കൊച്ചി: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ വെള്ളിയാഴ്ച അടച്ചിടും. പൊതുമേഖലാ എണ്ണക്കമ്പനികൾ നടപ്പാക്കുന്ന നയങ്ങൾക്കും പരിഷ്കാരങ്ങൾക്കും എതിരെയാണ് പെട്രോളിയം ഡീലർമാർ പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ അറുന്നൂറ്റി അൻപതോളം ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലർമാർക്കായി പ്രതിദിനം നാനൂറ്റി അൻപതോളം ലോഡുകളാണ് നൽകാനുള്ളത്. എന്നാൽ നിലവിൽ ഇരുനൂറ്റമ്പത് ലോഡ് മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യം കാരണം, പമ്പുകളുടെ മൂന്നിലൊന്ന് ഭാഗികമായോ പൂർണ്ണമായോ അടഞ്ഞുകിടക്കുകയാണ്. സംഭവത്തിൽ പ്രശ്ന പരിഹാരത്തിനു വേണ്ടിയാണ് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധം നടത്താൻ തീരുമാനിച്ചത്. കേരളത്തിലെ പെട്രോളിയം വ്യാപാരികളുടെ സംഘടനകളുടെ കൂട്ടായ്മ ചെയര്മാൻ ടോമി തോമസും കൺവീനര്‍ ശബരീനാഥുമാണ് കമ്പനിയിൽ നിന്നും ലോഡെടുക്കാതെ സമരം നടത്താനുള്ള തീരുമാനം അറിയിച്ചത്.
Category: KERALA
ഗവർണറെ വിരട്ടി കാര്യം സാധിപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ അനുവദിക്കില്ലെന്ന ഭീഷണി വിലപ്പോവില്ലെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വിരട്ടല്‍ പാർട്ടി കമ്മിറ്റികളില്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ തനിക്കെതിരെ വധശ്രമം നടന്നുവെന്ന ഗവർണറുടെ പരാതി സർക്കാർ അവഗണിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. സ്വജനപക്ഷ പാതം അഴിമതിയെന്ന് നിർവചിച്ച പാർട്ടിയാണ് സിപിഎം. ആ നിലപാടിൽ മാറ്റം വന്നോയെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ കുടുംബത്തിലാർക്കും ജോലിക്ക് അപേക്ഷിക്കാൻ പാടില്ല എന്നല്ല പറയുന്നതെന്നും നിയമനങ്ങളിൽ നിയമം അനുവർത്തിച്ചേ മതിയാകൂ എന്നും മന്ത്രി പറഞ്ഞു. സ്റ്റാഫിലെ പ്രധാനി കള്ളക്കടത്ത് നടത്തുമ്പോഴും ജീവനക്കാരുടെ നിയമന തർക്കങ്ങളിൽ ഏർപ്പെട്ടപ്പോഴും ഒന്നും അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല. യോഗ്യതയുള്ള യുവാക്കളുടെ അവകാശങ്ങളെ…
ലോക ശുചീകരണ ദിനാചരണം: അയുദ്ധിന്റെ നേതൃത്വത്തിൽ ആറ് കിലോമീറ്റർ കടൽത്തീരം വൃത്തിയാക്കി
കൊല്ലം: മാതാ അമൃതാനന്ദമയീമഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് 6 കിലോമീറ്റർ ദൂരത്തിൽ കടൽത്തീരം ശുചീകരിച്ചു. ലോക ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായാണ് അഴീക്കൽ ബീച്ച് മുതൽ കുഴിത്തറ ടൗൺ വരെയുള്ള ഭാഗത്തെ കടൽത്തീരം ഇവർ വൃത്തിയാക്കിയത്. ഇതിനായി കയ്യുറകൾ ധരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനുള്ള സഞ്ചികളുമായി ആയിരത്തോളം പേരാണ് ഇവിടെ ഒത്തുകൂടിയത്. മാതാ അമൃതാനന്ദമയീമഠത്തിലെ 200 ബ്രഹ്മചാരി- ബ്രഹ്മചാരിണിമാരും , 200 ആശ്രമ അന്തേവാസികളും, വിദേശികളായ നൂറോളം