റെക്കിറ്റ് ബെൻകീസറില്‍ നിന്നുള്ള ഉന്നതതല സംഘം യൂണിയന്‍കോപ് സന്ദര്‍ശിച്ചു

ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‍ട്ര കണ്‍സ്യൂമര്‍ ഗുഡ്‍സ് കമ്പനിയാണ് ‘റെക്കിറ്റ്’ എന്നറിയിപ്പെടുന്ന റെക്കിറ്റ് ബെൻകീസര്‍ ദുബൈ: പ്രമുഖ അന്താരാഷ്‍ട്ര ബ്രാന്‍ഡായ റെക്കിറ്റ് ബെന്‍കീസറില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് സന്ദര്‍ശിച്ചു. ചില്ലറ വിപണന രംഗത്തെ മുന്‍നിര കമ്പനികളുമായുള്ള സഹകരണം ശക്തമാക്കാനും അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ പ്രകാരം അവര്‍ അനുവര്‍ത്തിക്കുന്ന പ്രവര്‍ത്തന രീതികളും ഭാവിയിലെ വിപുലീകരണ പദ്ധതികളും മനസിലാക്കാനും അടുത്തറിയാനുമുള്ള യൂണിയന്‍കോപിന്റെ ശ്രമങ്ങളുടെ ഭാഗമായായിരുന്നു സന്ദര്‍ശനം. റെക്കിറ്റ് ബെൻകീസര്‍ സിഇഒ ലക്ഷമണ്‍ നരസിംഹന്‍, ആഫ്രിക്ക & മിഡില്‍ ഈസ്റ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് താഹിര്‍ മാലിക്, മിഡില്‍ ഈസ്റ്റ് റീജ്യണല്‍ ഡയറക്ടര്‍ തൌസീഫ് ഫൈസല്‍, യുഎഇ സെയില്‍സ് ഡയറക്ടര്‍ മുഹമ്മദ് കാംബ്രിസ്, യുഎഇ മോഡേണ്‍ ട്രേഡ് ഹെഡ് ജൊനാഥന്‍ റൈറ്റ്, ബിസിനസ് മാനേജര്‍ തിറു എന്നിവരായിരുന്നു റെക്കിറ്റ് ബെൻകീസറില്‍ നിന്ന്…

UST Partners with o9 Solutions to Provide Effective Supply Chain Management for the Enterprise Clients

Thiruvananthapuram March 9, 2021 – UST, a leading digital transformation solutions company, announced a strategic partnership with o9 Solutions, to provide effective supply chain management and propel the digital transformation for the enterprise clients. o9 Solutions, a leading enterprise AI software platform provider for transforming planning and decision-making, enables organizations to accelerate the digital transformation of their supply chain functions. The partnership will help retail, consumer packaged goods (CPG), manufacturing, technology, and telecom enterprises unlock significant value in end-to-end planning and execution processes for their supply chain networks. The partnership…

ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; മാക്രോണും ബ്ലിങ്കനും ചർച്ച നടത്തി

ഉക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്‌ളാഡിമിർ പുടിനുമേൽ സമ്മർദ്ദം ചെലുത്താൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചൊവ്വാഴ്ച നടത്തിയ ചർച്ചയിൽ ധാരണയായതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇരുവരും പാരീസിലാണ് കൂടിക്കാഴ്ച നടത്തിയത്. “ഉക്രെയ്നിലെ യുദ്ധം തുടരുന്നിടത്തോളം കാലം പ്രസിഡന്റ് പുടിനും കൂട്ടാളികൾക്കും കാര്യമായ നിരോധനം ചുമത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു,” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പ്രസ്താവനയിൽ പറഞ്ഞു. അക്രമം കുറയ്ക്കുന്നതിനും ക്രെംലിൻ യുദ്ധം അവസാനിപ്പിക്കുന്നതിനുമായി സെക്രട്ടറിയും പ്രസിഡന്റും നിലവിലുള്ള നയതന്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയതായി പ്രൈസ് പറഞ്ഞു. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഇറാന്റെ കഴിവ് പരിമിതപ്പെടുത്തുന്നതിനുള്ള 2015 ലെ കരാറിനെ പരാമർശിച്ച്, “ഇറാനുമായി അടുത്ത ഏകോപനം തുടരാനും വിയന്നയിൽ ഒരു കരാറിലെത്താനുള്ള ശ്രമങ്ങൾ തുടരാനും അവർ സമ്മതിച്ചു,” അദ്ദേഹം പറഞ്ഞു. റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിനെതിരായ ഐക്യം ശക്തിപ്പെടുത്താനും വാഷിംഗ്ടണിന്റെ…

