അരക്ക് താഴെ തളർന്ന കുടുംബത്തിന് സൗജന്യ തയ്യൽ മെഷീൻ നൽകി വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം : അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ തിരൂർക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തണൽ സേവന വേദിയുമായി സഹകരിച്ചുകൊണ്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അരക്ക് താഴെ തളർന്ന ദമ്പതികൾക്ക് സൗജന്യ തയ്യൽ മെഷീൻ നൽകി .. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ. ടൈലറിങ് & ഗാര്‍മെന്റ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ ( FITU) മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഷീബ വടക്കാങ്ങര റെജീന ശിഹാബ് ദമ്പതികൾക്ക് അങ്ങാടിപ്പുറത്തെ റെജീനയുടെ വീട്ടിൽ വച്ച് തയ്യൽ മെഷീൻ കൈമാറി. തണൽ സേവന വേദി കോഡിനേറ്റർമാരായ സാദിഖ് തിരൂർകാട്, മുജീബ് തിരൂർകാട്, വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആഷിക് ചാത്തോലി, ടൈലറിങ് & ഗാര്‍മെന്റ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ ( FITU) മലപ്പുറം ട്രഷറർ അബൂബക്കർ പി ടി പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്…

ശുദ്ധജല ക്ഷാമം രൂക്ഷം; സൗഹൃദ നഗറിൽ സമാന്തര കുടിവെളളം വിതണം സൗഹൃദ വേദി ആരംഭിച്ചു

എടത്വ:ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ കുടിവെള്ള വിതരണം ആരംഭിച്ചു. സൗഹൃദ നഗറിൽ ബെറാഖാ ബാലഭവനിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് മുഖ്യ പ്രഭാഷണം നടത്തി. സമാന്തര കുടിവെള്ള വിതരണ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള,സുരേഷ് പരുത്തിയ്ക്കൽ, റെന്നി തോമസ്, സുധീർ കൈതവന, വിൻസൻ പൊയ്യാലുമാലിൽ, ശേബ വില്യംസ്, സാം വി. മാത്യൂ,പി.കെ വിനോദ്,സിയാദ് മജീദ്, ഫീബ വില്യംസ് ,എന്നിവർ പ്രസംഗിച്ചു. ഏകദേശം 30 കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് കുടിവെള്ളം പൊതു ടാപ്പിലൂടെ എത്തിയിട്ട് മൂന്ന്…

തൃപ്പൂണിത്തുറ സ്‌റ്റേഷനിലെ കസ്റ്റഡി മരണം സംസ്ഥാനത്തെ നടുക്കി; 53കാരനെ അടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്‌റ്റേഷനിൽ ശനിയാഴ്ച രാത്രി റോഡ് പരിശോധനയ്ക്കിടെ പോലീസുകാരന്റെ ഹെൽമറ്റു കൊണ്ടുള്ള ഇടിയേറ്റ് സ്‌കൂൾ വിദ്യാർഥികളായ രണ്ട് കുട്ടികളുടെ പിതാവ് മരിച്ചത് സംസ്ഥാനത്തെ നടുക്കി. ഇരുമ്പനം സ്വദേശിയും കുടുംബത്തിന്റെ ഏക ആശ്രയവുമായിരുന്ന മനോഹരനെയാണ് (53) പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് ഒരു മണിക്കൂറിനുള്ളിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ മരിച്ചതായി പ്രഖ്യാപിച്ചത്. ചെറിയ സ്‌പെയർപാർട്‌സ് കട നടത്തിയിരുന്ന മനോഹരൻ മദ്യപിച്ച്‌ ബൈക്ക് ഓടിച്ചില്ലെങ്കിലും അമിതവേഗതയിലായിരുന്നില്ലെങ്കിലും പോലീസ് സ്‌റ്റേഷനിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബഹളത്തെ തുടർന്ന്, പരിശോധനയ്ക്കിടെ മനോഹരന്റെ മുഖത്തടിച്ച സബ് ഇൻസ്പെക്ടർ ജിമ്മി ജോസിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. “പോലീസ് കൈകാണിച്ചപ്പോൾ മനോഹരന് പെട്ടെന്ന് മോട്ടോർ സൈക്കിൾ നിർത്താനായില്ല. പാർക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിന് ഏതാനും മീറ്റർ മുന്നിൽ ഇരുചക്രവാഹനം നിർത്തിയ ശേഷം അയാൾ പോലീസ് വാഹനത്തിലേക്ക് തിരിച്ചുപോയി. അവിടെയെത്തിയപ്പോൾ ഒരു പോലീസ് ഓഫീസർ…

