ഒന്ന് പാളിനോക്കിയപ്പോൾ ആഘോഷതിമിർപ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കാണാൻ കഴിഞ്ഞു. മുരളി മനോഹർ ജോഷിയുടെ തോളിൽ അമർന്നുകിടന്ന് ‘ഒരു തട്ടുകൂടി കൊടുക്കൂ’ എന്ന് വിളിച്ചു പറയുന്ന ഉമാഭാരതിയുടെ ചിത്രം എടുത്തുനിന്നു. അവിശ്വസനീയമായിരുന്നു രംഗം. മിനിട്ടുകൾക്കുള്ളിൽ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തിൽ ലയിച്ചു. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ചതിന് ദൃക്സാക്ഷികളായ മാധ്യമപ്രവർത്തകരുടെ സംഘത്തിലുണ്ടായിരുന്ന ലേഖകൻ, തന്റെ റിപ്പോർട്ടിംങ് അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതുന്നു ജോൺ ബ്രിട്ടാസ് 05 Aug 2020 ഇന്ത്യയുടെ സെക്യുലറിസം അവസാനിക്കുന്നതിന്റെ തുടക്കമായിരുന്നു ബാബറി മസ്ജിദ് തകർത്ത സംഭവം. അതിനുശേഷം ഓരോ തെരഞ്ഞെടുുപ്പു കഴിയുമ്പോഴും എത്രത്തോളം അധികാരം ബി.ജെ.പിക്ക് കിട്ടിയെന്നതല്ല, മറിച്ച് ഇന്ത്യയുടെ സംസ്കാരം തന്നെ പൂർണമായി മാറുകയായിരുന്നു. ഭക്തിമന്ത്രങ്ങൾക്കുള്ളിലെ രക്തച്ചുവ അയോധ്യയുമായുള്ള എന്റെ സംസർഗത്തിന് രണ്ടര വ്യാഴവട്ടക്കാലത്തെ പഴക്കമുണ്ട്. 1989ൽ ശിലാന്യാസ് റിപ്പോർട്ട് ചെയ്യാനാണ് ആദ്യം അയോധ്യയിൽ എത്തിയത്. ഉത്തരേന്ത്യയുമായി പൊരുത്തപ്പെട്ടു…
Category: ARTICLES
സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളോ? : കാരൂര്‍ സോമന്, ചാരുംമൂട്
കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണ് ഉന്നതരായ സാഹിത്യപ്രതിഭകള്‍. കേരളത്തില്‍ ഡോ.സുകുമാര്‍ ആഴിക്കോടിന് ശേഷം ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെ അധികം കണ്ടിട്ടില്ല. ഇപ്പോള്‍ വൈകിയെത്തിയ വിവേകംപോലെ പ്രശസ്ത സാഹിത്യകാരനും ക്രാന്തദര്‍ശിയുമായ എം.ടി.വാസുദേവന്‍ നായരുടെ വാക്കുകള്‍ വാളുകൊടുത്തു വെട്ടുന്നതുപോലെ തൂലിക വാളായി മാറുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പല ഹൃദയങ്ങളില്‍ അത് ആഴത്തില്‍ തുളച്ചിറങ്ങി മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഈ അവസരം ഓര്‍മ്മ വന്നത് വിപ്ലവസാഹിത്യ സാംസ്കാരിക നായകന്മാരായ റഷ്യയുടെ രാഷ്ട്രപിതാവ് ലെനിനും, ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നിരീശ്വരവാദി, നാടകകൃത്ത്, നോവലിസ്റ്റ്, തത്വചിന്തകന്‍ ജീന്‍ പോള്‍ സാര്‍ത്താണ്. അദ്ദേഹത്തിന്റ 1938 ല്‍ പുറത്തിറങ്ങിയ ‘ല നൗസി’ നോവലില്‍ അധികാരിവര്‍ഗ്ഗം അടിച്ചേല്‍പ്പിക്കുന്ന അടിമത്വങ്ങളെ തുറന്നെഴുതി. അതിന് പ്രതിഫലമായി ലഭിച്ചത് ജയില്‍ വാസമായിരുന്നു. ചില എഴുത്തുകാര്‍ക്ക് താല്പര്യം പട്ടുമെത്തകളാണ്. 1964 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹം നിരസിച്ചു അധികാരികളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാത്ത ഇന്നും ജനകോടികളില്‍ ജീവിക്കുന്ന നാടുവാഴികളെയോ രാജാക്കന്മാരെയോ ഭയക്കാത്ത…
ദൈവത്തെയും മാമോനെയും സേവിക്കുന്നവർ (ലേഖനം): ബ്ലസന്‍ ഹൂസ്റ്റണ്‍
ഒരാൾക്ക് രണ്ട് യജമാനന്മാരെ സേവിക്കാൻ കഴിയില്ല. സാത്താനെയും ദൈവത്തെയും ഒരേ സമയം ആരാധിക്കാൻ കഴിയില്ല. ഇത് പറഞ്ഞത് യേശുക്രിസ്തുവാണെങ്കിൽ ആ ക്രിസ്തുവിന്റെ സഭയിലെ ചില വൈദികർക്കും മെത്രാൻമാർക്കും രണ്ടിൽ കൂടുതൽ യജമാനന്മാരെ സേവിക്കാനും ദൈവത്തെ പരസ്യമായും സാത്താനെ രഹസ്യമായും സേവിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ രണ്ട് വൈദികരുടെ രാഷ്ട്രീയ പ്രവർത്തനം. രണ്ട് വള്ളത്തിൽ ചവിട്ടി പോകാൻ കഴിയില്ലെന്ന് പഴമക്കാർ പറയുമെങ്കിലും കാലിന്റെ എണ്ണമനുസരിച്ച് എത്ര വള്ളത്തിൽ വേണമെങ്കിലും കയറാമെന്ന് അവർ തെളിയിച്ചു കൊടുക്കും. ചുരുക്കത്തിൽ വൈദീക പദവി അലങ്കാരവും ആദായവും രാഷ്ട്രീയ പ്രവർത്തനം ഒരു സംരക്ഷണവും ആയി കേരളത്തിലെ ചില വൈദീകർ കണ്ടുതുടങ്ങിയെന്നു വേണം കരുതാൻ. അതിന്റെ തുടക്കമാണ് ഇവർ എന്ന് വേണം പറയാൻ. ഓർത്തഡോൿസ് സഭയിലെ രണ്ട് വൈദികര്‍ തങ്ങളുടെ രാഷ്ട്രീയ നിലപാട് പരസ്യമാക്കുകയും അത് ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തതാണ് ഇത് പറയാൻ കാരണം.…
സഭകളിലെ കുമ്പസാര മാലിന്യകൂമ്പാരങ്ങള്‍ (ലേഖനം): കാരൂര്‍ സോമന്, ചാരുംമൂട്
ഓര്‍ത്തോഡോക്സ് സഭ പുരോഹിതന് ഫാ. മാത്യു വാഴകുന്നില്‍ മേലാധികാരിയായ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിനെ വെല്ലുവിളിക്കുന്നത് ‘…..