കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂര്‍ 49, കണ്ണൂര്‍ 39, വയനാട് 37, പാലക്കാട് 35, മലപ്പുറം 28, ആലപ്പുഴ 16, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,683 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,756 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 20,016 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 100 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 6464 കോവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
Category: KERALA
9 കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ പണിതുനല്‍കി നടന്‍ കൃഷ്ണകുമാറും മക്കളും
തിരുവനന്തപുരം: വിതുരയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കി നടന്‍ കൃഷണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ ‘അഹാദിഷിക ഫൗണ്ടേഷന്‍’ എന്ന ജീവകാരുണ്യ സംഘടനയുടെയും ‘അമ്മു കെയര്‍’ എന്ന സന്നദ്ധ സംഘടനയുടേയും നേതൃത്വത്തിലാണ് ശൗചാലയങ്ങള്‍ നിര്‍മിച്ചത്. വിതുരയിലെ വലിയകാലാ സെറ്റില്‍മെന്റിലെ ഒമ്പത് വീടുകള്‍ക്കാണ് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കിയത്. ഈ വിവരം അഹാനയും കൃഷ്ണകുമാറും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. മാര്‍ച്ച് 15ന് ശൗചാലയങ്ങള്‍ ഒമ്പത് കുടുംബങ്ങള്‍ക്കും കൈമാറി. കാട്ടുപന്നിയുടെയും മ്ലാവിന്റയും ആക്രമണം കൂടിവരുന്ന സാഹചര്യത്തില്‍ വീടിനോട് ചേര്‍ന്ന് ശൗചാലയം വേണമെന്നുള്ള ആവശ്യം പത്രവാര്‍ത്തകളില്‍ നിന്നും അറിഞ്ഞ് സേവാഭാരതി വനപാലകനായ വിനോദ് കുമാര്‍ അഹാദിഷികയുടെ അംഗങ്ങളെ സമീപിക്കുകയായിരുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി, ഒമ്പത് കുടുംബങ്ങളെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് അടിയന്തരമായി ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കുകയായിരുന്നു.
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് സീഷെല്‍സില്‍ പിടിയിലായ മലയാളികളുടെ മോചനത്തിന് നോര്‍ക്ക ഇടപെടല്‍
തിരുവനന്തപുരം: സീ ഷെല്‍സില്‍ കുടുങ്ങിയ മലയാളികളുടെ മോചനത്തിന് ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സീഷെല്‍സ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് കത്തയച്ചു. തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം സ്വദേശികളായ ജോണി (34), തോമസ് (48)എന്നിവരാണ് മത്സ്യബന്ധനത്തിനിടെ അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് സീഷെല്‍സ് പോലീസിന്റെ പിടിയിലായത് കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഇവര്‍ അടങ്ങുന്ന 58 അംഗസംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി കടന്ന് സീഷെല്‍സ് തീരത്തെത്തിയത്. ഈ മാസം 12ന് ഇരുവരും സീ ഷെല്‍സില്‍ അറസ്റ്റിലായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഭാര്യമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി സീഷെല്‍സ് ഇന്ത്യന്‍ ഹൈക്കമ്മീഷണറു മായി ബന്ധപ്പെട്ടത്.
മലയാറ്റൂര്‍ തീര്‍ത്ഥാടന സമയം പുനഃ ക്രമീകരിച്ചു
മലയാറ്റൂര്‍: മലയാറ്റൂര്‍ തീര്‍ത്ഥാടന സമയം പുനഃക്രമീകരിച്ചു. ഇന്ന്, (18.03.2022, വെള്ളിയാഴ്ച )മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദിവസത്തിന്റെ 24 മണിക്കൂറും കുരിശുമുടി തീര്‍ത്ഥാടനം നടത്താവുന്നതാണ്. രാത്രിയിലും തീര്‍ത്ഥാടനം നടത്താന്‍ വേണ്ടുന്ന വെളിച്ചത്തിന്റെ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കുരിശ് മുടിയില്‍ കുര്‍ബാന സമയങ്ങള്‍ രാവിലെ5.30, 7.30 , 9.30 വൈകുന്നേരം 6.30 എന്നീ സമയങ്ങളില്‍ ആയിരിക്കുമെന്ന് മലയാറ്റൂര്‍ സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. വര്‍ഗീസ് മണവാളന്‍ അറിയിച്ചു.
