എടത്വ: സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ ഷേക്സ്പിയറിന്റെ പ്രസിദ്ധ ദുരന്തനാടകമായ ‘ഒഥല്ലോ ‘ അരങ്ങിലെത്തിച്ചു. അഞ്ചാം ക്ലാസ്സു മുതൽ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർഥികളാണ് അവരുടെ അധ്യാപകനും നാടക സംവിധായകനുമായ എൻ.ജെ. ജോസഫ് കുഞ്ഞിനൊപ്പം വിവിധ വേഷങ്ങളിൽ രംഗത്തെത്തിയത്. 1565 ൽ പ്രസിദ്ധീകരിച്ച അൺകാപിറ്റാനൊമൊറൊ ഒരു മൂറിഷ് നാവികൻ എന്ന ഇറ്റാലിയൻ ചെറുകഥയെ ആധാരമാക്കിയാണ് ഒഥല്ലോ എഴുതപ്പെട്ടത്.കുട്ടനാടൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന എൻ.ജെ. ജോസഫ് കുഞ്ഞാണ് കുട്ടികൾക്കൊപ്പം ‘ഒഥല്ലോ ‘ സ്റ്റേജിൽ അവതരിപ്പിച്ചത്. 9 ഷേക്സ്പിയർ നാടകങ്ങൾ അദ്ദേഹം സ്കൂൾ കുട്ടികൾക്കൊപ്പം അരങ്ങിലെത്തിച്ചിട്ടുണ്ട്.ഇതിൽ ജൂലിയസ് സീസറിലെ സീസറിൻ്റെയും മാർക്ക് ആന്റണിയുടെയും ഇരട്ടവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇയാഗോയായി ആൽവിൻ പി. ബ്ലസിയും, ഡെസ്ഡിമോണയായി ബ്ലസൻ കെ. ബിനീഷും കാഷ്യോയായി ജെറിൻ തോമസ് ലാജിയും റോഡറീഗോയായി ഷാനു തോമസ് വർഗീസും യമിലിയയായി കെൽവിൻ ജോർജ്ജും ബ്രബാൻഷ്യോയായി ആൻജോ…
Category: LITERATURE & ART
ചിരിച്ചും ചിന്തിപ്പിച്ചും “ഒറ്റമരത്തണൽ”
മേരിലാൻഡ് : വാഷിങ്ടൺ DC, മേരിലാൻഡ്, വിർജീനിയ ഏരിയയിലെ എക്യുമിനിക്കൽ കൗൺസിൽ ഓഫ് കേരള ക്രിസ്ത്യൻസിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി ന്യുജേഴ്സി ഫൈൻ ആർട്സ് മലയാളത്തിന്റെ സംഗീത നാടകം “ഒറ്റമരത്തണൽ ” ജൂൺ 17 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് അരങ്ങേറും. എലനോർ റൂസ്വെൽറ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് (7601 Hanover Parkway, Greenbelt, MD 20770) നാടകാവതരണം. മേരിലാൻഡിലുള്ള സെന്റർ ഫോർ സോഷ്യൽ ചേഞ്ച് ഗ്രാൻഡ് സ്പോൺസറും, അലക്സാൻഡ്രിയയിൽ ഉള്ള അതിഥി റെസ്റ്റോറന്റ്, ഫ്രഡറിക്കിലുള്ള ഓപ്പൽ റിഡ്ജ് സെന്റർ എന്നിവർ സ്പോൺസർമാരും ആയ “ഒറ്റമരത്തണൽ” നാടകത്തിന് നിരവധി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഫൈൻ ആർട്സിന്റെയും (PT ചാക്കോ മലേഷ്യയുടെയും) സംയുക്താഭിമുഖ്യത്തിലുള്ള 44മത്തെ നാടകാവതരണമാണ് മേരിലാൻഡിലേത്. പിറവിയെടുത്ത് 22 വർഷങ്ങൾകൊണ്ട് അമേരിക്കൻ മലയാളികളുടെ കലാ ജിഹ്വയായി മാറിയ ഫൈൻ ആർട്സ് ഇതിനോടകം അമേരിക്ക, കാനഡ, മലേഷ്യ എന്നിവിടങ്ങളിലായി 33ലധികം…
ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റ്ന് കൊടിയിറങ്ങി
