കൂട്ടിലങ്ങാടി : “വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം” പ്രമേയത്തിൽ സോളിഡാരിറ്റി സംസ്ഥാന സമ്മേളന പ്രചരണാർഥം കൂട്ടിലങ്ങാടിയിൽ മക്കരപ്പറമ്പ ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കെ നിസാർ, ഏരിയ സെക്രട്ടറി സി.എച്ച് ഇഹ്സാൻ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ, ശാഫി, സിഎച്ച് റാസി എന്നിവർ സംസാരിച്ചു. കീരംകുണ്ടിൽ നിന്നാരംഭിച്ച യുവജനറാലിക്ക് എം.കെ അബ്ദുല്ലത്തീഫ്, സി.എച്ച് ജാഫർ, അഷ്റഫ് സി.എച്ച്, യഹ് യ എന്നിവർ നേതൃത്വം നൽകി.
Category: KERALA
റമദാൻ പ്രഭാഷണം ചൊവ്വാഴ്ച
പുലാപ്പറ്റ: ഉമ്മനഴി മസ്ജിദ് ഹുദ മഹല്ല് കമ്മിറ്റിക്ക് കീഴിൽ ചൊവ്വാഴ്ച റമദാൻ പ്രഭാഷണം എ.എൽ.പി സ്ക്കൂളിൽ വെച്ച് നടക്കും. വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ‘ഖുർആൻ വഴി കാണിക്കുന്നു’ എന്ന വിഷയത്തിൽ സമീർ കാളികാവും ‘റമദാൻ, ആത്മീയ നിർവൃതിയുടെ നാളുകൾ’ എന്ന വിഷയത്തിൽ ബുശൈറുദ്ദീൻ ശർഖിയും പ്രഭാഷണം നടത്തും.
കോഴിക്കോട്ട് പെട്രോള്‍ പമ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍
കോഴിക്കോട്: അവശ്യ സര്‍വീസായ ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളെയും പണിമുടക്ക് ബാധിക്കാതിരിക്കാന്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ആവശ്യപ്പെട്ടു. പണിമുടക്കിനെ തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്കും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ട്. മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലന്‍സുകള്‍ക്കും ഇതര അവശ്യ സര്‍വീസ് വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു. തുറന്നു പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്ക് ആവശ്യമായ സുരക്ഷാസംവിധാനമൊരുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു.
പണിമുടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിന്റെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഡയസ്നോണ്‍ പ്രഖ്യാപിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഒഴികെ കാഷ്വല്‍ ലീവ് അനുവദിക്കില്ല. അങ്ങനയല്ലാതെ ലീവെടുക്കുന്നവരുടെ ശമ്പളംപിടിക്കുന്നതിനാണ് ഡയസ്നോണ്‍ എന്ന് പറയുന്നത്. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമാണ് ഉള്ളത്. സമരം മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ യാതൊരു ക്രമീകരണവും നടത്തിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് ഗതാഗത സൗകര്യം ഉറപ്പാക്കണം. ചീഫ് സെക്രട്ടറി ധനകാര്യ-പൊതുഭരണ സെക്രട്ടറിമാര്‍ എന്നിവര്‍ സമരം…
യു.എസ്.ടി. യില്‍ വിസ്മയക്കാഴ്ചയൊരുക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍
