തിരുവനന്തപുരം: മോഷണക്കേസിലെ പ്രതിയെന്നാരോപിച്ച് ആളുമാറി ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിന് പോലീസ് മര്‍ദ്ദനം. നട്ടെല്ലിന് ക്ഷതമേറ്റ യുവാവ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സ തേടി. യുവാവിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.മണക്കാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കുമാര്‍ (40) എന്ന യുവാവിനെയാണ് മോഷണക്കേസിലെ പ്രതിയെന്ന് സംശയിച്ച് ആളുമാറി ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം നടന്നത്. നാല് മണിക്കൂറിന് ശേഷം ആള് മാറിയെന്ന് മനസിലാക്കിയ ശേഷം യുവാവിനെ പോലീസ് വിട്ടയച്ചു. പോലീസ് ഇദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചെന്നും വീട്ടിലെത്തിയപ്പോള്‍ അവശനിലയിലായിരുന്നതിനാലാണ് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാറിന് പരാതി നല്‍കി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷണര്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചു.
Month: March 2022
സിപിഎം ടിക്കറ്റില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ റഹിം രാജ്യസഭയിലേക്ക്
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍് എ.എ റഹിം രാജ്യസഭയിലേക്ക്. റഹിമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് റഹിമിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. സിപിഐ സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറാണ് സ്ഥാനാര്‍ഥി. എഐവൈഎഫിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ എല്‍ഡിഎഫ് മത്സരിക്കുന്ന രണ്ട് സീറ്റുകള്‍ സിപിഎമ്മും സിപിഐയും വീതിച്ചെടുക്കാന്‍ ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു. കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് ഇടതുമുന്നണിക്ക് വിജയിക്കാനാവുക. സഭയിലെ അംഗബലം അനുസരിച്ച് ഒന്ന് യുഡിഎഫിനും ലഭിക്കും.
ഇമ്മാനുവേൽ മാർത്തോമാ സേവികസംഘത്തിന്റെ നേതൃത്വത്തിൽ അഖിലലോക പ്രാർത്ഥനാദിനം ആചരിച്ചു
ഹൂസ്റ്റൺ: അഖില ലോക പ്രാർത്ഥന ദിനത്തോടനുബന്ധിച്ചു ഇമ്മാനുവേൽ മാർത്തോമാ ഇടവക സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാദിനം ആചരിച്ചു. ലോക പ്രാർത്ഥന ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും മാർച്ച് മാസം ആദ്യത്തെ വെള്ളിയാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏകദേശം 170 രാജ്യങ്ങളിൽ നിന്നുള്ള, വിവിധ സംസ്ക്കാരവും പാരമ്പര്യത്തിലുമുള്ള വനിതകൾ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ഒത്തുകൂടുന്നു. ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കി അവയെ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാര്ഥിക്കുന്നതിനായി പ്രത്യേകം വേര്തിരിച്ചിരിക്കുന്ന ദിനമാണ് വേൾഡ് ഡേ പ്രയർ. മാർച്ച് 12 ന് ശനിയാഴ്ച്ച രാവിലെ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ചു നടത്തപ്പെട്ട പ്രാർത്ഥനാദിന സമ്മേളനത്തിൽ 60 പരം സ്ത്രീകൾ പങ്കെടുത്തു. പ്രത്യേക ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം ഡോ ഷെറിൻ മറിയം സോനു ഈ വർഷത്തെ പ്രധാന ചിന്താവിഷയത്തെ ആധാരമാക്കി ദൈവവചന ധ്യാനത്തിന് നേതൃത്വം നൽകി. ” ഞാൻ നിങ്ങളെക്കുറിച്ച് നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്ന് ഞാൻ…
