തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. ഇന്ന് പുലർച്ചെയാണ് ഓഫീസിന് നേരെ ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. പുലർച്ചെ രണ്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയതെന്നും, ഇതിനു പിന്നിൽ ബിജെപിയാണെന്നും സിപിഎം ആരോപിച്ചു. മൂന്ന് ബൈക്കുകളിലെത്തിയ ഒമ്പതംഗ സംഘമാണ് ഓഫീസിന് നേരെ കല്ലെറിഞ്ഞതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. സംഭവത്തിൽ ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല.
Category: KERALA
പ്രൊവിഡൻസ് സ്കൂൾ നടപടി മൗലിക അവകാശ ലംഘനം : എസ്.ഐ.ഒ
കോഴിക്കോട്: പ്രൊവിഡൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിജാബ് നിരോധനം ഭരണഘടനാ അനുവദിക്കുന്ന മൗലിക അവകാശങ്ങളുടെ ലംഘനവും ഒരു മതവിഭാഗത്തിൻ്റെ മാത്രം ചിഹ്നങ്ങളോടും അസ്തിത്വത്തോടുമുള്ള വിരോധവുമാണെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ. എസ്.ഐ.ഒ കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമോഫോബിയ വളർത്തുന്ന ഇത്തരം പ്രവണതകളെ കൂട്ടായ പ്രക്ഷോഭങ്ങളിലൂടെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷഫാഖ് കക്കോടി, സെക്രട്ടറിയേറ്റംഗം അഫ്സൽ പുല്ലാളൂർ തുടങ്ങിയവർ സംസാരിച്ചു. ജാസിർ ചേളന്നൂർ, നബീൽ ചെറുവറ്റ, അഫ്സൽ ഓമശ്ശേരി, ഇർഷാദ് മാത്തോട്ടം, അഷ്ഫാഖ് ഓമശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.
യോഗ്യരായ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ലഭിക്കും: ശിവൻകുട്ടി
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം സാധ്യമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സർക്കാർ നടത്തി വരികയാണെന്നും രക്ഷിതാക്കളോ വിദ്യാർത്ഥികളോ ആ സ്കോറിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അംഗീകൃത ശാസ്ത്രീയ രീതികളിലൂടെയായിരിക്കും പ്ലസ് വൺ പ്രവേശനം. ബോണസ് പോയിന്റുകൾ കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മുൻ വർഷങ്ങളിൽ 18 പോയിന്റ് വരെ ബോണസായി നൽകിയിരുന്നെങ്കിൽ ഇത്തവണ അത് 10 ആയി നിജപ്പെടുത്തി. നീന്തലിന്റെ ബോണസ് പോയിന്റ് നിർത്തലാക്കിയത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വൺ പ്രവേശനം നടത്തുന്ന അപൂർവ സംസ്ഥാനമാണ് കേരളം. അതിനുമുമ്പ് മെറിറ്റ് അടിസ്ഥാനത്തിൽ വളരെ കുറച്ച് സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരുപാട് മാനദണ്ഡങ്ങൾ പരിഗണിച്ചതിന് ശേഷമാണ് പേരിലെ അക്ഷരക്രമവും ജനനത്തീയതിയും പരിഗണിക്കുന്നത്. തുല്യ സ്കോർ വരുന്നവരെ പരിഗണിക്കുമ്പോഴാണ് മറ്റ് ഘടകങ്ങൾ…
കൊച്ചിയിലെ എടിഎം തട്ടിപ്പുകളില്‍ ലക്ഷങ്ങൾ നഷ്ടപ്പെട്ടു
കൊച്ചി: നഗരത്തിലെ എടിഎമ്മുകളില്‍ വ്യാപക തട്ടിപ്പ് കണ്ടെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ നിന്നായി ലക്ഷങ്ങളാണ് മോഷണം പോയത്. കളമശ്ശേരിയിലെ എടിഎമ്മിൽ നിന്ന് 16, 19 തീയതികളിൽ മാത്രം 25000 രൂപ മോഷണം പോയി. തൃപ്പൂണിത്തുറ, പാലാരിവട്ടം എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് തട്ടിപ്പ് നടന്നത്. മെഷീനിൽ നിന്ന് പണം വരുന്ന ഭാഗം അടച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 18-ാം തീയതിയാണ് കളമശ്ശേരി പ്രീമിയര്‍ ജങ്ഷനിലെ എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയെടുത്തത്. ഇതില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോഴാണ് കൂടുതല്‍ സ്ഥലങ്ങളില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. എ.ടി.എമ്മിലെ പണം വരുന്ന ഭാഗം പ്രത്യേക രീതിയില്‍ തടസ്സപ്പെടുത്തിയാണ് പണം മോഷ്ടിച്ചത്. ഇടപാടുകള്‍ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ തുക പുറത്തേക്ക് വരില്ല. ഇതേത്തുടര്‍ന്ന് ഇടപാടുകാര്‍ എ.ടി.എമ്മില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ മോഷ്ടാവ് ഉള്ളില്‍ കയറി പണം കൈക്കലാക്കുകയാണ് ചെയ്തിരുന്നത്.…