തിരുവനന്തപുരത്തെ ഫ്ളാറ്റില്‍നിന്ന് MDMAയും ഹാഷിഷ്ഓയിലും പിടിച്ചു; കഴക്കൂട്ടം സ്വദേശി കസ്റ്റഡിയില്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഫ്‌ളാറ്റില്‍ നിന്ന് ഹാഷിഷ് ഓയിലും എംഡിഎംഎയും എക്സൈസ് സംഘം പിടികൂടി. 17 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കഴക്കൂട്ടം സ്വദേശിയായ എച്ച്. അരുണ്‍ ദാസ് എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് പിടിയിലായ പ്രതിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി വരുത്തിയ മാരക ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. നെതര്‍ലാന്‍ഡില്‍ നിന്നെത്തിച്ച പാഴ്സലിലാണ് ലഹരി കടത്തിയത്. സംഘം ഒരു മാസം ഒന്നിലേറെ തവണയാണ് പാര്‍സല്‍ എത്തിച്ചിരുന്നത്. എട്ടുമാസമായി ഇവര്‍ പാര്‍സല്‍ വരുത്തുകയായിരുന്നു. ടെക്നോപാര്‍ക്കിലും വിവിധ ഫ്ലാറ്റുകളിലുമാണ് ചില്ലറ വില്പന നടത്തിയിരുന്നത്. സംഘത്തിലെ മറ്റൊരാളായ അന്‍സില്‍ എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ലഹരി കടത്തും വില്‍പനയും നടത്തുന്ന മറ്റുള്ളവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കഴക്കൂട്ടം എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ മുഹമ്മദ് റാഫി പറഞ്ഞു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, ഐ ബി…
രാജ്യാന്തര ചലച്ചിത്രോത്സവത്തിനു വര്‍ണാഭമായ തുടക്കം
തിരുവനന്തപുരം: 26-ാം രാജ്യാന്തര ചലച്ചിത്രോത്സവത്തിനു വര്‍ണാഭമായ തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ടനം ചെയ്തു. മന്ത്രി സജി ചെറിയാനായിരുന്നു അധ്യക്ഷന്‍. തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായകന്‍ അനുരാഗ് കശ്യപായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. അപ്രതീക്ഷിത അതിഥിയായെത്തി നടി ഭാവന ഉദ്ഘാടന ചടങ്ങിനെത്തി. പോരാട്ടത്തിന്റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു. മന്ത്രിമാരായ വി ശിവന്‍ കുട്ടി, ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍, വി കെ പ്രശാന്ത് എം എല്‍ എ, അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി സെക്രട്ടറി സി അജോയ്, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്റ്റര്‍ ബീനാ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കളമശ്ശേരിയില്‍ നാല് കുടിയേറ്റ തൊഴിലാളികൾ മണ്ണിടിച്ചിലിൽ മരിച്ചു; അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു
എറണാകുളം: വെള്ളിയാഴ്ച കളമശ്ശേരിയിൽ നിർമ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് കുടിയേറ്റ തൊഴിലാളികൾ മരിച്ചു, കാണാതായ മറ്റൊരു തൊഴിലാളിക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. നെസ്റ്റ് ഗ്രൂപ്പിന്റെ പുതിയ ഇലക്‌ട്രോണിക് സിറ്റിയുടെ നിർമാണത്തിനായി തൂണുകൾ ഇടുന്നതിനായി തൊഴിലാളികൾ നിലം കുഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഏഴ് തൊഴിലാളികൾ കുഴിയെടുക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നതായും, രണ്ട് പേരെ ഫയർഫോഴ്‌സ് ജീവനക്കാർ രക്ഷപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പതിനെട്ടടിയോളം താഴ്ചയുള്ള കുഴിയിൽ ജോലി ചെയ്യുന്നതിനിടെയാണ് മുകളിൽ നിന്ന് മണ്ണിടിഞ്ഞത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമായിരുന്നു അപകടം. നിർമ്മാണ സ്ഥലത്ത് സുരക്ഷാ സംവിധാനങ്ങൾ കുറവാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉത്തരവാദികളായ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ഉറപ്പാക്കാൻ എല്ലാ നിർമാണ സ്ഥലങ്ങളും ജില്ലാ ഭരണകൂടം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച്…
