീറ്റ് വർധനവ് കൊണ്ടുവരികയും ഇത് വിദ്യാർത്ഥികളെ കൂടുതൽ സംഘർഷങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് സ്വാഗതം പറഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷെഫ്രിൻ കെ.എം മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ്…
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കുക: മലപ്പുറം അവകാശ സംരക്ഷണ സമിതി
മലപ്പുറം: ഹയർ സെക്കന്ററി മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനാവശ്യമായ നടപടി സംസ്ഥാന സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് മലപ്പുറം അവകാശ സംരക്ഷണ സമിതി. ഒന്നര പതിറ്റാണ്ടിലധികമായി പത്താം ക്ലാസ് വിജയിക്കുന്ന വിദ്യാർഥികൾക്ക് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ ജില്ലയിൽ ലഭ്യമല്ല. ഇത് ശാശ്വതമായി പരിഹരിക്കാൻ പത്താം ക്ലാസ് വിജയിക്കുന്ന വിദ്യാർഥികൾക്ക് ആനുപാതികമായി പ്ലസ് വൺ സീറ്റുകൾ ഉണ്ടാകുന്ന വിധം പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അത് നടപ്പിലാക്കാതെ 30 ശതമാനം വരെ സീറ്റു വർധിപ്പിക്കുന്ന അശാസ്ത്രീയ രീതിയാണ് സർക്കാർ ഈ വർഷവും സ്വീകരിച്ചത്. ഈ വർധനവിന് ശേഷവും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ ലഭ്യമാവില്ല. മലബാർ മേഖലയുടെ പ്ലസ് വൺ സീറ്റ് പ്രശ്‌നം പഠിക്കാനായി സർക്കാർ നിയോഗിച്ച കാർത്തികേയൻ റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ തയ്യാറാവണം.…
എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുടെ മരണം; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചി: കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ ശ്രദ്ധ സതീഷ് (20) മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്ക് നിർദേശം നൽകി. വിദ്യാർത്ഥിനിയുടെ മരണം വിദ്യാർത്ഥി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്, കോളേജ് അധികൃതരാണ് അവളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപാഠികൾ ആരോപിച്ചു. കോളേജ് പ്രിൻസിപ്പലും അദ്ധ്യാപകരും നടത്തിയ വൈകാരിക പീഡനമാണ് ശ്രദ്ധയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് മരിച്ച വിദ്യാർത്ഥിയുടെ സഹപാഠികളും കുടുംബവും ആരോപിച്ചു. വെള്ളിയാഴ്ചയാണ് ശ്രദ്ധയെ ഹോസ്റ്റൽ മുറിയിൽ പ്രതികരണമില്ലാതെ കണ്ടെത്തിയത്. എന്നാൽ, ബോധരഹിതയായെന്ന് കോളജ് അധികൃതർ ആശുപത്രിയിലെ ഡോക്ടർമാരോട് പറഞ്ഞതായി വിദ്യാർഥികൾ ആരോപിക്കുന്നു. “ഇത് ഡോക്ടർമാരെ അതിനനുസരിച്ച് ചികിത്സിക്കുകയും ഗ്ലൂക്കോസ് നൽകുകയും ചെയ്തു. എന്നാൽ അവൾ പ്രതികരിക്കാതെ നിന്നപ്പോൾ ഡോക്ടർമാർ അവളുടെ തൊണ്ടയിൽ ഒരു പാട് കണ്ടെത്തി. തുടർന്ന് അവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു, ” കോളേജിലെ…
വാഹനാപകടത്തില്‍മരിച്ച കൊല്ലം സുധിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; പരിക്കേറ്റ ബിനു അടിമാലി അപകടനില തരണം ചെയ്തു
എറണാകുളം: കയ്പമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിമിക്രി നടൻ ബിനു അടിമാലി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. എന്നാൽ, അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബിനു അടിമാലി ഇപ്പോൾ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ബിനുവിന് പുറമെ, സംഭവസമയത്ത് വാഹനം ഓടിച്ച ഉല്ലാസ് അരിയൂരിനും സാരമായ പരിക്കുണ്ട്. ഉല്ലാസിന്റെ ആരോഗ്യനിലയും തൃപ്തികരമാണ്. അപകടത്തിൽ ഉല്ലാസിന്റെ എല്ലിന് പൊട്ടലുണ്ട്. ഉല്ലാസും നിരീക്ഷണത്തിലാണ്. അപകടസമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന മഹേഷിന് കാര്യമായ പരിക്കില്ല. അതേസമയം അപകടത്തിൽ മരിച്ച ഹാസ്യതാരം കൊല്ലം സുധിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇന്നലെ പുലർച്ചെ ആയിരുന്നു മിമിക്രി താരങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കയ്പമംഗലത്തുവച്ച് കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ കൊല്ലം സുധിയ്ക്കാണ് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ…
ഭാര്യയ്ക്ക് സൗന്ദര്യം പോരാ; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു
ആലപ്പുഴ: സൗന്ദര്യം കുറഞ്ഞുപോയി എന്ന കാരണം പറഞ്ഞ് ഭര്‍ത്താവിന്റെ നിരന്തര പീഡനം സഹിക്ക വയ്യാതെ യുവതി ആത്മഹത്യ ചെയ്തു. കടക്കരപ്പള്ളി സ്വദേശി നീതു മോൾ (33) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ നീതുമോളുടെ ഭർത്താവ് ഉണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. നീതുമോളെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവാഹശേഷം യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്നതായി നീതുമോളുടെ അമ്മയുടെ പരാതിയിൽ പറയുന്നു. ഈ പരാതിയിലാണ് ഉണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 2011 ൽ ആയിരുന്നു ഉണ്ണിയുമായുള്ള നീതുമോളുടെ വിവാഹം. അന്ന് മുതൽ സൗന്ദര്യമില്ലെന്ന പേരിൽ ഉണ്ണി ഉപദ്രവിച്ചിരുന്നതായാണ് വിവരം. ഇക്കാര്യം പറഞ്ഞ് മാനസികമായും ശാരീരികമായും ഉണ്ണി യുവതിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ഉപദ്രവം കഠിനമാകുമ്പോൾ യുവതി സ്വന്തം വീട്ടിലേക്ക് പോകും. എന്നാൽ ഇതിന് പിന്നാലെ വീട്ടിലെത്തി തെറ്റ് ആവർത്തിക്കില്ലെന്ന്…
പരീക്ഷയെഴുതില്ലെങ്കിലെന്താ….. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ജയിച്ചു, അതും മഹാരാജാസ് കോളേജില്‍!!
