വാക്‌സിനേഷന്‍ യജ്ഞം; കേരളത്തില്‍ രണ്ട് പേര്‍ക്ക് മികച്ച വാക്‌സിനേറ്റര്‍മാരുടെ ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ, കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എന്‍ ഗ്രേഡ് വണ്‍ ടി. ഭവാനി എന്നിവരാണ് ദേശീയ തലത്തിലെ പുരസ്‌കാരത്തിന് അര്‍ഹരായത്. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കും. മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്ത പ്രിയയേയും ഭവാനിയേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഉക്രെയ്ൻ രക്ഷാ ദൗത്യത്തില്‍ സജീവ ഇടപെടല്‍ നടത്തിയത് കേരളം: വിദേശകാര്യ വകുപ്പ്

ന്യൂഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ദൗത്യത്തില്‍ ഏറ്റവും കാര്യക്ഷമതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്ത സംസ്ഥാനം കേരളമാണെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ. ഉക്രൈനിൽ കുടുങ്ങിയവരിൽ വലിയൊരു വിഭാഗം മലയാളികളാണെന്നതാണ് കേരള സർക്കാരിന്റെയും നോർക്കയുടെയും ഉത്തരവാദിത്തം വര്‍ദ്ധിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക വെസ് ചെയർമാൻ പി.എസ്. ശ്രീരാമകൃഷ്ണൻ എന്നിവര്‍ നടത്തിയ ഇടപെടലുകളാണ് ഏറെ ശ്രദ്ധേയമായത്. കേരള സർക്കാരിന്റെ നിർദേശപ്രകാരം ഡൽഹിയിലെ കേരള പ്രതിനിധിയും മുന്‍ ഐ‌എഫ്‌എസ് ഉദ്യോഗസ്ഥനുമായ വേണു രാജാമണി തന്റെ നയതന്ത്രബന്ധം ഉപയോഗിച്ചത് മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാന്‍ സഹായകമായി. ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച ആദ്യ സംസ്ഥാനമാണ് കേരളം. തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി. മലയാളികളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനും യഥാസമയം കൈമാറിയതും തിരിച്ചു എത്തിക്കുന്ന ദൗത്യത്തിന് ഏറെ സഹായകരമായി. യുദ്ധഭൂമിയില്‍ കുടുങ്ങിയ…

ആശങ്കകള്‍ക്ക് വിരാമമിട്ട് ആര്യയും സേറയും ഒടുവില്‍ നാട്ടിലെത്തി

ന്യൂഡല്‍ഹി: ഉക്രെയ്നില്‍ നിന്നുമെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി ആര്യ ആല്‍ഡ്രിന്‍ വളര്‍ത്തുനായ സേറയ്‌ക്കൊപ്പം നാട്ടിലെത്തി. എയര്‍ഇന്ത്യയുടെ വിമാനത്തിലാണ് ആഇരുവരുമെത്തിയത്. സൈബീരിയന്‍ നായ ആണ് സേറ. ഉ്രെകയ്‌നില്‍ ആര്യ ഓമനിച്ചുവളര്‍ത്തിയിരുന്ന സേറയെ യുദ്ധഭൂമിയില്‍ നിന്നുള്ള പാലയനത്തിനിടെ അതിര്‍ത്തി രാജ്യത്ത് എത്തിക്കുകയും അവിടെ നിന്ന് വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലെത്തുകയുമായിരുന്നു. എന്നാല്‍ നായയെ കയറ്റാന്‍ പറ്റില്ല എന്ന കേരള സര്‍ക്കാര്‍ നിയോഗിച്ച ചാര്‍ട്ടേഡ് വിമാന കമ്പനി എയര്‍ ഏഷ്യ വ്യക്തമാക്കിയതോടെയാണ് ഇരുവരും ഡല്‍ഹിയില്‍ കുടുങ്ങിയത്. പ്രശ്‌നം അറിഞ്ഞ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിലാണ് ആര്യയ്ക്കും സേറയ്ക്കും കേരളത്തിലേക്കുള്ള യാത്ര സാധ്യമായത്. ഇവര്‍ക്കുള്ള യാത്രാസൗകര്യമൊരുക്കാന്‍ മന്ത്രി റെസിഡന്റ് കമ്മീഷണറെയും നോര്‍ക്ക സിഇഒയെയും ചുമതലപ്പെടുത്തി. നേരത്തെ, സേറയെ വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് എയര്‍ഏഷ്യ കമ്പനി നിലപാട് സ്വീകരിച്ചിരുന്നു. ഉക്രെയ്നില്‍ നിന്നും ഡല്‍ഹിയിലെത്തിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്തത് എയര്‍ഏഷ്യ വിമാനമായിരുന്നു.    

