സര്‍ഗം ഉത്സവ് സീസണ്‍-3: രാജ്യാന്തര ഭരതനാട്യ മത്സരം അവസാന ഘട്ടത്തിലേക്ക്

കാലിഫോര്‍ണിയ: സാക്രമെന്റോ റീജണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (സര്‍ഗം) -ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഉത്സവ് സീസന്‍ -3’ എന്ന ഓണ്‍ലൈന്‍ ഭരതനാട്യ മത്സരം അവസാനഘട്ടങ്ങളിലേക്ക്. രണ്ട് റൗണ്ടുകളിലായി വിധി നിര്‍ണയിക്കുന്ന ഈ പരിപാടിയുടെ പ്രദര്‍ശനവും, മികച്ച 10 പേരുടെ പ്രഖ്യാപനവും ഏപ്രില്‍ 16 (സബ് ജൂണിയര്‍), ഏപ്രില്‍ 23 (ജൂണിയര്‍), ഏപ്രില്‍ 30 (സീനിയര്‍), മെയ് 1 (അഡള്‍ട്ട്) എന്നീ തീയതികളിലായി നടത്തുന്നു. പരിപാടിയുടെ വിജയികളെ ഗ്രാന്റ് ഫൈനല്‍ ദിനമായ മെയ് 15-ന് പ്രഖ്യാപിക്കും. നോര്‍ത്ത് അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള നൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ ഈ മത്സരത്തില്‍ ഭരതനാട്യ രംഗത്തെ പ്രഗത്ഭരായ ഗുരുക്കള്‍ വിധികര്‍ത്താക്കളായി എത്തി എന്നതും മത്സരത്തിന്റെ മാറ്റുകൂട്ടുന്നു. മേലത്തൂര്‍ ഭരതനാട്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഷീല ഉണ്ണികൃഷ്ണന്‍, നാട്യരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പവിത്ര ഭട്ട്, നാല്‍പ്പത്തേഴ് വര്‍ഷത്തിലേറെയായി ഭരതനാട്യ രംഗത്തെ പ്രഗത്ഭയായ…

നാമെല്ലാവരും ഒരു ദിവസം മരിക്കും; ആണവ യുദ്ധത്തിന് സൂചന നല്‍കി റഷ്യന്‍ സ്റ്റേറ്റ് ടിവി

വാഷിംഗ്ടണ്‍: റഷ്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉക്രയ്ന് അടിയന്തിര സാമ്പത്തിക സഹായം നല്‍കുന്നതിന് 33 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്ന് യു.എസ്. കോണ്‍ഗ്രസിനോട് ബൈഡന്‍ ആവശ്യപ്പെട്ടു. ഇതുവരെ ഉക്രയ്നു അനുവദിച്ച 16 ബില്യണ്‍ ഡോളറിന് പുറമെയാണ് പുതിയ സഹായം തേടി ബൈഡന്‍ കോണ്‍ഗ്രസ്സിനെ സമീപിച്ചിരിക്കുന്നത്. ലക്ഷകണക്കിന് ഡോളര്‍ വില വരുന്ന യുദ്ധോപകരണങ്ങളും അമേരിക്ക ഉക്രയ്ന് നല്‍കിയിട്ടുണ്ട്. ബൈഡന്റെ പുതിയ സാമ്പത്തിക സഹായാഭ്യര്‍ത്ഥന റഷ്യയെ പ്രകോപിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ഉക്രയ്ന്‍ തലസ്ഥാനത്തു റഷ്യ നടത്തുന്ന അക്രമണം ശക്തിപ്പെടുത്തി. ഇന്ന് തലസ്ഥാനത്ത് റഷ്യന്‍ വിമാനങ്ങള്‍ ശതകണക്കിന് ബോബുകള്‍ വര്‍ഷിച്ചതോടെ കീവില്‍ അഗ്‌നിനാളങ്ങള്‍ ആകാശത്തോളം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തലസ്ഥാനം പിടിച്ചടക്കി ഉക്രയ്നെ അടിയറവു പറയിക്കാനാണ് റഷ്യന്‍ നീക്കം. അമേരിക്ക സാമ്പത്തികമായും, യുദ്ധോപകരണങ്ങള്‍ നല്‍കിയും ഉക്രയ്നെ സഹായിച്ചിട്ടും, ഉക്രയ്ന്‍ പരാജയപ്പെട്ടാല്‍ ്അതിന്റെ ഉത്തരവാദിത്വവും ബൈഡന്‍ ഏറ്റെടുക്കേണ്ടിവരും. അതേ സമയം ഒരു ന്യൂക്ലിയര്‍ വാറിന് സൂചന…

വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

കൊച്ചി: പീഡന പരാതിക്ക് പിന്നാലെ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഉടന്‍ കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. നടന് മുന്നില്‍ മറ്റ് വഴികളൊന്നുമില്ലെന്നും അയാള്‍ ദുബായിലാണ് ഉള്ളതെന്നും കമ്മീഷണര്‍ വ്യക്തമാക്കി. വിജയ് ബാബുവിനെതിരെ ശാസ്ത്രീയ തെളിവുകളുണ്ട്. ഈ മാസം 24നാണ് ഇയാള്‍ ദുബായിലേക്ക് പോയതെന്നും കമ്മീഷണര്‍ അറിയിച്ചു. അതേസമയം, സിനിമയിലെ മൂന്നാം കിട വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ വിജയ് ബാബു ചെയ്തതെന്ന് ഡബ്ല്യുസിസി ആരോപിച്ചു. പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പേരു വിളിച്ച് അധിക്ഷേപിക്കുന്ന മറ്റൊരു ആള്‍ക്കൂട്ട ആക്രമണം തന്നെയാണ് അവളുടെ പേരു വെളിപ്പെടുത്തുക വഴി വിജയ് ബാബു തുടക്കമിട്ടത്. ഇതിന് നിയമപരമായി അറുതി വരുത്താന്‍ വനിതാ കമ്മീഷനും സൈബര്‍ പോലീസും തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. അതിനിടെ,…

കത്തീഡ്രല്‍ പ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം; പാളയം എല്‍എംഎസ് പള്ളിയില്‍ സംഘര്‍ഷം

തിരുവനന്തപുരം: പാളയം എല്‍എംസ് പള്ളി കത്തീഡ്രലായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് എതിര്‍പ്പുമായി ഒരു വിഭാഗം വിശ്വാസികള്‍ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ മുതലായിരുന്നു പള്ളിക്ക് മുന്‍പില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്. പള്ളിയെ കത്തീഡ്രലായി സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ധര്‍മരാജ് റസാലം പ്രഖ്യാപിച്ചു. നിലവിലുണ്ടായിരുന്ന പള്ളിക്കമ്മിറ്റിയെ പിരിച്ചുവിട്ടതായും 20 പേരടങ്ങുന്ന അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചതായും ബിഷപ് പറഞ്ഞു. പള്ളിയെ കത്തീഡ്രലാക്കുന്നതിനെതിരെ ഒരു വിഭാഗവും ഇതിന് അനുകൂലിക്കുന്ന മറു വിഭാഗവും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷത്തിനും നാടകീയ രംഗങ്ങള്‍ക്കും കാരണമായത്. പള്ളി പ്രതിഷേധക്കാരില്‍നിന്നു മോചിപ്പിക്കാനായെന്ന് ബിഷപ് പ്രഖ്യാപിച്ചു. തുടര്‍ന്ന് ജെസിബിയുടെ സഹായത്തോടെ പള്ളിയുടെ കോന്പൗണ്ടില്‍ കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചു. ഈ സമയവും ഒരു വിഭാഗം വിശ്വാസികള്‍ ചുറ്റും നിന്നു പ്രതിഷേധിച്ചു. പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഡൽഹി കലാപക്കേസ്: വിചാരണക്കോടതി ഉത്തരവിൽ ഇളവ് തേടി ഷർജീൽ ഇമാം ഹൈക്കോടതിയെ സമീപിച്ചു

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ ആക്ടിവിസ്റ്റ് ഷർജീൽ ഇമാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇമാമിന്റെ അപ്പീൽ വെള്ളിയാഴ്ച ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, രജനീഷ് ഭട്നാഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. പ്രത്യേക ജഡ്ജി അമിതാഭ് റാവത്ത് ഏപ്രിൽ 11ന് ഷർജീലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 2019 ഡിസംബർ 13 ന് ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിലും 2020 ജനുവരി 16 ന് ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലീം സർവകലാശാലയിലും ഇമാം പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതായി പോലീസ് പറയുന്നു. 2020 ജനുവരി 28 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അദ്ദേഹം ഇപ്പോൾ ഡൽഹിയിലെ തിഹാർ ജയിലിലാണ്. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഉൾപ്പെട്ടിരിക്കുന്ന യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് ക്യാമ്പയിൻ സ്ഥാപകൻ ഖാലിദ് സെയ്ഫിയുടെ ജാമ്യാപേക്ഷയിൽ മാർച്ച് 31ന് വിധി പറയും.…