മോനെ നിന്റെ കല്പനക്ക് മറുപടി തരാന്‍ എനിക്ക് മനസ്സില്ലടാ. നിന്റെ പല കള്ളക്കഥകള്‍ ഞാന്‍ പുറത്തുവിടും’. ഇത്രയും കേട്ടപ്പോള്‍ കുയിലിന്റെ പാട്ട് കേട്ടവര്‍ കഴുകന്റെ പാട്ട് കേട്ടതുപോലെയായി. ദൈവ ഇടയന്റെ വചനം കേട്ട് കുഞ്ഞാടുകള്‍ വിറക്കരുത്. ദേവാലയ അള്‍ത്താരയിലെ മെഴുകുതിരിയുരുകി വെളിവാക്കപ്പെട്ട ഈ വെളിച്ചത്തെ പ്രാര്‍ത്ഥനാ നിമഗ്നമായ കാലത്തിന്റെ ദിവ്യസന്ദേശമായി കണ്ടാല്‍ മതി. ആരും പരസ്പരം തല്ലുകൂടരുത്. അള്‍ത്താര വലിച്ചു മറിക്കരുത്. ഇതിലൂടെ നല്ലൊരുപറ്റം പുരോഹിത മഹാപുരോഹിതരുടെ ആത്മാവും, ആത്മാഭിമാനവും, സത്യസന്ധതയും, സ്വഭാവവൈശിഷ്ടങ്ങളും വെളിപ്പെടുകയാണ്. സാധാരണ അധികാരത്തിലുള്ളവരുടെ അരമന രഹസ്യങ്ങള്‍ ആരും പുറത്തുവിടാറില്ല. വല്ലപ്പോള്‍ പുകഞ്ഞു പുകഞ്ഞു കത്തുകയാണ് പതിവ്. ഇവരുടെ വിശുദ്ധ-അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഒരിക്കലുമടങ്ങാത്ത ആത്മാവിനെത്തേടി നടക്കുന്ന കുഞ്ഞാടുകള്‍ക്ക് മാത്രമറിയില്ല. കുഞ്ഞാടുകള്‍ക്ക് ജീവന് പകരുന്ന ഈ വാക്കുകള്‍ ഒരു…
പ്രൊഫ. കെ. കെ. കൃഷ്ണൻ നമ്പൂതിരി നവതിയുടെ നിറവിൽ
ഇന്ത്യയുടെ വിവിധ തലങ്ങളിൽ വ്യാപിച്ചു കിടക്കുന്ന വിശിഷ്ടമായ സാംസ്കാരിക പൈതൃകത്തിനു മാതൃകാപരമായ സംഭാവനകൾ നൽകിയിട്ടുള്ള പ്രതിഭയാണ് പ്രൊഫ. കെ. കെ. കൃഷ്ണൻ നമ്പൂതിരി. വൈദിക സംസ്കാരം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് സാഹിത്യം, അദ്ധ്യാപനം, സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയവ അദ്ദേഹം സമ്പന്നമാക്കിയ മേഖലകളിൽ ചുരുക്കം ചിലത് മാത്രം. വേദജ്ഞനും പണ്ഡിതനും ആയിരുന്ന തലവടി കുടൽ മനയിൽ പരേതനായ വി. കൃഷ്ണൻ നമ്പൂതിരിയുടെയും സരസ്വതി അന്തർജ്ജനത്തിന്റെയും പുത്രനായി 1934 ജനുവരി 7 ന് ജനിച്ച അദ്ദേഹത്തിന് കുടുംബത്തിലെ മുതിർന്നവരിൽ നിന്നും നേരത്തെ തന്നെ വൈദിക വിദ്യാഭ്യാസം ലഭിച്ചു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഒന്നാം ക്ലാസോടെ ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കേരളത്തിലെ സർക്കാർ കോളേജുകളിൽ മിക്കയിടത്തും ദേശീയ ഭാഷ പഠിപ്പിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഹിന്ദി ഡിപ്പാർട്ട്മെന്റ് മേധാവിയായിവിരമിച്ച ശേഷം അദ്ദേഹം കാലടി ശ്രീ ശങ്കരാചാര്യ…
അധികപ്പറ്റാകുന്ന ആശ്രിതർ (ലേഖനം): ബ്ലെസന്‍ ഹ്യൂസ്റ്റണ്‍
