ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്സി): നോര്‍ത്ത് ന്യൂജേഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ആദ്യകാല എക്യുമെനിക്കല്‍ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈസ്റ്റര്‍ ആഘോഷം 2022 ഏപ്രില്‍ 24 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സൂം വഴി നടത്തപ്പെടുന്നതാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളജിലെ അസിസ്റ്റന്‍റ് പ്രൊഫസറും അനുഗ്രഹീത വചന ശുശ്രൂഷകനുമായ റവ. ഡീക്കന്‍ ഡോ. റെനിഷ് ഗീവര്‍ഗീസ് ഏബ്രഹാം ഈസ്റ്റര്‍ സന്ദേശം നല്‍കും. വിവിധ ക്രിസ്തീയ ദേവാലയങ്ങളിലിലെ ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും. സഭാ വ്യത്യാസമില്ലാതെ നാലു പതിറ്റാണ്ടോളമായി ന്യജേഴ്സിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയുടെ ഈസ്റ്റര്‍ ആഘോഷത്തില്‍ പങ്കെടുത്ത് ഉയര്‍പ്പിന്റെ സന്തോഷത്തില്‍ പങ്കാളികളാകാന്‍ എല്ലാ വിശ്വാസികളെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ഡോ. ബാബു കെ. മാത്യൂ, പ്രസിഡന്‍റ് (201)562-4112 വിക്ലിഫ് തോമസ്, വൈസ് പ്രസിഡന്‍റ് (201)925-5686 രാജന്‍ മോഡയില്‍, സെക്രട്ടറി (201)674-7492…
Month: April 2022
സ്ലോവാക്യയിലേക്ക് യുഎസ് പാട്രിയറ്റ് മിസൈല്‍ സിസ്റ്റം
വാഷിംഗ്ടണ്‍ ഡിസി: റഷ്യ-യുക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി തുടരവെ പാട്രിയറ്റ് മിസൈല്‍ സിസ്റ്റം സ്ലൊവാക്യയിലേക്ക് അയയ്ക്കുന്നതിന് യുഎസ് തീരുമാനിച്ചതായി ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. മധ്യ യൂറോപ്പിലെ നാറ്റോ അംഗ രാഷ്ട്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി യുക്രെയിനിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള സ്ലൊവാക്യയിലേക്ക് അയയ്ക്കുന്ന പാട്രിയറ്റ് മിസൈല്‍ സിസ്റ്റത്തിന് അതിര്‍ത്തിയിലേക്കു വരുന്ന മിസൈലുകള്‍ തകര്‍ക്കുന്നതിനുള്ള ശേഷിയുണ്ട്. യുഎസ് സൈനികര്‍ക്കായിരിക്കും ഇതിന്റെ ചുമതല എന്നും ഡിഫന്‍സ് സെക്രട്ടറി പറഞ്ഞു. എത്രനാള്‍ യുഎസ് ട്രൂപ്പ് ഇവിടെ ഉണ്ടായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി ലോയ്ഡ് ഓസ്റ്റില്‍ പറഞ്ഞു. എസ് 300 എയര്‍ ഡിഫന്‍സ് സിസ്റ്റം റഷ്യക്കെതിരെ പ്രയോഗിക്കുന്നതിന് യുക്രെയിനു നല്‍കണമെന്ന് സ്ലൊവാക്യ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ അറിയിപ്പു പുറത്തുവന്നത്. റഷ്യന്‍ സൈന്യത്തെ ധീരതോടെ പരമാവധി ചെറുത്തു നില്‍ക്കാന്‍ യുക്രെയ്ന്‍ സേനയ്ക്കു പിന്തുണ നല്‍കുക എന്നതാണ് തന്റെ രാജ്യം ചെയ്യുന്നതെന്ന്…
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് പോസ്റ്റ് കോവിഡ് ആരോഗ്യ ക്ഷേമ വിദ്യാഭ്യാസ സെമിനാര്‍ നടത്തി
