നിലമ്പൂരിലെ വിജയം ഭരണവിരുദ്ധ തരംഗത്തില്‍ നിന്ന് ഉരുത്തിരിഞ്ഞത്: കെ മുരളീധരന്‍

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡി‌എഫ് നേടിയെടുത്തത് ഭരണവിരുദ്ധ തരംഗത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ വിജയമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇതുവരെ ഉണ്ടായ എല്ലാ തിരഞ്ഞെടുപ്പ് റെക്കോർഡിനെയും മറികടന്ന വിജയം കൈവരിച്ചതായും മുരളീധരൻ പറഞ്ഞു. വിജയത്തിന് പ്രധാന കാരണം യുഡിഎഫ് ഒരു മനസ്സോടെ പ്രവർത്തിച്ചതാണ്. സ്വരാജ് ഊതി വീർപ്പിച്ച ബലൂൺ പോലെയായി. സിപിഎമ്മിനെ സ്നേഹിക്കുന്നവരും ഈ തെരഞ്ഞെടുപ്പിൽ മാറി ചിന്തിച്ചുവെന്നും അദ്ദേഹം വിലയിരുത്തി. ഇന്നത്തെ ഭരണത്തിനെതിരെ ശക്തമായ ജനവികാരമാണ് പ്രതിഫലിച്ചത്. ആശ സമരവും പ്രിയങ്ക ഗാന്ധിയുടെ സന്ദർശനവും വിജയത്തിന് കരുത്ത് പകർന്നു. ഒത്തൊരുമയോടെ മുന്നോട്ട് പോയാൽ വിജയിക്കാമെന്ന് ഈ ഫലം തെളിയിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. അൻവർ ഒൻപത് കൊല്ലം എം.എൽ.എ ആയിരുന്ന ആളാണ്. അൻവറിന് ലഭിച്ച വോട്ടുകളിൽ അത്ഭുതമൊന്നുമില്ല. ഭരണവിരുദ്ധ വികാരത്തിന്റെ ഒരു ഭാഗം അൻവറിനും മറ്റൊരു ഭാഗം യുഡിഎഫിനുമാണ് പോയത്. അൻവറിനെ കോൺഗ്രസ് പുറത്താക്കിയതല്ല, അദ്ദേഹം സ്വയം…

എല്ലാ പഞ്ചായത്തുകളിലും യുഡി‌എഫ് മുന്നേറുന്നത് ഭരണവിരുദ്ധ വികാര പ്രതിഫലനമാണെന്ന് സാദിഖലി തങ്ങള്‍

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണിയ വഴിക്കടവിൽ യു ഡി എഫ് മികച്ച നേട്ടം ഉണ്ടാക്കിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു. മറ്റ് പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നു. എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഐക്യ ജനാധിപത്യ മുന്നണി നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ രാഷ്ട്രീയം മാത്രമാണ് പറഞ്ഞത്. മറ്റ് ചിലരൊക്കെ മറ്റ് പലതും പറഞ്ഞു. പക്ഷേ അതൊന്നും മണ്ഡലത്തിൽ ഏശിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാകും തെരഞ്ഞെടുപ്പ് ഫലമെന്നും സാദിഖ് അലി തങ്ങൾ അഭിപ്രായപ്പെട്ടു. യാത്രയുള്ളതിനാലാണ് സാദിഖലി തങ്ങൾ നേരത്തെ തന്നെ പ്രതികരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യു ഡി എഫ് വളരെ കെട്ടുറപ്പോടെയാണ് പ്രവ‍ർത്തിച്ചത്. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യത്തോടെയാണ് യു ഡി എഫ് പ്രവർത്തകർ മണ്ഡലത്തിലുടനീളം പ്രചരണം നടത്തിയത്. ഇതിന്‍റെയെല്ലാം നല്ല പ്രതിഫലനം മണ്ഡലത്തിൽ…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു; യുഡി‌എഫ് ക്യാമ്പില്‍ ആഹ്ലാദാരവം

