ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി ജോൺ (ഇരുവരും ഡാലസ്). മരുമക്കൾ: ഡോ.പ്രിയ ജോൺസ്, ജിൽ, ആൽഫ്രഡ് പെരേര. കൊച്ചുമക്കൾ: ജോർജീന, ഹാന, ജാസ്മിൻ. കോഴിക്കോട് പയ്യോളി ഗവ.ഹൈസ്കൂൾ, മലേഷ്യ എന്നിവിടങ്ങളിൽ ദീർഘനാൾ അധ്യാപകനായിരുന്നു. 1984 മുതൽ അമേരിക്കയിലെ സാനൻറ്റോണിയോ, ഇർവിംഗ് എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിൽ ഫിസിക്സ് അധ്യാപകനും, വേൾഡ് മലയാളീ കൗൺസിലിന്റെ ആദ്യകാല പ്രവർത്തകരിൽ പ്രധാനിയും ആയിരുന്നു. പൊതുദർശനം ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ 6 മണി വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടണിൽ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും, ആഗസ്റ്റ് 22 തിങ്കൾ രാവിലെ…
Category: OBITUARY
കെ.എ തോമസ് ഡാളസിൽ നിര്യാതനായി
ഡാളസ്: പത്തനംത്തിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ.എ തോമസ് (ജോർജ്കുട്ടി 75) ചൊവ്വാഴ്ച വൈകിട്ട് ഡാളസിലുള്ള സ്വവസതിയിൽ നിര്യാതനായി. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് മാത്തമാറ്റിക്സിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം 1971 ഡിസംബറിൽ അമേരിക്കയിലെത്തി. . ഡാളസിലെ പ്രമുഖ ആശുപത്രി പാര്‍ക്ക്ലാന്‍ഡില്‍ നിന്ന് ഇൻഫർമേഷൻ ടെക്നോളജി മാനേജർ ആയി വിരമിച്ചു. ഡാളസ് കരോൾട്ടൺ മാർത്തോമ്മ ഇടവകാംഗമാണ്. തൃശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ കുടുംബാംഗമായ ശോശാമ്മ തോമസ് (റിട്ട. രജിസ്ട്രേഡ് നഴ്സ്) ആണ് ഭാര്യ. അമേരിക്കയിൽ നിന്ന് ആദ്യമായി മാർത്തോമ്മ സഭയുടെ വൈദീക ശുശ്രുഷയിൽ പ്രവേശിച്ച റവ. റോയ് തോമസ് ആണ് ഏക മകൻ. ഡോ. ഫെയ് സൈമൺ ഏക മകളും. ഡോ. റേച്ചൽ തോമസ്, ഡോ. വിനു സൈമൺ എന്നിവർ മരുമക്കളുമാണ്. മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി ചെറിയാന്റെ സഹോദരീ ഭർത്താവാണ് പരേതൻ. സംസ്കാര ശുശ്രുഷയുടെ ക്രമീകരണങ്ങൾ പിന്നീട്.
ഈപ്പന് മാത്യു (ജോസ്) ഫിലഡല്ഫിയയില് നിര്യാതനായി
ഫിലഡല്‍ഫിയ: ഓമന മാത്യുവിന്റെ പ്രിയ ഭര്‍ത്താവും അയിരൂര്‍ മലയാറ്റൂര്‍ പരുവാനിയ്ക്കല്‍ കുടുബാംഗവും പരേതരായ പി.എം ഈപ്പന്, അമ്മിണി ഈപ്പന്റെ പുത്രനുമായ ഈപ്പന് മാത്യു (ജോസ്) ഫിലഡല്ഫിയയില് നിര്യാതനായി. മക്കള്‍: നാദിയ മടേയ്ക്കല്‍, നവീന ജോണ്സണ്, നിരൂപ് മാത്യു. മരുമക്കള്‍: ബിനു, വിമല്‍, ജെയ്മി കൊച്ചുമക്കള്‍: ജെയ്ഡന്‍, ഗബ്രിയല്ല, ജോര്ഡന്, ഐസയ, കെയില, ജോഹാന്‍, ജൂഡ്, ആലിയ. സഹോദരങ്ങള്‍: പരേതരായ പി.ഇ. എബ്രാഹം (തമ്പി), തോമസ് ഈപ്പന് (രാജു). സഹോദരി: പരേതയായ ശാന്തമ്മ ജേക്കബ് ഫിലഡല്‍ഫിയയിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ഈപ്പന് മാത്യുവിന്റെ വേര്‍പാടില്‍ പമ്പ മലയാളി അസ്സോസിയേഷന് അനുശോചിച്ചു. പമ്പ മലയാളി അസ്സോസിയേഷന്റെ സ്ഥാപക പ്രവര്‍ത്തകരിലൊരാളും ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറുമായിരുന്നു ഈപ്പന് മാത്യൂ. പമ്പ മലയാളി അസ്സോസിയേഷന്റെ തുടക്കം മുതല്‍ സംഘടനയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിയ്ക്കുകയും, പമ്പയുടെ സാമുഹിക ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ…
