കോവിഡ് മഹാമാരി മൂന്നാം വർഷത്തേക്ക് ; ആഗോള മരണസംഖ്യ 6 മില്യൺ

വാഷിംഗ്ടൺ: കോവിഡ് മഹാമാരിയുടെ വ്യാപനം മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ആഗോള മരണസംഖ്യ 6  മില്യനോളമാണ് . ഞായറാഴ്ച വൈകുന്നേരം ജോൺ ഹോപ്കിൻസ് പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് മരണ സംഖ്യ 5,997,994 ആണ് . 2020 മാർച്ച് 11  നാണ് ലോകാരോഗ്യ സംഘടന  കോവിഡ് വ്യാപനം സ്ഥിരീകരിച്ചത് .

അമേരിക്കയിൽ ഇത് വരെ 957000 മരിച്ചതിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കാലിഫോർണിയ സംസ്ഥാനത്താണ് (86249) തൊട്ടടുത്ത സ്ഥാനം ടെക്സസ് (85835), ഫ്ലോറിഡ (70997), ന്യുയോർക്ക് (66940), ഇല്ലിനോയ്ഡ് (37108) ഏറ്റവും കുറഞ്ഞ മരണം ഉണ്ടായിട്ടുള്ളത് വെർമോണ്ടിൽ (598).

മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പാൻഡമിക്കിന്റെ ഭീകരതയിൽ കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട് . രണ്ടു വർഷം മുൻപ് ലോകജനത കോവിഡിൽ നിന്ന് രക്ഷ നേടുന്നതിന് ഉപയോഗിച്ച് തുടങ്ങിയ ഫേസ് മാസ്ക് ഔദ്യോഗികമായി ഉപേക്ഷിച്ചിരിക്കുന്നു . ഭാഗികമായി തടസ്സപ്പെട്ടിരുന്ന യാത്രാ സൗകര്യങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു . ബിസിനസ് സ്ഥാപനങ്ങൾ പൂർണമായും തുറന്ന് പ്രവർത്തനമാരംഭിച്ചിരിക്കുന്നു , രണ്ടു വർഷമായി നഷ്ടപ്പെട്ട മനുഷ്യബന്ധങ്ങൾ പുനസ്ഥാപിച്ചിരിക്കുന്നു .

ആഗോള തലത്തിലെ സ്ഥിതിയിൽ നിന്നും ഒട്ടും ഭിന്നമല്ല അമേരിക്കയിലും . ട്രംപിന്റെ ഭരണകാലത്ത് ആരംഭിച്ച കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നാരോപണത്തിന് വിധേയനായി അധികാരത്തിൽ നിന്നും പുറത്ത് പോകേണ്ടി വന്നതിന് ശേഷം ഭരണമേറ്റെടുത്ത ബൈഡൻ ഭരണത്തിലും കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടർന്നിരുന്നു . കോവിഡിന്റെ വാക്സിൻ കണ്ടെത്തുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ച ട്രംപ് ഭരണകൂടത്തിന്റെ ഗുണകാംക്ഷികളായി മാറിയ ബൈഡൻ ഒടുവിൽ കോവിഡിനെ വാക്സിനേഷനിലൂടെ നിയന്ത്രിച്ചു വിജയിക്കുകയും ചെയ്തു .

Print Friendly, PDF & Email

Leave a Comment

More News