തലമുറകള്‍ കണ്ടിട്ടില്ലാത്ത മാരകവ്യാധി സമൂഹത്തിലും പ്രത്യേകിച്ച് ആതുര സുസ്രൂഷ നല്കുന്നവരിലും മറ്റു ആരോഗ്യ പോഷകരിലും വരുത്തിയിട്ടുള്ള, വരുത്തിക്കൊണ്ടിരിക്കുന്ന മാനസിക അനാരോഗ്യം ആയിരുന്നു ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂ യോര്‍ക്കിന്റെ (കചഅചഥ) ഈയിടെ നടത്തിയ തുടര്‍ വിദ്യാഭ്യാസ വിഷയം. സ്വന്തം കുടുംബവും ബന്ധുക്കളും കോവിഡ് രോഗത്തിന്റെ വേദന അനുഭവിച്ചപ്പോളും എല്ലാം മാറ്റിവച്ചു ജോലിസ്ഥലത്തു തങ്ങളെ ആശ്രയിച്ചു വരുന്ന രോഗികളില്‍ ആശ്വാസവും വേദനയില്‍ നിന്ന് സാന്ത്വനവും പ്രിയപ്പെട്ടവരുടെ അഭാവത്തിന്റെ പരിഹാരവും നല്‍കി സ്വയം ക്ഷീണിച്ചവശമായവര്‍ ആണ് നഴ്‌സുമാരും മറ്റു ആരോഗ്യ സംരക്ഷകരും. ലോകവ്യാപകമായി നടത്തിയിട്ടുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് നഴ്സുമാരില്‍ കോവിഡ് വരുത്തിയ മാനസിക വിനകള്‍ വേണ്ടവിധം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണു. ആരോഗ്യ പരിപാലകരുടെ മാനസിക ഭാരത്തെ വിലയിരുത്തി പ്രയാസങ്ങളെ ലഘൂകരിക്കുന്ന വഴികള്‍ തുറക്കുക എന്നതായിരുന്നു നഴ്സുമാര്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കത്തക്ക വിധം വെര്‍ച്വല്‍ ആയി സംഘടിപ്പിച്ച ‘മാര്‍ച്ച് റ്റു ഹെല്‍ത്ത്,…
ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചതിൽ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ദുഃഖം രേഖപ്പെടുത്തി
ടൊറന്റോ: ടൊറന്റോ സബ്‌വേ സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ 21 കാരനായ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ദുഃഖം രേഖപ്പെടുത്തി. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. കുടുംബത്തിന് എന്റെ ഹൃദയംഗമമായ സഹതാപം അറിയിക്കുന്നു എന്ന് ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിന് സമീപമുള്ള ഷെർബോൺ സബ്‌വേ സ്റ്റേഷന്റെ പ്രവേശന കവാടത്തിന് സമീപം കാർത്തിക് വാസുദേവിന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വെടിയേറ്റത്. ടൊറന്റോ പോലീസ് പറയുന്നതനുസരിച്ച്, ഷെർബോൺ ടിടിസി സബ്‌വേ സ്റ്റേഷനിൽ ഒന്നിലധികം വെടിയേറ്റ കാര്‍ത്തികിനെ ആദ്യം ഒരു ഓഫ് ഡ്യൂട്ടി പാരാമെഡിക്ക് പരിചരിക്കുകതും പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ആയുധവുമായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട കറുത്ത വർഗക്കാരനെ പോലീസ് തിരയുന്നു. ആക്രമണത്തിന്റെ പ്രചോദനം അജ്ഞാതമാണ്. സെനെക കോളേജിൽ മാർക്കറ്റിംഗ് മാനേജ്‌മെന്റ്…
ആണവ കരാർ മുടങ്ങിയതിന് പിന്നാലെ 15 യുഎസ് ഉദ്യോഗസ്ഥർക്ക് കൂടി ഇറാൻ ഉപരോധം ഏർപ്പെടുത്തി