ന്യൂജെഴ്സി / ചിക്കാഗോ: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്സിയിലും ചിക്കാഗോയിലും അല സംഘടിപ്പിച്ച ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനു കൊടിയിറങ്ങി. പ്രസിദ്ധ മലയാളി സാഹിത്യകാരൻ ശ്രീ പോൾ സഖറിയ ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യ്തു. 2023 മേയ് 20ന് ന്യൂജെഴ്സിൽ ഒന്നാം പാദവും, മേയ് 27ന് ചിക്കാഗോയിൽ രണ്ടാംഘട്ടം അരങ്ങേറി. അലയുടെ ബോർഡ് ഓഫ് ട്രസ്റ്റിയുടെയും ദേശീയ കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ ന്യൂജേഴ്സി , ന്യൂയോർക് , പെൻസിൽവാനിയ, ബോസ്റ്റൺ എന്നീ ചാപ്റ്ററുകൾ ന്യൂജേഴ്സിയിൽ നടന്ന പരിപാടിക്ക് നേതൃത്വം നൽകിയപ്പോൾ ചിക്കാഗോയിലെ രണ്ടാം പാദത്തിനു ചിക്കാഗോ, വിസ്കോൺസിൻ ചാപ്റ്ററുകൾ ചുക്കാൻ പിടിച്ചു. ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളത്തിൻ്റെ എഴുത്തുകാരായ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര, ശാസ്ത്രസാഹിത്യകാരനും അധ്യാപകനും കേരളസാഹിത്യഅക്കാദമി ജേതാവുമായ എതിരൻ കതിരവൻ എന്ന തൂലികാനാമത്തിൽ പ്രശസ്തനായ ശ്രീധരൻ…
ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റ് തുടക്കമായി; രണ്ടാം പാദത്തിനായി ചിക്കാഗോ ഒരുങ്ങി
ന്യൂജെഴ്സി / ചിക്കാഗോ: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനു തുടക്കമായി. പ്രസിദ്ധ മലയാളി സാഹിത്യകാരൻ ശ്രീ പോൾ സഖറിയ ഒന്നാം പാദം ന്യൂജെഴ്സിൽ ഉദ്ഘാടനം ചെയ്യ്തു. 2023 മേയ് 27ന് ചിക്കാഗോയിലാണ് അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാംഘട്ടം അരങ്ങേറുന്നത്. ചിക്കാഗോയിലെ സാഹിത്യോത്സവത്തിന് അലയുടെ ചിക്കാഗോ, വിസ്കോൺസിൻ ചാപ്റ്ററുകളാണ് സംഘാടകർ. ചിക്കാഗോയിൽ നടക്കുന്ന അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളത്തിൻ്റെ എഴുത്തുകാരായ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര, ശാസ്ത്രസാഹിത്യകാരനും അധ്യാപകനും കേരളസാഹിത്യഅക്കാദമി ജേതാവുമായ എതിരൻ കതിരവൻ എന്ന തൂലികാനാമത്തിൽ പ്രശസ്തനായ ശ്രീധരൻ കർത്ത എന്നിവർ അതിഥികളായി എത്തും. സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകൾ കഥകളി ഉൾപ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിക്കും. മെയ് 27ന് പ്രാദേശിക സമയം രാവിലെ 10.00ന് ചിക്കാഗോയിലെ…
കടൽ കടന്ന് കൂടിയാട്ടം അമേരിക്കയിലേക്ക്; അമേരിക്കയിലെ സ്വസ്തി ഫെസ്റ്റിൽ കൂത്തും കൂടിയാട്ടവും