മന്ത്രിമാരുടെ സ്റ്റാഫുകൾ കേരളത്തിൽ ബാധ്യതാകുന്നുവോ. മന്ത്രിമാർ രാജിവക്കുകയോ കാലാവധി പൂർത്തീകരിക്കുകയോ ചെയ്താൽ അവരുടെ പേർസണൽ സ്റ്റാഫിനെ ജീവിത കാലം മുഴുവൻ ചുമക്കേണ്ട ഉത്തരവാദിത്തം കേരത്തിലെ ജനങ്ങൾക്കാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മന്ത്രിസ്ഥാനം പോയാൽ ആ മന്ത്രിയുടെ സ്റ്റാഫിനുള്ള പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. അതും ജീവിത കാലം മുഴുവനും. പെൻഷൻ മാത്രമല്ല ആരോഗ്യ ഇൻഷുറൻസ് തുടങ്ങി ഒരു സർക്കാർ ഉദ്യോഗസ്ഥർക്ക് എല്ലാ പെൻഷൻ ആനുകൂല്യങ്ങളും ഇവർക്ക്. ചുരുക്കത്തിൽ ഒരു മന്ത്രിയുടെ പേർസണൽ സ്റ്റാഫ് ആയിക്കഴിഞ്ഞാല്‍ പിന്നെ ആ വ്യക്തിക്ക് ആ ജീവനാന്തം ജീവിക്കാനുള്ളത് കിട്ടുമെന്ന് ചുരുക്കം. ഇപ്പോൾ ഇങ്ങനെ ഒരു ചർച്ചക്ക് കാരണം പിണറായി സർക്കാർ ഇപ്പോൾ രണ്ടു മന്ത്രിമാരെ മാറ്റി പുതിയ രണ്ടു പേരെ മന്ത്രിസഭയിൽ എടുക്കുകയുണ്ടായി. അതും മന്ത്രിസഭയുടെ പകുതിയിൽ. ഒരു സർക്കാർ ജോലി കിട്ടുകയെന്നത് വളരെയേറെ ശ്രമകരമാണ്. ഓരോ സർക്കാർ ജോലിക്കും…
വീഴ്ചയുടെ ചാരത്തിൽ നിന്ന് അചഞ്ചല നിശ്ചയദാർഢ്യത്തോടെ പുതുവർഷത്തെ സ്വീകരിക്കാം
പ്രതീക്ഷയുടെ ചൈതന്യത്തിൽ, കഴിഞ്ഞ വർഷത്തെ വീഴ്ചയുടെ ചാരത്തിൽ നിന്ന്, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ പുതുവർഷത്തെ സ്വീകരിക്കാൻ പുതിയ പന്ഥാവിലൂടെ ഒത്തൊരുമിച്ചു മുന്നേറാം. മുൻ വർഷങ്ങളിൽ നാം അഭിമുഖീകരിച്ച വെല്ലുവിളികൾ ശോഭനമായ ഭാവിയിലേക്കുള്ള ചവിട്ടുപടികളായി മാറ്റാം , നല്ല മാറ്റം കൊണ്ടുവരാനുള്ള ദൃഢനിശ്ചയത്തിന് ഊർജം പകരാം . നവോന്മേഷത്തോടെയും ലക്ഷ്യത്തോടെയും, തകർന്നതിനെ പുനർനിർമ്മിക്കാൻ, പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാക്കിയ മുറിവുകൾ സുഖപ്പെടുത്താൻ പരിശ്രമിക്കാം.എല്ലാവരുടെയും ഐക്യം, സമൃദ്ധി, നീതി എന്നിവയുടെ ദർശനത്താൽ പുരോഗതിയിലേക്ക് നയിക്കപ്പെടുന്ന യാത്രക്ക് തുടക്കം കുറിക്കാം. പുതുവർഷത്തിൽ, ഭിന്നതകൾക്ക് അതീതമായി ഉയർന്ന് ഒരു സമൂഹമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നമ്മുക്ക് പ്രതിജ്ഞ ചെയ്യാം. സമഗ്രത വളർത്തിയെടുക്കുന്നതിലൂടെയും വൈവിധ്യത്തെ ഉൾക്കൊള്ളുന്നതിലൂടെയും പരസ്പര ബഹുമാനത്തിലും ധാരണയിലും അഭിവൃദ്ധിപ്പെടുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയുമെന്ന് പൂർണമായി വിശ്വസിക്കാം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനും അധഃസ്ഥിതരുടെ ഉന്നമനത്തിനും നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി ഉച്ചയസ്തരം വാദിക്കാം.