ഒർലാന്റോ ഐ.പി.സി സുവിശേഷ യോഗവും സംഗീത ശുശ്രുഷയും മാർച്ച് 23 മുതൽ

ഫ്ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയുടെ ആഭ്യമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനാ യോഗവും സംഗീത ശുശ്രുഷയും മാർച്ച് 23 ബുധനാഴ്ച മുതൽ 26 ശനി വരെ സഭാഹാളിൽ നടത്തപ്പെടും. ദിവസവും വൈകിട്ട് 7 ന് നടക്കുന്ന ഉപവാസ പ്രാര്‍ത്ഥന യോഗങ്ങളിൽ അനുഗ്രഹിത ഗായകനും വർഷിപ്പ്‌ ലീഡറും സംഗീതഞ്ജനുമായ ഡോ. ബ്ലസ്സൻ മേമനയും, ചർച്ച് ക്വയർ ലീഡേഴ്‌സ് റോണി വർഗീസ്‌, ഡാറിൽ സിങ് തുടങ്ങിയവരും ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

ആത്മീയ പ്രഭാഷകൻ ഇവാൻഞ്ചലിസ്റ് സിംജൻ ജേക്കബ് (ജോർജിയ) തിരുവചന സന്ദേശം നൽകും. 27-ന് ഞായറാഴ്ച തിരുവത്താഴ ശുശ്രൂഷയും ആരാധനയോടും കൂടെ യോഗം സമാപിക്കും. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു, വൈസ് പ്രസിഡൻറ് പാസ്റ്റർ ജോർജ് തോമസ്, സെക്രട്ടറി ബിജോയ്‌ ചാക്കോ, ട്രഷറർ എ. വി ജോസ്, ബോർഡ് അംഗങ്ങളായ രാജു പൊന്നൊലിൽ, നിബു വെള്ളവന്താനം, രാജു ജേക്കബ്‌, ജോസഫ് ജോൺ, അലക്‌സ് യോഹന്നാൻ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : ipcorlando.org

Print Friendly, PDF & Email

Leave a Comment

More News