ന്യൂഡല്‍ഹി: മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിലക്കിന് സ്റ്റേ നല്‍കിയത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചാനലിന് മുമ്പുള്ളത് പോലെ പ്രവര്‍ത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. രാഷ്ട്ര സുരക്ഷയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരാണ് മീഡിയവണ്ണിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ചാനലിന്റെ സംപ്രേക്ഷണ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ്.
Month: March 2022
എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നുവയസ്സുകാരന്‍ മരിച്ചു
പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയില്‍ അബദ്ധത്തില്‍ എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നുവയസ്സുകാരന്‍ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല- അന്‍സാര്‍ ദമ്പതിമാരുടെ മകന്‍ റസീന്‍ ഷായാണ് മരിച്ചത്. ഉപയോഗശൂന്യമായ എലിവിഷട്യൂബ് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ വിഷം കുട്ടിയുടെ വായിലാകുകയായിരുന്നു. സുഹൈല-അന്‍സാര്‍ ദമ്പതിമാരുടെ ഏകമകനാണ് റസീന്‍ ഷാ. മൂന്നുദിവസമായി കോട്ടയ്ക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു കുട്ടി. ഇതിനിടെ സ്ഥിതി അല്‍പം ഭേദപ്പെട്ടെങ്കിലും ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
സ്‌കൂളില്‍ മോഷണം; കുട്ടികളുടെ പരീക്ഷാ ഫീസ് കള്ളന്‍ കൊണ്ടുപോയി; പകരം പണമടച്ച് അദ്ധ്യാപകര്‍
അന്നമനട: കുട്ടികളുടെ പരീക്ഷാഫീസ് അടയ്ക്കാന്‍വെച്ച തുക മോഷണം പോയി. മാമ്പ്ര യൂണിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് 89,000 രൂപ മോഷണം പോയത്. ഓഫീസ് മുറിയിലെ അലമാരയിലായിരുന്നു പണം. ഓഫീസിന്റെ വാതിലിന്റെ രണ്ട് താഴും നീക്കം ചെയ്തിട്ടുണ്ട്. പണം സൂക്ഷിച്ച അലമാര തുറന്ന നിലയിലുമായിരുന്നു. എല്‍.പി. സ്‌കൂളിലും കവര്‍ച്ചശ്രമം നടന്നിട്ടുണ്ട്. താഴ് തകര്‍ക്കുകയും അലമാരയിലെ വസ്തുക്കള്‍ വലിച്ച് താഴെയിടുകയും ചെയ്ത നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ ജീവനക്കാരാണ് വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് കൊരട്ടി പോലീസില്‍ അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു പരീക്ഷാഫീസ് അടയ്ക്കേണ്ട അവസാന തീയതി. വിദ്യാര്‍ഥികളും അദ്ധ്യാപകരും ആശങ്കയിലായെങ്കിലും അദ്ധ്യാപകര്‍ സ്വന്തംനിലയില്‍ ശേഖരിച്ച പണം ട്രഷറിയില്‍ അടച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മണം പിടിച്ച പോലീസ് നായ റോഡ് വഴി മോഷണ ശ്രമം നടന്ന പ്രൈമറി സ്‌കൂളിലെത്തിയ ശേഷം മാമ്പ്രയിലെ പെട്രോള്‍ പമ്പിനു സമീപം നിന്നു. വിരലടയാള…
മീഡിയ വണ്‍ സംപ്രേഷണ വിലക്ക് നടപടികള്‍ പാലിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് നടപടികള്‍ പാലിച്ചാണെന്ന് വാര്‍ത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പാര്‍ലമെന്റില്‍ രേഖാമൂലം അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. സുരക്ഷാ അനുമതി നല്‍കണമെന്ന് ആഭ്യന്തരമന്ത്രാലയത്തെ നിര്‍ബന്ധിക്കാനാവില്ല. രാജ്യത്തിന്റെ സുരക്ഷയിലും പരമാധികാരത്തിലും വിട്ടുവീഴ്ചയില്ലെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. സംപ്രേഷണ വിലക്കിനെതിരെയി മീഡിയവണ്‍ ചാനലിന്റെ ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സംപ്രേഷണം തടഞ്ഞ നടപടി ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്താണ് മീഡിയവണ്‍ മാനേജ്‌മെന്റും എഡിറ്റര്‍ പ്രമോദ് രാമനും പത്രപ്രവര്‍ത്തക യൂണിയനും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംപ്രേഷണം വിലക്കിയ നടപടിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തില്‍ കോടതി വിശദമായ വാദം കേള്‍ക്കും. ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മീഡിയവണിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹ്തഗിയും…
മകന്‍ മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് പൂരക്കളി കലാകാരന്‍; വിലക്കില്ലെന്ന് ക്ഷേത്രസമിതി
പയ്യന്നൂര്‍: മകന്‍ മുസ്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെപേരില്‍ കലാകാരന് പൂരക്കളി കളിക്കാനുള്ള അവകാശം നിഷേധിച്ചതായി ആരോപണം. പൂരക്കളി അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ വിനോദ് പണിക്കരെയാണ് സോമേശ്വരി ക്ഷേത്രക്കമ്മിറ്റി വിലക്കിയതായി ആരോപണം ഉയര്‍ന്നത്. എന്നാല്‍ ആരോപണം ക്ഷേത്ര ഭരണസമിതി നിഷേധിച്ചു. കുനിയന്‍ പറമ്പത്ത് സോമേശ്വരി ഭഗവതി ക്ഷേത്രത്തിലെ പൂരക്കളിയില്‍നിന്നാണ് വിനോദ് പണിക്കരെ ഒഴിവാക്കിയത്. മരുമകളെ മാറ്റി താമസിപ്പിക്കുകയോ വിനോദ് താമസം മാറുകയോ ചെയ്യണമെന്നായിരുന്നു ക്ഷേത്ര ഭരണ സമിതിയുടെ നിര്‍ദേശം. എന്നാല്‍ ഇതിനു തയാറാവാതെ വന്നതോടെ ക്ഷേത്ര ഭാരവാഹികള്‍ വിനോദിനെ നേരത്തെ നിശ്ചയിച്ച പണിക്കര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കുകയായിരുന്നു. പകരം മറ്റൊരു കലാകാരനെ നിയോഗിച്ചു. പ്രദേശത്തെ ക്ഷേത്രങ്ങളില്‍ പൂരോത്സവത്തിനായി നാലും അഞ്ചും വര്‍ഷം മുന്‍പേ സമുദായക്കാര്‍ പണിക്കന്മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. ഇതനുസരിച്ച് കരിവെള്ളൂര്‍ സോമേശ്വരി ക്ഷേത്രത്തിലും കുനിയന്‍ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂര കളിക്കും മറത്ത് കളിക്കും…
യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നിമിഷ പ്രിയക്കു അപ്പീല്‍ നല്‍കാനുള്ള സൗകര്യം സര്‍ക്കാര്‍ നല്‍കും. ഇതിനായി എംബസിയെ സഹായിക്കും. ദയാധന ചര്‍ച്ചകള്‍ക്കായി ഇന്ത്യക്കാര്‍ക്ക് യെമനില്‍ യാത്രാനുമതി നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റീസ് യശ്വന്ത് വര്‍മയുടെ ബെഞ്ചിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സേവ് നിമിഷ പ്രയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് സ്വദേശി നിമിഷ പ്രിയക്കു വധശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ നല്‍കിയ ഹര്‍ജി യെമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു. അപ്പീല്‍ കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിമിഷ പ്രിയക്ക് അവകാശമുണ്ട്. ഇതിനുള്ള സഹായം നല്‍കുമെന്നാണ്…
ടിക്കറ്റ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസുകള്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: ഈ മാസം 24 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ബസ് നിരക്ക് വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ബസ് ചാര്‍ജ് മിനിമം പന്ത്രണ്ട് രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള ഒരു രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.
എറണാകുളത്ത ബാര്‍ ഹോട്ടലില്‍ വിദേശ മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍; കേസെടുത്ത് എക്സൈസ്
കൊച്ചി: അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച് വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യം വിളമ്പിയ ബാര്‍ ഹോട്ടലിനെതിരേ എക്‌സൈസ് കേസെടുത്തു. എറണാകുളത്തെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെയാണ് കേസെടുത്തത്. കൊച്ചി ഷിപ് യാര്‍ഡിനടുത്തുളള ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ ഇക്കഴിഞ്ഞ ദിവസമാണ് ഫ്‌ലൈ ഹൈ എന്ന പേരില്‍ നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഡാന്‍സ് പബ് എന്ന പേരിലായിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ളവ ഇവിടെ നടന്നിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച നടന്ന ഉദ്ഘാടനത്തിന് സിനിമാമേഖലയിലുള്ളവര്‍ അടക്കം നിരവധിപ്പേര്‍ എത്തിയിരുന്നു. ഡാന്‍സ് ബാറിലാണ് അഞ്ച് വിദേശ വനിതകളെ മദ്യവിതരണത്തിനായി എത്തിച്ചത്.
വഖഫ് നിയമനം പിഎസ് സിക്ക് വിടുന്നതില്‍ മാറ്റമില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍
തിരുവനന്തപുരം: വഖഫ് നിയമനം പിഎസ് സിക്ക് വിടാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍. തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ആശങ്കയറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തും. വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയത് സര്‍ക്കാരല്ല. ഭൂമി നഷ്ടപ്പെടുത്തിയത് മുസ്ലീം ലീഗെന്നും അബ്ദുറഹ്മാന്‍ സൂചിപ്പിച്ചു.
ബിഷപ്പ് മാർ തോമസ് തറയിൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാർച്ച് 25 മുതൽ 27 വരെ
“കർത്താവിനെ അന്വേഷിച്ച കാലമത്രയും ദൈവം അവന് ഐശ്വര്യം നല്‍കി (2 ദിന 26:5 ബി)” ന്യൂജേഴ്‌സി: പ്രശസ്ത സുവിശേഷ പ്രാസംഗികനും, ധ്യാന ഗുരുവും, മനഃശാസ്ത്രജ്ഞനുമായ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ ബിഷപ്. മാർ. തോമസ് തറയിൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമർസെറ്റ് സെൻറ്.തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ, മാർച്ച് 25- മുതൽ 27-വരെ (വെള്ളി, ശനി, ഞായർ) തീയതികളിലായി നടത്തപ്പെടുന്നു. സമൂഹം നേരിടുന്ന സമകാലിക പ്രശ്നങ്ങളിൽ നീതിക്കായി ശക്തമായി ഇടപെടുന്ന മാർ. തോമസ് തറയിൽ പിതാവ് മനഃശാസ്ത്ര സംബന്ധമായ നിരവധി പുസ്തകങ്ങളും, ലേഖനങ്ങളും എഴുതിയിട്ടുണ്ട്. റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽനിന്നും ഡെപ്ത് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി. ബിയോണ്ട് സെക്യുർ അറ്റാച്ച്‌മെന്റ്. അറ്റാച്മെൻറ് ഇന്റിമസി ആൻഡ് സെലിബസി, ഫോർമേഷൻ ആൻഡ് സൈക്കോളജി തുടങ്ങിയവയാണ് പ്രധാന രചനകൾ. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്,…