അഭിവൃദ്ധിയെ സഹായിക്കുന്ന വളർച്ചയ്ക്കും വിദ്യാഭ്യാസത്തിനും…
വണ്ടിപ്പെരിയാറിലെ അത്യാഗ്രഹികള്‍ (കാരൂര്‍ സോമന്, ചാരുംമൂട്)
വണ്ടിപെരിയാറില്‍ ആറു വയസ്സുള്ള ഒരു പിഞ്ചുപൈതല്‍ ബലാത്സംഗത്തിന് ഇരയായത് ലോക മലയാളികളെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. ആ ദുഃഖത്തില്‍ പങ്കുചേരാന്‍ അന്ന് ഞാനൊരു കവിതയെഴുതി ‘പിഞ്ചുപൈതല്‍’ യൂട്യൂബില്‍ ഇട്ടു. കേരളത്തിലെ കട്ടപ്പന അതിവേഗത കോടതി കുറ്റവാളിയെ നിരുപാധികം നിരപരാധിയായി രക്ഷപ്പെടുത്തിയ കാഴ്ചയാണ് ഇപ്പോള്‍ ലോകം കണ്ടത്. ലോകം എന്ന് പറയുമ്പോള്‍ ചിലര്‍ ചിന്തിക്കും ഏത് ലോകം? കേരളത്തിലെ കുളത്തില്‍ ജീവിക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവര്‍ക്ക് അത് മനസ്സിലാകില്ല. അതിന് ലോകസഞ്ചാരം നല്ല സാഹിത്യ സൃഷ്ഠികള്‍ വായിക്കണം. സഹ്യപര്‍വ്വതങ്ങളുടെ ചുറ്റുവട്ടത്തില്‍ കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും ചെറുതായ ഒരു സംസ്ഥാനമാണ് കേരളം. നമ്മള് മേനി പറയുന്നത് എല്ലാം രംഗത്തും അഭിവൃദ്ധി നേടിയ, ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെയാണ്. ഈ ദൈവത്തിന്റെ നാട്ടില്‍ ഭൂത പിശാചുക്കള്‍ എന്തുകൊണ്ടാണ് അഴിഞ്ഞാടുന്നത്? പിശാചിന്റെ നാട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് വണ്ടിപ്പെരിയാറിലെ ഒരു…
കെ കെ നായർ: അയോദ്ധ്യയിൽ നെഹ്റുവിന്റെ നിർദ്ദേശത്തെ വെല്ലുവിളിച്ച പാടാത്ത നായകൻ
കെ.കെ.നായർ എന്നറിയപ്പെടുന്ന കണ്ടങ്ങളത്തിൽ കരുണാകരൻ നായർ വഹിച്ച നിർണായക പങ്കിനെ അംഗീകരിക്കാതെ അയോദ്ധ്യാ പ്രസ്ഥാനത്തിന്റെ ചരിത്ര ആഖ്യാനം അപൂർണ്ണമാണ്. ആലപ്പുഴയിലെ കുട്ടനാട്ടിൽ 1907 സെപ്തംബർ 11 ന് ജനിച്ച നായർ, രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും മതസ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തിൽ മായാത്ത മുദ്ര പതിപ്പിച്ച നിർഭയനായ ഇന്ത്യൻ സിവിൽ സർവീസ് (ഐസിഎസ്) ഉദ്യോഗസ്ഥനായി