ന്യൂജേഴ്‌സി ബാപ്‌സ് വോളണ്ടീയര്‍മാര്‍ സഹായ ഹസ്തവുമായി പോളണ്ടില്‍

ന്യൂജേഴ്‌സി: ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നതിനു രൂപീകൃതമായ സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്റെ ന്യൂജേഴ്‌സിയില്‍നിന്നുള്ള വോളണ്ടിയര്‍മാര്‍ യുക്രെയ്‌നില്‍നിന്നും യുദ്ധഭീതിയില്‍ പാലായനം ചെയ്ത അഭയാര്‍ഥികള്‍ക്ക് കൈതാങ്ങായി പോളണ്ടില്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് ബാപ്‌സ് വോളണ്ടിയര്‍മാര്‍ യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി പോളണ്ടില്‍ എത്തിചേര്‍ന്നിരിക്കുന്നത്. ബാപ്‌സിന്റെ ചുമതലയുള്ള സ്വാമി മഹാരാജ് വോളണ്ടിയര്‍മാര്‍ക്ക് നേരത്തെ തന്നെ യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് സഹായമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിവിധ മതവിശ്വാസങ്ങളിലുള്ള യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് പ്രത്യേക അടുക്കള സജ്ജമാക്കി സസ്യാഹാരമാണ് വോളണ്ടിയര്‍മാര്‍ ഒരുക്കിയിരിക്കുന്നത്. താത്കാലിക പാര്‍പ്പിട സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പോളണ്ടിന്റെ അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്ന ക്യാന്പില്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ന്യൂജേഴ്‌സി റോബിന്‍ഹല്ലായില്‍നിന്നുള്ള ഒരു സംഘം വോളണ്ടിയര്‍മാരാണ് പോളിസ് നഗരമായ റെസോവില്‍ എത്തിയിരിക്കുന്നത്. അമേരിക്കയില്‍നിന്നും ആദ്യമായാണ് ഒരു ഇന്ത്യന്‍ സംഘടന സഹായ ഹസ്തവുമായി യുക്രയ്ന്‍ അതിര്‍ത്തിയില്‍ സേവനത്തിനെത്തിയിരിക്കുന്നത്.

യു എസ് – മെക്‌സിക്കോ അതിർത്തിയിലെ രഹസ്യ കുഴികളിൽ 11 മൃതദേഹങ്ങൾ കണ്ടെത്തി

മെക്‌സിക്കോ സിറ്റി: യുഎസ് അതിർത്തിയിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയുള്ള രഹസ്യ ശ്മശാന കുഴികളിൽ നിന്ന് സന്നദ്ധസേവകർ 11 മൃതദേഹങ്ങൾ കണ്ടെത്തിയതായി വടക്കൻ മെക്‌സിക്കോയിലെ അധികൃതർ അറിയിച്ചു. മൃതദേഹങ്ങളിൽ ഒമ്പത് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൊനോറ സംസ്ഥാന സർക്കാർ പറഞ്ഞു. അരിസോണയിലെ യുമയിൽ നിന്ന് അതിർത്തിക്കപ്പുറത്തുള്ള സാൻ ലൂയിസ് റിയോ കൊളറാഡോയിലാണ് അന്വേഷകർ ഞായറാഴ്‌ചയും തിങ്കളാഴ്ചയും കുഴികളില്‍ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ദ്രവിച്ച നിലയിലാണെന്നും അവ തിരിച്ചറിയാൻ ജനിതക, പ്രത്യേക ഫോറൻസിക് പരിശോധനകൾക്ക് വിധേയമാക്കുമെന്നും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. കാണാതായവരുടെ ബന്ധുക്കൾ മെക്‌സിക്കോയുടെ പല ഭാഗങ്ങളിലും സ്വന്തം തിരച്ചിൽ നടത്തേണ്ടിവരുന്നു. കാരണം, പോലീസിന് അതിന് കഴിയില്ല അല്ലെങ്കിൽ അവര്‍ തയ്യാറല്ല. സർക്കാർ കണക്കുകൾ പ്രകാരം മെക്സിക്കോയിൽ 98,356 പേർ അപ്രത്യക്ഷരായിട്ടുണ്ട്. മിക്കവരും മയക്കുമരുന്ന് കാർട്ടലുകളാൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. അവരുടെ ശരീരം…

ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി മാത്യുവിന്റെ പൊതുദർശനം വെള്ളിയാഴ്ച

ഒക്ലഹോമ: കോട്ടയം വടവാതൂർ ചിറക്കരോട്ട് പരേതരായ എം. മാത്യുവിന്റെയും, ശോശാമ്മയുടെയും മകൻ ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി. മാത്യുവിന്റെ (വിജി 51) പൊതുദർശനം മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ (5609 N Mueller Ave, Bethany, Oklahoma, 73008 ). കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മ ഇടവകാംഗം ആയിരുന്നു. ഭാര്യ : അടൂർ ആനന്ദപ്പള്ളി ഷിബു ഭവനിൽ ഷിബി മാത്യു. മക്കൾ: കെവിൻ മാത്യു, കേയ്റ്റ്ലിൻ മാത്യു. സഹോരങ്ങൾ: റജി മാത്യു, സജി മാത്യു. (ഇരുവരും ഒക്ലഹോമയിൽ) സംസ്കാരം മാർച്ച് 12 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം ബുക്കാനൻ ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (8712 N Council Rd, Oklahoma City, OK 73132)…

ജോൺ ചൊള്ളബേലിന് കാരോൾട്ടൻ സിറ്റി ലീഡർഷിപ്പ് അവാർഡ്

കാരോൾട്ടൻ(ഡാളസ്):ഡാളസിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും മലയാളിയുമായ ജോൺ ചൊള്ളബേലിന് കാരോൾട്ടൻ സിറ്റി ലീഡർഷിപ്പ് അവാർഡ്. മാർച്ച് രണ്ടിനാണ് ജോണിനെ ഈ പ്രത്യേക അവാർഡിനായി കരോൾ സിറ്റി കൗൺസിൽ നോമിനേറ്റ് ചെയ്തത് സിറ്റിയുടെ ബഹുമുഖ വളർച്ചയിൽ ജോൺസൺ നൽകിയ വിലയേറിയ സംഭാവനകളും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിസ്വാർഥ സന്നദ്ധ സേവന പ്രവർത്തനങ്ങളുമാണ് ശ്രീ ജോണിന് അവാർഡിന് അർഹനാക്കിയത്. 2010 മുതൽ കാരോൾട്ടൻ സിറ്റിയിൽ കുടുംബസമേതം താമസിച്ചുവരുന്ന ഇദ്ദേഹം ഈ പ്രത്യേക അവാർഡിനു പുറമെ മറ്റു പല അവാർഡുകളും നേടിയിരുന്നു.കാരോൾട്ടൻ.ഫാർമേഴ്സ് ബ്രാഞ്ച് റോട്ടറി ക്ലബ് ബോർഡ് ഓഫീസർ കൂടിയാണ് കാരോൾട്ടൻ സിറ്റി കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ മേയർ കെവിൻ ഫാൽക്കറിൽ നിന്നും ജോൺ അവാർഡ് ഏറ്റുവാങ്ങി . കോട്ടയം ഡിസ്ട്രിക്റ്റിലുള്ള ഉഴവൂരിലെ ചൊള്ളമ്പേൽ അവറാച്ചൻ ലില്ലി ദമ്പതികളുടെ മകനാണ് ഷോണി എന്ന് അറിയപ്പെടുന്ന ജോൺ .അമേരിക്കയിലെ യൂണിവേഴ്സ്റ്റിറ്റി ഓഫ് സൗത്തേൺ…