കോണ്‍ഗ്രസ് പുനഃസംഘടന തര്‍ക്കം: സുധാകരനും സതീശനുമിടയില്‍ മഞ്ഞുരുകുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമിടയിലെ തര്‍ക്കം തീരുന്നു. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പുനഃസംഘടന സംബന്ധിച്ച് തിങ്കളാഴ്ച ഇരുനേതാക്കളും വീണ്ടും ചര്‍ച്ച നടത്തും. അന്തിമ പ്രഖ്യാപനം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉണ്ടാകുമെന്നാണ് സൂചന. പുനഃസംഘടനാ പട്ടികയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസമായി ഉരുണ്ടുകൂടിയ പ്രശ്‌നങ്ങളാണ് ഇതോടെ അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. പട്ടികയില്‍ ചില പേരുകള്‍കൂടി ഉള്‍പ്പെടുത്തണമെന്ന നിലപാടാണ് സതീശന്‍ സ്വീകരിച്ചതെന്നാണു സൂചന. ഇക്കാര്യം നേരിട്ടുള്ള ചര്‍ച്ചയിലൂടെ പരിഗണിക്കാമെന്നാണു സുധാകരനും അഭിപ്രായപ്പെട്ടത്. കെ.സി. വേണുഗോപാലിന്റെ പട്ടികയാണ് സതീശന്‍ വഴി കെപിസിസി പ്രസിഡന്റിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണു ഗ്രൂപ്പ് നേതൃത്വങ്ങള്‍ ആരോപിക്കുന്നത്. തനിക്കു ഗ്രൂപ്പില്ലെന്നും ഗ്രൂപ്പിന്റെ പേരില്‍ തന്നെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുള്ള പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു പുനഃസംഘടനാ നടപടികള്‍ തടഞ്ഞ…

ഉക്രെയ്‌നില്‍നിന്നും എത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട; ഇന്ന് കേരളത്തിലെത്തിയത് 238 പേര്‍

ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍നിന്ന് വെടിയുണ്ട കണ്ടെത്തി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ വിദ്യാര്‍ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. വിദ്യാര്‍ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലേക്കുള്ള വിദ്യാര്‍ഥിയുടെ യാത്രയും തടഞ്ഞിരിക്കുകയാണ്. കേരള ഹൗസിനെ ഇക്കാര്യം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 238 മലയാളികളെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ 180 പേരെയും മുംബൈയില്‍ എത്തിയ 58 പേരെയുമാണ് വെള്ളിയാഴ്ച കേരളത്തില്‍ എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം 890 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു. ഉക്രെയ്‌നില്‍നിന്നു കൂടുതലായി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.    

