വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും മങ്ങാതെ മനസ്സിൽ തന്നെയുണ്ട്. പരേതനായ മാളിയേക്കൽ സ്കറിയ എന്ന എന്റെ പ്രിയപ്പെട്ട ‘കുഞ്ചാച്ച’ ഓർമ്മയായിട്ട് ഇന്നേക്ക് 11 വർഷങ്ങൾ പൂർത്തിയാവുകയാണ്. വീട്ടിലെ വിളിപ്പേര് കുഞ്ഞുമോൻ എന്നായിരുന്നെങ്കിലും എനിക്കദ്ദേഹം ജീവശ്വാസം പോലെ പ്രിയപ്പെട്ട എന്റെ സ്വന്തം കുഞ്ചാച്ചയായിരുന്നു. ഓരോ നിമിഷവും അദ്ദേഹം എന്റെ കൂടെത്തന്നെയുണ്ടെന്ന വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. 1953 നവംബർ 26-ന് കിഴക്കമ്പലത്തിനടുത്ത് എരുമത്തലയിൽ പരേതനായ മാളിയേക്കൽ പൈലോയുടെയും ലീലാമ്മയുടെയും മകനായാണ് കുഞ്ചാച്ചയുടെ ജനനം. ചെറുപ്പകാലം മുതലേ എഴുത്തിലും വായനയിലും അതീവ താല്പര്യം പുലർത്തിയിരുന്ന അദ്ദേഹം ഒരു നല്ല പ്രതിഭയായിരുന്നു. ബാലജനസഖ്യത്തിന്റെ കൈയെഴുത്ത് മാസികയിൽ കുഞ്ചാച്ച എഴുതിയ ‘ഞാൻ കണ്ട അപകടം’ എന്ന ചെറുകഥയ്ക്ക് മലയാള മനോരമയുടെ “ബാലസാഹിത്യ” അവാർഡ് ലഭിച്ചതൊക്കെ ഇന്നും അഭിമാനത്തോടെ…
Category: MEMORIES
ജോര്‍ജ് മണ്ണിക്കരോട്ട്: കേരള ലിറ്റററി അസ്സോസിയേഷൻ ഓഫ് ഡാളസ്, അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു
ഡാളസ് : പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ജോർജ് മണ്ണിക്കരോട്ടിന്റെ നിര്യാണത്തിൽ കേരള ലിറ്റററി അസോസിയേഷൻ ഡാളസ്, അനുസ്മരണം സംഘടിപ്പിക്കുന്നു. സൂമിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അര നൂറ്റാണ്ടിലേറെയുള്ള തന്റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ, ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം”എന്ന പുസ്തകം. ജെ. മാത്യൂസ്, ജോൺ മാത്യു, ജെയിംസ് കൂരിക്കാട്ടിൽ, മീനു എലിസബത്ത്, സാമൂവൽ യോഹന്നാൻ (ലാനാ പ്രസിഡന്റ് ) തുടങ്ങിയ നിരവധി സാഹിത്യ പ്രവർത്തകർ പ്രസ്തുത പരിപാടിയിൽ സംബന്ധിക്കുന്നതാണ്. എല്ലാ ഭാഷാ സ്നേഹികളെയും ഈ അനുസ്മരണ പരിപാടിയിലേക്ക് സ്വാഗത ചെയ്യുന്നതായി ആക്ടിംഗ് സെക്രട്ടറി, ഡോ. ദർശന മനയത്തു ശശി പറഞ്ഞു.
അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രകാരന് ലാനയുടെ ആദരാഞ്ജലികൾ!!
