ഉക്രെയ്‌നില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഇന്ന് ഡല്‍ഹിയിലെത്തിക്കും

ന്യുഡല്‍ഹി: ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ കീവില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ വെടിയേറ്റ വിദ്യാര്‍ഥി ഹര്‍ജോത് സിംഗിനെ പോളണ്ടിലെത്തിച്ചു. കീവിലെ ആശുപത്രിയില്‍ നിന്നും പോളിഷ് റെഡ്‌ക്രോസിന്റെ ആംബുലന്‍സിലാണ് പോളണ്ടിലെത്തിച്ചതെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത സിംഗ് ചാന്ദ്‌ഹോക് പറഞ്ഞു.

വ്യോമസേനയുടെ വിമാനത്തില്‍ വൈകിട്ട് ഏഴു മണിയോടെ ഹര്‍ജോതിനെ ഡല്‍ഹിയിലെത്തിക്കും. ഹര്‍ജോതിനൊപ്പം 200 ഓളം വിദ്യാര്‍ഥികളും ഡല്‍ഹിയിലെത്തും.

യുക്രൈനില്‍ നിന്ന് 16,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് ഏഴ് പ്രത്യേക വിമാനങ്ങളിലായി 1500 പേര്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈന്‍ പ്രസിഡന്റ് വോളോദിമീര്‍ സെലെന്‍സ്‌കിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. സൂമി അടക്കം യുദ്ധഭീതിയില്‍ കഴിയുന്ന മേഖലകളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായിരുന്നു ചര്‍ച്ച. 35 മിനിറ്റ് നീണ്ടുനിന്നതായിരുന്നു സംഭാഷണം. യുദ്ധം തുടങ്ങിയ ശേഷം ഫെബ്രുവരി 26നും ഇരുവരും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News