വ്യാജ കൊറോണ മരണ സർട്ടിഫിക്കറ്റ് കാണിച്ച് നഷ്ടപരിഹാരം വാങ്ങുന്നതില്‍ സുപ്രീം കോടതിയുടെ ആശങ്ക

ന്യൂഡൽഹി: കൊറോണ ബാധിച്ച് മരിച്ചവരുടെ പേരിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നഷ്ടപരിഹാരം വാങ്ങുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. കൊറോണ മരണത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജനങ്ങൾ നഷ്ടപരിഹാരം വാങ്ങുകയാണെന്ന് തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്ര സർക്കാർ വീണ്ടും സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ വാദങ്ങൾ കേട്ട ശേഷം സുപ്രീം കോടതി ഇതിൽ അതൃപ്തിയും ആശങ്കയും പ്രകടിപ്പിക്കുകയും വിഷയത്തിൽ സിഎഐജിയുടെ അന്വേഷണത്തെക്കുറിച്ച് സൂചന നൽകുകയും ചെയ്തു. കേസിൽ വാദം കേൾക്കുന്നതിനിടെ, വ്യാജ അവകാശവാദങ്ങൾ സംബന്ധിച്ച് മാർച്ച് 15 നകം സത്യവാങ്മൂലം സമർപ്പിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മാർച്ച് 21 ന് കേസ് പരിഗണിക്കാനിരിക്കെയാണ്, “വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊറോണ മൂലമുള്ള മരണത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാനുള്ള ഞങ്ങളുടെ ഉത്തരവ് ചിലർ ദുരുപയോഗം ചെയ്യുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ടെന്ന്” കോടതി പറഞ്ഞത്. “ഇത്തരം വ്യാജ…

നാല് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം: ലോക്‌സഭയിൽ മോദിയെ പുകഴ്ത്തി എം‌പിമാര്‍

ന്യൂഡൽഹി: രാജ്യത്തെ നാല് സംസ്ഥാനങ്ങളായ ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ലോക്‌സഭയിൽ പാർട്ടി എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം നൽകി. ബി.ജെ.പി എം.പിമാരെല്ലാം ‘മോദി മോദി’ എന്ന മുദ്രാവാക്യം വിളിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ലോക്‌സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ ഭരണകക്ഷിയിലെ എംപിമാർക്കൊപ്പം പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയ ശേഷം ഇതാദ്യമായാണ് സഭ ചേരുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ബിജെപി വിജയിച്ചപ്പോൾ പഞ്ചാബിൽ എഎപി വിജയിച്ചു. പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്തപ്പോൾ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും സഭയിൽ ഉണ്ടായിരുന്നു. ലോക്‌സഭാ സ്പീക്കർ…

സില്‍വര്‍ ലൈന്‍: ആത്മാര്‍ഥമായി എതിര്‍ക്കാന്‍ പ്രതിപക്ഷത്തിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ- റെയില്‍ കേരളത്തിന് സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിനല്‍കി മുഖ്യന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈനിനെ ആത്മാര്‍ഥമായി എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രതിഷേധം മാത്രമാണ് നടക്കുന്നതെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അടയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അടിയന്തര പ്രമേയം ചര്‍ച്ചചെയ്യുമ്പോള്‍ അത് ഇത്രമാത്രം ഗുണംചെയ്യുമെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പിണറായി പ്രസംഗം ആരംഭിച്ചത്. ഇപ്പോള്‍ പ്രതിപക്ഷ നിര തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന വാദത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദവും ഊര്‍ജ്ജ പുനരുല്‍പാദന സാധ്യതയുള്ളതുമാണ് പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മുഖ്യമന്ത്രി മറുപടി നല്‍കി. കേരളത്തിന്റെ പൊതു കടത്തെ സംബന്ധിച്ച വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് ഭരിക്കുന്നതടക്കം മറ്റു സംസ്ഥാനങ്ങളുടെ കടവുമായി താരതമ്യം ചെയ്താണ് പിണറായി മറുപടി നല്‍കിയത്. കേരളത്തിന്റെ സാമ്പത്തിക…

