നമ്പർ 18 പോക്സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: നമ്പര്‍ 18 പോക്‌സോ കേസില്‍ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ അന്വേഷണ സംഘത്തിന് മുന്‍പിലെത്തി കീഴടങ്ങി. ദിവസങ്ങളായി സൈജുവിനായി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കുകയും ചെയ്തു. ഇയാൾ എറണാകുളത്തായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നേരത്തെ സൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയും മകളും നല്‍കിയ പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, സജി തങ്കച്ചന്‍, അഞ്ജലി റിമാദേവ് എന്നിവര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയത്. യുവതിയെയും മകളെയും സൈജു ഹോട്ടലിലെത്തിച്ചുവെന്നും ഇയാളും ഇവരോട് മോശമായി പെരുമാറിയെന്നും മൊഴിയുണ്ട്. പ്രതികളെല്ലാം ഒളിവിലായിരുന്നു. ഇന്നലെ വൈകിട്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ കീഴടങ്ങിയ റോയ് വയലാട്ടിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. മറ്റൊരു പ്രതി അഞ്ജലി റിമാദേവിന് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ബുധനാഴ്ച എത്താന്‍ ആവശ്യപ്പെട്ടാണ്…

തിരുവല്ലത്തെ കസ്റ്റഡി മരണം സിബിഐയ്ക്ക് കൈമാറാന്‍ സാധ്യത

തിരുവനന്തപുരം: തിരുവല്ലം പൊലീസ് കസ്റ്റഡി മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറാന്‍ സാധ്യത. ഇതു സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കുമെന്ന് സൂചന. എന്നാൽ, സുരേഷിനൊപ്പം അറസ്റ്റിലായ നാലു പ്രതികളുടെ മൊഴിയിൽ പൊലീസ് മർദനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ച മുമ്പ് തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുരേഷിന്റെ ശരീരത്തിലുണ്ടായിരുന്ന പരിക്കേറ്റ പാടുകള്‍ മരണകാരണമായിട്ടില്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഹൃദയസ്തംഭനത്തിന് പരിക്ക് ഇടയാക്കിയിരിക്കാമെന്ന സംശയം ഡോക്ടര്‍മാര്‍ക്കുണ്ട്. ദമ്പതികളെ ആക്രമിച്ച കേസിലായിരുന്നു സുരേഷിനെയും നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിമരണങ്ങള്‍ സിബിഐക്ക് വിടണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ രീതിയില്‍ സുപ്രീംകോടതിയുടെ ചില ഉത്തരവുകളുമുണ്ട്.

അന്നക്കുട്ടി മാത്യു ചീരാംകുഴിയിൽ നിര്യാതയായി

ഇടമറുക്: കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയിൽ പരേതനായ സി. ജെ മാത്യുവിന്റെ (മത്തായി സാർ) ഭാര്യ അന്നക്കുട്ടി മാത്യു(94) നിര്യാതയായി. ശവസംസ്‌കാരം ഇടമറുക് സെന്റ് ആന്റണീസ് ദേവാലയത്തിൽ പിന്നീട്‌. പാലാ അരീക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ലൈല അങ്ങാടിശ്ശേരിൽ (ഡാളസ്), വത്സമ്മ ബേബി (ഇടമറുക്), സൂസി മൈക്കിൾ, ജോസ് ചീരാംകുഴി, മാറ്റ് മാത്യു (പെപ്പി), മിനി വിലങ്ങോലിൽ (എല്ലാവരും ഡാളസ്, യുഎസ്‌എ), ടെസ്സി ജോയ് (മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് മേലുകാവ്). മരുമക്കൾ: ജോർജ് അങ്ങാടിശ്ശേരിൽ (ഡാളസ്), പി കെ ബേബി പൂച്ചത്താളിൽ (വൈക്കം, പള്ളിപ്പുറം) , ടി. സി മൈക്കിൾ തൈപ്പറമ്പിൽ, ഷൈനി ജോസ് പുത്തൻകടുപ്പിൽ, ടെസ്സിക്കുട്ടി മാത്യു പറമ്പത്ത് , ജോർജ് ജോസഫ് വിലങ്ങോലിൽ (എല്ലാവരും ഡാളസ്) , ജോയ് തയ്യിൽ (തീക്കോയി, റിട്ട. പ്രൊഫ. ഹെൻറി ബേക്കർ കോളേജ് മേലുകാവ്).