തിരുവനന്തപുരം: ഹാപ്പി യു എസ് ടി വാരാഘോഷത്തോടനുബന്ധിച്ച് പാട്ടും നൃത്തവും ഇന്ദ്രജാലവും അവതരിപ്പിച്ച് യു എസ് ടി ജീവനക്കാർക്കു മുന്നിൽ കലാവിരുന്നൊരുക്കി കഴക്കൂട്ടം മാജിക്ക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററിൽ നിന്നുള്ള കുട്ടികള്‍. യു എസ് ടി ഓഫീസ് ഓഫ് വാല്യൂസ് ആന്റ് കള്‍ച്ചറിന് കീഴിലുള്ള പീപ്പിള്‍ എന്‍ഗേജ്‌മെന്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കളേഴ്‌സ് ഓഫ് യു എസ് ടി യുടെ ഭാഗമായാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ ക്ഷണിക്കപ്പെട്ടത്. ഓട്ടിസം, സെറിബ്രല്‍ പാഴ്‌സി, എം.ആര്‍, ഡൗണ്‍ സിന്‍ഡ്രോം, കാഴ്ച – കേള്‍വി പരിമിതര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട കുട്ടികൾ കലാവിരുന്ന് അവതരിപ്പിച്ചു. രണ്ട് മിനിട്ടുകള്‍ കൊണ്ട് അഞ്ചു കുട്ടികള്‍ ചേര്‍ന്ന് തത്സമയം തലകീഴായി വരച്ച ചിത്രം നിവര്‍ത്തിവച്ചപ്പോള്‍ യു എസ് ടി കെട്ടിടത്തിന്റെ ചിത്രമായി മാറിയത് കാണികളെ അത്ഭുതപ്പെടുത്തി. കുട്ടികളുടെ സംഘനൃത്തവും ഗാനവും കേള്‍വി പരിമിതരായ കുട്ടികള്‍ അവതരിപ്പിച്ച…
സർക്കാർ ജീവനക്കാർ നാളെയും പണിമുടക്കും; കോടതികൾ കേന്ദ്രത്തെ വിമർശിക്കണമെന്ന് എഐടിയുസി
തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ നാളെയും പണിമുടക്കുമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി രാജേന്ദ്രൻ. കോടതികൾ കേന്ദ്ര സർക്കാരിനെ വിമർശിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കരുതെന്ന് കോടതി പറഞ്ഞതിന് പിന്നാലെയാണ് രാജേന്ദ്രന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നാളെയും സമരം തുടരും. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീലിൽ ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് എഐടിയുസി അറിയിച്ചു. സംസ്ഥാനത്ത് സർക്കാർ ജീവനക്കാരെ പണിമുടക്കിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സർക്കാർ ജീവനക്കാരുടെ പണിമുടക്കിന് ഡയസ്നോണ്‍ പ്രഖ്യാപിക്കാത്തതിനെതിരെ തിരുവനന്തപുരത്തെ അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
മാര്‍പാപ്പയുടെ ഭരണ പരിഷ്‌കാരങ്ങള്‍ കത്തോലിക്കാ സഭയില്‍ അല്‍മായ പങ്കാളിത്തം സജീവമാക്കും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: ആഗോള കത്തോലിക്കാ സഭയില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ നടപ്പിലാക്കുന്ന ഭരണ പരിഷ്‌കാരങ്ങളും ഒപ്പുവച്ച പുതിയ ഭരണ രേഖകളും സഭയില്‍ അല്‍മായ പങ്കാളിത്തം കൂടുതല്‍ ശക്തവും സജീവവുമാക്കുമെന്നും എല്ലാ വ്യക്തി സഭകള്‍ക്കും പുതിയ മാറ്റങ്ങള്‍ അല്‍മായ ശാക്തീകരണത്തിന് കൂടുതല്‍ പ്രചോദനമേകുമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. കത്തോലിക്ക സഭയുടെ ഭരണ സംവിധാനത്തില്‍ വന്‍ അഴിച്ചുപണിയാണ് ‘പ്രെഡിക്കാത്തേ എവാഞ്ചലിയം’ അഥവാ ‘സുവിശേഷ പ്രഘോഷണം’ എന്ന പുത്തന്‍ ഭരണരേഖയിലൂടെ മാര്‍പാപ്പാ ലക്ഷ്യമിട്ടിരിക്കുന്നത്. സഭാഭരണ സംവിധാനങ്ങളുടെ വിവിധ തലങ്ങളിലും വേദികളിലും അല്‍മായ പങ്കാളിത്തവും നേതൃത്വവും ഉറപ്പുവരുത്തുന്ന മാര്‍പാപ്പയുടെ ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവും കൂടുതല്‍ ഉണര്‍വേകുന്നതാണ്. മാമ്മോദീസാ സ്വീകരിച്ച് സഭാവിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കുന്നവരും സഭാ വിഷയങ്ങളില്‍ അടിയുറച്ച് ജീവിക്കുന്നവരും സഭാ വിഷയങ്ങളില്‍ പ്രഗല്‍ഭരായിട്ടുള്ളവരും അറിവും പഠനവും നേതൃത്വപാടവവും വിശ്വാസ തീക്ഷ്ണതയുമുള്ള വനിതകള്‍ ഉള്‍പ്പെടെ…