മലപ്പുറം: വഴിക്കടവ്, മൂത്തേടം എടക്കര, പോത്തുകൽ പഞ്ചായത്തുകളിൽ വോട്ടെണ്ണൽ ഏഴാം റൗണ്ടിലേക്ക് കടന്നപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 5,000 കടന്നു. അതോടെ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) പ്രവർത്തകർ ആഘോഷങ്ങൾ ആരംഭിച്ചു . ആകെ വോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗവും എണ്ണിക്കഴിഞ്ഞപ്പോൾ, ഷൗക്കത്ത് 5,620 വോട്ടുകളുടെ ലീഡ് നേടി. ഇതുവരെ എണ്ണിയ വോട്ടുകളുടെ 43 ശതമാനം ഷൗക്കത്ത് നേടിയപ്പോൾ, അദ്ദേഹത്തിന്റെ തൊട്ടടുത്ത എതിരാളി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) എം. സ്വരാജിന് 35 ശതമാനം വോട്ടുകൾ ലഭിച്ചു. എൽഡിഎഫുമായി തെറ്റിപ്പിരിഞ്ഞതിനെത്തുടർന്ന് നിയമസഭാംഗത്വം രാജിവച്ച് ഉപതിരഞ്ഞെടുപ്പ് അനിവാര്യമാക്കിയ പിവി അൻവർ 15 ശതമാനം വോട്ടുകൾ നേടിയത് യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ ഞെട്ടലുണ്ടാക്കി. അൻവർ ഒറ്റയ്ക്ക് മത്സരിച്ചതിനാൽ ഇരുവരും അദ്ദേഹത്തെ അവഗണിക്കാൻ തീരുമാനിച്ചു. ഓരോ റൗണ്ടിലും 14 പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ 19 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ. ജൂൺ…

മില്‍മ ഐസ്ക്രീം വണ്ടികളുടെ വിപണനോദ്ഘാടനവും താക്കോല്‍ കൈമാറ്റവും ജൂണ്‍ 25-ന് മന്ത്രി പി രാജീവ് നിര്‍‌വ്വഹിക്കും

തിരുവനന്തപുരം: കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (കെഎഎൽ) മിൽമയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഐസ്ക്രീം വണ്ടികളുടെ മാർക്കറ്റിംഗ് ലോഞ്ചും താക്കോൽ കൈമാറ്റവും, പുതുതായി വികസിപ്പിച്ച മൂന്ന് ഇലക്ട്രിക് വാഹനങ്ങളുടെ മാർക്കറ്റിംഗ് ലോഞ്ചും വ്യവസായ, കയർ, നിയമ മന്ത്രി പി രാജീവ് നിർവഹിക്കും. ജൂൺ 25-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കെഎഎൽ കമ്പനിയിൽ നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി ഐസ്ക്രീം വണ്ടികളുടെ താക്കോൽ ഏറ്റുവാങ്ങുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. കെ ആൻസെലൻ എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും, കെഎഎൽ ചെയർമാൻ പുല്ലുവിള സ്റ്റാൻലി സ്വാഗതം പറയും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായി പങ്കെടുക്കും. മിൽമ ചെയർമാൻ കെഎസ് മണി മുഖ്യപ്രഭാഷണം നടത്തും. മിൽമയുടെ ആവശ്യാനുസരണം കെ എ എൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ് മിൽമ മിലി കാർട്ട്…