ഡീസല്‍ വില വര്‍ധിപ്പിച്ചതിനെതിരേ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
തിരുവനന്തപുര: പൊതുമേഖലാ എണ്ണക്കമ്പനികളില്‍നിന്ന് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഇന്ധനം വാങ്ങുന്ന കെഎസ്ആര്‍ടിസിക്കും വില കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരേ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. 2022 ഫെബ്രുവരി 18-ന് മാര്‍ക്കറ്റ് വിലയേക്കാള്‍ 4.41 രൂപ അധിക നിരക്കിലും മാര്‍ച്ച് 16 ന് നിലവിലെ മാര്‍ക്കറ്റ് വിലയെക്കാള്‍ 27.88 രൂപയുടെ വ്യത്യാസത്തിലുമാണ് എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കുന്നത്. ഇത് നീതി കേടാണെന്നും ലാഭകരമല്ലാത്ത റൂട്ടില്‍ പോലും പൊതുജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നല്‍കുന്നതിന്റെ ഇരട്ടി നിരക്കില്‍ ഇന്ധനം നല്‍കുന്നത് നീതീകരിക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കേരളത്തിലെ ഏതെങ്കിലും ഒരു ഇന്ധന പമ്പില്‍ നിന്നും ഒരു ബസില്‍ റീട്ടെയില്‍ ഔട്ട് ലൈറ്റില്‍ നിന്നും 93.47 രൂപയ്ക്ക് ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങുമ്പോള്‍ കെഎസ്ആര്‍ടിസി 121.36 രൂപ നല്‍കി വേണം ഒരു ലിറ്റര്‍…
കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥ സാധ്യതാപട്ടികയില്‍ ജെബി മേത്തര്‍, ലിജു, ജെയ്സണ്‍; പ്രഖ്യാപനം ശനിയാഴ്ച
ന്യൂഡല്‍ഹി: രാജ്യസഭാ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. അന്തിമ സാധ്യതാ പട്ടിക കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വെള്ളിയാഴ്ച ഹൈക്കമാന്‍ഡിന് കൈമാറി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അഡ്വ. ജെബി മേത്തര്‍, എം ലിജു, ജെയ്സണ്‍ ജോസഫ് എന്നിവരുടെ പേരാണ് പട്ടികയിലുള്ളതെന്നാണ് വിവരം. അതേസമയം അഭ്യൂഹങ്ങളിലുണ്ടായ ശ്രീനിവാസന്‍ കൃഷ്ണനെ കെപിസിസി പരിഗണിച്ചിട്ടില്ല. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കം രൂക്ഷമായതോടെ കേരളത്തിലെ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കെസിപിസി നേതൃത്വം പട്ടിക കൈമാറിയത്. ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. തുടര്‍ച്ചയായ മൂന്നാംവട്ടമാണ് ജെബി മേത്തര്‍, നഗരസഭ കൗണ്‍സിലറാകുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു. എം. ലിജുവിനായി കെ. സുധാകരന്‍ കടുംപിടിത്തം തുടരുമ്പോഴും വി.ഡി. സതീശനും കെ.സി. വേണുഗോപാലും കടുത്ത എതിര്‍പ്പിലാണ്. ഐ ഗ്രൂപ്പിന്റെ പിന്തുണ ലിജുവിനുണ്ട്. എ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനാണ് മുന്‍ കെപിസിസി ജനറല്‍…
അന്വേഷണവുമായി സഹകരിക്കുന്നില്ല; അഞ്ജലി റിമ ദേവിനെ റിമാൻഡ് ചെയ്യുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ
കൊച്ചി: പോക്‌സോ കേസിലെ പ്രതി അഞ്ജലി റിമ ദേവ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാൽ റിമാൻഡ് ചെയ്യേണ്ടി വരുമെന്നും കൊച്ചി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. അഞ്ജലിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അതുകൊണ്ടാണ് അഞ്ജലിയെ റിമാൻഡ് ചെയ്യണമെന്ന നിലപാട് അന്വേഷണസംഘം സ്വീകരിച്ചത്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും കമ്മീഷണർ പറഞ്ഞു. നമ്പര്‍ 18 പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യാപേക്ഷ പൂർത്തീകരിക്കാൻ ഇവർ ഇന്നലെ പോക്സോ കോടതിയിൽ എത്തിയിരുന്നു. നമ്പര്‍ 18 പോക്സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍. നേരത്തെ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അഞ്ജലി ഇത്…