നടിയെ ആക്രമിച്ച കേസ്; വിവരങ്ങള്‍ ചോരരുതെന്ന് ക്രൈംബ്രാഞ്ച് മേധാവിയുടെ കര്‍ശന നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവരങ്ങള്‍ ചോരരുതെന്ന കര്‍ശന നിര്‍ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി. വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് അന്വേഷണ സംഘത്തിന് ഈ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം കേസിലെ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു കോടതിയില്‍ വിചാരണയില്‍ ഇരിക്കുന്ന കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും, ഓഡിയോ ക്ലിപ്പുകളും ചേരുന്നത് വിചാരണയെയും കേസിനെ തന്നെയും ദുര്‍ബലപ്പെടുത്താനിടയുണ്ടെന്നും അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശിച്ചു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ബൈജു പൗലോസ്, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് അടക്കമുള്ള തുടരന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എസ്പി മോഹനചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ആരാധനാലയങ്ങളിൽ നിന്ന് 22,000 അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്തു

ലഖ്‌നൗ : സർക്കാർ ഉത്തരവിനെത്തുടർന്ന് ഉത്തർപ്രദേശിൽ ഉടനീളം 22,000 അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും 42,000 ത്തിലധികം വോളിയം അനുവദനീയമായ പരിധികളാക്കി മാറ്റുകയും ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഏപ്രിൽ 23നാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. മതപരമായ സ്ഥലങ്ങളിൽ നിന്ന് അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നതിനും മറ്റുള്ളവയുടെ ശബ്ദം അനുവദനീയമായ പരിധിക്കുള്ളിൽ നിജപ്പെടുത്തുന്നതിനുമായി സംസ്ഥാനമൊട്ടാകെ നീക്കം നടക്കുന്നുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ പറഞ്ഞു. ഒരു വിവേചനവുമില്ലാതെ എല്ലാ ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വൈകുന്നേരം വരെ 21,963 ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയും, 42,332 ഉച്ചഭാഷിണികളുടെ വോളിയം അനുവദനീയമായ പരിധിക്കുള്ളിൽ സജ്ജമാക്കുകയും ചെയ്തു. നീക്കം ചെയ്ത ഉച്ചഭാഷിണികൾ അനധികൃതമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ…

സ്വന്തം അനുയായികളെ സൃഷ്ടിക്കുന്നു: ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ മുഹമ്മദ് റിയാസിനും റഹീമിനും രൂക്ഷ വിമര്‍ശനം

പത്തനംതിട്ട: ഡിവൈഎഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ. റഹീമിനും രൂക്ഷ വിമര്‍ശനം. സ്വന്തം അനുയായികളെ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഇത് സംഘടനയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും വിമര്‍ശനമുയര്‍ന്നു. മുഹമ്മദ് റിയാസിനെയും എ.എ. റഹീമിനെയും കൂടാതെ സംസ്ഥാന അധ്യക്ഷന്‍ എസ്.സതീശനെതിരെയും കുറ്റപ്പെടുത്തലുണ്ടായി. മൂന്ന് നേതാക്കളും ചേര്‍ന്നുള്ള കോക്കസ് സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗിക്കുന്ന സ്ഥതിയുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. ഡിവൈഎഫ്ഐയെ പത്തനംതിട്ടയില്‍ നിയന്ത്രിക്കുന്നത് സിപിഎം ആണ്. ഇത് സംഘടനയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ഉള്‍പ്പെടെ ബാധിക്കുന്ന വിഷയമാണ്. ആലപ്പുഴയില്‍ മെമ്പര്‍ഷിപ്പില്‍ ഗുരുതരമായ കുറവുകളുണ്ടായി. സ്ത്രീകളെ സംഘടനയുടെ മുന്‍നിരയിലേക്കും യൂണിറ്റ് കമ്മിറ്റികളുടെ ഭാരവാഹികളായി കൊണ്ടുവരണമെന്നുമെല്ലാമുള്ള നിര്‍ദേശമുണ്ടായിരുന്നു. പക്ഷേ അത് സംസ്ഥാനത്തിന്റെ പലഭാഗത്തും നടപ്പായില്ല. യുവതികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ യൂണിറ്റിന്റെ പ്രവര്‍ത്തന സമയം ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ടായി. തിരുവനന്തപുരത്ത് ക്വട്ടേഷന്‍…

