വിദ്യാഭ്യാസ എൻ.ജി.ഒ എഡ്യു മിത്ര ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 30, മെയ് 1 തീയതികളിലായി ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ സൗജന്യമായി ഡിജിറ്റൽ മാർക്കറ്റിംഗ് ട്രൈനിംഗ് ക്ലാസുകൾ നൽകുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തെ പ്രമുഖ വ്യക്തികളാണ് ക്ലാസുകൾ നയിക്കുന്നുത്. താൽപ്പര്യമുള്ളവർ https://www.edumithrafoundation.com/ എന്ന വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യുക. റജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി 29/4/2022 വൈകുന്നേരം 5മണിക്ക് മുൻപ് വരെ. ഏത് പ്രായക്കാർക്കും പങ്കെടുക്കാം. ലോകം ഡിജിറ്റൽ യുഗത്തിൽ നിന്ന് ഇന്റർനെറ്റ് യുഗത്തിലേക്കും ക്ലൗഡ് കംപ്യൂട്ടിംഗിന്റെ കാലത്തിലേക്കും കടന്നതോടെ സമൂലമായ മാറ്റങ്ങളാണ് മനുഷ്യരുടെ കാഴ്ചപ്പാടിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മാർക്കറ്റിംഗ് രീതികളിലും മാറ്റം അനിവാര്യമാണ്. ഇവിടെയാണ് ഡിജിറ്റൽ മാർക്കറ്റിംഗ് അഥവാ ഇന്റർനെറ്റ് മാർക്കറ്റിംഗിന്റെ പ്രസക്തി. കോവിഡ് മഹാമാരി സമയത്ത് ലോകത്ത് വിജയം നേടിയ പല കമ്പനികളും ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ അവരുടെ സ്ഥാപനം ലോകത്തിനു മുൻപിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഏതൊരു…
Month: April 2022
ഇ.യു. ദേവസ്യായുടെ നിര്യാണത്തിൽ ഡാളസ് മലയാളി അസോസിയേഷൻ അനുശോചിച്ചു
ഡാളസ്: ഡാളസ് മലയാളി അസോസിയേഷൻ സ്ഥാപക പ്രസിഡണ്ടും അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനുമായ ബിനോയി സെബാസ്റ്റ്യന്റെ പിതാവ് ഇ യു ദേവസ്യയുടെ നിര്യാണത്തിൽ ഡാളസ് മലയാളി അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡൻറ് സാം മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ, രവികുമാർ എടത്വാ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരം
ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി അസോസിയേഷൻ, നൈമയുടെ ചരിത്രത്തിൽ സ്വർണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ചടങ്ങുകളായിരുന്നു നടന്നത്. 2022 ഏപ്രിൽ 23 ശനിയാഴ്ച വൈകിട്ട് 6 മണിമുതൽ ന്യൂയോർക്കിലുള്ള ടൈസൺ സെന്ററിൽ നൈമയുടെ 2022- 2023 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് വൈവിദ്ധ്യങ്ങളാൽ സമ്പന്നമായിരുന്നു. ന്യൂയോർക്ക് സ്‌റ്റേറ്റ് ഏഷ്യൻ കമ്യൂണിറ്റി അഫേഴ്‌സ് ഡയറക്ടർ സിബു നായരായിരുന്നു അസോസിയേഷൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ലാജി തോമസ് അധ്യക്ഷത വഹിച്ചു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി സിബു ജേക്കബ്ബ് അതിഥികളെ സ്വാഗതവും ട്രഷറർ ജോർജ് കൊട്ടാരം നന്ദിയും അറിയിച്ചു. ചടങ്ങിൽ അമേരിക്കൻ ദേശീയ ഗാനം എമ്മാ കുര്യനും. അഞ്ചന മൂലയിൽ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. സുജിത് മൂലയിൽ ആലപിച്ച പ്രാർത്ഥനാഗാനത്തോടെ ചടങ്ങിന് ഔദോഗികമായ തുടക്കമായി. സുനിൽ ട്രൈസ്റ്റാർ (…
മലബാര്‍ എക്‌സ്പ്രസില്‍ ഭിന്നശേഷിക്കാരുടെ കോച്ചില്‍ അജ്ഞാത മൃതദേഹം
കൊല്ലം: ട്രെയിനില്‍ അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍. മലബാര്‍ എക്സ്പ്രസിലെ അംഗപരിമിതരുടെ കോച്ചിനുള്ളിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം മലബാര്‍ എക്സ്പ്രസ് കൊല്ലത്ത് നിര്‍ത്തിയിട്ടു. കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ വച്ചാണ് സംഭവമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വേ പോലീസെത്തി സ്ഥിതിഗതികള്‍ പരിശോധിക്കുകയാണ്. ട്രെയിന്‍ പുറപ്പെടാന്‍ വൈകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയില്‍ സിന്ധു(22) ആണ് മരിച്ചത്. ഓടാനാവട്ടം പ്രാക്കുളം കോളനിയിലെ സുനില്‍ അനിത ദമ്ബതികളുടെ മകളാണ്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. സഹോദരി അര്‍ച്ചന. സുനിത വിറക് ശേഖരിക്കാന്‍ പോയി മടങ്ങിയെത്തിയപ്പോള്‍ മകളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ദേശീയ ബാസ്‌ക്കറ്റ്ബോള്‍ താരം പട്നയില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: റെയില്‍വേ ബാസ്‌ക്കറ്റ്ബോള്‍ താരമായ മലയാളി യുവതിയെ പട്നയിലെ താമസസ്ഥലമായ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കുന്നുമ്മല്‍ പാതിരിപ്പറ്റ കത്തിയണപ്പാംചാലില്‍ ലിതാര (23)യാണു മരിച്ചത്. ജോലി സ്ഥലത്തെ ഫ്ളാറ്റില്‍ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയാരോപിച്ച