ന്യുഡല്‍ഹി: ഉ്രെകയ്ന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളര്‍ ഇന്ന് കടന്നു. 2008നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയും റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്ന സാഹചര്യത്തിലാണ് വില കുത്തനെ ഉയര്‍ന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്തിയാല്‍ ആഗോള വിപണിയില്‍ 50 ലക്ഷം ബാരല്‍ ക്ഷാമം നേരിടും. ഇതോടെ എണ്ണവില ബാരലിന് 200 ഡോളര്‍ കടക്കുമെന്നാണ് സൂചന. ജനുവരി ഒന്നിന് ബാരലിന് 89 ഡോളറായിരുന്നു വില. റഷ്യ- യുക്രൈന്‍ സംഘര്‍ഷം ഉയര്‍ന്നതോടെ. ഫെബ്രുവരി 22നാണ് 100 ഡോളര്‍ കടന്നത്. ഫെബ്രുവരി 24ന് യുദ്ധം തുടങ്ങി. തുടര്‍ന്ന് ക്രൂഡ് വില വര്‍ധിച്ചുവരികയായിരുന്നു. ഇന്ധനവില വര്‍ധന ഇന്ത്യയിലും വര്‍ധിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാത്രിയോ നാളെ രാവിലെയോ വില…
Month: March 2022
യെമന്‍ പൗരനെ വധിച്ച കേസ്: മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു
സന: യെമന്‍ പൗരനെ വധിച്ച കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ മലയാളി നഴ്‌സ് നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ കോടതി തള്ളി. നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ച വിചാരണ കോടതിയുടെ ഉത്തരവ് അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് സമീപിച്ച യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദി തന്റെ പാസ്‌പോര്‍ട്ട് തട്ടിയെടുത്തുവെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ക്രൂരമായി പീഡിപ്പിച്ചുവെന്നും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കൊലപാതകം നടന്നെതന്നുമാണ് നിമിഷ പ്രിയയുെട വാദം. ഇത് കോടതി മുഖവിലയ്‌ക്കെടുത്തില്ല. അപ്പീല്‍ കോടതിയും ഹര്‍ജി തള്ളിയതോടെ ഇനി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിക്കുകയാണ് നിമിഷ പ്രിയയുടെ മുന്നിലുള്ള മാര്‍ഗം. യെമന്‍ പ്രസിഡന്റ് അടങ്ങുന്ന സമിതിയാണിത്. കോടതികള്‍ക്ക് നിയമപരമായ എന്തെങ്കിലും പിഴവ് സംഭവിച്ചാലാണ് കൗണ്‍സില്‍ കേസ് പരിഗണിക്കുക. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന് രക്തപ്പണം നല്‍കി ശിക്ഷ ഒഴിവാക്കുക എന്ന…
റഷ്യ-ഉക്രെയ്ന്‍ യുദ്ധം: ഉക്രേനിയൻ പൗരന്മാരെ ഒഴിപ്പിക്കാൻ റഷ്യ നിരവധി നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു
ഉക്രേനിയൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ മുതൽ വെടിനിർത്തലോടെ പല മേഖലകളിലും മാനുഷിക ഇടനാഴികൾ തുറക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. വടക്ക്, തെക്ക്, മധ്യ ഉക്രെയ്‌നിലെ നഗരങ്ങളിൽ റഷ്യ വെടിവയ്പ്പ് തുടരുന്നതിനാൽ ആയിരക്കണക്കിന് ഉക്രേനിയക്കാർ സുരക്ഷിതമായി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. കിയെവിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിൽ പരാജയപ്പെട്ടതായി ഉക്രേനിയൻ അധികൃതർ റിപ്പോർട്ട് ചെയ്തു. അതിനിടെ, തിങ്കളാഴ്ച മൂന്നാം ഘട്ട ചർച്ച നടത്താനും ഇരുപക്ഷത്തു നിന്നുമുള്ള ഉദ്യോഗസ്ഥർ പദ്ധതിയിടുന്നുണ്ട്. സൈനിക നടപടി ആരംഭിച്ച് 12-ാം ദിവസമായ തിങ്കളാഴ്ച രാവിലെ മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് റഷ്യൻ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. തലസ്ഥാനമായ കിയെവ്, തെക്കന്‍ തുറമുഖ നഗരമായ മരിയുപോൾ, ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ്, സുമി എന്നിവിടങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് ടാസ്‌ക് ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇപ്പോൾ, വെടിനിർത്തൽ എത്രനാൾ പ്രാബല്യത്തിൽ തുടരുമെന്നും…