ഐ.പി.സി ഫാമിലി കോൺഫ്രൻസ്‌: ദേശീയ പ്രാർത്ഥനാ ദിനം മാർച്ച് 27 ന്; മാർച്ച് 19ന് ഡാളസിൽ പ്രമോഷണൽ യോഗം

ന്യുയോർക്ക്: ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെയും കാനഡ യിലെയും മുഴുവൻ ഐ.പി.സി സഭകളും മാർച്ച് 27 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നൽകി സഹായിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി മാർച്ച് 19ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസ് ഐ.പി.സി ടാബർനാക്കിൾ സഭാലയത്തിൽ പ്രമോഷണൽ യോഗവും സംഗീത ശുശ്രുഷയും നടത്തപ്പെടും. പാസ്റ്റർ ഷിബു തോമസ് ഒക്ലഹോമ മുഖ്യ പ്രഭാഷണം നടത്തും. 2022 ആഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വെച്ചാണ് കോൺഫ്രൻസ് നടത്തപ്പെടുക. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ), പാസ്റ്റർ സാം സ്റ്റോസ് (യു.എസ്.എ), ഡോ. എയ്ഞ്ചലാ സ്റ്റിവെൻസൻ, ഡോ. മറിയാമ്മ സ്റ്റീഫൻ എന്നിവരായിരിക്കും മുഖ്യ പ്രഭാഷകർ. നാഷണൽ – ലോക്കൽ…

ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് സമ്മേളനം

പട്ടാമ്പി: ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജ് ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ക്യാമ്പസുകൾ തീർത്തും അക്രമ രാഷ്ട്രീയത്തിലൂടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്ന കാലത്ത് സാഹോദര്യത്തിൻ്റെ രാഷ്ട്രീയത്തിലൂടെ സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ കാമ്പസുകൾ പടുത്തുയർത്തുകയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് ഹിബ തൃത്താല മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് “ക്യാംപസ്” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം മഹേഷ് തോന്നക്കൽ നിർവഹിച്ചു. യൂണിറ്റ് ഭാരവാഹികളായ സഫ്‌വ,ഫാദിയ എന്നിവർ യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു.പട്ടാമ്പി മണ്ഡലം അസി.കൺവീനർ ശിബിൻ സംസാരിച്ചു.

പുതിയ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യോഗി ആദിത്യനാഥ് ഇന്ന് ഡല്‍ഹിയിലെത്തും

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിജെപിയെ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിച്ച നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും സംസ്ഥാനത്തെ പുതിയ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാനും ഇന്ന് ഡൽഹി സന്ദർശിക്കും. ബിജെപിയുടെ ഉന്നത നേതൃത്വവുമായി അദ്ദേഹം കൂടിയാലോചന നടത്തും. പുതിയ മന്ത്രിസഭയ്‌ക്കൊപ്പം സംസ്ഥാനത്തെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതികൾ അദ്ദേഹം ബിജെപിയുടെ ഉന്നതരുമായി ചർച്ച ചെയ്തേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുമായി യോഗി ദേശീയ തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തും. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച ബിജെപി രണ്ടാം തവണയാണ് സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ…

‘തേച്ചിട്ടു’ പോയ കാമുകിയുടെ ആണ്‍സുഹൃത്തുക്കള്‍ യുവാവിനെ കൈകാര്യം ചെയ്തു

വൈക്കം: തന്നെ പ്രണയിച്ച കാമുകി ‘തേച്ചിട്ട്’ പോയതിനെ ചോദ്യം ചെയ്ത യുവാവിന് കാമുകിയുടെ ആണ്‍സുഹൃത്തുക്കള്‍ ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് വൈക്കം കായലോരത്താണ് യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നത്. ആക്രമണത്തില്‍ യുവാവിന് ക്രൂര മര്‍ദ്ദനമേറ്റു. വൈക്കം സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനിയും ചേര്‍ത്തല സ്വദേശിയായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്‍മാറിയതാണ് സംഭവങ്ങളുടെ തുടക്കം. ചേര്‍ത്തല പാണവള്ളി സ്വദേശിയായ യുവാവും പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളും തമ്മിലാണ് ഏറ്റ് മുട്ടിയത്. പ്രണയബന്ധത്തിലായിരുന്ന ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇതോടെ പെണ്‍കുട്ടി പിന്‍മാറാനുള്ള കാരണം കാമുകന്‍ അന്വേഷിച്ചു. വൈക്കം കായലോരത്ത് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ ശേഷം ഇവര്‍ സംസാരിക്കുകയായിരുന്നു. എന്നാല്‍ ഇവിടെയെത്തിയ പെണ്‍കുട്ടി തന്റെ ആണ്‍ സുഹൃത്തുക്കളുമായിട്ടാണ് എത്തിയത്. ഇതിനിടയില്‍ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയോട് ദേഷ്യത്തില്‍ സംസാരിച്ചതോടെ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തുക്കള്‍ ഇടപെട്ടു. ഇതോടെ ഇരുവിഭാഗങ്ങളും…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍‌കുട്ടിയെ തട്ടിക്കൊണ്ടു പോയ ഗള്‍ഫ് മലയാളി അറസ്റ്റില്‍