പ്രശസ്ത മലയാള സാഹിത്യ ചരിത്രകാരൻ ശ്രീ. ജോർജ് മണ്ണി കരോട്ടിന്റെ നിര്യാണത്തിൽ ലാനയുടെ അനുശോചനം. ശ്രീ മണ്ണിക്കരോട്ടിന്റെ നിര്യാണത്തിലൂടെ ലാനയ്ക്ക് നഷ്ടമാകുന്നത് ഒരു കുടുംബാംഗം, സുഹൃത്ത്, അതിലേറെ ലാനാ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ പങ്കാളിയുംമയിരുന്ന ഒരു സാരഥിയുംമാണ്. 1998-2000, 2013-15 എന്നീ രണ്ട് പ്രവർത്തന കാലയളവിൽ ലാനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്ന ശ്രീ ജോർജ് മണ്ണിക്കാരോട്ട് ഈ രണ്ടു കാലഘട്ടങ്ങളിലും ശക്തവും സൗമ്യവും മായ പ്രവർത്തനങ്ങളാൽ ലാനയെ സമ്പന്നമാക്കി. അര നൂറ്റാണ്ടിലേറെയുള്ള തന്റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ,ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം”എന്ന 392 പേജുകൾ ഉള്ള പുസ്തകം. ഈ പുസ്തകത്തിന്റെ പൂർത്തീകരണത്തിനായി അദ്ദേഹം അമേരിക്കയുടെ ഓരോ…
ജോർജ് മണ്ണിക്കരോട്ടിന്റെ നിര്യാണത്തിൽ ഐ പി സി എൻ ടി ഡാളസ് അനുശോചനം രേഖപ്പെടുത്തി
ഡാളസ്: പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് ന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഐ പി സി എൻ ടി പ്രസിഡന്റ് സണ്ണി മാളിയേക്കൽ. അദ്ദേഹത്തിന്റെ വിയോഗം അമേരിക്കയിലെ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടമാണ്. തന്റെ അക്ഷരങ്ങളിലൂടെയും വ്യത്യസ്തമായ രചനാശൈലിയിലൂടെയും വായനക്കാരുടെ മനസ്സിൽ അദ്ദേഹം എന്നും ജീവിക്കും. ഒരു വഴി കാട്ടി, നല്ല സുഹൃത്ത് അങ്ങനെ നല്ല ഓർമ്മക്ക് മുൻപിൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
റെനിൽ രാധാകൃഷ്ണന്റെ വിയോഗം: കെ.എച്ച്.എൻ.എയ്ക്ക് തീരാനഷ്ടം
വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിനും കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) കുടുംബത്തിനും വലിയ ദുഃഖമായി, സംഘടനയുടെ നേതൃത്വ നിരയിൽ സജീവ പ്രവർത്തകനുമായിരുന്ന റെനിൽ രാധാകൃഷ്ണൻ അന്തരിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം KHNA പ്രവർത്തകരെയും സുഹൃത്തുക്കളെയും ആഴത്തിൽ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തന വിപുലീകരണത്തിനുമായി വർഷങ്ങളായി ആത്മാർത്ഥമായ സേവനം അനുഷ്ഠിച്ചിരുന്ന റെനിൽ രാധാകൃഷ്ണൻ, സമർപ്പണബോധവും സൗഹൃദപരമായ വ്യക്തിത്വവും കൊണ്ട് ഏവരുടെയും സ്നേഹവും ആദരവും നേടിയ നേതാവായിരുന്നു. പ്രത്യേകിച്ച് 2015-ൽ ഡാളസിൽ ശ്രീ ടി എൻ നായരുടെ നേതൃത്വത്തിൽ നടന്ന KHNA കൺവെൻഷന്റെ കൺവെൻഷൻ ചെയർമാനായി അദ്ദേഹം കാഴ്ചവെച്ച നേതൃപാടവവും സംഘാടക മികവും KHNAയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നായി എന്നും ഓർമ്മിക്കപ്പെടും. ആ കൺവെൻഷന്റെ വിജയത്തിനും സംഘടനയുടെ ദേശീയ തലത്തിലുള്ള വളർച്ചയ്ക്കും അദ്ദേഹത്തിന്റെ നേതൃത്വം നിർണായക പങ്കുവഹിച്ചു. KHNAയ്ക്കു വേണ്ടി പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അനുശോചന സന്ദേശത്തിൽ…
അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങ് അനുസ്മരണ സമ്മേളനം ഡാളസിൽ