പരിശീലനത്തിനിടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തകർന്നുവീണു; ഒരാള്‍ക്ക് പരിക്കേറ്റു

എറണാകുളം: ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ റൺവേയിൽ തകർന്നുവീണു. മൂന്ന് ട്രെയിനി പൈലറ്റുമാരും സഞ്ചരിച്ചിരുന്ന അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) ധ്രുവ് റൺവേയുടെ പിൻഭാഗത്ത് തകർന്നുവെന്നാണ് പ്രാഥമിക വിവരം. ഒരു ട്രെയിനി പൈലറ്റിന് പരിക്കേറ്റപ്പോൾ മറ്റ് രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിശീലന പരിപാടിക്കിടെ ഉച്ചയ്ക്ക് 12.24 ഓടെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിന്റെ പ്രവർത്തനം രണ്ടുമണിക്കൂറിലേറെയായി നിർത്തിവച്ചിരിക്കുകയാണ്. കേടായ ഹെലികോപ്റ്റർ ആദ്യം റൺവേയിൽ നിന്ന് നീക്കം ചെയ്യേണ്ടിവരും, റൺവേ വീണ്ടും വിമാനങ്ങൾക്കായി തുറക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധനയും സുരക്ഷാ പരിശോധനയും ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. “മൂന്ന് ട്രെയിനികളാണ് ബോർഡിൽ ഉണ്ടായിരുന്നത്. ഒരാളുടെ കൈക്ക് പൊട്ടലുണ്ടായി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേർ സുരക്ഷിതരാണ്, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തം കണ്ടെത്തിയില്ല,” കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. സംഭവം നടന്നയുടൻ രക്ഷാപ്രവർത്തനം…

ബാലമുരളി പൗരസമിതി കുടിവെളളം വിതരണം ചെയ്തു

എടത്വ: തലവടി തെക്കെ കരയിൽ ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ആനപ്രമ്പാൽ തെക്ക് ബാലമുരളി പൗരസമിതിയുടെ നേതൃത്വത്തിൽ സൗഹൃദ വേദിയുടെ സഹകരണത്തോടെ സാൽവേഷൻ ആർമി പള്ളി ജംഗ്ഷനിൽ കുടിവെള്ളം വിതരണം ചെയ്തു. കൂടാതെ ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന കിയോസ്കിലും കുടിവെള്ളം നിറച്ചതായി സെക്രട്ടറി മനോജ് മണക്കളം അറിയിച്ചു. കുടിവെള്ള വിതരണ ചടങ്ങ് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി വിൻസൻ പൊയ്യാലുമാലിൽ, സെക്രട്ടറി മനോജ് മണക്കളം, ട്രഷറാർ റോഷൻ കളത്തിൽ, ജോ.സെക്രട്ടറി ഉണ്ണികൃഷ്ണൻ പുത്തൻപുരയിൽ, ബാബു വഞ്ചിപുരയ്ക്കൽ, എന്നിവർ നേതൃത്വം നല്കി. തോടുകളിലെയും പാടശേഖരങ്ങളിലെയും വാച്ചാലുകളിലെയും വെള്ളവും വറ്റിയതോടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പ്രാഥമിക ആവശ്യങ്ങൾക്കു ആശ്രയിച്ചിരുന്നത് തോട്ടിലെ വെള്ളം ആണ്. അതും മലിനമായതോടെ പ്രദേശവാസികൾ അനുഭവിക്കുന്നത് ഇരട്ടി…

വിദ്യാർഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം; അഞ്ച് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കണ്ണൂർ: കണ്ണൂരിൽ 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. പഴയങ്ങാടി മാട്ടൂൽ വടകര സ്വദേശി കാളത്തി പറമ്പിൽ വീട്ടിൽ കെ.പി സലീല്‍ കുമാറാണ് അറസ്റ്റിലായത്. കൂട്ടുപുഴ അതിർത്തിയിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ അഞ്ചു ലക്ഷം രൂപയോളം വിലമതിക്കുന്ന നൂറ് ഗ്രാം എംഡിഎംഎയുമായാണ് ഇയാള്‍ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കടത്തിയ മയക്കുമരുന്ന് ഇയാളിൽ നിന്ന് കണ്ടെടുത്തു. ബെംഗളൂരുവിൽ ബ്ലാബ്ലാ കാർ എന്ന കാർ പൂളിംഗ് ആപ്പ് വഴി കാർ പൂൾ ചെയ്യുന്നതിനിടെയാണ് യുവാവ് എക്സൈസിന്റെ പിടിയിലായത്. കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് കണ്ടെത്തി. പഴയങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എംഡിഎംഎ എത്തിച്ചു നൽകുന്നത് സലീൽകുമാറാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ബെംഗളൂരുവിലെ ചില കേന്ദ്രങ്ങളിൽ നിന്ന് ഇയാള്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി ഈ…

ഭാര്യയും ബന്ധുക്കളും സ്വത്തുക്കള്‍ കൈക്കലാക്കി; പ്രവാസി ആത്മഹത്യ ചെയ്തു

കായംകുളം: ഭാര്യയും ബന്ധുക്കളും കബളിപ്പിച്ച് സ്വത്ത് കൈക്കലാക്കിയെന്നാരോപിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ജീവനൊടുക്കിയ പ്രവാസിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് അദ്ദേഹം തപാൽ വഴി മാധ്യമങ്ങൾക്ക് കുറിപ്പ് അയയ്ക്കുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യയുടെ വീട്ടുകാർ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നുമാണ് ബൈജു രാജ് ആരോപിക്കുന്നത്. ഭാര്യ അന്നപ്രിയ ജോൺ, അവരുടെ കാമുകൻ ടോജോ മാത്യു,അന്ന പ്രിയയുടെ സഹോദരൻ ഗീവർഗീസ്, അമ്മ എൽസി ജോൺസൺ എന്നിവരാണ് തന്റെ മരണത്തിന് കാരണമെന്ന് ബൈജു ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു. അന്നപ്രിയയും ടോജോയും തമ്മിൽ വിവാഹേതരബന്ധമുണ്ടെന്ന് മനസിലാക്കിയിട്ടും മകളെ ഓർത്ത് എല്ലാം സഹിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്ന് ബൈജു പറയുന്നു. തന്നെ വൈകാരികമായി കീഴ്‌പ്പെടുത്തി സമ്പാദ്യം മുഴുവനും ഭാര്യയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്ഥിര നിക്ഷേപമാക്കിയെന്നും കമ്പനി തകർന്നപ്പോൾ പണമെല്ലാം നഷ്ടപ്പെട്ടെന്നും ബൈജു ആരോപിച്ചു. ബ്ലേഡ്…