അന്നമ്മ ജോസഫ് കൊഴുവനാൽ നിര്യാതയായി
ഡാളസ്: മണിമല ഇളങ്ങുളം പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ജോസഫ് (84) നിര്യാതയായി. കൊഴുവനാൽ തോണക്കര (പങ്ങട) കുടുംബാംഗമാണ്. ഓഗസ്റ്റ് 16,ചൊവാഴ്ച ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷയെ തുടർന്ന്, ഇളംകുളം സെൻറ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ സംസ്കരിക്കും. മക്കൾ: ജോമോൻ, മോളി ഷാജി നെല്ലികുന്നേൽ, വത്സലാ മാത്യു നാഗരൂർ, രാജു എം ജോസ്. ജൂഡി എം ജോസ്(ഡാളസ്) , ജൂലിയറ്റ് ജോണി, ബീന ജോസ് പാലത്തിങ്കൽ, ബിനോയ് ജോസഫ് (ഓസ്ട്രേലിയ), ബിനു മെറ്റിൽഡ, ബിന്ദു ബിജു വേങ്ങചുവട്ടിൽ (ഓസ്ട്രേലിയ), സിന്ധു മനോജ്. ടെക്സാസ് ഡാളസിലെ വ്യവസായിയായ ജൂഡി എം ജോസിന്റെ മാതാവിന്റെ നിര്യാണത്തിൽ ഡാളസ് മലയാളി അസോസിയേഷൻ അനുശോചനം അറിയിച്ചു.
ടി.സി കോശി ഫിലഡൽഫിയയിൽ നിര്യാതനായി
ഫിലഡൽഫിയ: ചെങ്ങന്നൂർ കൊഴുവല്ലൂർ കളയ്ക്കാട്ട് ടി.സി കോശി (ജോയ് 73) നിര്യാതനായി. ഫിലാഡൽഫിയ ബെഥേൽ മാർത്തോമ്മ ഇടവകാംഗമാണ്. ഭാര്യ മറിയാമ്മ കോശി കുളനട ഉള്ളന്നൂർ മേട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഗോൾഡാ കോശി, ജിമ്മി കോശി, ജെറി കോശി. മരുമക്കൾ: ബെന്നി എബ്രഹാം, ഷെറിൻ കോശി, ഡോ. ജൂലി കോശി. കൊച്ചുമക്കൾ: മറിസാ, മൈക്കിൾ, കെവിൻ, ക്രിസ്റ്റഫർ, കെയ്റ്റിലിൻ, ഗാബി, സോയ്. സഹോദരങ്ങൾ: പരേതരായ കെ.സി ചെറിയാൻ, ഏലിയാമ്മ ശാമുവേൽ, സാറാമ്മ കോശി; കെ.സി വർഗീസ്, അന്നമ്മ വർഗീസ്, ചെറിയാൻ ചാക്കോ (മൂവരും ഫിലാഡൽഫിയായിൽ). പൊതുദർശനം ആഗസ്റ്റ് 15 തിങ്കളാഴ്ച (നാളെ) വൈകിട്ട് 6 മണി മുതൽ 8.30 വരെ ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ പള്ളിയിൽ (9999 Gantry Rd, Philadelphia, PA 19115). സംസ്കാരം ആഗസ്റ്റ് 16 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ക്രിസ്തോസ് മാർത്തോമ്മ ദേവാലയത്തിൽ…
ജോർജ്ജ് ഫിലിപ്പ് ഹ്യൂസ്റ്റണിൽ നിര്യാതനായി
ഹ്യൂസ്റ്റൺ: തുമ്പമൺ പേഴുംകാട്ടിൽ പരേതരായ പി. ജോർജിൻറെയും, അന്നമ്മ ജോർജിൻറെയും മകൻ ജോർജ് ഫിലിപ്പ് (ജെയിംസ് 71) അന്തരിച്ചു. ഭാര്യ ആനി ഫിലിപ്പ് കൊല്ലകടവ് തലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: നിജിനി, ജിബിൻ മരുമകൻ: അനൂപ് വർഗീസ്. കൊച്ചുമക്കൾ: നേഥന്‍, നേവ്. സഹോദരങ്ങൾ: മറിയം ഫ്രാൻസിസ്, ജോർജ് തോമസ്, ഐസി ജേക്കബ്, ജോർജ്ജ് ജോസഫ്, ജോർജ്ജ് ജോൺ (എല്ലാവരും ഹ്യൂസ്റ്റൺ) . പരേതൻ ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക അംഗമാണ്.
ഏലിയാമ്മ മണ്ണിക്കരോട്ട് ഹ്യൂസ്റ്റനിൽ നിര്യാതയായി
ഹ്യൂസ്റ്റൺ: പ്രശസ്ത പ്രവാസി എഴുത്തുകാരനും, ഗ്രന്ഥകർത്താവും, മലയാള സാഹിത്യവേദി പ്രസിഡന്റുമായ ജോർജ് മണ്ണിക്കരോട്ടിന്റെ ഭാര്യ ശ്രീമതി ഏലിയാമ്മ മണ്ണിക്കരോട്ട് തിങ്കളാഴ്ച്ച രാത്രി ഷുഗർലാന്റിൽ നിര്യാതയായി. വള്ളിക്കോട് കോട്ടയം കല്ലുമ്പുറത്ത് കുടുംബാംഗമാണ്. ജെറിൻ, ജെറോണ്‍, സച്ചിൻ എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട് ഹ്യൂസ്റ്റനിൽ നടക്കും.
പി.സി ഏബ്രഹാം (അവറാച്ചന്, 85) ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ഹൈഡ്പാര്‍ക്കില്‍ താമസിക്കുന്ന പി.സി ഏബ്രഹാം (അവറാച്ചന് (85), റിട്ടയേര്‍ഡ് ഐ.ഒ.സി ഉദ്യോഗസ്ഥന്) ജൂലൈ 31-ന് അന്തരിച്ചു. ചുങ്കപ്പാറ പ്ലാംകൂട്ടത്തില്‍ പരേതരായ ഗീവര്‍ഗീസ് ചാക്കോയുടേയും, അന്നമ്മ ചാക്കോയുടേയും പുത്രനാണ്. പെരുമ്പട്ടിയില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ റാഹേലമ്മ (കുഞ്ഞുമോള്‍) കല്ലൂപ്പാറ മേലേക്കുറ്റുമലയില്‍ കുടുംബാംഗമാണ്. മക്കള്‍: അനു വര്‍ഗീസ് (ന്യൂയോര്‍ക്ക്), അജു ഏബ്രഹാം (ടെക്സാസ്). മരുമക്കള്‍: തോമസ് വര്‍ഗീസ് (സജി ന്യൂയോര്‍ക്ക്), ലീന ഏബ്രഹാം (ടെക്സസ്). കൊച്ചുമക്കള്‍: അബിഗേയ്ല് അന്യ, ജേക്കബ്, ജെസീക്ക.
ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി
ഹൂസ്റ്റൺ: ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക അംഗവും, കാട്ടൂർ വലിയക്കാലയിൽ വീട്ടിൽ വി.ടി. തോമസിന്റെയും ഏലിയാമ്മ തോമസിൻറെയും മകളും, ഓമല്ലൂർ തറയിൽ വീട്ടിൽ സണ്ണി സാമിൻറെ സഹധർമ്മിണിയുമായ ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ജെസ്സിയും കുടുംബവും ദീർഘകാലമായി അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക അംഗങ്ങളായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്നു. മക്കൾ: വിപിൻ സണ്ണി സാം, സിബിൻ സണ്ണി സാം, കെവിൻ സണ്ണി തോമസ്. മരുമക്കൾ: പ്രിൻസി യോഹന്നാൻ സാം, എലിസബത്ത് ജോസഫ്. കൊച്ചുമക്കൾ: ആഞ്ജലീന സൂസൻ സാം, കരോലിന സൂസൻ സാം, സാറ ഗ്രേസ് തോമസ്, സയൺ സാമുവൽ തോമസ്. ബ്രാഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ്, അബുദാബി…
മാർത്തോമ്മ മെത്രാപ്പോലീത്തായുടെ സഹോദരി അച്ചാമ്മ ജേക്കബ് അന്തരിച്ചു
ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ സഹോദരിയും, കോട്ടയം അഞ്ചേരി ഇലക്കാട്ടുകടുപ്പിൽ എ.ഇ ജേക്കബിന്റെ സഹധർമ്മിണിയുമായ അച്ചാമ്മ ജേക്കബ് (77) അന്തരിച്ചു. കൊല്ലം അഷ്ടമുടി ഇമ്മാനുവേൽ മാർത്തോമ്മ ഇടവകാംഗവും കിഴക്കേ ചക്കാലയിൽ കുടുംബാംഗവുമാണ് പരേത. മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ ഭർതൃസഹോദരൻ ആണ്. മക്കൾ: പുഷ്പ – ഡോ. മിജി മാത്യു (ഒക്ലഹോമ, യൂ.എസ്.എ), പ്രിയ – ജോബി (ഇന്ത്യ) പൊതുദർശനം ജൂലൈ 22 വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ തിരുവനന്തപുരം പാറ്റൂർ സെന്റ്.തോമസ് മാർത്തോമ്മ പള്ളിയിൽ. സംസ്കാരം ജൂലൈ 23 ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് കോട്ടയം അഞ്ചേരി ക്രിസ്തോസ് മാർത്തോമ്മ പള്ളിയിൽ. നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് ഭദ്രാസനത്തിനുവേണ്ടി അനുശോചനം അറിയിച്ചു.