2023 വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ 2023ലെ സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രിൻ്റ് മീഡിയ ജനറൽ റിപ്പോർട്ടിംഗ് വിഭാഗത്തിൽ മാതൃഭൂമി സീനിയർ സബ് എഡിറ്റർ നിലീന അത്തോളിക്കാണ് പുരസ്‌കാരം. ‘രക്ഷയില്ലല്ലോ ലക്ഷദ്വീപിന്’ എന്ന വാർത്താ പരമ്പരയ്ക്കാണ് പുരസ്‌കാരം. ദേശാഭിമാനി സീനിയർ റിപ്പോർട്ടർ ജഷീന എം തയ്യാറാക്കിയ ‘തോൽക്കുന്ന മരുന്നും ജയിക്കുന്ന രോഗവും’ എന്ന വാർത്താ പരമ്പര ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായി. വികസനോന്മുഖമായ റിപ്പോർട്ടിംഗ് വിഭാഗത്തിൽ മലയാള മനോരമ അസിസ്റ്റൻ്റ് എഡിറ്റർ വർഗീസ് സി തോമസിനാണ് പുരസ്‌കാരം. ‘അപ്പർ കുട്ടനാട് ഉയരെ ദുരിതം’ എന്ന വാർത്താ പരമ്പരയ്ക്കാണ് പുരസ്‌കാരം. ഫോട്ടോഗ്രാഫി വിഭാഗത്തിൽ മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ സജീഷ് ശങ്കര്‍ പുരസ്ക്കാരത്തിന് അര്‍ഹനായി. കേരള കൗമുദിയിലെ ചീഫ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്ര ജൂറിയുടെ പ്രത്യേക പരാമർശം നേടി. കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ സിറാജിലെ  കെ ടി അബ്ദുല്‍ അനീസിനാണ് അവാര്‍ഡ്.…

പെരിയ ഇരട്ട കൊലക്കേസിലെ പ്രതി കെ മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു

പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട കെ മണികണ്ഠൻ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യതാ വിധി വരാൻ സാധ്യതയുള്ളതിനാൽ, ശനിയാഴ്ച (ജൂൺ 21, 2025) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അംഗം എന്നീ സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചു. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങൾ വ്യക്തമാക്കി മണികണ്ഠൻ തന്റെ രാജി കത്ത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ചു. എന്നാല്‍, പിന്നീട് വിശദമായ ഫേസ്ബുക്ക് പോസ്റ്റിൽ, പൊതുസേവനത്തിന്റെ കമ്മ്യൂണിസ്റ്റ് തത്വങ്ങൾക്ക് അനുസൃതമായ ഒരു ധാർമ്മിക തീരുമാനമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എറണാകുളം സിബിഐ കോടതി ശിക്ഷിച്ചതിനെത്തുടർന്ന് തന്നെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ബാബുരാജ് സമർപ്പിച്ച പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. മണികണ്ഠന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നെങ്കിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും അപ്പീൽ നൽകുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി…

ഏലിയാമ്മ ജോസഫ് (കുഞ്ഞമ്മ 86) നിര്യാതയായി

പീരുമേട് :പീസ് കോട്ടജിൽ പരേതനായ പി.സി ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ ജോസഫ് (കുഞ്ഞമ്മ 86) നിര്യാതയായി മൃതദേഹം ജൂൺ 22ന് ഞായറാഴ്ച രാവിലെ ഏഴിന് വീട്ടിൽ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പള്ളികുന്ന് സെന്റ് ജോർജ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. പരേത മല്ലപ്പള്ളി പുതിയോട് കുടുംബാംഗമാണ്. മക്കൾ: ക്യാപ്റ്റൻ സാജൻ ജോസഫ് (എൻ.വൈ. കെ ഷിപ്പിംഗ് സിങ്കപ്പൂർ), ഗിന്നസ് സുനിൽ ജോസഫ് (യു.ആർ.എഫ് വേൾഡ് റെക്കോർഡ് ), സജനി പെനി (കോട്ടയം), സുജ രാജേഷ് (ബഹ്റിൻ). മരുമക്കൾ: പുത്തൻപുരയ്ക്കൽ വിനു സാജൻ (വാഴൂർ ), നടുപറമ്പിൽ ഷീനാ സുനിൽ (വണ്ടൻപതാൽ മുണ്ടക്കയം ),ചിറത്തലാട്ട് പെനി നൈനാൻ (കോട്ടയം), തിരുവല്ല അഞ്ചുതെങ്ങ് തോട്ടത്തില്‍ രാജേഷ് എബ്രഹാം (ബഹറിൻ ).

