ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് സമ്മേളനം

പട്ടാമ്പി: ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജ് ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ക്യാമ്പസുകൾ തീർത്തും അക്രമ രാഷ്ട്രീയത്തിലൂടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്ന കാലത്ത് സാഹോദര്യത്തിൻ്റെ രാഷ്ട്രീയത്തിലൂടെ സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ കാമ്പസുകൾ പടുത്തുയർത്തുകയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജില്ല വൈസ് പ്രസിഡന്റ് ഹിബ തൃത്താല മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് “ക്യാംപസ്” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം മഹേഷ് തോന്നക്കൽ നിർവഹിച്ചു. യൂണിറ്റ് ഭാരവാഹികളായ സഫ്‌വ,ഫാദിയ എന്നിവർ യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു.പട്ടാമ്പി മണ്ഡലം അസി.കൺവീനർ ശിബിൻ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News