ഉക്രെയ്ൻ സ്ഥാപനങ്ങളിലെയും ബോർഡിംഗ് സ്കൂളുകളിലെയും 100,000 കുട്ടികളുടെ കാര്യത്തില്‍ യുഎന്നിന് ആശങ്ക
ജനീവ: ഉക്രെയ്‌നിലെ സ്ഥാപനങ്ങളിലും ബോർഡിംഗ് സ്‌കൂളുകളിലും ഏകദേശം 100,000 കുട്ടികൾ താമസിച്ച് പഠിക്കുന്നുണ്ടെന്നും, റഷ്യൻ അധിനിവേശം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവരെ വിദേശ രാജ്യങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പ് മാതാപിതാക്കളുടെ സമ്മതം തേടണമെന്നും ഐക്യരാഷ്ട്രസഭ തിങ്കളാഴ്ച പറഞ്ഞു. അഭയാർത്ഥികൾക്കും കുട്ടികൾക്കുമുള്ള യുഎൻ ഏജൻസികളുടെ (UN agencies for refugees) തലവന്മാർ പ്രതിസന്ധിയിൽ അകപ്പെട്ട ദുർബലരായ കുട്ടികള്‍ സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ സംയുക്ത അഭ്യർത്ഥന നടത്തി. ഉക്രെയ്‌നിലെ വർദ്ധിച്ചുവരുന്ന സംഘർഷത്തിൽ നിന്ന് പലായനം ചെയ്യുന്ന അകമ്പടിയില്ലാത്തതും വേർപിരിഞ്ഞതുമായ കുട്ടികളെ സംരക്ഷിക്കണമെന്ന് യുനിസെഫ് മേധാവി കാതറിൻ റസ്സലും അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണറും ഫിലിപ്പോ ഗ്രാൻഡിയും പറഞ്ഞു. എന്നാൽ, ജീവിച്ചിരിക്കുന്ന ബന്ധുക്കളോ നിയമപരമായ രക്ഷിതാക്കളോ ഉള്ളവരുടെ കാര്യത്തിൽ, സ്ഥലം മാറ്റത്തിന്റെ ഫലമായി “ഒരു സാഹചര്യത്തിലും” കുടുംബങ്ങളെ വേർപെടുത്തരുതെന്നും അവർ പറഞ്ഞു. ഫെബ്രുവരി 24 ന് റഷ്യൻ അധിനിവേശത്തിന് ശേഷം 1.7 ദശലക്ഷത്തിലധികം ആളുകൾ ഉക്രെയ്നിൽ…
കോവിഡ് മഹാമാരി മൂന്നാം വർഷത്തേക്ക് ; ആഗോള മരണസംഖ്യ 6 മില്യൺ
വാഷിംഗ്ടൺ: കോവിഡ് മഹാമാരിയുടെ വ്യാപനം മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ആഗോള മരണസംഖ്യ 6 മില്യനോളമാണ് . ഞായറാഴ്ച വൈകുന്നേരം ജോൺ ഹോപ്കിൻസ് പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് മരണ സംഖ്യ 5,997,994 ആണ് . 2020 മാർച്ച് 11 നാണ് ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനം സ്ഥിരീകരിച്ചത് . അമേരിക്കയിൽ ഇത് വരെ 957000 മരിച്ചതിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കാലിഫോർണിയ സംസ്ഥാനത്താണ് (86249) തൊട്ടടുത്ത സ്ഥാനം ടെക്സസ് (85835), ഫ്ലോറിഡ (70997), ന്യുയോർക്ക് (66940), ഇല്ലിനോയ്ഡ് (37108) ഏറ്റവും കുറഞ്ഞ മരണം ഉണ്ടായിട്ടുള്ളത് വെർമോണ്ടിൽ (598). മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പാൻഡമിക്കിന്റെ ഭീകരതയിൽ കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട് . രണ്ടു വർഷം മുൻപ് ലോകജനത കോവിഡിൽ നിന്ന് രക്ഷ നേടുന്നതിന് ഉപയോഗിച്ച് തുടങ്ങിയ ഫേസ് മാസ്ക് ഔദ്യോഗികമായി ഉപേക്ഷിച്ചിരിക്കുന്നു . ഭാഗികമായി തടസ്സപ്പെട്ടിരുന്ന യാത്രാ…
ഫ്‌ളോറിഡയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍; ഹാന്‍ഡിമാന്‍ അറസ്റ്റില്‍
ജെന്‍സണ്‍ ബീച്ച് (ഫ്‌ളോറിഡ) : ഫെബ്രുവരി അവസാനം ഫ്‌ലോറിഡയിലെ ജെന്‍സണ്‍ ബീച്ചില്‍ നിന്നും കാണാതായ 57 വയസ്സുകാരിയുടെ മൃതദേഹം അവരുടെ വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തതായി മാര്‍ട്ടിന്‍ കൗണ്ടി ഷെരീഫ് വില്യം സിന്‍ഡര്‍ മാര്‍ച്ച് 4 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . സിന്ധ്യ കോള്‍ (57) അവസാനമായി കാണപ്പെട്ടത് ജാമിന്‍ ജെന്‍സണ്‍ ഇവന്റിലാണ് . ജെന്‍സണ്‍ ബീച്ച് സൗത്ത് ടൗണിലായിരുന്നു ഇവന്റ് സംഘടിപ്പിച്ചത് ഈ സംഭവവുമായി ബന്ധപ്പെട്ട സിന്ധ്യ കോളിന്റെ ദീര്‍ഘകാല ഹാന്‍ഡിമാന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന കിയോക്കി ഹിലോ ഡിമിക്കിനെ (34) പോലീസ് അറസ്‌റ് ചെയ്തിട്ടുണ്ട് . ഇയാള്‍ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട് . സിന്ധ്യ കോളിന്റെ തിരോധാനവുമായി പല തവണ കിയോക്കിയെ ചോദ്യം ചെയ്തുവെങ്കിലും തെറ്റായ വിവരങ്ങളാണ് ഇയാള്‍ പൊലീസിന് കൈമാറിയത് . വീടിന് സമീപത്തുള്ള ക്യാമറയില്‍ നിന്നും കിയോക്കിയുടെ ചിത്രം…