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഗള്‍ഫ് മലയാളിയെ പോലീസ് അറസ്റ്റു ചെതു. പാലക്കാട് മണ്ണാർക്കാട് മണലടി കുന്നത്ത് ഹൗസിൽ 24-കാരനായ അബൂബക്കര്‍ സിദ്ദിഖിനെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തത്. ഗള്‍ഫിലായിരുന്ന സിദ്ധിഖ് സമൂഹ മാധ്യമങ്ങളിലൂടെയാണ് കൊട്ടാരക്കര സ്വദേശിനിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. കഴിഞ്ഞ മാസം 12ന് കാണാതായ പെണ്‍കുട്ടിയെ ഒരു മാസത്തോളമായി തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ ഒറ്റമുറി വീട്ടില്‍ രഹസ്യമായി താമസിപ്പിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഗള്‍ഫില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സിദ്ദിഖ് അവിടെ തന്നെ കാത്തുനിന്നിരുന്ന പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു. തുണിമില്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശമായ തിരുപ്പൂരിലെത്തിയാണ് പൊലീസ് പെണ്‍കുട്ടിയെ രക്ഷിച്ചശേഷം യുവാവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പെണ്‍കുട്ടിയെത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗള്‍ഫില്‍നിന്ന് എത്തിയ അബൂബക്കര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തി. പെണ്‍കുട്ടിയെ കണ്ടെത്താന്‍ പ്രതിയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും…

കേരളത്തില്‍ ഞായറാഴ്ച 885 പേര്‍ക്ക് കോവിഡ്; പ്രതിദിന രോഗികള്‍ ആയിരത്തില്‍ താഴെയെത്തുന്നത് ഒന്നര വര്‍ഷത്തിനുശേഷം

കേരളത്തില്‍ 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂര്‍ 34, പാലക്കാട് 32, വയനാട് 21, കാസര്‍ഗോഡ് 10 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,188 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 25,685 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 24,766 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 919 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 8846 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

അമ്മ ഉറങ്ങുകയാണെന്ന് കരുതി വീട്ടിൽ മൃതദേഹത്തിനൊപ്പം നാല് ദിവസം ചെലവഴിച്ച 10 വയസുകാരൻ

ഹൈദരാബാദ്: അമ്മ ഉറങ്ങുകയാണെന്ന് കരുതി 10 വയസ്സുള്ള ഒരു ആൺകുട്ടി നാല് ദിവസത്തോളം അമ്മയുടെ മൃതദേഹവുമായി വീട്ടിൽ കഴിച്ചുകൂട്ടി. മൂന്ന് ദിവസമായി, കുട്ടി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഘുഭക്ഷണം കഴിച്ചു, പതിവായി സ്കൂളിൽ പോയി, അമ്മയുടെ അരികില്‍ ഉറങ്ങി. അയൽക്കാർ അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അമ്മ വിശ്രമിക്കുകയാണെന്ന് പറഞ്ഞു. നാലാം ദിവസം ഒരു ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ കുട്ടി അമ്മാവന്‍ ദുര്‍ഗാ പ്രസാദിനെ വിളിച്ചു. നാല് ദിവസമായി അമ്മ ഉറങ്ങുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. വീട്ടിലെത്തിയ ദുർഗാ പ്രസാദ് തന്റെ സഹോദരി മരിച്ച നിലയിൽ കിടക്കുന്നത് കണ്ട് ഞെട്ടി. ഇതോടെയാണ് മരണ വിവരം പുറത്തറിയുന്നത്. സ്വകാര്യ കോളേജിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന രാജ്യലക്ഷ്മി (41) ഭർത്താവുമായുള്ള ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി വിദ്യാനഗർ ഭാഗത്തെ വാടക ഫ്‌ളാറ്റിൽ മകൻ ശ്യാം കിഷോറിനൊപ്പം താമസിച്ചു വരികയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള കുട്ടി സ്വകാര്യ…