ഡാളസ്: മെയ് 11 തിങ്കളാഴ്ച ടെക്സാസിലെ സ്വവസതിയിൽ വച്ച് ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ച അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങിൻ്റെ വിയോഗത്തോടെ അനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഡാളസിൽ വെച്ച് നടക്കും. മെയ് 19 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് അലൻ പട്ടണത്തിലുള്ള കോട്ടൺവുഡ് ക്രീക്ക് ചർച്ച് (1015 Sam Rayburn Tollway, Allen, TX 75013) ആരാധനാലയത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കിഴക്കൻ, പാശ്ചാത്യ സംഗീത ശൈലികളുടെ സംയോജനത്തിന് ഒരു പ്രത്യേക തിളക്കം നൽകിക്കൊണ്ട് സംഗീത ലോകത്ത് അദ്ദേഹം ചെയ്ത സംഭാവനകളെ പ്രസ്തുത യോഗത്തിലുടെ സമൂഹത്തിലെ വിവിധ വ്യക്തികൾ സ്മരിക്കും. സംഗീതാഭുരിചിയുള്ള കുടുംബ പശ്ചാത്തലത്തിൽ വളർത്തപ്പെട്ട കലാകാരൻ അമേരിക്കൻ സംഗീതത്തിന്റെയും ലോക സംഗീതത്തിന്റെയും പല വിഭാഗങ്ങളും തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടതായി കണ്ടെത്തി. സൂപ്പർ വൈറൽ ഹിറ്റ് ആയ “ആയിരം കണ്ണുമായി” എന്ന ഒറ്റ ഗാനത്തിലൂടെയും മലയാളികളുടെ ഇടയിൽ പ്രശസ്തനായിരുന്നു.…
സിംസൺ കളത്തറ (അനുസ്മരണം): എ.സി. ജോർജ്
സിംസൺ കളത്തറ വൈക്കത്ത് ചെമ്പ് എന്ന ഗ്രാമത്തിൽ 12.15.1940ൽ ജനനം, അമേരിക്കയിലെ വൈറ്റ്പ്ലെയിൻസിൽ 03.14.2026ൽ മരണം. ഏതാണ്ട് 85, വയസ്സുവരെ ജീവിച്ചിരുന്ന അദ്ദേഹത്തിൻറെ വേർപാട് സ്വന്തം കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അമേരിക്കയിലെ മറ്റ് അനവധി മലയാളികളെയും കണ്ണീരിലാഴ്ത്തി. സംഭവബഹുലമായുള്ള അദ്ദേഹത്തിൻറെ ജീവിതം, പ്രത്യേകിച്ച് ഇവിടത്തെ അനവധി മലയാളികൾക്ക് ഒരു വെളിച്ചവും വഴികാട്ടിയും ആയിരുന്നു. അദ്ദേഹത്തിൻറെ റസ്റ്റോറൻറ് സ്ഥാപനം വഴി അനവധി പേർക്ക് പല ഘട്ടങ്ങളിലായി അദ്ദേഹം തൊഴിൽ നൽകിയിട്ടുണ്ട്. ദശാബ്ദങ്ങളോളം ഹോട്ടൽ റസ്റ്റോറൻറ് മേഖലയിലൂടെ ഇന്ത്യൻ ഭക്ഷണ സംസ്കാരത്തെ അമേരിക്കൻ സമൂഹത്തിലേക്ക് പരിചയപ്പെടുത്തിയ ഒരു ആദ്യകാല സംരംഭകനായിരുന്നു അദ്ദേഹം. ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ- റോക്ക് ലാൻഡ് ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ അദ്ദേഹത്തെ ലൈഫ് ടൈം അചീവമെന്റ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ജീവനക്കാരനായി1968ൽ സിംസൺ കളത്തറ ന്യൂയോർക്കിൽ എത്തി. അന്നിവിടെ മലയാളികൾ തീരെ കുറവായിരുന്നു. പരിമിതമായി…
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസിന്റെ മാതാവ് മേരി തോമസിന്റ് നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസിന്റെ മാതാവും പ്രയാറ്റുകുന്നേൽ കുട്ടപ്പന്റെ (സംസ്സ്ഥാന വോളിബോൾ താരവും KSRTC ഓഫീസറുമായിരുന്ന )സഹധർമ്മണി മേരി തോമസ് (അമ്മണി 80 ) കേരളത്തിൽ നിര്യാതയായി. കലൂർ തേലമണ്ണിൽ കുടുബാംഗമാണ്. വളരെ വളരെക്കാലം ചിക്കാഗോയിൽ താമസിച്ചിരുന്ന മേരി തോമസ് കുറച്ചു കാലമായി കേരളത്തിൽ വിശ്രമ ജീവിതം നയിച്ച് വരുകയായിരുന്നു. മക്കൾ : പ്രീത , പ്രിൻസ് , പ്രദീപ് , പ്രവീൺ (ഫൊക്കാന ) മരുമക്കൾ : ജോസ് പെരിഞ്ചേരി,അനിത പുല്ലാട്ടു , മിറ്റ്സി പീരുമേട് ,സുനു ഇടക്കാടെത്തു പുത്തൻ വീട്ടിൽ (എല്ലാവരും US ആണ് ) കൊച്ചുമക്കൾ :ടിന്റു & റീഗൻ ,ടിജോ & ആർച്ചന , നിധിൻ & മേഴ്സി ,നാഥൻ ,മായാ ,ഷോൺ ,റയാൻ ,റോഹിൻ , റൂബിൻ കൊച്ചുമക്കൾ :സ്റ്റീവൻ ,സ്റ്റാൻലി ,സോഫി ,ലൂക്ക് ,ഐറിസ്. പൊതുദര്‍ശനം…
