ഡാളസ് : ഇർവിംഗ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ എൽഡർ ബാബു എബ്രഹാമിന്റെ മാതാവ് സാറാമ്മ എബ്രഹാം (93) ഡാളസിൽ അന്തരിച്ചു. 1995-ലാണ് കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. മക്കൾ : തോമസ് എബ്രഹാം – ലിസി തോമസ് (അറ്റ്‌ലാന്റ), അമ്മിണി ഐസക്ക് – ഐസക് പാപ്പി (മിയാമി), ആലീസ് ജോർജ് – ജോർജ്ജ് തോമസ് (റോച്ചസ്റ്റർ), ഗ്രേസ് ജേക്കബ് – ജേക്കബ് ജോൺ (ഡാളസ്), ബാബു എബ്രഹാം – ഷിബി എബ്രഹാം (ഡാളസ്), ജെയ്‌സൺ എബ്രഹാം – സോണി എബ്രഹാം (ഡാളസ്). മെമ്മോറിയൽ സർവീസ് : ഡിസംബർ 8,വെള്ളിയാഴ്ച, 6:00 PM – 8:00 PM കാൽവരി പെന്തക്കോസ്ത് ചർച്ച് (725 W Arapaho Rd Richardson, TX 75080). ഫ്യൂണറൽ സർവീസ് : ഡിസംബർ 9 ശനിയാഴ്ച, 10:00 AM – 11:30 AM കാൽവരി…
Category: OBITUARY
സൂസൻ കുരുവിള (85) അന്തരിച്ചു
എഡ്മണ്ടന്‍: വളഞ്ഞവട്ടം മണത്ര പരേതനായ എം.പി. കുരുവിളയുടെ ഭാര്യ സൂസൻ കുരുവിള (85) അന്തരിച്ചു. പരേത വളഞ്ഞവട്ടം മാലിയിൽ കുടുംബാംഗമാണ്. മൃതദേഹം ശനിയാഴ് രാവിലെ 8:00 മണിക്ക് ആലംതുരുത്തിയിലുള്ള മകൻ ബാബു കുരുവിളയുടെ വസതിയിൽ കൊണ്ടുവരുന്നതും ഉച്ചക്ക് 2:00 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിച്ച് 3:00 മണിക്ക് വളഞ്ഞവട്ടം ഈസ്റ്റ് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്. മക്കൾ: റവ. ഫാ. ബിന്നി കുരുവിള ( വികാരി, സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, എഡ്മണ്ടന്‍, കാനഡ), ബാബു കുരുവിള (ദുബായ്), ബീന (Ex.SIS ഷാർജ) , ബിജി (ബഹറൈന്‍). മരുമക്കൾ: ലതാ ബിന്നി – കാരുചിറ തെക്കേതിൽ, വാകത്താനം, സുജാ ബാബു – നീലംകേരിൽ, വള്ളംകുളം, റ്റി.ജെ. ജോൺസൺ – തേനോലിൽ, പെരുമ്പെട്ടി, തോമസ്…
സൂസമ്മ അലക്‌സാണ്ടർ (81) റോക്ക്‌ലാൻഡിൽ അന്തരിച്ചു
ന്യുയോർക്ക്: പരേതനായ പി തോമസ് അലക്‌സാണ്ടറിന്റെ ഭാര്യയും ഹരിപ്പാട് ഗവ. ബോയ്‌സ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസുമായ സൂസമ്മ അലക്‌സാണ്ടർ, 81, റോക്ക് ലാൻഡിൽ അന്തരിച്ചു. മക്കൾ: മനോജ് പി അലക്‌സ്, തനൂജ് പി അലക്‌സ് മരുമക്കൾ: റീന അലക്‌സ്, റീബ അലക്‌സ് കൊച്ചുമക്കൾ: ടോം, മറീന, ക്രിസ്, ജെഫിൻ, ജെയ്ക്ക് പൊതുദര്‍ശനം: ഡിസംബര്‍ 8, വൈകിട്ട് 4 മുതൽ 8 വരെ മൈക്കല്‍ ജെ. ഹിഗിന്‍സ് ഫ്യുണറല്‍ സര്‍വീസ്, 321 സൗത്ത് മെയിന്‍ സ്ട്രീറ്റ്, ന്യൂസിറ്റി, ന്യൂയോര്‍ക്ക് -10956. സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 9, രാവിലെ 9 മണി തുടര്‍ന്ന് സംസ്‌ക്കാരം ജെര്‍മണ്ട്‌സ് പ്രെസ്ബിറ്റീരിയന്‍ സെമിത്തെരി, 39 ജെര്‍മണ്ട്‌സ് റോഡ്, ന്യൂ സിറ്റി
