പാലക്കാട്: സമൂഹത്തിൽ വില്ലനായിക്കൊണ്ടിരിക്കുന്ന ലഹരി,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തുന്ന ‘എതിർത്തു നിൽക്കലാണ് ധീരത’ എന്ന ക്യാമ്പയിന്റെ ഭാഗമായി അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ് യൂണിറ്റ് വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു. ലഹരിക്കെതിരെ വിദ്യാർതികളുടെ കൈയൊപ്പ് ചാർത്തൽ, പ്രതിജ്ഞയെടുക്കൽ, വിദ്യാർത്ഥി സംഗമം എന്നിവ നടന്നു. ആഷിക്ക്, നസീഫ്,ഷംന, ഷഹല, ജിതിൻ,നീരജ്,ഉവൈസ്, ആസിം എന്നിവർ നേതൃത്വം നൽകി. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ പ്രാദേശിക യൂണിറ്റുകൾ, കോളേജുകൾ, സ്ക്കൂളുകൾ എന്നിവ കേന്ദ്രീകരിച്ച് കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് അറിയിച്ചു.
Category: KERALA
ഇലന്തൂരിലെ നരബലി: ഇരകളുടെ മാംസം വില്‍ക്കാന്‍ ശ്രമിച്ചെന്ന് ഷാഫിയുടെ മൊഴി
പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി അന്വേഷിക്കുന്ന പോലീസിന് പ്രതി ഷാഫി നല്‍കിയ മൊഴി ഞെട്ടിക്കുന്നത്. രണ്ടു സ്ത്രീകളെ കൊലപ്പെടുത്തി അവരുടെ മാംസം വില്‍ക്കാന്‍ തീരുമാനിച്ചിരുന്നതായാണ് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മൊഴി. ഇങ്ങനെ മനുഷ്യമാംസം വിറ്റാൽ 20 ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. അതിനായി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതായും ഷാഫി മൊഴി നൽകി. കൊലപാതകം നടത്തിയതിന് കൂട്ടു പ്രതികളായ ദമ്പതികളെ ബ്ലാക്ക് മെയിൽ ചെയ്യാനായിരുന്നു പദ്ധതിയെന്ന് ഷാഫി പോലീസിനോട് വെളിപ്പെടുത്തി. കൊലപാതകം നടന്നതിന്റെ പിറ്റേന്ന് ബംഗളൂരുവിൽ നിന്ന് മനുഷ്യമാംസം വാങ്ങാൻ ഒരാൾ എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, മാംസം വാങ്ങാൻ ആരും വരില്ലെന്ന് പറഞ്ഞാണ് പിന്നീട് കുഴിച്ചിട്ടത്. കൊല്ലപ്പെട്ട റോസ്ലിയുടെ ശശീര ഭാഗങ്ങള്‍ ഓരോന്നായി മുറിച്ചാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത്. റോസ്ലിനെ ബലി നൽകിയിട്ടും സാമ്പത്തിഭിവൃദ്ധി ഉണ്ടായില്ലെന്ന് ഭഗവൽ സിംഗും ലൈലയും പറഞ്ഞപ്പോൾ, കൊന്ന രീതി ശരിയായില്ലെന്നും…
ഗവർണറും സർക്കാരും തമ്മിൽ പോര് മുറുകുന്നു; കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രിൻസിപ്പൽ സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള പോര് മുറുകുമ്പോള്‍ ത്രിശങ്കു സ്വര്‍ഗത്തിയായ പോലെയുള്ള അവസ്ഥയാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക്. പല വിവാദ വിഷയങ്ങളിലും ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ദൊഡാവത്ത് ഗവർണറെ അനുസരിക്കാൻ വിമുഖത കാട്ടിയതിന് വിമർശനം നേരിടുകയാണ്. സർക്കാരും ഗവർണറും തമ്മിലുള്ള പോരിൽ മനം മടുത്ത് കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ നൽകിയിരിക്കുകയാണ് അദ്ദേഹം. സംസ്ഥാന സർക്കാരിനെ പിണക്കാൻ കഴിയാത്തതിനാലാണ് പ്രിൻസിപ്പൽ സെക്രട്ടറി ഗവർണറെ അനുസരിക്കാതിരുന്നതെന്നാണ് സൂചന. കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഓഗസ്റ്റ് അഞ്ചിന് ഗവർണർ ഉത്തരവിട്ടിരുന്നു. തുടർന്ന് വിസി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണം. ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകിയെങ്കിലും ഇതുവരെയും തയ്യാറായിട്ടില്ല. മുന്‍കാലങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് വിജ്ഞാപനം ഇറക്കിയിരുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ വിജ്ഞാപനം ഇറക്കുന്ന ഗവര്‍ണറുടെ…