നിയമവിരുദ്ധമായ എല്ലാ ആരാധനാലയങ്ങളും പ്രാര്‍ത്ഥനാ ഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി
കൊച്ചി: അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ ആരാധനാലയങ്ങളും പ്രാർത്ഥനാ ഹാളുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. കൂടാതെ, അനധികൃത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും ഹൈക്കോടതി നിർദേശം നൽകി. മലപ്പുറത്തെ നൂറുള്‍ ഇസ്ലാം സാംസ്കാരിക സംഘം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണ്ണായകമായ ഉത്തരവ്. മലപ്പുറം ജില്ലയില്‍ ഒരു വാണിജ്യ കോംപ്ലക്സ് സംഘം പണിതിട്ടുണ്ട്. ഇത് ആരാധനാലയമാക്കി മാറ്റാന്‍ അനുവദിക്കണമെന്ന ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്. ആരാധനാലയമാക്കി മാറ്റാൻ അനുമതി നൽകണമെന്ന് പറയുന്ന കെട്ടിടത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. അങ്ങനെയെങ്കില്‍ എന്തിനാണ് ഈ കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നതെന്ന് കോടതി ചോദിച്ചു. അതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറോടും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് കോടതി ഉത്തരവിട്ടത്.
തലശ്ശേരി നഗര സഭയുടെ പീഡനം മൂലം നാടുവിട്ട ബിസിനസ് ദമ്പതികളെ കണ്ടെത്തി തിരികെ കൊണ്ടുവന്നു
കണ്ണൂർ: നഗരസഭയുടെ പീഡനം മൂലം മനം മടുത്ത് നാടുവിട്ട ബിസിനസ് ദമ്പതികളെ കണ്ടെത്തി തലശ്ശേരിയിലെത്തിച്ചു. തലശ്ശേരിയിലെ ഇവരുടെ ബിസിനസ് സ്ഥാപനം മുനിസിപ്പൽ കോർപ്പറേഷൻ അടച്ചുപൂട്ടിയതോടെ മനംനൊന്താണ് ദമ്പതികൾ നാടുവിട്ടത്. ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീറിനെയും ഭാര്യ ശ്രീവിദ്യയെയും കോയമ്പത്തൂരിൽ നിന്നാണ് പോലീസ് കണ്ടെത്തി തിരികെ കൊണ്ടുവന്നത്. ഇവരെ തലശ്ശേരി കോടതിയിൽ ഹാജരാക്കും. തലശ്ശേരി നഗരസഭയുടെ ഭാഗത്തുനിന്നും പ്രതികാര നടപടിയാണ് തങ്ങള്‍ക്ക് നേരെയുണ്ടായതെന്ന് രാജ് കബീര്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. നഗരസഭയുടെ ഭീഷണി കാരണമാണ് നാടുവിട്ടുപോയത്. ഒരു നിയമവും ഇതുവരെ ലംഘിച്ചിട്ടില്ല. അതുകൊണ്ടാണ് ഹൈക്കോടതി നഗരസഭയുടെ നടപടി സ്റ്റേ ചെയ്തത്. താന്‍ അനധികൃതമായി കയ്യേറിയിട്ടുണ്ടോ എന്ന് മാധ്യമങ്ങള്‍ സ്ഥാപനത്തില്‍ വന്ന് പരിശോധിച്ചു നോക്കൂ എന്നും രാജ് കബീര്‍ അഭിപ്രായപ്പെട്ടു. വ്യവസായ മന്ത്രി പി.രാജീവ് മാത്രമാണ് തന്നെ സഹായിച്ചത്. ഏറ്റവും നല്ല സംരംഭകനുള്ള പുരസ്കാരം…
മുസ്ലിം പുരുഷനെ ത്വലാഖ് ചൊല്ലുന്നതില്‍ നിന്നോ ഒന്നിലധികം വിവാഹം കഴിക്കുന്നതില്‍ നിന്നോ തടയാന്‍ നിയമം അനുശാസിക്കുന്നില്ല: കോടതി
കൊച്ചി: മുസ്ലിം പുരുഷന്മാര് ത്വലാഖ് ചൊല്ലുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നത് കുടുംബകോടതിക്ക് തടയാനാകില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് നിരീക്ഷിച്ചു. തലാഖ് ചൊല്ലുന്നത് വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവിനെതിരെ കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ആദ്യ രണ്ട് ത്വലാഖ് ചൊല്ലിയ ഹർജിക്കാരനെതിരേ ഭാര്യ കുടുംബകോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കുടുംബ കോടതി മൂന്നാം ത്വലാഖ് ചൊല്ലുന്നതിൽ നിന്ന് ഹർജിക്കാരനെ വിലക്കി. പുനർവിവാഹം തടയണമെന്ന ഹർജിയിലെ ആവശ്യവും കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വ്യക്തിനിയമം അനുവദിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയില്‍ നിന്ന് ഒരാളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ കോടതികളുടെ അധികാരം പരിമിതമാണ്. വ്യക്തിനിയമപ്രകാരം ഒരാള്‍ക്ക് ഒരേസമയം ഒന്നിലധികം വിവാങ്ങള്‍ ആകാം. നിയമം…