കേരള ഹിന്ദു സൊസൈറ്റി ഡോ. വിശ്വനാഥ കുറുപ്പിനു യാത്രയയപ്പു നൽകി
ഡാളസ്: കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഡോ. വിശ്വനാഥ കുറുപ്പിനു സമുചിത യാത്രയയപ്പു നൽകി. മെഡിക്കൽ കോളേജ് റിട്ടയേർഡ് പ്രൊഫസറും ആത്മീയ പ്രഭാഷകനും ഹിന്ദു സമൂഹത്തിലെ ആദരണീയനും ജ്ഞാനപ്പാന, ഹരിനാമകീർത്തനം, ദൈവദശകം തുടങ്ങി നിരവധി ആത്മീയ ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകനുമാണ് ഡോ. വിശ്വനാഥ കുറുപ്പ്. സ്വാമി രംഗനദാനന്ദ, സ്വാമി ചിന്മയാനന്ദ, മാതാ അമൃതാനന്ദമയി എന്നിവർ കുറുപ്പിന്റെ ആത്മീയാചാര്യന്മാരാണ്. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ഹാളിൽ നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ പരമേശ്വരൻ നായർ പൊന്നാടയും, സതീഷ് ചന്ദ്രൻ, സാജൻ, എന്നിവർ ഫലകവും നൽകി വിശ്വനാഥ കുറുപ്പിനെ ആദരിച്ചു. ഡോ. സജി നായർ, രാമചന്ദ്രൻ നായർ, രാജേന്ദ്ര വാര്യർ, കേശവൻനായർ, സുനിൽ കാരാടിയിൽ, റെനിൽ രാധാകൃഷ്ണൻ, ഭാസി നായർ, ഗുരുവായൂരപ്പൻ മേൽശാന്തി ശ്രീ ഗിരീഷ് വടക്കേടത്തു നമ്പൂരി, സി കെ സോമൻ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.…
നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ അഡ്വ.രാമന്‍പിള്ള ശ്രമിക്കുന്നു; ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷന്‍ അഡ്വ.ബി. രാമന്‍പിള്ളയ്‌ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത. നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. അഭിഭാഷകന്‍ രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു. ഓഫീസില്‍വച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു. 20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു. അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നേരത്തെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. ഇതിനെതിരെ അഭിഭാഷകര്‍ രംഗത്തുവന്നതോടെയാണ് ക്രൈംബ്രാഞ്ച് പിന്‍മാറിയത്.
ചൊക്ളി (നോവല്‍ – 80): എച്മുക്കുട്ടി
വെങ്ങ്ട്ടു സാമി ഡോക്കിട്ടറ്‌ടെ കാര്യാകെ കഷ്ടത്ത്‌ലായി. പെമ്മക്കള് ഇഞ്ചിനീരായി അമോരിക്കേലെങ്ങാണ്ടാണ്. സായ്പ്പ്ങ്ങളാ ബർത്താക്കമ്മാര്ന്ന് സാമിയന്നേ പറയേ. ഇബടെ വര്മ്പളാണ് എല്ലരും അവറ്റിങ്ങളെ തുറിച്ചോക്കാ.. അപ്പോ അവറ്റ ആകനെങ്ങട് ചോക്കും. കാണാൻ വല്യ മടുത്തോന്നും ല്യ. ഒര് യാതി നരച്ച നെറോം നീലക്കണ്ണും നല്ല പൊക്കോം. അവറ്റിങ്ങള്ടെ മക്കള് ഒര് യാതി വെള്പ്പാ പിന്നെ പൂച്ചക്കണ്ണും. രണ്ട് പെങ്കുട്ട്യോളെ ന്നെയ്യാണ്. എല്ലാ കൊല്ലോം വരും.. എടയ്ക്ക് സാമി അമ്മ്യാരേം കൂട്ടിട്ട് അമോരിക്കേല് പോയിണ്ട് വരും. അപ്പള് വീട് കാവല് ചൊക്ളീം പപ്പിനിം ണ്. തെര്ഞ്ഞ്ട്ക്കല് കയിഞ്ഞിട്ടാ സാമീം അമ്യാരും പോയീത്. മടങ്ങീറ്റ് വന്ന്ത് സാമി മാത്തറണ്. അമ്മ്യാര് മരിച്ച്…ദേകത്ത്ന് വെതല്ലാണ്ടായി..