ബന്ധുക്കള്‍ ലിതാരയുടെ പരിശീലകനെതിരേ ബിഹാര്‍ പോലീസില്‍ പരാതി നല്‍കി. പരിശീലകന്‍ മോശമായി പെരുമാറാറുണ്ടെന്ന് ലിതാര നിരന്തരം പറയാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വയുടെ ദിനാപുര്‍ ഡിവിഷനില്‍ അക്കൗണ്ട് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥയാണു ലിതാര. ബിഹാര്‍ പട്നയിലെ ഗാന്ധിനഗര്‍ റോഡ് നമ്പര്‍ ആറിലെ ഫ്ളാറ്റിലാണ് 6 മാസമായി ലിതാരയുടെ താമസം. ലിതാര തിങ്കളാഴ്ച രാത്രി അച്ഛനുമായും സഹോദരി ഭര്‍ത്താവുമായും ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് വീട്ടുകാര്‍ക്കു ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ഫ്ളാറ്റുടമയെ വിവരമറിയിക്കുകയായിരുന്നു. ഫ്ളാറ്റുടമ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് ഇയാള്‍ പോലീസ് സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.…
ലൈംഗിക പീഡനക്കേസ്: നടന്‍ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്
കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിനു പിന്നാലെ നടന്‍ ഒളിവില്‍ പോയ സാഹചര്യത്തിലാണ്. നടി പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം, വിജയ് ബാബു നാട്ടില്‍ തന്നെ ഒളിവിലുണ്ടെന്ന സംശയവുമുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെസമീപിച്ചേക്കും.വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തുമെന്നും പോലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിനിയായ നടിയാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. നടിയുടെ പേര് വെളിപ്പെടുത്തിയത് മറ്റൊരു കേസും വിജയ് ബാബുവിനെതിരെ എറണാകുളഗ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകനും നിര്‍മ്മാതാവും പിടിയില്‍
കൊച്ചി: ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ സിനിമ നിര്‍മ്മാതാവും തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകനും പിടിയില്‍. നിര്‍മ്മാതാവ് ടി.എ സിറാജുദ്ദീനും നഗരസഭ ചെയര്‍മാന്‍ എ.എ ഇബ്രഹിംകുട്ടിയുടെ മകന്‍ ഷാബിനുമാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ആന്റ് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തൃക്കാക്കരയിലെ തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു ഇറച്ചിവെട്ട് യന്ത്രം ഇറക്കുമതി ചെയ്തത്. ഈ സ്ഥാപനത്തിന്റെ ഉടമയാണ് സിറാജുദ്ദീന്‍. സ്വര്‍ണം കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെത്തിയ നകുല്‍ എന്നയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇന്നലെ രാത്രിയാണ് ഷബിനെ കൊച്ചിയില്‍ നിന്നും പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. ഇന്ന ഉച്ചയോടെ അറസ്റ്റു രേഖപ്പെടുത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. സിറാജുദ്ദീനെ എവിടെ…
The kernels of mango are good for health in many ways
People eat a lot of mangoes in summer, which is also good for generala health. However, eating its seeds along with mango is also beneficial. Yes, its seeds are good for your health in many ways. Diarrhoea- By consuming mango kernels or kernels powder, you can get rid of the problems of diarrhoea. Yes and to prepare the powder, dry the mango kernels thoroughly and grind it to make a powder. After that, you can mix this powder in a glass of water and consume it with a little bit of…
If parents have type 1 diabetes, it may adversely affect their children’s cognitive development: study
According to a new study conducted in Copenhagen, children’s cognitive development can be harmed regardless of whether their biological parents have type 1 diabetes. Anne Laerke Spangmose and colleagues from Copenhagen University Hospital in Denmark published their findings in the open-access journal ‘PLOS Medicine.’ For the first time, study suggests that having a parent with a chronic disease such as type 1 diabetes is linked to lower school achievement rather than maternal high blood sugar during foetal development. The impact of maternal diabetes during pregnancy on their children’s cognition has…