സന്ദർശകരും, അമൃതപുരി അമൃത വിശ്വ വിദ്യാപീഠത്തിലെ വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന 500 അംഗ സംഘവും ഈ ദൗത്യത്തിൽ പങ്കാളികളായി. നാല് മണിക്കൂർ നേരത്തെ പ്രയത്നം കൊണ്ട് ആറ് കിലോമീറ്റർ ദൂരത്തിൽ കടൽത്തീരം ശുചീകരിച്ച ഇവർ 500-ലധികം ചാക്ക് മാലിന്യമാണ് ഇവിടെ നിന്നും ശേഖരിച്ചത്. കടൽത്തീരം മനോഹരമാക്കിയതിനോടൊപ്പം പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യനുമെല്ലാം ദോഷകരമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ…
‘എന്നെ സമ്മർദത്തിലാക്കാൻ നിങ്ങൾ എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചു’: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്
കൊച്ചി: പിണറായി വിജയൻ ഇപ്പോഴെങ്കിലും മറനീക്കി പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർവ്വകലാശാലകളിലെ നിയമനങ്ങളിൽ സ്വജനപക്ഷപാതം ആരോപിച്ച് ഖാന്റെ പ്രസ്താവനയെ “അസംബന്ധം” എന്ന് വിളിച്ച പിണറായി വിജയൻ ഖാനെതിരെ വിമര്‍ശനം തൊടുത്തുവിട്ടതിനു പിന്നാലെയാണ് ഗവർണറുടെ ആക്രമണം. സർവ്വകലാശാലാ നിയമന വിവാദത്തിൽ മുഖ്യമന്ത്രി പ്രസ്താവനയുമായി രംഗത്തെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ഖാൻ രാവിലെ ഇവിടെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പിന്നില്‍ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നല്‍കിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഫോണ്‍ കോളുകളോടും കത്തുകളോടും പ്രതികരിക്കുന്നില്ലെന്നും ഗവര്‍ണ്ണര്‍ തുറന്നടിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നല്കിയ കത്ത് മറ്റന്നാള്‍ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. യോഗ്യതയില്ലാത്തവരെ സര്‍വ്വകലാശാലകളില്‍…
തെരുവു നായകളെ നേരിടാന്‍ തോക്കുമായി കുട്ടികളുടെ മുന്പില് നടന്നയാള്‍ക്കെതിരെ കേസ്
കാസർകോട്: തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായതിനെത്തുടർന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാൻ രക്ഷിതാവ് തോക്കുമായി നടന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. നായ്ക്കളുടെ ഭീഷണി നേരിടാൻ തോക്കുമായി എത്തിയ ബേക്കൽ സ്വദേശി ടൈഗർ സമീറിനെതിരെയാണ് കേസ്. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഇന്ന് (ശനിയാഴ്ച) ബേക്കൽ പോലീസാണ് ഐപിസി സെക്ഷൻ 153 പ്രകാരം കേസെടുത്തത്. കാസർകോട് ബേക്കൽ ഹദാദ് നഗറില്‍ വ്യാഴാഴ്ചയായിരുന്നു (സെപ്റ്റംബര്‍ 15) സംഭവം. തെരുവുനായ ശല്യം രൂക്ഷമായതോടെ വിദ്യാർഥികൾക്ക് മുന്നിൽ തോക്കേന്തിക്കൊണ്ട് സമീര്‍ നടന്ന സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളും ഇക്കാര്യം വലിയ വാര്‍ത്തയാക്കിയിരുന്നു. നായ ഓടിക്കാനെത്തിയാല്‍ തോക്കെടുത്ത് വെടിവച്ച് കൊല്ലുമെന്ന് ഇയാൾ വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. സമീറിന്റെയും സമീപവാസികളുടെയും 13 നടുത്ത് വരുന്ന കുട്ടികള്‍ ഇയാള്‍ക്ക് പിന്നിൽ നടക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. എന്നാൽ നായ്ക്കളെ കൊല്ലാൻ വേണ്ടി അല്ലെന്നും കുട്ടികളുടെ സുരക്ഷയാണ് ലക്ഷ്യമിട്ടതെന്നും കൈയില്‍…
രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയി ദേവിയെ കാണാനെത്തി
കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ ബ്രഹ്മചാരിമാർ രാഹുലിനെ സ്വീകരിച്ചു. തുടർന്ന് 45 മിനിറ്റോളം അമ്മയുമൊത്ത് സംസാരിച്ചു. അമ്മയെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു. തുടർന്ന് ഒമ്പതരയോടെയാണ് അമൃതപുരിയിൽ നിന്ന് അദ്ദേഹം മടങ്ങിയത്. എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എ മാരായ രമേശ് ചെന്നിത്തല, പി.സി.വിഷ്ണുനാഥ്, സി.ആർ മഹേഷ്, എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട വാച്ചറുടെ വീട്ടില്‍ മന്ത്രി എ കെ ശശീന്ദ്രൻ നേരിട്ടെത്തി ധനസഹായം നൽകി
തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വാച്ചര്‍ ഹുസൈന്റെ കുടുംബത്തിന് ആശ്വാസ ധന സഹായത്തിന്റെ ആദ്യഗഡു മന്ത്രി എ.കെ.ശശീന്ദ്രൻ കൈമാറി. ഹുസൈന്റെ ഭാര്യക്ക് ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ആശ്വാസ ധനമായ 10 ലക്ഷം രൂപയിൽ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ കുടുംബത്തിന് മന്ത്രി കൈമാറി. മിടുക്കനായ ഉദ്യോഗസ്ഥനെയാണ് വകുപ്പിന് നഷ്ടമായതെന്നും സ്നേഹവും പരിഗണനയും കുടുംബത്തിനൊപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ഇതാദ്യമായാണ് ഇത്രയും വേഗത്തിൽ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നത്. ഉദ്യോഗസ്ഥരാണ് ഇതിന് സഹായിച്ചത്. ബാക്കിയുള്ള അഞ്ച് ലക്ഷം രൂപ നടപടികൾ പൂർത്തിയാക്കി കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി അറിയിച്ചു. കുടുംബത്തിന് എല്ലാ വിധ സഹായവും നല്‍കും: ഇതിനുപുറമേ സാഞ്ച്വറിവെൽഫെയർ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൊടുക്കാൻ സാധിക്കും. ഡബ്ലിയു ഡബ്ലിയു എഫ് ഫണ്ടിൽ നിന്ന് മൂന്നു ലക്ഷവും, ഡബ്ലിയു…
സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിച്ചു; ബഹുമുഖ കർമപദ്ധതിക്ക് തുടക്കമിടും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ബഹുമുഖ കർമ്മ പദ്ധതിക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നവംബർ ഒന്നിന് എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിക്കും. ലഹരിവസ്തുക്കൾ പ്രതീകാത്മകമായി കത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിലും ജനജാഗ്രതാ സദസ് സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങൾ ലഹരി വസ്തുക്കൾ വിൽക്കുന്നില്ലെന്ന ബോർഡ് പ്രദർശിപ്പിക്കണം. സ്കൂളിന് സമീപത്തെ കടകളിൽ ലഹരി വിൽപന നടക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. പോലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ ഉൾപ്പെടെയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കണം. വിവിധ സംഘടനകളും സാമൂഹിക കൂട്ടായ്മകളും ഉൾപ്പെടെ എല്ലാവരും ക്യാമ്പയിനിൽ അണിചേരണം. ലഹരിവിരുദ്ധ സമിതികൾ എല്ലാ മേഖലയിലും സംസ്ഥാനതലം മുതൽ തദ്ദേശ-വാർഡിൽ വരെ…
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവ്
എറണാകുളം: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടെ ഉത്തരവ് ശരിവച്ചത്. കീഴ്ക്കോടതി വിധിക്കെതിരെ പ്രതിഭാഗം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം ബലാത്സംഗം ചെയ്യുകയും പുറത്ത് പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ് 44 കാരനായ പ്രതിയ്ക്കെതിരായ കുറ്റം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 377 വകുപ്പുകളും പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു. ഇരയുടെ പ്രായം തെളിയിക്കുന്ന രേഖകളില്ലാത്തതിനാൽ പോക്സോ പ്രകാരമുള്ള പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ വാദത്തിനിടെ നമ്മുടേത് പോലുള്ള യാഥാസ്ഥിതവും പാരമ്പര്യങ്ങളിൽ വിശ്വസിക്കുന്നതും നിരവധി നിയന്ത്രണങ്ങൾ നിറഞ്ഞതുമായ സമൂഹത്തിൽ അപമാനം, ബഹിഷ്കരണം, നാണക്കേട് എന്നിവയൊക്കെ ഭയന്ന്…
ചൈനീസ് റബ്ബര്‍ പാമ്പ് പ്രയോഗം ഏറ്റു; വാനരപ്പട ജീവനും കൊണ്ടോടുന്നു; പോലീസുകാര്‍ സന്തോഷത്തില്‍
ഇടുക്കി: കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവര്‍ സ്റ്റേഷൻ പരിസരം നിറയെ പാമ്പുകളെ കണ്ട് ആദ്യമൊന്ന് ഭയക്കും. വിവിധ വലുപ്പത്തിലും നിറങ്ങളിലുമുള്ള പാമ്പുകള്‍. പരാതി പറയാൻ വരുന്നവരെയല്ല വാനരപ്പടയെ ലക്ഷ്യമിട്ടാണ് ഈ ‘ചൈനീസ് പാമ്പുകള്‍’ സ്റ്റേഷൻ പരിസരം കീഴടക്കിയിരിക്കുന്നത്. കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് കമ്പംമെട്ട് പോലീസ് സ്റ്റേഷൻ. തൊട്ടടുത്ത് തമിഴ്നാട് വനമാണ്. ഇവിടെനിന്ന് വരുന്ന കുരങ്ങൻ സംഘം സ്റ്റേഷനും പരിസരവാസികളേയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതോടെയാണ് വാനര സംഘത്തെ തുരത്താൻ ഉദ്യോഗസ്ഥർ ചൈനീസ് റബ്ബർ പാമ്പുകളെ സ്റ്റേഷന് മുന്നിലും സമീപത്തെ മരങ്ങളിലും സ്ഥാപിച്ചത്. ഉടുമ്പൻചോലയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ കുരങ്ങന്മാരുടെ ശല്യം നിയന്ത്രിക്കാൻ ചൈനീസ് പാമ്പുകളെ ഉപയോഗിച്ചതായുള്ള വാർത്തകൾ കണ്ടതിനെ തുടർന്നാണ് പൊലീസ് സ്റ്റേഷൻ പരിസരത്തും ഈ തന്ത്രമിറക്കിയത്. ചൈനീസ് പാമ്പുകളെത്തിയതോടെ പൊലീസ് സ്റ്റേഷനില്‍ നിലവില്‍ കുരങ്ങന്മാരുടെ ആക്രമമുണ്ടാവുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്റ്റേഷൻ വളപ്പിലെ പ്ലാവിൽ ചക്ക പഴുക്കുന്നതോടെ വാനരക്കൂട്ടമെത്താറുണ്ടായിരുന്നു.…