ഡോ. എം. അനിരുദ്ധന് – ഒരു പ്രസ്ഥാനം (ഓര്‍മ്മക്കുറിപ്പ്): രാജു മൈലപ്ര
ഒരു വ്യക്തിയെന്ന നിലയിലുപരി ഒരു പ്രസ്ഥാനമായാണ് ഞാന്‍ അന്തരിച്ച ഡോ. എം. അനിരുദ്ധനെ വിലയിരുത്തുന്നത്. 1983 ജൂലൈ മാസത്തില്‍ മന്‍ഹാട്ടനിലെ ഷെറട്ടണ്‍ സെന്ററില്‍വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. അവസാനമായി കണ്ടത് 2022-ലെ ഒര്‍ലാന്‍ഡോ ‘ഫൊക്കാന’ കണ്വന്ഷന് വേദിയില്‍വെച്ചും. കാലമേറെ കഴിഞ്ഞിട്ടും അതേ രൂപം, അതേ സൗമ്യമായ പെരുമാറ്റം, ഒരിക്കലും മായാതെ മുഖമുദ്രയായി നില്ക്കുന്ന അതേ പുഞ്ചിരി. മലയാളി സമാജങ്ങളുടെ, ഓണാഘോഷമുള്‍പ്പെടെയുള്ള പരിപാടികള്‍ വല്ല സായിപ്പിന്റേയും പള്ളികളുടെ ബേസ്മെന്റിലോ, പബ്ലിക് സ്കൂളുകളുടെ ‘ഇന്‍ഡോര്‍’ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിലോ അരങ്ങേറിയിരുന്ന ആ കാലത്ത്, ലോക തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ‘ഷെറാട്ടണ്‍ സെന്ററില്‍’ വെച്ച് ഒരു സമ്മേളനം നടത്താന്‍ ധൈര്യം കാട്ടിയ അനിരുദ്ധന്റെ ആത്മവിശ്വാസത്തെ ഞാന്‍ മനസ്സാ അഭിനന്ദിച്ചു. എന്നാല്‍, അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള, അന്നേ തമ്മില്‍ത്തല്ലി ചിതറിക്കൊണ്ടിരുന്ന മലയാളി സമാജങ്ങളേയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില് കൊണ്ടുവന്ന്…
പ്രൊഫ. കെ.എസ്. ആന്റണിയുടെ നിര്യാണത്തില്‍ ഷിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ആദ്യ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് പ്രൊഫ.കെ.എസ്. ആന്റണിയുടെ നിര്യാണത്തില്‍ ഷിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി. ചങ്ങനാശ്ശേരി സ്വദേശിയായ പ്രൊഫ. ആന്റണി കേരളത്തിലെ പ്രമുഖ കോളേജായ സെന്റ് ബര്‍ക്കുമാന്‍സ് കോളേജില്‍ നിന്നും 1952 കാലഘട്ടത്തില്‍ ഫിസിക്സില്‍ ഡിഗ്രി പൂര്‍ത്തിയാക്കി ബീഹാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സും കരസ്ഥമാക്കി. 1957-61 കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളേജില്‍ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1961-ല്‍ ഷിക്കാഗോയിലേക്ക് കുടിയേറുകയും, 1967-ല്‍ ഡിവോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സില്‍ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കുകയും ചെയ്തു. കോളേജ് ഓഫ് ഇല്ലിനോയിസില്‍ ഫാര്‍മസിയില്‍ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്‍ജിനീയറിംഗ് കോളേജില്‍ എന്‍ജിനീയറിംഗ് പഠനത്തിനോടനുബന്ധിച്ച് സെയില്‍ ടെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലും ജോലി ചെയ്തിട്ടുണ്ട്. 1994-ല്‍ ഇന്റര്‍നാഷ്ണല്‍ സോയില്‍ ടെസ്റ്റ് ഡിപ്പാര്ട്ടുമെന്റില് നിന്നും റിസേര്‍ച്ച് ഡയറക്ടറായി വിരമിച്ചു. ഇല്ലിനോയിസ് യൂണിവേഴ്സിറ്റി ഇന്‍ ഷിക്കാഗോയില്‍ റിട്ടയര്‍മെന്റിനുശേഷം…