സില്‍വര്‍ ലൈനില്‍ ചര്‍ച്ച തുടരുന്നു; പദ്ധതിയുടെ പേരില്‍ പോലീസിന്റെ ഗുണ്ടായിസമെന്ന് പ്രതിപക്ഷം; തൂണുപറിച്ചാല്‍ തല്ലുകിട്ടുമെന്ന് ഭരണപക്ഷം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ നിയമസഭയില്‍ രൂക്ഷാമായ വാദപ്രതിവാദം തുടരുന്നു. പദ്ധതിയെയും സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് പി.സി. വിഷ്ണുനാഥ് എം.എല്‍.എ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ ആ പ്രതിഷേധത്തെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മൃഗീയവുമാണ് സര്‍ക്കാരും പോലീസും നേരിടുന്നതെന്ന് പ്രമേയാവതരണം നടത്തിയ വിഷ്ണുനാഥ് ആരോപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലുകള്‍ സ്ഥാപിക്കാന്‍ എന്തു ഹീനമായ ആക്രമണവും നടത്താന്‍ മടിയില്ലാത്ത തരത്തിലേക്ക് സര്‍ക്കാരും പോലീസും അധഃപതിച്ചെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് പോലീസുകാരുമായെത്തി സ്വകാര്യഭൂമിയില്‍ അതിക്രമിച്ച് കയറുകയാണ്. എതിര്‍ക്കുന്നവരെ അതിക്രമിച്ചും വലിച്ചിഴച്ചും തളര്‍ന്നുവീഴുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ തടസ്സം നിന്നും കേരളത്തിന്റെ പോലീസ് ആറാടുകയാണ്, അഴിഞ്ഞാടുകയാണ്. കെ റെയില്‍ പോലെ കെ ഫോണ്‍ പോലെ കേരള പോലീസിന്റെ കെ ഗുണ്ടായിസമാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു. കല്ലിടാന്‍…

കിഴക്കമ്പലം ദീപു വധക്കേസ്: : സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം പരിഗണിക്കുന്ന ജഡ്ജിക്ക് രാഷ്ട്രീയ ബന്ധമെന്ന് ആരോപണം; ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതക കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം പരിഗണിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ദീപുവിന്റെ അച്ഛന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജാമ്യപേക്ഷ പരിഗണിക്കുന്ന സെഷന്‍സ് കോടതി മാറ്റണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് പരിഗണിക്കുന്ന സെഷന്‍സ് ജഡ്ജില്‍ നിന്നും നീതി കിട്ടുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ദീപു മരിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത സൈനുദ്ദീന്‍, ബഷീര്‍, അബ്ദുറഹ്മാന്‍, അസീസ് എന്നിവര്‍ക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയത്.

ചൂട് കൂടുന്നു; ആറ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് വരും ദിവസങ്ങളിലും തുടരും. വേനല്‍മഴ കിട്ടിയില്ലെങ്കില്‍ ചൂടിന്റെ തോത് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്തു മൂന്നു ഡിഗ്രി ചൂട് കൂടുമെന്നാണ് പ്രവചനം. 37 ഡിഗ്രി മുതല്‍ 39 ഡിഗ്രി വരെ ചൂട് അനുഭവപ്പെടാനാണ് സാധ്യത ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. .കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് രണ്ടു ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് ഉണ്ടാവുക. ഇവിടങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥ വിഭാഗം നിര്‍ദേശം നല്‍കി. ചൂട് കൂടിയതോടെ തൊഴിലാളികള്‍ക്കു ജോലി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. പതിനൊന്നു മുതല്‍ മുന്നു വരെ താങ്ങാന്‍ പറ്റാത്ത വിധത്തിലുള്ള ചൂടിനാണ് സാധ്യത. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്നവരും ചുമട്ട് തൊഴിലാളികളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ക്രൈംബ്രാഞ്ച് പീഡിപ്പിക്കുന്നു; അഭിഭാഷകന്റെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു; പരാതിയുമായി സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ക്രൈം ബ്രാഞ്ചിനെതിരേ സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ പേര് പറയാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിക്കുന്നെന്നാണ് പരാതി. ചോദ്യം ചെയ്യലിറെ പേരില്‍ വിളിപ്പിച്ച് ക്രൈംബ്രാഞ്ച് പീഡിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹര്‍ജിക്കാരന്‍. സായ്ശങ്കറിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകനാണ് അഡ്വ. ബി. രാമന്‍പിള്ള തെളിവ് നശിപ്പിക്കുന്നതിന് സായ്ശങ്കറിന്റെ സേവനം പ്രതികള്‍ തേടിയിരുന്നെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായി പറയുന്നു. ഇതേത്തുടര്‍ന്നാണ് സായ്ശങ്കറിനെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞത്. ഇതിനിടയിലാണ് ക്രൈം ബ്രാഞ്ചിനെതിരേ സായ്ശങ്കര്‍ കോടതിയിലെത്തിയിരിക്കുന്നത്. കോടതിയില്‍നിന്ന് സംരക്ഷണം വേണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടുപോവുകയാണ്. സായ്ശങ്കര്‍ ഏതുവിധത്തിലുള്ള സേവനമാണ് ദിലീപിനും…

ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി; സില്‍വര്‍ ലൈന്‍: നിയമസഭയില്‍ ചര്‍ച്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി സര്‍ക്കാര്‍. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേല്‍ നിയമസഭയില്‍ ചര്‍ച്ചയാകാം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച. പ്രതിപക്ഷം പോലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വഴങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. പ്രതിപക്ഷത്തുനിന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം ആരോപിച്ചു. കല്ലിടലിന്റെ പേരില്‍ ജനങ്ങളെ പോലീസ് വേട്ടയാടുന്നു. മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ ആരോപിച്ചിരുന്നു. എന്നാല്‍, നോട്ടീസ് ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ലഭ്യമായ വിവരം. നേരത്തെ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന്…

ഡോ. റോയ് ചാലി അന്തരിച്ചു; ഓര്‍മ്മയാകുന്നത് കേരളത്തിലെ ആദ്യ വൃക്കമാറ്റിവെക്കലിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രൊഫസറും യൂറോളജി വിഭാഗം മുന്‍ മേധാവിയും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയുമായ ഡോ. റോയ് ചാലി (85) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ സ്വന്തം വസതിയിലായിരുന്നു മരണം. മൃതദേഹം ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പട്ടേരി ചാലിയില്‍ ഹൗസിലും, 12 മുതല്‍ 1 മണി വരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും പൊതുദര്‍ശനത്തിനു വെക്കും. അതിനുശേഷം ജന്മനാടായ കൊച്ചിയിലെ മുളന്തുരുത്തിയിലേക്ക് കൊണ്ടു പോകും. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുളന്തുരുത്തി ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ ആനി ചാലി. മക്കള്‍: ഡോ പൗലോസ് ചാലി, മാമ്മന്‍ ചാലി. മരുമക്കള്‍: അന്ന ചാലി, പ്രീത ചാലി. കേരളത്തില്‍ ആദ്യത്തെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത് 1988-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു. പ്രൊഫസര്‍മാരായ ഡോ. റോയ് ചാലി, ഡോ. ശശിധരന്‍, ഡോ. തോമസ് മാത്യു…

രണ്ടു വര്‍ഷത്തെ സേവനത്തിന് പെന്‍ഷന്‍ രാജ്യത്തെങ്ങുമില്ലാത്തത്; മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷനില്‍ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കുന്ന കേരളം എന്തിന് ഡീസല്‍ വില വര്‍ധനവിനെതിരെ കോടതിയില്‍ എത്തുന്നുവെന്ന് സുപ്രീം കോടതി. രാജ്യത്ത് മറ്റൊരിടത്തും രണ്ട് വര്‍ഷം സേവനം നടത്തുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ലെന്നും കോടതി പറഞ്ഞു. കോടതിയുടെ അതൃപ്തി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരിയോട് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ നിര്‍ദേശിച്ചു. വിപണി വിലയേക്കാള്‍ കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി. നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ സ്‌കീമിനെ സംബന്ധിച്ച് ഇന്ന് രാവിലെ ഒരു പത്രത്തില്‍ വായിച്ചതായി ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അബ്ദുല്‍ നസീര്‍ പറഞ്ഞു. രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം…