ആഗോളതലത്തിൽ റഷ്യൻ മീഡിയ ചാനലുകളെ YouTube ബ്ലോക്ക് ചെയ്തു

ന്യൂയോര്‍ക്ക്: യു‌എസിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പങ്കിടൽ പ്ലാറ്റ്‌ഫോമായ YouTube, ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടികളുടെ പേരിൽ അക്രമ സംഭവങ്ങളെ നിഷേധിക്കുകയോ ചെറുതാക്കുകയോ നിസ്സാരമാക്കുകയോ ചെയ്യുന്ന ഉള്ളടക്കം തടയുന്ന നയം ചൂണ്ടിക്കാട്ടി റഷ്യൻ ചാനലുകളെ നീക്കം ചെയ്‌തു, ആൽഫബെറ്റ് ഇങ്കിന്റെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള YouTube, ഉക്രെയ്നിലെ റഷ്യയുടെ സൈനിക നടപടി ഇപ്പോൾ അക്രമാസക്തമായ സംഭവങ്ങളുടെ നയത്തിന് കീഴിലാണെന്നും ലംഘിക്കുന്ന വസ്തുക്കൾ നീക്കം ചെയ്യുമെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ ഏതൊക്കെ, എത്ര ചാനലുകൾ ബ്ലോക്ക് ചെയ്‌തുവെന്നോ അവ എപ്പോഴെങ്കിലും പുനഃസ്ഥാപിക്കുമോ എന്നോ വ്യക്തമാക്കാൻ YouTube വിസമ്മതിച്ചു. നേരത്തെ, ലോകത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന സ്ട്രീമിംഗ് വീഡിയോ സേവനം യൂറോപ്പിലുടനീളമുള്ള റഷ്യയിലെ മുൻനിര സംസ്ഥാന പിന്തുണയുള്ള ചാനലുകളായ റഷ്യ ടുഡേ (ആർടി), സ്പുട്നിക് എന്നിവയെ തടഞ്ഞിരുന്നു. “ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം, യൂറോപ്പിലുടനീളം RT, Sputnik എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള YouTube…

ഡോ. പട്ടേലിന്റെ കൊലയാളിയെ സംബന്ധിച്ചു വിവരം നല്‍കുന്നവര്‍ക്ക് 25,000 ഡോളര്‍ ഇനാം

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ ഐസിയു ഡോക്ടര്‍ രാകേഷ് പട്ടേലിന്റെ കാര്‍ തട്ടിയെടുക്കുന്നതിനിടയില്‍ അതേ വാഹനം തന്നെ ഇടിച്ചു കയറ്റി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 25,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. മാര്‍ച്ച് എട്ടിനായിരുന്ന ദാരുണമായ സംഭവം. ഡോ. രാകേഷ് റോഡരുകില്‍ തന്റെ മേഴ്‌സിഡന്‍സ് ബെന്‍സ് കാര്‍ നിര്‍ത്തി പുറത്തിറങ്ങി അവിടെ നിന്നിരുന്ന ഗേള്‍ഫ്രണ്ടിനു സമ്മാനം കൈമാറുന്നതിനിടയില്‍ എവിടെനിന്നോ വന്ന അക്രമികള്‍ ഡോക്ടറെ തട്ടിമാറ്റി കാര്‍ തട്ടിയെടുക്കുകയായിരുന്നു. ഇതു കണ്ടു പരിഭ്രമിച്ച ഡോ. രാകേഷ് കാറിന്റെ മുന്നില്‍ കയറി നിന്നു തടസം സൃഷ്ടിച്ചുവെങ്കിലും അക്രമികള്‍ ഇതൊന്നും വകവയ്ക്കാതെ കാര്‍ മുന്നോട്ടെടുത്തു. കാര്‍ തട്ടി നിലത്തുവീണ ഡോക്ടറുടെ ശരീരത്തിലൂടെ അക്രമികള്‍ കാര്‍ അതിവേഗം ഓടിച്ചു പോകുകയും ചെയ്തു. സംഭവത്തിനു ദൃക്‌സാക്ഷിയായി ഡോക്ടറുടെ കാമുകി മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നുന്നത്. ഇവര്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയും മുന്പ് എല്ലാം…

കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈന്യം നാല് ഭീകരരെ വധിച്ചു; ഒരു ഭീകരനെ പിടികൂടി

ശ്രീനഗര്‍: കശ്മീരില്‍ സൈന്യം നാല് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. ഗന്ധര്‍ബാല്‍, ഹന്ദ്വാര, പുല്‍വാമ തുടങ്ങിയ മേഖലകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരവാദികളില്‍ ഒരാളെ ജീവനോടെ സൈന്യം പിടികൂടി. സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചനകളനുസരിച്ച് കൊല്ലപ്പെട്ടവര്‍ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നാല് പ്രദേശങ്ങളിലും പോലീസും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.

വിവാഹ മേക്കപ്പിനിടെ പീഢിപ്പിച്ചുവെന്ന ആരോപണം: കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിദേശത്തേക്ക് കടന്നതായി സംശയം

കൊച്ചി: പീഡന ആരോപണത്തില്‍ കേസെടുത്തതിന് പിന്നാലെ കൊച്ചിയിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അനീസ് അന്‍സാരിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പരാതികള്‍ ഉയര്‍ന്നതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പിന്നാലെ ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് വിവരം. അനീസിന്റെ പാലാരിവട്ടത്തെ മേക്കപ്പ് സ്റ്റുഡിയോയില്‍ പോലീസ് പരിശോധന നടത്തി. വിവാഹ മേക്കപ്പിനിടെ ഇയാള്‍ മോശമായി പെരുമാറി എന്നായിരുന്നു യുവതികളുടെ പരാതി. കേരളത്തിനു പുറത്ത് താമസിക്കുന്ന മൂന്ന് യുവതികള്‍ സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന് ഇ-മെയിലില്‍ പരാതി നല്‍കുകയായിരുന്നു. അതില്‍ രണ്ട് പരാതികളിലാണ് കേസെടുത്തത്. മൂന്നാമത്തെ പരാതി വിശദമായി പരിശോധിച്ച ശേഷം കേസെടുക്കും.. ദുബായിലേക്ക് കടന്നുവെന്ന് സംശയിക്കുന്ന ഇയാളുടെ മൊബൈല്‍ സിച്ച് ഓഫാണ്. ഇയാളുടെ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയ്ക്ക് ശാഖകളുണ്ട്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇയാള്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്.

ആളുമാറി അക്കൗണ്ടിലെത്തിയത് 70,000 രൂപ; തിരിച്ചേല്‍പ്പിച്ച് വീട്ടമ്മ

മങ്കര: ആളുമാറി തന്റെ സേവിംഗ്സ് അക്കൗണ്ടിലെത്തിയ പണം ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കി വീട്ടമ്മ മാതൃകയായി. മങ്കര കല്ലൂര്‍ കരടിമലക്കുന്നിലെ ബാലകൃഷ്ണന്റെ ഭാര്യ ശ്യാമയാണ് തന്റെ അക്കൗണ്ടിലെത്തിയ 70,000 രൂപ തിരികെ വി.ഇ.ഒ. ബിന്ദു മോഹന്‍ദാസിനെ ഏല്പിച്ചത്. ശ്യാമയ്ക്ക് പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം വീടുനിര്‍മാണത്തിനുള്ള ധനസഹായം ലഭിച്ചിരുന്നു. വീടുനിര്‍മാണം നടന്നുവരികയാണ്. മൂന്നാമത്തെ ഗഡു ചുമര്‍പണി പൂര്‍ത്തീകരിച്ചാല്‍ ലഭിക്കുമെന്ന് വി.ഇ.ഒ. പറഞ്ഞിരുന്നു. മൂന്നാംഗഡു 48,000 രൂപയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍, പണി നടക്കവേ അക്കൗണ്ടില്‍ 70,000 രൂപ നിക്ഷേപിച്ചതായി സന്ദേശം ലഭിച്ചു. അന്വേഷിച്ചപ്പോഴാണ് പണം അക്കൗണ്ട് നമ്പര്‍ മാറിയെത്തിയതാണെന്ന് മനസ്സിലായത്. പറളിപഞ്ചായത്തിലെ ഒരു ഗുണഭോക്താവിന് ലഭിക്കേണ്ട പണമാണ് ശ്യാമയ്ക്ക് ലഭിച്ചത്. തുടര്‍ന്ന്, ശ്യാമ ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് വെള്ളിയാഴ്ച രാവിലെ വി.ഇ.ഒ.യ്ക്ക് കൈമാറി. പണം ബ്ലോക്ക് അധികാരികള്‍ക്ക് കൈമാറിയതായി വി.ഇ.ഒ. അറിയിച്ചു.

യുക്രെയ്നിൽ സമാധാന അന്തരീക്ഷത്തിനായി ഡാളസിൽ സർവ്വമത പ്രാർത്ഥന

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസിന്റെ (KECF) നേതൃത്വത്തിൽ മാർച്ച് 13 ഞായറാഴ്ച്ച (നാളെ) വൈകിട്ട് 8 മണിക്ക് സൂം ഫ്ലാറ്റ്‌ഫോമിലൂടെ യുക്രെയ്‌നിൽ സമാധാന അന്തരീക്ഷം നിലനിൽക്കുവാനും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുവാനുമായി സർവ്വമത പ്രാർത്ഥന നടത്തുന്നു. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളിൽ അവർക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം മൂലം മരണപ്പെട്ട ഇരു രാജ്യങ്ങളിലെ ജനങ്ങളുടെയും,സൈനീകരുടെയും കുടുംബാംഗങ്ങൾക്ക് സമാധാനം ലഭിക്കുന്നതിനും, യുദ്ധം എത്രയും വേഗം അവസാനിച്ച് ലോകത്ത് സമാധാന അന്തരീക്ഷം ഉണ്ടാകുവാനും വേണ്ടി ദൈവസന്നിധിയിൽ അല്പ സമയം പ്രാർത്ഥിക്കുവാനായി നടത്തപ്പെടുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി കെഇസിഎഫ് ഡാളസ് പ്രസിഡന്റ് റവ.ഫാ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, സെക്രട്ടറി അലക്സ് അലക്‌സാണ്ടർ എന്നിവർ അറിയിച്ചു. kecfdallas.org എന്ന വെബ്സൈറ്റിലൂടെയും, യൂട്യൂബിലൂടെയും ഏവർക്കും ഇതിൽ പങ്കാളികൾ ആകാവുന്നതാണ്. Zoom lD :…

എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും മക്കയിലും മദീനയിലും പ്രവേശനം നല്‍കും

റിയാദ്: എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും മക്കയിലെ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവേശനം നല്‍കുന്നു. ഹജ്, ഉംറ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. റമദാനില്‍ ഉംറക്കായുള്ള അനുമതി നിര്‍ത്തലാക്കിയിട്ടില്ല. പ്രായഭേദമില്ലാതെ കുട്ടികള്‍ക്ക് ഹറമിലേക്ക് പ്രവേശനം നല്‍കുവാനാണ് തീരുമാനം വിശുദ്ധ ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും പ്രവേശനം നല്‍കും. സൗദി ഹജ്, ഉംറ മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഹിശാം സഈദ് ആണ് ഇതുസംബന്ധമായി അറിയിച്ചത്. നമസ്‌കാരങ്ങള്‍ക്കായി ഹറമില്‍ പ്രവേശിക്കാനുള്ള അനുമതി റദ്ദാക്കിയത് എടുത്തുകളഞ്ഞിട്ടുണ്ട്. ഇതോടെ ബന്ധുക്കളുടെ കൂടെ എത്തുന്ന ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ഹറമുകളില്‍ പ്രവേശിക്കാനാകും. അതേസമയം ഉംറക്കും റൗദ സന്ദര്‍ശനത്തിനും കുട്ടികള്‍ക്കുകൂടി അനുമതി നല്‍കും. ഉംറ ബുക്കിംഗ് പൂര്‍ത്തിയായെന്ന പ്രചരണം ശരിയല്ല. റമദാനില്‍ ഉംറക്കായുള്ള അനുമതി ഇപ്പോഴും ലഭ്യമാണ്. ഇപ്രാവശ്യം ഹജ് നിര്‍വഹിക്കാന്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കള്ളന്മാരെ പേടിച്ച് 20 പവനും 15,000 രൂപയും വീട്ടമ്മ കുഴിച്ചിട്ടു, സ്ഥലം മറന്നു; ഒടുവില്‍ പോലീസ് എത്തി കുഴിച്ചെടുത്തു

