ചിന്നമ്മ കുരുവിള ഫ്ലോറിഡായിൽ നിര്യാതയായി

ഫോർട്ട്‌ ലോഡർഡൽ: റാന്നി അങ്ങാടി പേരങ്ങാട്ട് പരേതനായ പി എം കുരുവിളയുടെ ഭാര്യ ചിന്നമ്മ കുരുവിള(95 വയസ്സ്) സൗത്ത് ഫ്ലോറിഡായിൽ നിര്യാതയായി. മാത്യു കുരുവിള (രാജൻ ഫ്ലോറിഡാ), പരേതയായ ഏലിയാമ്മ എബ്രഹാം(മോനി)), പരേതയായ ആനി ഉമ്മൻ,

ജോളി ആട്ടപ്പള്ളിൽ (ഫ്ലോറിഡാ) എന്നിവർ മക്കളും സാറാമ്മ കുരുവിള (തങ്കമ്മ), വി. എ. എബ്രഹാം, മോഹൻ ഉമ്മൻ, അലക്സ്‌ ആട്ടപ്പള്ളിൽ എന്നിവർ മരുമക്കളും ആണ്.

എബി, ജെയ്സൺ,സീന, സെറീനാ,ഷാലിൻ, ജോഷുവ, ജെറി, ഡയാന, ഡെസ്റ്റിൻ എന്നിവർ കൊച്ചുമക്കളും വിജി, വിൻസെന്റ്, ലിനി, ജീന, ജയിമി, റീബ എന്നിവർ അവരുടെ പങ്കാളികളും റെയ്‌ചെൽ, ആദി, ലൂക്ക, ഒലിവിയ എന്നിവർ വലിയ കൊച്ചു മക്കളും ആണ്.

കഴിഞ്ഞ 30 വർഷത്തിലധികമായി അമേരിക്കയിൽ മക്കളോടൊപ്പമായിരുന്ന പരേത സൗത്ത് ഫ്ലോറിഡായിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. സൗത്ത് ഫ്ലോറിഡാ മാർ തോമാ ഇടവകയിലെ സേവികാ സംഘത്തിനും പ്രാർത്ഥനാ യോഗങ്ങൾക്കും നല്ല നേതൃത്വം നൽകിയിട്ടുണ്ട്.

Visitation and Wake service: Friday July 14, 6-9 PM at Forest Lawn Memorial Gardens, 2401 SW 54 Ave, Davie, Fl. 33317
Funeral: Saturday July 15 at 9:30 AM at Mar Thoma Church of South Florida, 4740 SW 82 Ave, Davie Fl. 33328 and 12:30 PM funeral at Forest Lawn Memorial Gardens.

 

Print Friendly, PDF & Email

Leave a Comment

More News