ഉയർന്നു. കേരളത്തിലെ വിദ്യാഭ്യാസത്തിനു ശേഷം, അദ്ദേഹം ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി, 21-ാം വയസ്സിൽ ICS നേടുക എന്ന ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. സിവിൽ സർവീസിലെ അദ്ദേഹത്തിന്റെ യാത്ര 1945-ൽ ഉത്തർപ്രദേശിലാണ് തുടങ്ങിയത്. 1949 ജൂൺ 1-ന് അദ്ദേഹം ഫൈസാബാദിലെ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റുമായി ചുമതലയേറ്റു. ഒരു നിർണായക സംഭവവികാസത്തിൽ, അദ്ദേഹം തന്റെ സഹായിയായ ഗുരു ദത്ത് സിംഗിനെ അയോദ്ധ്യാ പ്രശ്നം അന്വേഷിക്കാനും പ്രാഥമിക റിപ്പോർട്ട് സമര്‍പ്പിക്കാനും ചുമതലപ്പെടുത്തി. 1949 ഒക്ടോബർ 10-ന് സമർപ്പിച്ച സിംഗിന്റെ റിപ്പോർട്ട്,…
ഇസ്രായേല്‍-ഹമാസ് യുദ്ധം: ഇസ്രായേലിന്റെ ലക്ഷ്യം ഗാസ മുതൽ സിനായ് വരെയുള്ള ഫലസ്തീനികളുടെ വംശീയ ഉന്മൂലനം
ഫലസ്തീനികളെ ഗാസയിൽ നിന്ന് സിനായ് പെനിൻസുലയിലേക്ക് മാറ്റാനുള്ള നിർദ്ദേശത്തെച്ചൊല്ലി ജെറുസലേം പോസ്റ്റിൽ അടുത്തിടെ വന്ന ഒരു അഭിപ്രായപ്രകടനം ആശങ്കകൾക്കും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. സിനായ് പെനിൻസുലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും അടിസ്ഥാന സൗകര്യങ്ങളും ഉദ്ധരിച്ച് ഗാസയിലെ ജനങ്ങൾക്ക് ഒരു പരിഹാരം നൽകാൻ കഴിയുമെന്ന് ലേഖനം നിർദ്ദേശിക്കുന്നു. പദ്ധതി പുതിയതല്ല. ഒക്ടോബറിൽ ഇസ്രായേൽ ഇന്റലിജൻസ് സമാഹരിച്ച ഒരു രേഖയില്‍, ഹമാസിനെ എൻക്ലേവിൽ അട്ടിമറിച്ചതിന് ശേഷം ഗാസ മുനമ്പിലെ നിവാസികളെ സിനായിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം അടങ്ങിയിരിക്കുന്നു. നിർദിഷ്ട പദ്ധതി ഗുരുതരമായ ധാർമ്മികവും മാനുഷികവുമായ പ്രശ്നങ്ങൾ ഉയർത്തുന്നു. വംശീയവും മേധാവിത്വപരവുമായ പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയ ഒരു പദ്ധതിയായി അതിനെ മുദ്രകുത്തി വിമർശകർ വാദിക്കുന്നു. പലസ്തീൻ ജനതയുടെ അവകാശങ്ങൾ, ആഗ്രഹങ്ങൾ, സ്വയംഭരണാവകാശം എന്നിവയെ അവഗണിക്കാൻ സാധ്യതയുള്ളതിനാൽ വിമർശിക്കപ്പെട്ട ഒരു നീക്കം, ഗസ്സക്കാരെ സിനായിയിലേക്ക് വൻതോതിൽ പുനരധിവസിപ്പിക്കണമെന്ന് ലേഖനം നിർദ്ദേശിക്കുന്നു. ഉപരോധിച്ച എൻക്ലേവിൽ ഇസ്രായേലിന്റെ വംശഹത്യയുടെ നാശനഷ്ടങ്ങളും വിപുലമായ…