തകർന്ന കുടിവെള്ള പൈപ്പ് ലൈൻ പുനസ്ഥാപിക്കുക: വെൽഫെയർ പാർട്ടി

ചേരിയം: ചേരിയം പ്രദേശത്ത് മൂർക്കനാട് കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയ സാഹചര്യത്തിൽ പൊട്ടിപ്പോയ പൈപ്പ് ലൈൻ ഉടൻ പുനസ്ഥാപിക്കണമെന്ന് ചേരിയം വെൽഫയർ പാർട്ടി യൂണിറ്റ് ആവശ്യപ്പെട്ടു. കടുത്ത ചൂടിലും ദിവസങ്ങളായി കുടിവെള്ളം മുടങ്ങിക്കിടക്കുന്നതിൽ പ്രവർത്തകർ പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മുഹമ്മദ് ശരീഫ്, ദാനിഷ് , മമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.

വനിതാ ദിനത്തിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ച് വിമൻസ് ജസ്റ്റിസ് മൂവ്‌മെന്റ്

പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് വിമൻസ് ജസ്റ്റിസ് മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്റ്റേഡിയം സ്റ്റാന്റ് ഗ്രൗണ്ടിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പരിപാടി വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം ഇ.സി.ആയിശ ഉൽഘാടനം ചെയ്തു. വനിതാ ദിനത്തിൽ മാത്രം സ്ത്രീകളുടെ അവകാശത്തെയും അഭിമാനത്തെയും സംബന്ധിച്ച് വാചാലരാകുന്നതിന് അപ്പുറം സമൂഹം നിത്യേനയുള്ള ജീവിത സാഹചര്യത്തിൽ സ്ത്രീകൾക്ക് മാനവികമായ വലിയ പരിഗണന നൽകണമെന്നും രാഷ്ട്രീയ, മത,സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ, തൊഴിൽ തുടങ്ങി എല്ലാ മേഖലകളിലും സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ഇ.സി.ആയിശ ഓർമ്മിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആസിയ റസാഖ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ വനിതാ കമ്മീഷൻ അംഗം തുളസി ടീച്ചർ, പാലക്കാട് നഗരസഭ മുൻ കൗണ്‍സിലർ ചെമ്പകം, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഹിബ തൃത്താല,…

കുവൈറ്റില്‍ താമസ നിയമലംഘകര്‍ക്ക് രാജ്യം വിടാന്‍ അവസരം

കുവൈറ്റ് സിറ്റി : താമസ നിയമലംഘകര്‍ക്ക് പിഴ അടയ്ക്കാതെ രാജ്യം വിടാന്‍ റസിഡന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശം സമര്‍പ്പിച്ചതായി പ്രാദേശിക പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ടു ചെയ്തു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തു നിലവില്‍ 1,50,000 നിയമലംഘകര്‍ അനധികൃതമായി താമസിക്കുന്നുണ്ട്. നേരത്തെ നിരവധി തവണ പൊതുമാപ്പ് അടക്കമുള്ള ഇളവുകള്‍ നല്‍കിയിരുന്നുവെങ്കിലും ഇത്തരക്കാര്‍ രാജ്യം വിടാന്‍ തയാറായിരുന്നില്ല. അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ സിവില്‍ വേഷത്തിലെത്തിയാണ് ഫ്‌ലാറ്റുകള്‍ കയറിയും മറ്റും അനധികൃത താമസക്കാരെ പിടികൂടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അബാസിയ, ഹസാവി, മഹബൂല, ഫഹാഹീല്‍ തുടങ്ങിയ ഭാഗങ്ങളില്‍ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. സലിം കോട്ടയില്‍