ഹരിദാസന്‍ വധം: പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാള്‍ ഒരാള്‍ കൊടകര കുഴല്‍പ്പണ കേസിലും പ്രതി

തലശേരി: ന്യൂമാഹി പുന്നോല്‍ താഴെവയലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊരമ്പില്‍ താഴെകുനിയില്‍ ഹരിദാസ(54) നെ വെട്ടികൊലപ്പെടുത്തിയ സംഘത്തില്‍ കൊടകര കുഴല്‍പ്പണ കേസിലെ പ്രതിയും ഉള്ളതായി റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന നേതൃത്വത്തെത്തന്നെ മുള്‍മുനയിലാക്കിയ കൊടകര കേസിലെ പ്രതിയും ഹരിദാസന്‍ വധക്കേസില്‍ ഉള്‍പ്പെട്ടതോടെ പോലീസ് കേസന്വേഷണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിച്ചു. കുടകിലെ ഒന്നരക്കോടിയുടെ കുഴല്‍പ്പണ തട്ടിപ്പ് കേസിലും ഉള്‍പ്പെട്ട ചിലരും ഹരിദാസന്‍ വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിലെ നിഖില്‍, ദീപു എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇരുവരും ചെന്നൈയിലുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേരള പോലീസ് ചെന്നയില്‍ ക്യാമ്പ് ചെയ്ത തിരച്ചില്‍ നടത്തി വരികയാണ്. കേസില്‍ ആത്മജന്‍ എന്ന ഒരാളെകൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഗൂഢാലോചന കേസില്‍ പ്രതികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ബിജെപി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉള്‍പ്പെടെ നാലു…

മുസ്‌ലിംകൾക്കിടയിൽ ഭിന്നത വളർത്താൻ ലക്ഷ്യമിട്ടാണ് പാക്കിസ്താന്‍ ഷിയാ പള്ളിയിലെ ഭീകരാക്രമണമെന്ന് ഇറാൻ

പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ പള്ളി തകർത്ത് ഡസൻ കണക്കിന് ഷിയാ മുസ്ലീങ്ങളെ രക്തസാക്ഷികളാക്കിയ മാരകമായ ബോംബ് സ്ഫോടനത്തെ ഇറാൻ ശക്തമായി അപലപിച്ചു. മുസ്ലീങ്ങൾക്കിടയിൽ ഭിന്നത വളർത്താനാണ് ബോംബാക്രമണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖത്തീബ്സാദെ വെള്ളിയാഴ്ച പറഞ്ഞു. പാക്കിസ്താന്‍ സർക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ആവശ്യമായ സുരക്ഷയൊരുക്കി തീവ്രവാദികളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ ഗൗരവമായ നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും വക്താവ് ആശംസിച്ചു. പെഷവാറിലെ ഓൾഡ് സിറ്റി ഏരിയയിലെ കുച്ച റിസാൽദാർ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ആരാധകർ ഒത്തുകൂടിയപ്പോഴാണ് സ്ഫോടനം നടന്നത്. കുറഞ്ഞത് 56 പേർ രക്തസാക്ഷികളാവുകയും 194 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സായുധരായ രണ്ട് അക്രമികൾ പള്ളിക്ക് പുറത്ത് പോലീസുകാർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് അക്രമമുണ്ടായതെന്ന് പെഷവാർ സിറ്റി പോലീസ് മേധാവി മുഹമ്മദ്…

കമന്റടിച്ചത് ചോദ്യം ചെയ്തു; പാലായില്‍ ഗര്‍ഭിണിയെ ചവിട്ടിവീഴ്ത്തി, ഭര്‍ത്താവിനെ മര്‍ദ്ദിച്ചു; നാലംഗ സംഘം അറസ്റ്റില്‍

പാലാ: ഗര്‍ഭിണിയായ ആശുപത്രി ജീവനക്കാരിയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പാലാ ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഭവം വര്‍ക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ.എസ് (30), അമ്പാറനിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍ (38), വര്‍ക്ക്ഷോപ്പിലെ ജീവനക്കാരായ നരിയങ്ങാനം ചെമ്പന്‍പുരയിടത്തില്‍ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ് (55) എന്നിവരാണ് അറസ്റ്റിലായത്. ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഘം വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. യുവതിയും ഭര്‍ത്താവും നടന്നു പോകുന്‌പോള്‍ വര്‍ക്ക്‌ഷോപ്പില്‍നിന്ന് കമന്റടിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. ഭര്‍ത്താവിനെ നാലംഗ സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു. തടസം പിടിക്കാന്‍ ചെന്ന യുവതിയെ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. പോലീസിനെ വിളിക്കാന്‍ തുടങ്ങിയ ദമ്പതികളെ വാഹനമിടിപ്പിക്കാനും സംഘം ശ്രമിച്ചു. ചവിട്ടേറ്റതിനെ തുടര്‍ന്ന് 22 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് ബ്ലീഡിംഗ് ഉണ്ടായി. തുടര്‍ന്ന് ഇവരെ…