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: തരൂരിന് കേരളത്തിൽ നിന്ന് 30 വോട്ടുകൾ ലഭിക്കുമെന്ന് പ്രമുഖ നേതാക്കൾ
തിരുവനന്തപുരം: പാർട്ടിയുടെ നിർണായകമായ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കാനിരിക്കേ, എല്ലാവരുടേയും കണ്ണുകള്‍ തിരുവനന്തപുരത്തെ കോൺഗ്രസ് സംസ്ഥാന ആസ്ഥാനമായ ഇന്ദിരാഭവനിലേക്കാണ്. കെപിസിസി ഭാരവാഹികളായ 307 വോട്ടർമാർ സ്ഥാനാർഥികളായ മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എന്നിവർക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ ഭിന്നതയിലാണ്. മൂന്ന് തവണ തിരുവനന്തപുരം എംപിയായ കോൺഗ്രസ് പട്ടം ബ്ലോക്ക് കമ്മിറ്റി അംഗമായ തരൂർ ഇന്ദിരാഭവനിൽ വോട്ട് രേഖപ്പെടുത്തും. പരമാവധി 30 വോട്ടുകൾ തരൂരിന് അനുകൂലമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിലെ ഉന്നതർ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിന് 24 മണിക്കൂറിൽ താഴെ മാത്രം ശേഷിക്കെ, തങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് ഖാർഗെയുടെയും തരൂരിന്റെയും റെക്കോർഡ് ചെയ്ത ടെലിഫോൺ കോളുകള്‍ വോട്ടര്‍മാര്‍ക്ക് നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പാർട്ടി പ്രക്ഷുബ്ധമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നേതാക്കൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും ഖാർഗെ തന്റെ ഇംഗ്ലീഷ്, ഹിന്ദി സന്ദേശങ്ങളിൽ അനുസ്മരിക്കുന്നുണ്ട്. വെല്ലുവിളികൾ…
നീലക്കുറിഞ്ഞി മലയിൽ നിരോധനാജ്ഞയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് വനം വകുപ്പ്
ഇടുക്കി: നീലക്കുറിഞ്ഞി പൂക്കുന്ന മലനിരകൾ സന്ദർശിക്കുന്നതിന് വിലക്കുണ്ടെന്ന് സോഷ്യൽ മീഡിയ വഴി വനംവകുപ്പിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജവാർത്ത ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകളിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിനെയും പ്രതികൂലമായി ബാധിക്കുന്നതായി വനം വകുപ്പ്. മാത്രമല്ല, നീലക്കുറിഞ്ഞി പൂക്കളുടെ മാസ്മരിക ദൃശ്യം കാണാൻ ദിവസവും എത്തുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികൾക്കിടയിൽ ഈ വ്യാജ പ്രചാരണം ഏറെ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നുണ്ട്. ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകളിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ വരുന്ന അതിഥിയായാണ് നീലക്കുറിഞ്ഞി തിരിച്ചെത്തുന്നത്. മഹാപ്രളയത്തിൽ 2018-ലെ കുറിഞ്ഞി പൂക്കാലം നഷ്ടമായതിനാൽ ആയിരക്കണക്കിന് സഞ്ചാരികളാണ് കള്ളിപ്പാറയിലെ വിസ്മയം കാണാൻ ഇപ്പോൾ എത്തുന്നത്. എന്നാൽ, കുറച്ച് ദിവസങ്ങളായി കള്ളിപ്പാറയിലേക്ക് പ്രവേശനമില്ലെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. സാമൂഹ്യ വന വത്കരണ പരിപാടിയുടെ ഭാഗമായി കുറിഞ്ഞി സംരക്ഷണം ലക്ഷ്യം വച്ച് വനം വകുപ്പ് സന്ദര്‍ശനം നിരോധിച്ചിരിക്കുകയാണെന്ന വാര്‍ത്തകളും സ്‌ക്രീന്‍ഷോട്ടുകളുമാണ് പ്രചരിക്കുന്നത്. അതേസമയം വന്യ മൃഗങ്ങള്‍…