അമിതവേഗതയിലെത്തിയ വാൻ നാലുപേരെ ഇടിച്ചുവീഴ്ത്തി; നാലുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂർ-ഖജ്‌നി റോഡിൽ ഛാപിയയ്ക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ അമിതവേഗതയിലെത്തിയ വാൻ നാലുപേരെ ഇടിച്ചു വീഴ്ത്തി, നാലുപേരും തല്‍ക്ഷണം മരിച്ചു. അപകടം നടന്നയുടനെ ഡ്രൈവര്‍ വാഹനമുപേക്ഷിച്ച് കടന്നുകളഞ്ഞു. വാൻ പോലീസ് കണ്ടുകെട്ടി. മരിച്ചവരിൽ മൂന്ന് പേർ ഉരുവ സ്വദേശിയും ഒരാള്‍ ഖനിപൂർ സ്വദേശിയുമാണ്. സൈക്കിളിൽ പോവുകയായിരുന്ന ഖനിം‌പൂര്‍ സ്വദേശിയെയാണ് വാന്‍ ആദ്യം ഇടിച്ചത്. അതുകഴിഞ്ഞ് നിയന്ത്രണം വിട്ട വാന്‍ നടന്നുപോകുകയായിരുന്ന മറ്റു മൂന്നുപേരെ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് പോലീസ് എത്തി എല്ലാവരേയും പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും നാലു പേരും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഗിദ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖനിംപൂർ സ്വദേശിയായ രാജാറാം പാലിന്റെ മകൻ ബുദ്ധ്‌റാം ആണ് മരിച്ചത്. കാൽനടയായി പോയിരുന്നവര്‍ ഉരുവ മാർക്കറ്റിലെ ദുദ്രയിൽ താമസിക്കുന്ന സൂര്യനാഥ് മകൻ ബിപത്, സണ്ണി മകൻ രാം മിലൻ, ഹരിപ്രകാശ്…

ഉക്രെയ്‌നിന് ആയുധങ്ങൾ എത്തിക്കുന്നതിന് ജർമ്മൻ പാർലമെന്റ് അനുമതി നൽകി

ബെർലിൻ: യുദ്ധത്തിൽ തകർന്ന രാജ്യത്തിന് കനത്ത ആയുധങ്ങൾ എത്തിക്കാനും, ഉക്രെയ്‌നിന് പൂർണ പിന്തുണ നൽകാനും ജർമൻ ബുണ്ടെസ്റ്റാഗ് അഥവാ പാർലമെന്റിന്റെ അധോസഭ തീരുമാനിച്ചു. വ്യാഴാഴ്ച 586-നെതിരെ 100 വോട്ടുകൾക്ക് വോട്ടു ചെയ്‌ത അനുബന്ധ പ്രമേയം “ഫലപ്രദവും, പ്രത്യേകിച്ച് കനത്തതും, ആയുധങ്ങളും സങ്കീർണ്ണവുമായ സംവിധാനങ്ങൾ” സ്വീകരിക്കാൻ ഉക്രെയ്‌നെ അധികാരപ്പെടുത്തുന്നു, പ്രസ്താവനയില്‍ പറഞ്ഞു. ഡെലിവറികളും വേഗത്തിലാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. ഒരു ബുണ്ടെസ്റ്റാഗ് പ്രസ്താവന പ്രകാരം, “റഷ്യൻ നേതൃത്വവുമായി നേരിട്ടുള്ള ചർച്ചകളിൽ വെടിനിർത്തൽ കരാർ ചർച്ച ചെയ്യാനുള്ള ഉക്രേനിയൻ ഗവൺമെന്റിന്റെ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കാൻ” ജർമ്മനിയോട് ആവശ്യപ്പെട്ടു. പ്രാരംഭ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച ശേഷം, ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ഗ്രീൻ പാർട്ടി, ഫ്രീ ഡെമോക്രാറ്റിക് പാർട്ടി എന്നിവയിൽ നിന്നുള്ള പാർലമെന്ററി ഗ്രൂപ്പുകളും പ്രതിപക്ഷമായ സിഡിയു/സിഎസ്‌യു യൂണിയനും ഈ നിർദ്ദേശം അവതരിപ്പിച്ചു. റഷ്യ-ഉക്രെയ്ൻ യുദ്ധം രൂക്ഷമാകുമെന്ന ആശങ്ക, വോട്ടെടുപ്പിന് മുമ്പ് ഈ ആശയത്തോടുള്ള എതിർപ്പ്…