മൂലമറ്റം വെടിവയ്പ്പ്; തോക്ക് നിര്‍മിച്ചത് കാട്ടുപന്നിയെ വെടിവയ്ക്കാന്‍; ഇരുമ്പ് പണിക്കാരന് നല്‍കിയത് ഒരു ലക്ഷം രൂപ
തൊടുപുഴ: മൂലമറ്റം വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഇരുമ്പ് പണിക്കാരനെ കൊണ്ട് പണികഴിപ്പിച്ചതെന്ന് പോലീസ്. 2014ല്‍ തന്റെ ഏലത്തോട്ടത്തില്‍ വരുന്ന കാട്ടുപന്നിയെ വെടിവയ്ക്കാനും നായാട്ടിനുമാണ് തോക്ക് നിര്‍മിച്ചത്. ഇത് നിര്‍മിച്ചയാള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുവെന്നും പോലീസ് കണ്ടെത്തി. തോക്ക് നിര്‍മിക്കാന്‍ ഇയാള്‍ ഒരു ലക്ഷം രൂപ ചെലവഴിച്ചു. തോക്കില്‍ നിന്നും ഒരു തിരയും ഇയാളുടെ വാഹനത്തില്‍ നിന്ന് രണ്ട് തിരയും പോലീസ് കണ്ടെടുത്തു.
സെക്രട്ടേറിയറ്റിലെ ആകെ ജീവനക്കാര്‍ 4,828; ഹാജരായത് 32 പേര്‍
തിരുവനന്തപുരം: പൊതുപണിമുടക്കിനെതിരായ ആദ്യ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ ഹാജരായത് 32 പേര്‍. ആകെ 4,828 ജീവനക്കാരാണ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നത്. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് യൂണിയനില്‍ പെട്ടവരാണ് ഇന്ന് ഹാജരായിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കു ഹാജരാകാതിരിക്കുന്നത് വിലക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വിലക്കി സര്‍ക്കാര്‍ ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പണിമുടക്കിന്റെ ഭാഗമായി ജോലിക്കു ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് അവധിയായി കണക്കാക്കി ശന്പളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജീവനക്കാരുടെ പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
പണിമുടക്കിനിടെ സിഐടിയു-എഐടിയുസി ഏറ്റുമുട്ടല്‍
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ സംസ്ഥാനത്ത ഭരണകക്ഷികളായ സി.പി.എം-സി.പി.ഐ തൊഴിലാളി സംഘടന പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരം വെഞ്ഞാമൂടിലാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. പണിമുടക്കിന് ഇരുകൂട്ടരും വെവ്വേറെ പന്തല്‍ കെട്ടിയാണ് സമരം നടത്തുന്നത്. മുദ്രാവാക്യം വിളിയെ ചൊല്ലിയാണ് സംഘര്‍ഷം. സി.പി.ഐ സംഘടനയായ എഐടിയുസിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം സിഐടിയു തൊഴിലാളികളുടെ സമരപ്പന്തലിനു മുന്നില്‍ എത്തിയപ്പോഴാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. എഐടിയുസി പ്രവര്‍ത്തകര്‍ ച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതാണ് തര്‍ക്കത്തിന് കാരണം. ഇതിനു പിന്നാലെ സിഐടിയു പ്രവര്‍ത്തകര്‍ എഐടിയുസിയുടെ സമരപ്പന്തലിലേക്ക് പ്രകടനം നടത്തി. ഇത് തടയാന്‍ പോലീസ് റോഡിനു കുറുകെ വാഹനമിട്ടു. ഇതോടെ ഇരുപക്ഷവും പരസ്പരം കല്ലേറ് നടത്തി. പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിരിച്ചുവിട്ടെങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