റാനിറ്റിഡിൻ ഉപയോഗം ക്യാൻസറിന് കാരണമാകില്ലെന്ന് പഠനം

അൾസർ ചികിത്സയ്ക്കു വേണ്ടി ഉപയോഗിക്കുന്ന റാനിറ്റിഡിൻ അർബുദത്തിന് കാരണമാകുമെന്ന വാദം തള്ളിക്കളഞ്ഞിരിക്കുകയാണ് പ്രമുഖ സയൻസ് ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്. കൊച്ചി: ആമാശയത്തിലെ അൾസർ രോഗത്തിന്റെ ചികിത്സയ്ക്കു വേണ്ടി കഴിക്കുന്ന റാനിറ്റിഡിൻ, ക്യാൻസറിന് കാരണമാകില്ലെന്ന് ലോകത്തെ പ്രമുഖ മൾട്ടി ഡിസിപ്ലിനറി സയൻസ് ജേണലായ നേച്ചർ പ്രസിദ്ധീകരിച്ച ശാസ്ത്ര റിപ്പോർട്ടുകളിലെ പഠനത്തിൽ കണ്ടെത്തി. 12680 ഓളം റാനിറ്റിഡിൻ ഉപയോക്താക്കളുടെയും 12680 എച്ച് ടു ആർ എ (റാനിറ്റിഡിൻ പോലുള്ള മരുന്നുകൾ) ഉപയോക്താക്കളിലും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇതോടുകൂടി റാനിറ്റിഡിൻ ഉപയോഗം ക്യാൻസറിന് കാരണമാകും എന്ന നീണ്ടകാലത്തെ വാദത്തിന് വിരാമമായിരിക്കുകയാണ്. പുതിയ കണ്ടെത്തലിന് കൂടുതൽ ആധികാരികത നൽകുന്ന വിവരങ്ങളാണ് നേച്ചറിന്റെ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലബോറട്ടറി പഠനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് മനുഷ്യനിൽ കാൻസർ രോഗത്തിന് കാരണമാകുന്ന എൻ-നൈട്രസോ ഡൈ മീതയിലമീന്റെ (എൻ ഡി എം എ) സാന്നിധ്യം 2019 ൽ…

300 രൂപയ്ക്ക് റബര്‍ സംഭരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആര്‍ജ്ജവമുണ്ടോയെന്ന് വ്യക്തമാക്കണം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: കിലോഗ്രാമിന് 300 രൂപയ്ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കുവാനുള്ള ആര്‍ജ്ജവമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും ആദ്യം വ്യക്തമാക്കണമെന്നും പ്രഖ്യാപനങ്ങളല്ല ന്യായവിലയ്ക്ക് റബര്‍ സംഭരണത്തിന് തയ്യാറാകുകയാണ് വേണ്ടതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. അനിയന്ത്രിത റബര്‍ ഇറക്കുമതിക്ക് കുടപിടിക്കുകയും നിലവിലുള്ള റബര്‍ ആക്ട് ഇല്ലാതാക്കാന്‍ നിയമനിര്‍മ്മാണം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരും രാഷ്ട്രീയ ഭരണനേതൃത്വവും കിലോഗ്രാമിന് 300 രൂപ റബറിന് വേണമെന്ന കര്‍ഷകനിര്‍ദ്ദേശം വെല്ലുവിളിയായി ഏറ്റെടുക്കാന്‍ തയ്യാറാകണം. റബര്‍ ഉള്‍പ്പെടെ കാര്‍ഷികമേഖല കാലങ്ങളായി നേരിടുന്ന വിലത്തകര്‍ച്ച കര്‍ഷകരുടെ ജീവിത പ്രശ്‌നമാണ്. അതിനാല്‍ കര്‍ഷകരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരോടൊപ്പം കര്‍ഷകരുണ്ടാകും. പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ വിലയ്‌ക്കെടുക്കാമെന്ന് ആരും കരുതണ്ട. ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും സ്ഥിരനിക്ഷേപമാകാനും കര്‍ഷകരെ കിട്ടില്ല. വിവിധ രാജ്യാന്തര വ്യാപാരക്കരാറുകളിലൂടെ റബര്‍ കര്‍ഷകരെ ചതിക്കുഴിയിലേയ്ക്ക് തള്ളിയിട്ടവര്‍ സംരക്ഷകരുടെ കുപ്പായമിട്ടുവന്നാല്‍ തിരിച്ചറിയാന്‍ കര്‍ഷകര്‍ക്കാവുമെന്നും 2014 മുതലുള്ള…

ജീവകാരുണ്യ നിധി വിതരണം ചെയ്തു

എടത്വ: നിറയെ ചുവന്ന പൂക്കൾ എന്ന സാസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ നിധി വിതരണം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ കെ അശോകൻ ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ വി.ഡി വിനോദ് കുമാർ,എംജി കൊച്ചുമോൻ,പി കെ സ്വാമിനാഥൻ, സുരേഷ് കെ തമ്പി, സുരേഷ് വാലയിൽ, രതീഷ് പി ഉത്തമൻ എന്നിവർ പങ്കെടുത്തു. സ്വദേശത്തും വിദേശത്തും ഉള്ള ഇടതുപക്ഷ കൂട്ടായ്മ എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണിത്.