മാനവരാശിയുടെ അനശ്വരപൈതൃകമെന്ന് UNESCO അംഗീകരിച്ച കലാരൂപവും നാട്യകലകളുടെയെല്ലാം മാതാവുമാണ് കൂടിയാട്ടം.സംസ്കൃതനാടകാഭിനയമായ കൂടിയാട്ടവും ചാക്യാർകൂത്തും നങ്ങ്യാർകൂത്തും അടുത്ത ഒരു മാസം അമേരിക്കയിലെ നിറഞ്ഞ സദസ്സുകൾക്കു മുൻപിൽ അവതരിപ്പിക്കും. വാഷിങ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സാംസ്കാരികസംഘടനയായ സ്വസ്തി ഫൗണ്ടേഷനാണ് ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്. ക്ഷേത്ര – പാരമ്പര്യ കലാരൂപങ്ങളെയും വൈജ്ഞാനികമേഖല കളെയും സംരക്ഷിക്കുന്നതിനുവേണ്ടി അമേരിക്കയിൽ രൂപംകൊണ്ട സംഘടനയാണ് സ്വസ്തി ഫൗണ്ടേഷൻ.മെയ് 27, 28 തീയതികളിൽ വാഷിങ്ടണിലെ ചിന്മയ സോമ്നാഥ് ആഡിറ്റോറിയത്തിൽവെച്ചാണ് ‘സ്വസ്തി ഫെസ്റ്റ് 2023’ നടത്തപ്പെടുന്നത്. കലാമണ്ഡലം ജിഷ്ണു, കലാമണ്ഡലം സംഗീത, നേപത്ഥ്യ സനീഷ്, കലാമണ്ഡലം രതീഷ്ഭാസ്, കലാമണ്ഡലം വിജയ്, കലാനിലയം രാജൻ, കലാനിലയം ശ്രീജിത് എന്നിവരാണ് സംഘത്തിലുള്ളത്. വാഷിങ്ടണിലെ പരിപാടിക്കുശേഷം ന്യൂയോർക്ക്, ഷാർലറ്റ്, ഫിലാഡെൽഫിയ, വിർജിനിയ, ഡിട്രോയിറ്റ് തുടങ്ങി നിരവധി നഗരങ്ങളിൽ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കും. ഒരു മാസത്തിലധികം അമേരിക്കയിൽ ചെലവഴിക്കുന്ന ഈ സംഘം കൂടിയാട്ടം…
അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനായി ന്യൂജെഴ്സി ഒരുങ്ങി
ന്യൂജെഴ്സി: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി. മെയ് 20ന് ന്യൂജേഴ്സിയിലാണ് അലയുടെ ഒന്നാംപാദ സാഹിത്യോത്സവം അരങ്ങേറുക. അലയുടെ ബോർഡ് ഓഫ് ട്രസ്റ്റിയുടെയും ദേശീയ കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ ന്യൂജേഴ്സി , ന്യൂയോർക് , പെൻസിൽവാനിയ, ബോസ്റ്റൺ എന്നീ ചാപ്റ്ററുകൾ ന്യൂജേഴ്സിയിൽ നടക്കുന്ന പരിപാടിക്ക് നേതൃത്വം നൽകും. ന്യൂജെഴ്സിയിലെ അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളത്തിൻ്റെ എഴുത്തുകാരായ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര എന്നിവർ അതിഥികളായി എത്തും. സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകൾ കഥകളി ഉൾപ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിക്കും. 2023 മെയ് 20 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ന്യൂജെഴ്സിയിൽ നടക്കുന്ന സാഹിത്യോത്സവത്തിന്റെ അക്ഷരവേദിയിൽ പ്രീയപ്പെട്ട എഴുത്തുകാരൻ സഖറിയ “സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന വിഷയത്തിൽ സംവദിക്കും. ഇതിനെത്തുടർന്ന്…
ആകാശത്തിന്റെ സോഷ്യൽ മീഡിയ പേജിൻ്റെ പ്രകാശനം ശങ്കർ രാമകൃഷ്ണൻ നിർവ്വഹിച്ചു