മാരാമൺ മാവേലി ചിന്നമ്മ ചാണ്ടി അന്തരിച്ചു
ഡാളസ് / കോട്ടയം: നെത്തല്ലൂർ കറുകച്ചാൽ കോട്ടയം പരേതനായ പി ഡി ചാണ്ടിയുടെ ഭാര്യ വരിക്കമാക്കൽ വീട് ചിന്നമ്മ ചാണ്ടി (99 വയസ്സ്) ഡിസംബർ 3-ന് രാത്രി 9 മണിക്ക് അന്തരിച്ചു. മാരാമൺ മാവേലി കുടുംബാംഗമാണ്. ആനിക്കാട് ബ്രദറൻ അസംബ്ലി അംഗമാണ്. മക്കൾ: ലൈസാമ്മ & പരേതനായ ഇ.എസ്. ചെറിയാൻ, പുന്നവേലി ജോൺസൺ ഡാനിയേൽ & പരേതയായ ഏലമ്മ ജോൺസൺ, ഡാലസ് രാജമ്മ & ജോസഫ് തോമസ് ഇടശ്ശേരിമല, ഡാളസ്, പ്രസാദ് ഡാനിയേൽ & ലാലിക്കുട്ടി പ്രസാദ്, ദുബായ് ആലീസ് & കെ.കെ കുരുവിള അരീപ്പറമ്പ്, ഫിലാഡൽഫിയ, സൂസൻ & സുനിൽ ഫിലിപ്പ് പുത്തൻകാവ്, ദുബായ് സംസ്കാര വിവരങ്ങൾ പിന്നീട് കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ ഡാനിയേൽ (ഡാളസ്) 267 254 4773
മറിയാമ്മ ജേക്കബ് (81) ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: പത്തനാപുരം തെക്കേടത്തു കുടുംബത്തിൽ പരേതനായ ജേക്കബ് ജോസഫിന്റെ ഭാര്യ മറിയാമ്മ ജേക്കബ് (81) ഞായറാഴ്ച ന്യൂയോർക്കിൽ നിര്യാതയായി. കഴിഞ്ഞ 26 വർഷങ്ങളായി മക്കളോടൊപ്പം ന്യൂയോർക്കിലായിരുന്നു താമസം. മക്കൾ: ജോസ് തെക്കേടം, ബിജു ജേക്കബ്, വിൻസി ബിജു, ടെൻസി ഡേവിഡ്, സിബു ജേക്കബ് മരുമക്കൾ: ഡോ. റെനി ജേക്കബ്, ജോളി ബിജു, ബിജു മാത്യു, ചാർളി ഡേവിഡ്, ജെസ്സി ജേക്കബ്. പൊതു ദർശനം ഡിസംബർ 5 ന് 5.00 PM – 8.30 PM ന്യൂ ഹൈഡ് പാർക്കിൽ ഉള്ള പാർക്ക് ഫ്യൂണറൽ ഹോമിലും സംസ്‍കാരം കേരളത്തിൽ പത്തനാപുരത്തും പിന്നീട് നടത്തുന്നതാണ്. Park Funeral Home 2175 Jericho Tpke, New Hyde Park, NY കൂടുതൽ വിവരങ്ങൾക്ക് : 516 710 9402
സാറാമ്മ സ്‌ക്കറിയാ (മോളി – 79) നിര്യാതയായി
ഡാളസ്: കുറ്റിയിൽ മാത്യു സ്കറിയായുടെ ഭാര്യ ശോശാമ്മ സ്കറിയാ (മോളി -79) ഡാളസ്സിൽ നിര്യാതയായി. തിരുവല്ല വള്ളംകുളം സ്വദേശിയായ പരേത ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവാംഗമാണ്. മക്കൾ: ജോ സ്കറിയാ & ജോയന്നാ സ്കറിയാ മരുമകൾ: ബ്രാൻഡൈ സ്കറിയാ കൊച്ചു മക്കൾ: മാഡിസൺ & മാത്യു സ്കറിയാ മെമ്മോറിയൽ സർവീസ് ആൻഡ് വിസിറ്റേഷൻ ഡിസംബർ 8 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 വരെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വെച്ച്: (1002 BARNES BRIDGE ROAD, MESQUITE TX.75150) ശവ സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച 9 മണി മുതൽ 11:30 വരെ സെന്റ്പോൾസ് മാർത്തോമാ ചർച്ചിൽ വെച്ചും, ശവസംസ്‌കാരം 1 മണിക്ക് കൊപ്പൽ റോളിങ്ങ് ഓക്സ് മെമ്മോറിയൽ സെന്ററിൽ ( 400 SOUTH FREEPORT PARKWAY, COPPELL, TX 75019) വെച്ചും…