മൂന്നാലീസം കെട്ന്ന് മരിച്ചാ പോയി.. സാമീരെ കണ്ണ്ല് വെള്ളം പൊട്ട്ണ്ടാർന്നു. ചൊക്ളിക്ക് വെസനം വന്ന്. നല്ലൊരമ്മ്യാരാരുന്നു. സന്തോഷായിട്ട് ചിറിച്ച് വർത്താനം പറേം. മോരോ തൈരോ മര്ന്നോ എത് പാത്‌ര…
നിഷ്പക്ഷ പദവിക്കായുള്ള റഷ്യയുടെ നിർദ്ദേശം ഉക്രൈൻ നിരസിച്ചു
യുക്രെയിനിൽ മൂന്നാഴ്ചത്തെ സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ ഭാഗമായി നിഷ്പക്ഷ പദവിക്കുള്ള റഷ്യയുടെ നിർദ്ദേശം കിയെവ് നിരസിച്ചു. ഓസ്ട്രിയ അല്ലെങ്കിൽ സ്വീഡൻ എന്നിവയുമായി താരതമ്യപ്പെടുത്താവുന്ന നിഷ്പക്ഷ നില കിയെവ് സ്വീകരിക്കണമെന്ന് ചർച്ചകൾ നിർദ്ദേശിച്ചതായി ക്രെംലിൻ ബുധനാഴ്ച പറഞ്ഞു. “ഇത് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ഒരു ഓപ്ഷനാണ്, ഇത് ഒരു വിട്ടുവീഴ്ചയായി കണക്കാക്കാം,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. എന്നാൽ, ഉക്രെയ്ന്‍ ഈ നിർദ്ദേശം നിരസിച്ചു. ഇന്നത്തെപ്പോലെ ഉക്രെയ്‌നിനെതിരായ ആക്രമണമുണ്ടായാൽ മാറിനിൽക്കില്ലെന്നും, അന്താരാഷ്ട്ര പങ്കാളികൾ ഒപ്പുവച്ച നിയമപരമായ സുരക്ഷാ കരാറിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഉക്രെയ്ൻ വർഷങ്ങളായി നാറ്റോയിൽ ചേരാൻ ആഗ്രഹിക്കുന്നതാണ് ഫെബ്രുവരി 24 ന് റഷ്യ അയൽവാസിക്കെതിരെ യുദ്ധം ആരംഭിച്ചതിന്റെ കാരണങ്ങളിലൊന്ന്. മൂന്നാഴ്ചത്തെ യുദ്ധത്തിന് ശേഷം, തന്റെ രാജ്യം നാറ്റോയിൽ ചേരില്ലെന്ന് പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി ചൊവ്വാഴ്ച പറഞ്ഞു. ചൊവ്വാഴ്‌ച അവസാനിച്ച ഏറ്റവും പുതിയ പോരാട്ടവുമായി…
ഒർലാന്റോ ഐ.പി.സി സുവിശേഷ യോഗവും സംഗീത ശുശ്രുഷയും മാർച്ച് 23 മുതൽ
ഫ്ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയുടെ ആഭ്യമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനാ യോഗവും സംഗീത ശുശ്രുഷയും മാർച്ച് 23 ബുധനാഴ്ച മുതൽ 26 ശനി വരെ സഭാഹാളിൽ നടത്തപ്പെടും. ദിവസവും വൈകിട്ട് 7 ന് നടക്കുന്ന ഉപവാസ പ്രാര്‍ത്ഥന യോഗങ്ങളിൽ അനുഗ്രഹിത ഗായകനും വർഷിപ്പ് ലീഡറും സംഗീതഞ്ജനുമായ ഡോ. ബ്ലസ്സൻ മേമനയും, ചർച്ച് ക്വയർ ലീഡേഴ്‌സ് റോണി വർഗീസ്, ഡാറിൽ സിങ് തുടങ്ങിയവരും ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ആത്മീയ പ്രഭാഷകൻ ഇവാൻഞ്ചലിസ്റ് സിംജൻ ജേക്കബ് (ജോർജിയ) തിരുവചന സന്ദേശം നൽകും. 27-ന് ഞായറാഴ്ച തിരുവത്താഴ ശുശ്രൂഷയും ആരാധനയോടും കൂടെ യോഗം സമാപിക്കും. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു, വൈസ് പ്രസിഡൻറ് പാസ്റ്റർ ജോർജ് തോമസ്, സെക്രട്ടറി ബിജോയ് ചാക്കോ, ട്രഷറർ എ. വി ജോസ്, ബോർഡ് അംഗങ്ങളായ രാജു പൊന്നൊലിൽ, നിബു വെള്ളവന്താനം, രാജു…