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ ഹൃദയാഘാതം മൂലം അന്തരിച്ചു

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചതായി അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് അറിയിച്ചു. തായ്‌ലൻഡിൽ വെച്ചാണ് ക്രിക്കറ്റ് താരം അന്തരിച്ചതെന്നും, ഹൃദയാഘാതമാകാം കാരണമെന്നും വോണിന്റെ മാനേജ്‌മെന്റിന്റെ ഹ്രസ്വ പ്രസ്താവനയില്‍ പറയുന്നു. 1992-ൽ അരങ്ങേറ്റം കുറിച്ച വോൺ, ഓസ്‌ട്രേലിയയ്‌ക്കായി 145 ടെസ്റ്റുകൾ കളിച്ച് 708 വിക്കറ്റുകൾ വീഴ്ത്തി. 194 ഏകദിന മത്സരങ്ങളിൽ നിന്ന് വോണിന് 293 സ്‌കോളുകൾ ലഭിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായി ഷെയ്ൻ വോൺ പരക്കെ അറിയപ്പെടുന്നു. ഒരു സെഞ്ച്വറി കൂടാതെ 300 ടെസ്റ്റ് റൺസ് നേടിയ ഒരേയൊരു ലോവർ ഓർഡർ ബാറ്റ്സ്മാൻ കൂടിയായിരുന്നു അദ്ദേഹം. 2007 ജനുവരിയിൽ ആഷസ് പരമ്പരയിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 5-0ന് തോൽപ്പിച്ചതിന് ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമായിരുന്നു അദ്ദേഹം. 2007 ഡിസംബർ…

ഉക്രൈനിൽ കുടുങ്ങിയവരെക്കുറിച്ച് ആശങ്ക ഉയർത്തി സുപ്രീം കോടതി; പരാതിക്കിട നല്‍കാതെ എല്ലാവരേയും സമയബന്ധിതമായി ഒഴിപ്പിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഉക്രെയിനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ സുപ്രീം കോടതി ആശങ്കയറിയിച്ചു. എന്നാല്‍, ഒഴിപ്പിക്കൽ നടപടികൾ ഊർജിതമാക്കാൻ പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ചതായി അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ഇതുവരെ 17,000 ഇന്ത്യാക്കാരെ രക്ഷാദൗത്യത്തിലൂടെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. കുടുങ്ങിപ്പോയവർ എവിടെയാണെന്ന് ആശങ്ക പ്രകടിപ്പിച്ച കോടതി, കുടുംബാംഗങ്ങള്‍ക്ക് വിവരങ്ങളറിയാന്‍ ഹെൽപ്പ് ലൈൻ നമ്പറുകൾ സ്ഥാപിക്കാൻ വാക്കാൽ നിർദ്ദേശിച്ചു. ഒരു പരാതിയുമില്ലാതെ ഒഴിപ്പിക്കൽ പൂർത്തിയാക്കുമെന്ന് കോടതിയെ അറിയിച്ച കേന്ദ്രം, 1990 ലെ കുവൈറ്റ് രക്ഷാദൗത്യ അനുഭവം ഉണ്ടെന്ന് അവകാശപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും കിഴക്കന്‍ ഉക്രൈനിലെ നഗരങ്ങളില്‍ മലയാളികളടക്കം നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. യുദ്ധം ഒരാഴ്ച്ച പിന്നിടുമ്പോള്‍ കാര്‍കീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ ഉക്രൈന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരാണ്. സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്ക്.…