അന്വേഷണവുമായി സഹകരിക്കുന്നില്ല; അഞ്ജലി റിമ ദേവിനെ റിമാൻഡ് ചെയ്യുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ

കൊച്ചി: പോക്‌സോ കേസിലെ പ്രതി അഞ്ജലി റിമ ദേവ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാൽ റിമാൻഡ് ചെയ്യേണ്ടി വരുമെന്നും കൊച്ചി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. അഞ്ജലിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അതുകൊണ്ടാണ് അഞ്ജലിയെ റിമാൻഡ് ചെയ്യണമെന്ന നിലപാട് അന്വേഷണസംഘം സ്വീകരിച്ചത്.

ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും കമ്മീഷണർ പറഞ്ഞു. നമ്പര്‍ 18 പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവിന് ഹൈക്കോടതി മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യാപേക്ഷ പൂർത്തീകരിക്കാൻ ഇവർ ഇന്നലെ പോക്സോ കോടതിയിൽ എത്തിയിരുന്നു.

നമ്പര്‍ 18 പോക്സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍. നേരത്തെ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അഞ്ജലി ഇത് കൈപ്പറ്റിയിരുന്നില്ല. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നോട്ടീസ് പതിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ഇതിനിടെയാണ് അഞ്ജലി കോടതിയിലെത്തിയത്.

Print Friendly, PDF & Email

Leave a Comment

More News