കൊച്ചി: സെമസ്റ്റർ ഫലം വന്നപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ പരീക്ഷയെഴുതാതിരുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജയിച്ചു. മഹാരാജാസ് കോളജിലെ വിദ്യാർഥിയായ പി.എം. ആര്‍ഷോയ്‌ക്കെതിരെയാണ് ആരോപണം. ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ ഫലത്തിലാണ് ആർഷോ വിജയിച്ചത്. കേസുകളിൽ പെട്ട് ജയിലിലായതിനാൽ ആർഷോ പരീക്ഷയെഴുതിയില്ല. എന്നാൽ, മാർക്ക് ലിസ്റ്റിൽ വിജയിച്ചതായി രേഖപ്പെടുത്തി. കോളജിലെ കെഎസ്‌യു വിദ്യാർത്ഥികളാണ് വിഷയം മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപെടുത്തിയത്. വ്യാജ രേഖ ചമച്ച് ഗസ്റ്റ് ലക്ചറർ ജോലിക്ക് കോളജിലെ പൂർവ്വ വിദ്യാർത്ഥിനി ശ്രമിച്ച സംഭവത്തിൽ കോളജ് അധികൃതരുടെ പ്രതികരണമെടുക്കാൻ ക്യാമ്പസിലെത്തിയ മാദ്ധ്യമപ്രവർത്തകരോട് വിദ്യാർത്ഥികൾ ആർഷോയുടെ മാർക്ക് ലിസ്റ്റ് സഹിതം ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ബാക്കി എല്ലാ വിദ്യാർത്ഥികൾക്കും അഞ്ച് വിഷയങ്ങളും അതിന്റെ മാർക്കും കാണിക്കുന്നുണ്ട്. എന്നാൽ ആർഷോയ്ക്ക് ടിസിപിയും എസ്‌സിപിഎയും സെമസ്റ്റർ ഗ്രേഡും ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സെമസ്റ്റർ റിസൾട്ടിന്റെ സ്ഥാനത്ത് പാസ്ഡ് എന്നാണ് രേഖപ്പെടുത്തുന്നത്. 2021…
തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര പരിസരത്ത് മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉദ്ഘാടനവും മഴക്കാല പൂർവ്വ ശുചികരണ ബോധവത്ക്കരണ സെമിനാറും നടത്തി
എടത്വ: മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉദ്ഘാടനവും മഴക്കാല പൂർവ്വ ശുചികരണ ബോധവത്ക്കരണ സെമിനാറും തലവടി തിരുപനയനൂർ കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മുഖ്യതന്ത്രി നീലകണ്ഠരര് ആനന്ദൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ. ജോൺസൺ വി.ഇടിക്കുള ബോധവത്ക്കരണ സന്ദേശം നല്‍കി. ക്ഷേത്ര പരിസരത്ത് നിർമ്മിച്ച മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിനു സുരേഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു എൻ.എസ്, ജൂണിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് മീരാ എം, വ്യാപാരി വ്യവസായി ഏകോപന സമിതി തലവടി യൂണിറ്റ് പ്രസിഡൻ്റ് പ്രകാശ് പനവേലി, ഗിരിജ…
ജോളി ടെക്സ്റ്റയിൽസ് ഉടമ മണക്ക് പുത്തൻപറമ്പിൽ ബാബു എം ചാക്കോ അന്തരിച്ചു
തലവടി: ആദ്യകാല വസ്ത്രവ്യാപാരിയും ജോളി ടെക്സ്റ്റയിൽസ് ഉടമയുമായ മണക്ക് പുത്തൻ പറമ്പിൽ ബാബു എം ചാക്കോ (71) അന്തരിച്ചു.സംസ്കാര ശുശ്രൂഷ ജൂൺ 7 ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് 11.30ന് തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ:കുന്നംകുളം പുലികോട്ടിൽ കുടുംബാംഗം ഡെയ്സി. മക്കൾ: ജുനു, ജുബിൻ, ജിബി, മരുമക്കൾ:പുല്ലാട് ഓവനാലിൽ ജോജി, കോട്ടയം താഴത്തങ്ങാടി കൊച്ചേട്ട് താരിക, അടൂർ സിബി വില്ലയിൽ സിബി.
