കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്തില്ലെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ വിനാശകരമായ ക്ഷാമ ഭീഷണി നേരിടും: ഐക്യരാഷ്ട്ര സഭ

വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനം വേണ്ടത്ര പരിഹരിച്ചില്ലെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയുടെ ഭീഷണിയിലാകുന്ന ഒരു വിനാശകരമായ ഭാവിയിലേക്കാണ് ലോകം നീങ്ങുന്നതെന്ന് തിങ്കളാഴ്ച നടന്ന ചർച്ചയിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി മുന്നറിയിപ്പ് നൽകി.

സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ വോൾക്കർ തുര്‍ക്ക് ഉദ്യോഗസ്ഥരോട് നടത്തിയ പ്രസംഗത്തിൽ, കാലാവസ്ഥാ വ്യതിയാനങ്ങൾ വിളകൾ, കന്നുകാലികൾ, ആവാസവ്യവസ്ഥകൾ എന്നിവയെ ഗുരുതരമായ പ്രതികൂലമായി ബാധിക്കുന്നുണ്ട്… ഇത് ലോകമെമ്പാടുമുള്ള ഭക്ഷണ ലഭ്യതയെക്കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തുന്നു എന്നു പറഞ്ഞു.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, 2021-ൽ 828 ദശലക്ഷത്തിലധികം ആളുകൾ പട്ടിണിയുടെ അപകടസാധ്യതയിലായിരുന്നു. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ, കാലാവസ്ഥാ വ്യതിയാനം 80 ദശലക്ഷത്തിലധികം ആളുകളെ പട്ടിണിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

അക്കാലത്ത് 196 കക്ഷികൾ അംഗീകരിച്ച പാരീസ് കാലാവസ്ഥാ ഉടമ്പടി എന്നറിയപ്പെടുന്ന 2015 ലെ പാരീസ് ഉടമ്പടിയിൽ ഒപ്പുവെച്ചവർ, ആഗോളതാപനം 1850-1900 ലെ നിലവാരത്തേക്കാൾ 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താൻ സമ്മതിച്ചു.

നിലവിലെ നയങ്ങൾ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 2.8 ഡിഗ്രി വർദ്ധനവിന് കാരണമാകുമെന്ന് യുഎന്നിന്റെ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) പ്രവചിക്കുന്നു.

“പട്ടിണിയുടെയും കഷ്ടപ്പാടുകളുടെയും ഈ ഭാവി നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും എത്തിക്കുന്നത്” ഒഴിവാക്കാൻ, നടപടിയെടുക്കാൻ ഇനിയും സമയമുണ്ടെന്ന് തുര്‍ക്ക് പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ശക്തമായ സാങ്കേതിക ഉപകരണങ്ങളുള്ള തലമുറയ്ക്ക് അത് മാറ്റാനുള്ള കഴിവുണ്ട്, അദ്ദേഹം തുടർന്നു.

ഒരു ഉൽപ്പന്നത്തിന്റെ സുസ്ഥിരത പെരുപ്പിച്ചുകാട്ടിയോ അതിന്റെ പാരിസ്ഥിതിക ആഘാതം കുറച്ചുകാട്ടിയോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ബിസിനസ്സുകളുടെ സമ്പ്രദായമായ “ഗ്രീൻവാഷിംഗ്” അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “കാലാവസ്ഥാ ശാസ്ത്രത്തെ” മത്സര ബുദ്ധിയോടെ കാണുന്നവരെയും അദ്ദേഹം വിമർശിച്ചു.

യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 53-ാമത് സമ്മേളനം ജൂലൈ 14ന് സമാപിക്കും.

Print Friendly, PDF & Email

Leave a Comment

More News