ഓച്ചിറ (കൊല്ലം): വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ കള്ളന്മാരെ പേടിച്ച് വീട്ടമ്മ പറമ്പില്‍ കുഴിച്ചിട്ടത് 20 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളും. എന്നാല്‍ എവിടെയാണ് കുഴിച്ചിട്ടതെന്ന് വീട്ടമ്മ മറന്നതിനാല്‍, പോലീസ് പറമ്പ് കുഴിച്ച് ഇവ കണ്ടെടുത്തു. ഓച്ചിറ ചങ്ങന്‍കുളങ്ങര കൊയ്പള്ളിമഠത്തില്‍ (ചന്ദ്രജ്യോതി) അജിതകുമാരി 65)യാണ് സ്വര്‍ണവും പണവും കുഴിച്ചിട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ ഭര്‍ത്താവ് രാമവര്‍മത്തമ്പുരാനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് കുഴിച്ചിട്ടത്. ഏകമകന്‍ വിദേശത്താണ്. ബന്ധുവീട്ടില്‍നിന്ന് തിരികെ വന്നതിനേ തുടര്‍ന്ന് ഇവര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ സ്വര്‍ണവും പണവും തിരികെ എടുത്തില്ല. ദിവസങ്ങള്‍ കഴിഞ്ഞതോടെ കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നു. ബുദ്ധിമുട്ടാകുമോയെന്ന് ഭയന്ന് പോലീസില്‍ അറിയിച്ചില്ലെന്ന് അജിതകുമാരി പറയുന്നു.. ഇതിനിടെ പറമ്പുകുഴിച്ച് സ്വര്‍ണവും പണവും രേഖകളും കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞദിവസം വാര്‍ഡ് അംഗം ആനേത്ത് സന്തോഷിനെ അറിയിച്ചു. വാര്‍ഡ് അംഗം ഇവരുമൊത്ത് ഓച്ചിറ…

മലപ്പുറത്ത് 1.47 കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് 1.47 കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍. എറണാകുളം സ്വദേശികളായ അനില്‍, രാജു എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ നിന്ന് എത്തിച്ചതാണ്് പണം. ഈ ദിവസങ്ങളില്‍ കുഴല്‍പ്പണം കടത്ത് വര്‍ധിക്കുമെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ 4 കോടി രൂപയാണ് മലപ്പുറത്തുനിന്ന് പിടികൂടിയത്. മുന്‍പ് മലപ്പുറം കേന്ദ്രീകരിച്ചായിരുന്നു കുഴല്‍പ്പണം കടത്തെങ്കില്‍ ഇപ്പോള്‍ തൃശൂര്‍, എറണാകുളം ലോബികളാണ് കള്ളക്കടത്തിന് പിന്നില്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 4 പേർ 6 ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി; ആറ് പേര്‍ അറസ്റ്റില്‍

ബെംഗളൂരുവിൽ 16 വയസ്സുള്ള പെൺകുട്ടിയെ നാല് പേർ ചേര്‍ന്ന് ആറ് ദിവസം കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികളായ സ്ത്രീകൾ മയക്കമരുന്ന് ചേർത്ത ജ്യൂസ് നല്‍കി പെൺകുട്ടി ബോധാവസ്ഥയിലായപ്പോൾ എല്ലാവരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ആഗ്ര സ്വദേശി കലാവതി (52), ബന്ദേപാല്യ സ്വദേശി രാജേശ്വരി (50), ഹൊസൂരിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയുടെ ഡെപ്യൂട്ടി മാനേജർ കേശവമൂർത്തി (47), കോറമംഗല സ്വദേശി എസ് സത്യരാജു (43), യെലഹങ്ക സ്വദേശി ശരത് (38), ബേഗൂർ സ്വദേശി റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്. കൂട്ട ബലാത്സംഗത്തിന് ഒത്താശ ചെയ്‌തതിനാണ് തയ്യൽക്കാരായ സ്ത്രീകളെ അറസ്റ്റ് ചെയ്‌തത്. ബെംഗളൂരുവിലെ എച്ച്എസ്ആർ പ്രദേശത്ത് തയ്യൽക്കട നടത്തുകയാണ് അറസ്റ്റിലായ രാജേശ്വരി. പീഡനത്തിനിരയായ പെൺകുട്ടി സ്‌കൂൾ കഴിഞ്ഞ് തയ്യൽ പഠിക്കാൻ കടയിൽ പോകുമായിരുന്നു. അവസരം മുതലെടുത്ത്…