കുടുംബ പ്രശ്നം: വാഴക്കുളം സ്റ്റേഷനിലെ എസ് എച്ച് ഒ ആത്മഹത്യ ചെയ്തു
കൊച്ചി: വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജേഷ് കെ മേനോനെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. മറ്റക്കുഴി സ്വദേശി രാജേഷ് ഓഗസ്റ്റ് എട്ടിനാണ് വാഴക്കുളം സ്റ്റേഷനിലെ എസ്എച്ച്ഒ ആയി ചുമതലയേറ്റത്. വ്യാഴാഴ്ച കോടതി ഡ്യൂട്ടിയുണ്ടായിരുന്ന അദ്ദേഹം രാവിലെ പത്തു മണിയായിട്ടും സ്റ്റേഷനിൽ എത്തിയില്ല. തുടര്‍ന്ന് ക്വാർട്ടേഴ്സിൽ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മാധ്യമ പ്രവര്ത്തകന് ബഷീറിന്റെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന് കുടുംബം
കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ അപകട മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബഷീറിന്റെ കുടുംബം ആവശ്യപ്പെട്ടു. ബഷീറിന്റെ സഹോദരനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമ്പോൾ പ്രോസിക്യൂഷൻ പ്രതികളെ സഹായിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ബഷീറിന്റെ കൈയില്‍ നിന്ന് നഷ്ടമായ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ട്. പൊലീസ് പ്രതിയെ സഹായിക്കുകയാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും സഹോദരന് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ മജിസ്ട്രോറ്റിന്റെ കൂടി ചുമതലയുള്ള കളക്ടര്‍ പദവിയില്‍ നിയമിച്ചതിന് എതിരെയായിരുന്നു വിവാദം. പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. നിലവില്‍ ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജറാണ് ശ്രീറാം വെങ്കിട്ടരാമന്.
അബുദാബിയിലെ ഇരട്ടക്കൊലപാതകം: രണ്ടു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഡെന്‍സിയുടെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റ്മോര്‍ട്ടം നടത്തും
മലപ്പുറം: നിലമ്പൂർ നാട്ടുവൈദ്യൻ ഷാബ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബിസിനസ് പങ്കാളി ഷൈബിൻ അഷ്റഫിനൊപ്പം അബുദാബിയിൽ കൊല്ലപ്പെട്ട, ചാലക്കുടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ച ഡെൻസിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. തഹസിൽദാറുടെ മേൽനോട്ടത്തിലാണ് മൃതദേഹം പുറത്തെടുക്കുന്നത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജില്‍ ഫോറൻസിക് മേധാവിയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും തെളിവെടുപ്പ് നടത്തും. മൃതദേഹം സംസ്കരിച്ച് രണ്ട് വർഷമായെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയാൽ നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം അബുദാബിയില്‍ നിന്ന് എംബാം ചെയ്ത് വിമാനത്തിലെത്തിച്ച് കല്ലറയില്‍ സംസ്കരിച്ചതിനാല്‍ പൂര്‍ണമായും അഴുകാനുള്ള സാധ്യതയും കുറവാണ്. ഇത് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിന് സഹായകമാവുമെന്നാണ് പൊലീസ് കരുതുന്നത്. 2020 മാര്‍ച്ച് അഞ്ചിനാണ് ഷൈബിന് അഷ്റഫിന്റെ ബിസ്നസ് പങ്കാളി കുന്ദമംഗലം സ്വദേശി ഹാരിസിനെയും ഇയാളുടെ…