ഞാനൊരു കഥ പറഞ്ഞന്നേയുള്ളൂ, ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം; തെക്കൻ കേരളത്തെക്കുറിച്ചുള്ള പരാമർശം കെ സുധാകരൻ പിൻവലിച്ചു
തിരുവനന്തപുരം: തെക്കൻ കേരളത്തെ പരിഹസിക്കുന്ന പരാമർശങ്ങളിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മലബാർ മേഖലയിൽ പ്രചരിക്കുന്ന തെക്കൻ കേരളത്തെക്കുറിച്ച് പ്രചരിക്കുന്ന ഒരു കഥയാണ് പറഞ്ഞത്. കുട്ടിക്കാലം മുതൽ കേള്‍ക്കുന്ന കഥയാണത്, അദ്ദേഹം പറഞ്ഞു. അത് ദുരുദ്ദേശ്യത്തോടെ പറഞ്ഞതല്ല. ആരെയും ചീത്തയാക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അതിലെ വ്യാഖ്യാനങ്ങൾ മറ്റാരുടെയോ വികൃതിയാകാമെന്നും സുധാകരൻ പറഞ്ഞു. വില കുറഞ്ഞ ജനപ്രീതി കാണിച്ച് കോൺഗ്രസ് വളരരുത്. കോൺഗ്രസ് ഭിന്നിപ്പിന്റെ രാഷ്ട്രീയം പിന്തുടരുന്ന പാർട്ടിയല്ല. വിവാദ പരാമർശം പിൻവലിക്കുന്നതായി സുധാകരൻ പറഞ്ഞു. ശശി തരൂർ ട്രെയിനിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. നേതൃസ്ഥാനത്ത് എത്താനുള്ള പരിചയക്കുറവ് മാത്രമാണ് താൻ പറഞ്ഞതെന്ന് സുധാകരൻ വ്യക്തമാക്കി.
സ്വർണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
ന്യൂഡൽഹി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജിയിലാണ് സത്യവാങ്മൂലം. ഇഡിക്കെതിരായ രാഷ്ട്രീയ വിമർശനം ഒഴിവാക്കിയും സ്വപ്ന സുരേഷിനെ രൂക്ഷമായി വിമർശിച്ചുമാണ് സർക്കാരിന്റെ സത്യവാങ്മൂലം. സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് അന്വേഷണമെന്ന് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേസിലെ ഉന്നതർക്കെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യ സമ്മർദ്ദവും ഗൂഢലക്ഷ്യവുമാണ്. ഇഡി പന്ത്രണ്ട് തവണ മൊഴി രേഖപ്പെടുത്തിയപ്പോഴും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഇപ്പോൾ മജിസ്‌ട്രേറ്റിനും മാധ്യമങ്ങൾക്കും മുന്നിൽ അവതരിപ്പിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണുവാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട ഇഡിയുടെ നടപടിക്രമങ്ങളെ മാത്രമാണ് ഇതില്‍ വിമര്‍ശിച്ചിരിക്കുന്നത്. രാഷ്ട്രീയവിമര്‍ശനങ്ങളില്ല. അതേസമയം ഇഡിയുടെ…
ഇലന്തൂരിലെ ഇരട്ട നരബലി കേസില്‍ പോലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു
പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു. പ്രതികളുമായി ഭഗവല്‍ സിംഗിന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ തെളിവെടുപ്പിനായി എത്തിയ പോലീസിന്റെ വിശദമായ പരിശോധനയിലാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തികൾ കണ്ടെടുത്തത്. മുറിയിൽ കുഴിച്ചിട്ട നിലയിൽ മൂന്ന് കത്തികളും ഒരു വെട്ടുകത്തിയും കണ്ടെത്തി. മാത്രമല്ല, വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജിൽ രക്തക്കറയും കണ്ടെത്തി. പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളം ഫ്രിഡ്ജിൽ പതിഞ്ഞതായും ആയുധങ്ങൾ കണ്ടെത്തിയതായും സൂചനയുണ്ട്. ഇതിനിടെ വീട്ടില്‍ ഡമ്മി പരീക്ഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. കൊച്ചി പൊലീസിന്റെ നിര്‍ദ്ദേശാനുസരണം ആറന്‍മുള പൊലീസാണ് സ്ത്രീയുടെ ഡമ്മി പരീക്ഷണത്തിനായി എത്തിച്ചത്. നേരത്തെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. നരബലിയില്‍ കൂടുതല്‍ ഇരകള്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് പൊലീസ് വിശദ പരിശോധന നടത്തുന്നത്. അതേസമയം, ഇന്നലെ പ്രതികളുമായി ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ അന്വേഷണ സംഘം നടത്തിയ…
കേരള സർവകലാശാല സെനറ്റില്‍ നിന്ന് പതിമൂന്ന് ഇടത് അംഗങ്ങളെ ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കി
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സെനറ്റ് പ്രതിനിധിയെ നിയമിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം മറികടക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന 13 ഇടത് സെനറ്റ് അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കി. യൂണിവേഴ്‌സിറ്റി സെനറ്റിലെ 15 നോമിനേറ്റഡ് അംഗങ്ങളിൽ നിന്ന് 13 ഇടത് പ്രതിനിധികളെ പിരിച്ചുവിട്ടതായി ഗവർണറുടെ ഉത്തരവില്‍ പറയുന്നു. സർവ്വകലാശാല സെനറ്റ് അംഗങ്ങൾ എന്ന നിലയിൽ അവർക്ക് നൽകിയിട്ടുള്ള ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ചാൻസലറുടെ അധികാരം വിനിയോഗിച്ച് ഗവർണർ അവരുടെ അംഗത്വം റദ്ദാക്കിയ ഉത്തരവിൽ പറയുന്നു. ഇതോടെ കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി ഗവർണറും സർക്കാരും തമ്മിലുള്ള നിയമപോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിച്ചതിനാൽ പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ സെനറ്റ് പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിൽ നിയമിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഗവർണർ വൈസ് ചാൻസലർക്ക്…
എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഒക്ടോബര്‍ 17 രാവിലെ 10 മുതൽ 4 വരെ ഇന്ദിരാഭവനിൽ നടക്കും
തിരുവനന്തപുരം: ഒക്‌ടോബർ 17ന് നടക്കുന്ന എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കെപിസിസി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെപിസിസി അംഗങ്ങൾക്ക് രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ വോട്ട് ചെയ്യാം. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് പോളിംഗ് കേന്ദ്രം. പ്രദേശ് റിട്ടേണിംഗ് ഓഫീസർ ജി പരമേശ്വര, കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പിആർഒ വി കെ അഴവറികന്‍ എന്നിവർ പോളിംഗ് നടപടികൾക്ക് മേൽനോട്ടം വഹിക്കും. പ്രദേശ് റിട്ടേണിംഗ് ഓഫീസർ വന്നതിന് ശേഷം ബൂത്തുകളുടെ എണ്ണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. വോട്ടർമാർക്കായി പ്രത്യേക തിരിച്ചറിയൽ കാർഡുകളും ഒരുക്കിയിട്ടുണ്ട്. ഇതുവരെ കാർഡ് വാങ്ങാത്തവർക്ക് വോട്ടെടുപ്പ് ദിവസമായ 17ന് കാർഡ് കൈപ്പറ്റാനുള്ള ക്രമീകരണങ്ങളും കെപിസിസി ഒരുക്കിയിട്ടുണ്ട്. ഡോ. ശശി തരൂരും മല്ലികാർജുൻ ഖാർഗെയുമാണ് സ്ഥാനാർത്ഥികൾ.