മലബാർ സീറ്റ് പ്രതിസന്ധി: വിദ്യാഭ്യാസ മന്ത്രിയെ തടഞ്ഞ് ഫ്രറ്റേണിറ്റി പ്രവർത്തകർ

കോഴിക്കോട്: മലബാറിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ നഗരത്തിൽ തടഞ്ഞു. സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ല പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയും മെറിറ്റ് അവാർഡും പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ സ്കൂളിന് മുന്നിൽ വെച്ചാണ് ഫ്രറ്റേണിറ്റി പ്രവർത്തകർ തടഞ്ഞത്. ഏറെ പണിപ്പെട്ടാണ് നിറഞ്ഞ പോലീസ് സന്നാഹത്തിന് പ്രവർത്തകരെ പിടിച്ചുമാറ്റാൻ സാധിച്ചത്. ഇതിനിടെ മന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്.എഫ്.ഐക്കാർ പോലീസിൻ്റെ സാന്നിധ്യത്തിൽ മർദിച്ചു. പ്രതിഷേധിച്ച ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിമാരായ മുജാഹിദ് മേപ്പയൂർ, റഈസ് കുണ്ടുങ്ങൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മുഴുവൻ അലോട്ട്മെൻ്റുകളും പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചിട്ടും മലബാർ ജില്ലകളിൽ 78,798 വിദ്യാർത്ഥികൾ പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ പുറത്തുനിൽക്കുകയാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു. അവസാനത്തെ വിദ്യാർത്ഥിക്കും സീറ്റ്…

ആയുഷ് വകുപ്പും ആയുഷ് മിഷന്‍ കേരളയും സം‌യുക്തമായി 11-ാമത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

തിരുവനന്തപുരം: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. യോഗയെ ഒരു കലാരൂപമായി സ്വീകരിക്കണമെന്നും അതിന്റെ തത്വശാസ്ത്രങ്ങളും പ്രമാണങ്ങളും ഉൾപ്പെടുത്തി ഒരു ജീവിതരീതിയായി കാണണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, എഡിഎം കലാ ഭാസ്‌കർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ എന്നിവർ ദേശീയ ആയുഷ് മിഷൻ യോഗ ഇൻസ്ട്രക്ടറോടൊപ്പം യോഗയിൽ പങ്കെടുത്തു. സംസ്ഥാന ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്‍ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് രാമന്തളി സ്വദേശി ശ്രീലക്ഷ്മി സാജന്‍, നാഷണല്‍ ആയുഷ് മിഷന്‍ യോഗാ ഇന്‍സ്ട്രക്ടര്‍…

വനിതാ വ്ലോഗറെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് വീണ്ടും അറസ്റ്റില്‍; ഇനി പുറത്തിറങ്ങരുതെന്ന് ഇരയായ യുവതി

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ യുവാവിനെതിരെ പരാതി നൽകിയ വനിതാ വ്‌ളോഗർ വീണ്ടും രംഗത്തെത്തി. നിയമം ശക്തമായിരുന്നെങ്കിൽ മറ്റൊരു ഇര ഉണ്ടാകുമായിരുന്നില്ലെന്നും ആ സമയത്ത് താൻ അനുഭവിച്ച മാനസിക സംഘർഷം കഠിനമായിരുന്നു എന്ന് വ്‌ളോഗർ പറഞ്ഞു. 2023-ലാണ് ഇപ്പൊള്‍ അറസ്റ്റിലായ സവാദ് നെടുമ്പാശ്ശേരിയിൽ കെഎസ്ആർടിസി ബസിൽ വെച്ച് വനിതാ വ്ലോഗറെ ലൈംഗികമായി പീഡിപ്പിച്ചത്. ആ സംഭവത്തിൽ സവാദ് അറസ്റ്റിലായിയുന്നു. എന്നാല്‍, പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ ഹാരമണിയിച്ച് സ്വീകരിച്ചിരുന്നു. അതിനുശേഷം വ്ലോഗർക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ സൈബർ ആക്രമണമാണ് നടന്നത്. കഴിഞ്ഞയാഴ്ച മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വെച്ച് സവാദ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു സ്ത്രീ നൽകിയ പരാതിയിൽ ഇന്നലെ വീണ്ടും സവാദിനെ അറസ്റ്റ് ചെയ്തു. “അന്ന് ഞാൻ പറഞ്ഞത് ആളുകൾ വിശ്വസിച്ചിരുന്നെങ്കിൽ, ഇത്…