ഫ്‌ളോറിഡയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍; ഹാന്‍ഡിമാന്‍ അറസ്റ്റില്‍

ജെന്‍സണ്‍ ബീച്ച് (ഫ്‌ളോറിഡ) : ഫെബ്രുവരി അവസാനം ഫ്‌ലോറിഡയിലെ ജെന്‍സണ്‍ ബീച്ചില്‍ നിന്നും കാണാതായ 57  വയസ്സുകാരിയുടെ മൃതദേഹം അവരുടെ വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തതായി മാര്‍ട്ടിന്‍ കൗണ്ടി ഷെരീഫ് വില്യം സിന്‍ഡര്‍ മാര്‍ച്ച് 4 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .

സിന്ധ്യ കോള്‍ (57) അവസാനമായി കാണപ്പെട്ടത് ജാമിന്‍ ജെന്‍സണ്‍ ഇവന്റിലാണ് . ജെന്‍സണ്‍ ബീച്ച് സൗത്ത് ടൗണിലായിരുന്നു  ഇവന്റ് സംഘടിപ്പിച്ചത്

ഈ സംഭവവുമായി ബന്ധപ്പെട്ട സിന്ധ്യ കോളിന്റെ ദീര്‍ഘകാല ഹാന്‍ഡിമാന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന കിയോക്കി ഹിലോ ഡിമിക്കിനെ (34) പോലീസ് അറസ്‌റ് ചെയ്തിട്ടുണ്ട് . ഇയാള്‍ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട് .

സിന്ധ്യ കോളിന്റെ തിരോധാനവുമായി പല തവണ കിയോക്കിയെ ചോദ്യം ചെയ്തുവെങ്കിലും തെറ്റായ വിവരങ്ങളാണ് ഇയാള്‍ പൊലീസിന് കൈമാറിയത് . വീടിന് സമീപത്തുള്ള ക്യാമറയില്‍ നിന്നും കിയോക്കിയുടെ ചിത്രം കോളിന്റെ വാഹനത്തിന് സമീപം കണ്ടെത്തിയിരുന്നു .

കോളിന്റെ കൊലപാതകം നടന്നിട്ടുണ്ടാകുക ഇവരുടെ ഇവരുടെ വീട്ടില്‍ വച്ച് തന്നെയായിരിക്കാമെന്നും തുടര്‍ന്ന് വീടിന് പുറകിലുള്ള സെപ്റ്റിക് ടാങ്കില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം .

Print Friendly, PDF & Email

Leave a Comment

More News