തിരുവനന്തപുരം :ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ നാടകമായ ആകാശത്തിന്റെ പേജിൻ്റെ പ്രകാശനം ശങ്കർ രാമകൃഷ്ണൻ നിർവ്വഹിച്ചു. അന്താരാഷ്ട്ര നാടക ശ്രേണിയിൽ പുത്തൻ സാങ്കേതികതയുടെ മാസ്മരിക വിസ്മയ അനുഭവം പകരുന്നതാകും ആകാശം എന്ന് ശങ്കർ രാമകൃഷ്ണൻ പറഞ്ഞു. കലയും സാങ്കേതികതയും സമന്വയിപ്പിച്ച് ഇത്തരമൊരു ദൃശ്യാനുഭവം നാടകമേഖലയിലിതാദ്യമാണ്. ലോക നാടക ചരിത്രത്തിൽ തന്നെ ആരും പരീക്ഷിച്ചിട്ടില്ലാത്ത നൂതനമായ പല സങ്കേതങ്ങളും ഈ നാടകത്തിലൂടെ പരിചയപ്പെടു ത്താനാണ് ശ്രമിക്കുന്നത് എന്ന് സംവിധായകൻ പ്രശാന്ത് നാരായണൻ അവകാശപ്പെടുന്നു കളം തീയേറ്റര്‍ ആന്റ് റെപ്രട്ടറിയാണ് ആകാശം നിർമ്മിക്കുന്നത്. കോഴിക്കോട്, കൊച്ചി , തിരുവനന്തപുരം എന്നിവിടങ്ങളിൽ മൂന്നു മേഖലകളിലായി ആദ്യഘട്ട നടന്ന ഓഡീഷനിൽ നിന്നും തിരഞ്ഞെടുത്ത 15 പേരും പ്രത്യേക ക്ഷണിതാക്കളായ 5 പ്രമുഖ നടീ-നടന്മാര് ചേർന്ന 20 പേർ അടങ്ങുന്ന ടീമിന്റെ വിദഗ്ദ്ധ പരിശീലന ക്യാമ്പ് ഈ…
ശ്രീ കുര്യന് മ്യാലില്‍ രചിച്ച ഒരു അമേരിക്കന്‍ വിരുന്ന് (പുസ്തക പരിചയം)
അമേരിക്കയില്‍ മലയാള ഭാഷാസാഹിത്യ രംഗത്ത് നിരവധി കൃതികള്‍ രചിച്ച് വായനക്കാരുടെ മനസ്സില്‍ ലബ്ധപ്രതിഷ്ഠ നേടിയ പ്രശസ്ത സാഹിത്യകാരനായ ശ്രീ കുര്യന് മ്യാലിന്റെ ഏറ്റവും പുതിയ നോവലായ ‘ഒരു അമേരിക്കന്‍ വിരുന്ന്’ എന്ന കൃതിയെ ലഘുവായി അവലോകനം ചെയ്യാനും പരിചയപ്പെടുത്തുവാനും ഒരു എളിയ ശ്രമം നടത്തുകയാണിവിടെ. വിവിധ ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും ഭാഗമായി കലാപരിപാടികളോടെയുള്ള വിരുന്ന്, അതിവിഭവസമര്‍ത്ഥമായ ആഹാരപദാര്‍ത്ഥങ്ങളൊക്കെയുള്ള വിരുന്ന് അമേരിക്കയില്‍ മാത്രമല്ല ലോകത്തെവിടെയും സര്‍വ്വസാധാരണമല്ലൊ. എന്നാലിവിടെ കുര്യന് മ്യാലിന്റെ കൃതിയില്‍ മുഖ്യമായി, പരാമര്‍ശിക്കുന്നത് അമേരിക്കന്‍ മലയാളികളുടെ അമേരിക്കന്‍ വിരുന്നും അവരുടെ നാട്ടിലെ പ്രത്യേകിച്ചും കേരളത്തിലെ വിരുന്നു സല്‍ക്കാരങ്ങളേയും ആധാരമാക്കിയും ചുറ്റിപറ്റിയുമുള്ള കഥകളും, ഉപകഥകളും,സങ്കല്‍പ്പങ്ങളും, പോരായ്മകളും, വിജയങ്ങളും തോല്‍വികളും എല്ലാം കോര്‍ത്തിണക്കി സരസവും വിജ്ഞാനപ്രദവും ആകാംക്ഷാഭരിതവുമായി ചിത്രീകരിക്കുയുമാണിവിടെ ചെയ്തിരിക്കുന്നത്. ഇതിലെ കഥയും കഥാപാത്രങ്ങളും മുഖ്യമായി അമേരിക്കയിലും നാട്ടില്‍, ഇന്ത്യയിലും ജീവിക്കുന്നവരാണ്. സാങ്കല്പ്പികമായ ഇതിലെ ഇതിവൃത്തങ്ങളെയും കഥാപാത്രങ്ങളേയും, അവരുടെ ജീവിത ആയോധന…
പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ രണ്ടാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു
വംശീയതയുടെയും വര്‍ഗീയതയുടെയും ഭയാനകമായ കടന്നുവരവിനെ സര്‍ഗവൈഭവം കൊണ്ട് തിരിച്ചറിയാനും പ്രതിരോധിക്കാനും എഴുത്തുകാര്‍ക്ക് കഴിയണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ പി. സുരേന്ദ്രന്. കമലാ സുറയ്യ സമുച്ചയത്തില്‍ പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ രണ്ടാം വാര്‍ഷികം മാർച്ച് 19ന് ഉച്ചയ്ക്ക് ശേഷം 3മണിക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹ രാജേഷിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ കാര്യപരിപാടികള്‍ക്ക് സെക്രട്ടറി രാജേഷ് കാടാമ്പുളളി സ്വാഗതവും ഉമ്മര്‍ അറക്കല്‍ ആമുഖവും സമിതി പ്രസിഡന്റ് അബ്ദുള്‍ പുന്നയൂര്‍ക്കുളം അധ്യക്ഷതയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷീബ അമീര്‍ മുഖ്യാതിഥിയും റിട്ട. പ്രിന്‍സിപ്പല്‍ വിജു നായരങ്ങാടി മുഖ്യപ്രഭാഷണവും പി.ഗോപാലന് ആശംസയും എന്‍.വി. മുഹമ്മദലി കവിയെ പരിചയപ്പെടുത്തിയും സംസാരിച്ചു. പുന്നയൂര്‍ക്കുളത്തെയും സമീപപ്രദേശങ്ങളിലെയും ഹൈസ്ക്കൂള്, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ സമിതി ഈ വര്‍ഷം ഏര്‍പ്പെടുത്തിയ പുന്നയൂര്‍ക്കുളം വി. ബാപ്പു സ്മാരക ചെറുകഥ അവാര്‍ഡ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.എസ്. അവന്തിക, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ…
അല ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 (ALF 2023 )
വടക്കേ അമേരിക്കയിലെ പുരോഗമന കലാ സാഹിത്യ സംഘടനയായ അല (ആർട് ലൗവേഴ്സ് ഓഫ് അമേരിക്ക) യുടെ നേതൃത്വത്തിൽ മലയാള കലാ സാഹിത്യോത്സവം – ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023 (ALF 2023 ) – വരുന്ന മെയ് മാസത്തിൽ അരങ്ങേറുന്നു. വിനോദത്തോടൊപ്പം അറിവും ആനന്ദവും നൽകുന്ന ഒരുപിടി നല്ല പരിപാടികൾ അമേരിക്കൻ മലയാളികളുടെ മുന്നിലെത്തിച്ചിട്ടുള്ള അലയുടെ ന്യൂജെഴ്സി, ചിക്കാഗോ ചാപ്റ്ററുകളാണ് ALF 2023 സംഘടിപ്പിക്കുന്നത്. 2023 മെയ് 20 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ന്യൂജെഴ്സിയിലെ റാൻഡോൾഫ് ഹൈസ്കൂൾ പെർഫോമൻസ് ആർട്ട് ഓഡിറ്റോറിയത്തിലും, മെയ് 27 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ചിക്കാഗോയിലെ ബഫല്ലോ ഗ്രോവ് കമ്മ്യുണിറ്റി ആർട്സ് സെൻ്ററിലും നടക്കുന്ന ആർട്സ് & ലിറ്ററേച്ചർ ഫെസ്റ്റിവൻറെ (ALF 2023) തയ്യാറെടുപ്പുകൾ അണിയറയിൽ അലയുടെ പ്രവർത്തകർ നടത്തിവരുകയാണ്. ALF 2023 സമ്പന്നമാക്കാൻ മലയാളത്തിൻ്റെ…