ഫോമ വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റായി ഡോ. പ്രിന്‍സ് നെച്ചിക്കാട്ടിനെയും, ജാസ്മിന്‍ പരോളിനെ നാഷണല്‍ കമ്മറ്റിയിലേക്കും മങ്ക നാമനിര്‍ദ്ദേശം ചെയ്തു
ഫോമയുടെ നിലവിലുള്ള വനിതാപ്രതിനിധിയും വിമന്‍സ് ഫോറം ട്രഷററുമായ ജാസ്മിന്‍ പരോളിനെ മങ്ക(മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ) 2022-24 ലെ ഫോമയുടെ ദേശീയ കമ്മറ്റിയിലേക്ക് വെസ്റ്റേണ്‍ റീജിയനില്‍ നിന്നുള്ള അംഗമായും, ഡോ.പ്രിന്‍സ് നെച്ചിക്കാട്ടിനെ വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റായും നാമനിര്‍ദ്ദേശം ചെയ്തു. ഡോ.നെച്ചിക്കാട്ട് 1990 മുതല്‍ മങ്കയില്‍ സജ്ജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ഫോമയുടെ നാഷ്ണല്‍ കമ്മറ്റി മെമ്പര്‍, ഫോമ ബൈ-ലോ കമ്മറ്റി നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ബിസിനസ് മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടിയ നെച്ചിക്കാട് ബിസിനസ് രംഗത്തിനപ്പുറം പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തുന്നുണ്ട്. കമ്പ്യൂട്ടര്‍ സാങ്കേതിക രംഗത്തെ സംരഭകനായി ഡോ.നെച്ചിക്കാട് 1995 മുതല്‍ സിലിക്കോണ്‍ വാലിയില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ പ്രിന്‍സ് റിയാലിറ്റി& ഫിനാന്‍സിന്റെ പ്രസിഡന്റും സി.ഇ.ഓ.യുമാണ്. ഫോമ വനിതാ പ്രതിനിധിയായി ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് വിമന്‍സ് ഫോറവുമായി സഹകരിച്ച് ഈ കമ്മറ്റി കാലയളവില്‍ ജാസ്മിന്‍ നടത്തുന്നത്.…
അമേരിക്കയില്‍ സമയമാറ്റം അവസാനിപ്പിക്കുന്നു
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ നിലവിലിരിക്കുന്ന സമയമാറ്റം പൂര്‍ണ്ണമായൂം അവസാനിപ്പിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി. വര്‍ഷത്തില്‍ രണ്ടു തവണ മാര്‍ച്ച്-നവംബര്‍ മാസങ്ങളിലാണ് സമയമാറ്റം നടപ്പിലാക്കിയിരുന്നത്. ഇതുസംബന്ധിച്ച് സണ്‍റെഷന്‍ പ്രൊട്ടക്ഷന്‍ ബില്‍ യു.എസ് സെനറ്റില്‍ ഐക്യകണേ്ഠന പാസാക്കി. ചൊവ്വാഴ്ച (മാര്‍ച്ച് 15)യാണ് ഫ്‌ളോറിഡയില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്കൊ റൂബിയോ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ അവതരിപ്പിച്ച ബില്‍ എഡ്മാര്‍ക്കെ ഉള്‍പ്പെടെ 16 പേര്‍ സ്‌പോണ്‍സര്‍ ചെയ്തു. പുതിയ ബില്‍ ഡെ ലൈറ്റ് സേവിംഗ് സമയം നിലനിര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം നവംബറില്‍ കൂടി സമയം മാറ്റം ഉണ്ടാകുമെങ്കിലും അടുത്തവര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സ്പ്രിംഗ് ഫോര്‍വേര്‍ഡായിരിക്കും അമേരിക്കയില്‍ തുടരുന്ന സമയം. സെനറ്റ് ഐക്യകണേ്ഠന ബില്‍ അംഗീകരിച്ചുവെങ്കിലും യു.എസ് ഹൗസും ബില്‍ അംഗീകരിച്ചു പ്രസിഡന്റ് ബൈഡന്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ. ഇരു പാര്‍ട്ടികളും ഒരേസ്വരത്തില്‍ സമയമാറ്റം അവതരിപ്പിക്കുന്നതിന് തീരുമാനിച്ച സാഹചര്യത്തില്‍…