ഉക്രെയ്‌നില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഇന്ന് ഡല്‍ഹിയിലെത്തിക്കും
ന്യുഡല്‍ഹി: ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ കീവില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ വെടിയേറ്റ വിദ്യാര്‍ഥി ഹര്‍ജോത് സിംഗിനെ പോളണ്ടിലെത്തിച്ചു. കീവിലെ ആശുപത്രിയില്‍ നിന്നും പോളിഷ് റെഡ്‌ക്രോസിന്റെ ആംബുലന്‍സിലാണ് പോളണ്ടിലെത്തിച്ചതെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത സിംഗ് ചാന്ദ്‌ഹോക് പറഞ്ഞു. വ്യോമസേനയുടെ വിമാനത്തില്‍ വൈകിട്ട് ഏഴു മണിയോടെ ഹര്‍ജോതിനെ ഡല്‍ഹിയിലെത്തിക്കും. ഹര്‍ജോതിനൊപ്പം 200 ഓളം വിദ്യാര്‍ഥികളും ഡല്‍ഹിയിലെത്തും. യുക്രൈനില്‍ നിന്ന് 16,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് ഏഴ് പ്രത്യേക വിമാനങ്ങളിലായി 1500 പേര്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈന്‍ പ്രസിഡന്റ് വോളോദിമീര്‍ സെലെന്‍സ്‌കിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. സൂമി അടക്കം യുദ്ധഭീതിയില്‍ കഴിയുന്ന മേഖലകളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായിരുന്നു ചര്‍ച്ച. 35 മിനിറ്റ് നീണ്ടുനിന്നതായിരുന്നു സംഭാഷണം. യുദ്ധം തുടങ്ങിയ ശേഷം ഫെബ്രുവരി 26നും ഇരുവരും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ രക്ഷാദൗത്യം: മോദിയും സെലെന്‍സ്‌കിയും ചര്‍ച്ച നടത്തി
ന്യുഡല്‍ഹി: യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈന്‍ പ്രസിഡന്റ് വോളോദിമീര്‍ സെലെന്‍സ്‌കിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. സൂമി അടക്കം യുദ്ധഭീതിയില്‍ കഴിയുന്ന മേഖലകളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായിരുന്നു ചര്‍ച്ച. നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് സന്നദ്ധനായ യുക്രൈന്‍ പ്രസിഡന്റിനെ മോദി അഭിനന്ദിച്ചു. 35 മിനിറ്റ് നീണ്ടുനിന്നതായിരുന്നു സംഭാഷണം. യുക്രൈനിലെ സ്ഥിതിഗതികള്‍ ഇരു നേതാക്കളും വിശദമായി ചര്‍ച്ച ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ ശേഷം ഫെബ്രുവരി 26നും ഇരുവരും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സൂമി അടക്കം നിരവധി കേന്ദ്രങ്ങളിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളുടെ ഹോസ്റ്റലുകളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൂമിയിലുള്ളവരെ ഉടന്‍തന്നെ ഒഴിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസി ഇന്നലെ വ്യക്തമാക്കിയിരുന്നു. സൂമിയില്‍ നിന്നും മൂന്നു മണിക്കൂര്‍ മാത്രം യാത്ര ദൂരമുള്ള പോള്‍ട്ടാവയില്‍ ഇന്ത്യന്‍ അധികൃതര്‍ എത്തിയിട്ടുണ്ട്. കടുത്ത തണുപ്പും, ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള ക്ഷാമവുമാണ് യുദ്ധഭൂമിയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന…
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന മുസ്ലീം ലീഗം ഉന്നതാധികാര സമിതിയിലാണ് തീരുമാനമുണ്ടായത്. തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് കെ.എം. ഖാദര്‍ മൊഹിദീന്‍ അറിയിച്ചു. പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ഹൈദരലി തങ്ങള്‍ അനാരോഗ്യം മൂലം വിട്ടുനിന്നപ്പോഴും സാദിഖലി തങ്ങളായിരുന്നു ലീഗ് അധ്യക്ഷന്റെ ചുമതലകള്‍ വഹിച്ചിരുന്നത്.
ഹൃദയാഘാതം; മുന്‍മന്ത്രി അബ്ദുറബ്ബ് ആശുപത്രിയില്‍
മലപ്പുറം: മുന്‍മന്ത്രി അബ്ദുറബ്ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