കല്ലിങ്ങല്‍ സിദ്ധീഖ് (46) നിര്യാതനായി
തിരൂര്‍: മുത്തൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കല്ലിങ്ങല്‍ സിദ്ധീഖ് (46) നിര്യാതനായി. ഭാര്യ: ഹാജറ. മക്കള്‍: റാഷിദ, റാഫിദ, റാഷിഖാ. മരുമക്കള്‍: ജലീല്‍ താനാളൂര്‍, ശിഹാബ് തിരുന്നാവായ. സഹോദരന്‍മാര്‍: കല്ലിങ്ങല്‍ മുഹമ്മദ് അലി, സുബൈര്‍. കബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോരങ്ങത്ത് മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി
സൗത്ത് അന്നാര സ്വദേശിനിയും പരേതനായ കണ്ടന്‍ചിറ മുഹമ്മദ് ഹാജിയുടെ ഭാര്യയുമായ ആയിഷ ഹജ്ജുമ്മ (85) മരണപ്പെട്ടു. മക്കള്‍: സൈതലവി ഹാജി (ബാവ), അലിക്കുട്ടി ഹാജി, സിദ്ധീഖ്, ഹുസൈന്‍, ബീരാന്‍, (കെഎം സില്‍ക്‌സ്) സൈനബ, മൈമൂന, സുലൈഖ, സാജിദ, ഹാജറ. റിപ്പോര്‍ട്ട് നല്‍കുന്നത് : ഹുസൈന്‍ (മകന്‍)
നരേന്ദ്ര നായർ (77) അന്തരിച്ചു
ഹ്യൂസ്റ്റൺ: തിരുവല്ല രാമഞ്ചിറ രോഹിണി നിലയത്തിൽ നരേന്ദ്ര നായർ (77) അന്തരിച്ചു. സംസ്കാരം പിന്നീട് ഹ്യൂസ്റ്റണിൽ. ഭാര്യ: കൊട്ടാരക്കര രത്നവിലാസത്തിൽ പരേതയായ രത്ന നായർ. മകൻ: സുനിൽ നായർ (ഹ്യൂസ്റ്റൺ) മരുമകൾ: വന്ദന പണിക്കർ ( ഹ്യൂസ്റ്റൺ) കൊച്ചുമക്കൾ: പ്രണവ് നായർ, പ്രാർത്ഥന നായർ സഹോദരങ്ങൾ: പരേതരായ വിജയകുമാർ, ലീല, രാധ (തിരുവല്ല) വിവരങ്ങൾക്ക്: സുനിൽ 713 384 0102
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ അന്തരിച്ചു
കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ (90) വ്യാഴാഴ്ച രാത്രി അന്തരിച്ചു. കുറച്ചു നാളായി ഓർമക്കുറവ് മൂലം കഷ്ടപ്പെടുകയായിരുന്നു. 1970-ൽ കൽപ്പറ്റയില്‍ നിന്നാണ് കോൺഗ്രസ് (ആർ) ടിക്കറ്റിൽ കേരള നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും അദ്ദേഹം തിരുവമ്പാടി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1982 മുതൽ 1983 വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്നു ജോൺ. അദ്ദേഹത്തിന്റെ ഭരണകാലത്താണ് സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കൃഷിഭവനുകൾ സ്ഥാപിച്ചത്. രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങി. പിന്നീട് കോൺഗ്രസുമായുള്ള ബന്ധം അദ്ദേഹം വിച്ഛേദിക്കുകയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേരുകയും, ഏതാനും വർഷങ്ങൾ അതിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു. 2007-ൽ അനുയായികളോടൊപ്പം അദ്ദേഹം മാതൃ പാർട്ടിയിലേക്ക് മടങ്ങി. കോട്ടയത്ത് പാലയ്ക്കടുത്ത് കടപ്ലാമറ്റം ജോണിന്റെയും മറിയാമ്മയുടെയും മകനായി 1933 ജൂൺ 11നാണ് ജോൺ…