2015 ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള മാസങ്ങൾ നീണ്ട ചർച്ചകൾ വഴിമുട്ടിയതിനാൽ, മുൻ ആർമി ചീഫ് ഓഫ് സ്റ്റാഫ് ജോർജ് കേസി, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിഭാഷകൻ റൂഡി ഗ്യുലിയാനി എന്നിവരുൾപ്പെടെ 15 യുഎസ് ഉദ്യോഗസ്ഥർക്ക് കൂടി ഇറാൻ പിഴ ചുമത്തി. ഇറാൻ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, ബിസിനസ്സുകൾ എന്നിവർക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും അന്താരാഷ്ട്ര ശക്തികളുമായുള്ള ഇറാൻ ആണവ കരാറിൽ നിന്ന് യുഎസിനെ പിൻവലിക്കുകയും ചെയ്ത ട്രംപിന്റെ ഭരണത്തിന് വേണ്ടി പ്രവർത്തിച്ചവരാണ് തിരിച്ചറിഞ്ഞ മിക്കവാറും എല്ലാവരും. ഇറാനെതിരായ “ഭീകര ഗ്രൂപ്പുകളെയും ഭീകരപ്രവർത്തനങ്ങളെയും” യുഎസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നുവെന്നും അതുപോലെ തന്നെ പ്രദേശത്തും ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ “അടിച്ചമർത്തൽ നടപടികളും” പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ ഇറാനിയൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇറാനും യുഎസും തമ്മിൽ വിയന്നയിൽ 11 മാസത്തെ പരോക്ഷ ചർച്ചകൾ അവസാനിച്ചു, ബാക്കിയുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ടെഹ്‌റാനും…
വധശിക്ഷക്ക് ഫയറിംഗ് സ്‌ക്വാഡ്; സൗത്ത് കരോളൈനയില്‍ ആദ്യ വധശിക്ഷ ഏപ്രില്‍ 29 ന്
സൗത്ത് കരോളൈന: രണ്ടു പതിറ്റാണ്ടിലധികമായി വധശിക്ഷയും കാത്തു ജയിലില്‍ കഴിയുന്ന റിച്ചാര്‍ഡ് ബെര്‍നാര്‍ഡ് മൂറി (57)ന്റെ വധശിക്ഷ ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് ഏപ്രില്‍ 29 നു നടപ്പാക്കണമെന്ന് സ്റ്റേറ്റ് സൂപ്രീം കോടതി ക്ലാര്‍ക്ക് അറിയിച്ചു. 1999 ല്‍ സ്പാര്‍ട്ടല്‍ ബെര്‍ഗിലെ കണ്‍വീനിയന്‍ സ്റ്റോറില്‍ അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്ന ക്ലാര്‍ക്കില്‍നിന്നും പണം പിടിച്ചുപറിക്കുന്നതിനിടയില്‍ ക്ലാര്‍ക്കും റിച്ചാര്‍ഡും പരസ്പരം വെടിയുതിര്‍ത്തു. സംഭവത്തില്‍ റിച്ചാര്‍ഡിന്റെ കൈപ്പത്തിക്കു വെടിയേറ്റുവെങ്കിലും റിച്ചാര്‍ഡിന്റെ പ്രത്യാക്രമണത്തില്‍ ക്ലാര്‍ക്ക് വെടിയേറ്റു മരിക്കുകയും ചെയ്തു. ഈ കേസിലാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തി റിച്ചാര്‍ഡിനെ വധശിക്ഷക്കു വിധിച്ചത്. സൗത്ത് കരൊളൈനയില്‍ വിഷമിശ്രിതം ഉപയോഗിച്ച് വധശിക്ഷ നടത്തുന്നതിനാവശ്യമായ മരുന്നുകള്‍ ലഭിക്കാതിരുന്നതാണ് രണ്ടു രീതിയില്‍ വധശിക്ഷ സ്വീകരിക്കുന്നതിന് പ്രതിക്ക് അവസരം നല്‍കിയത്. ഇതില്‍ ഇലക്ട്രിക് ചെയറും ഫയറിംഗ് സ്‌ക്വാഡുമാണ് അനുവദിച്ചതില്‍ റിച്ചാര്‍ഡ് ഫയറിംഗ് സ്‌ക്വാഡാണ് തിരഞ്ഞെടുത്തത്. കറക്ഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ മൂന്നു വോളണ്ടിയര്‍മാരാണ് വധശിക്ഷ നടപ്പിലാക്കുക.…
കെന്റക്കിയില്‍ ആരാധനാലയങ്ങള്‍ ഇനി മുതല്‍ അവശ്യ സര്‍വീസ്; ഗവര്‍ണര്‍ ഒപ്പുവച്ചു
ഫ്രാങ്ക്‌ഫോര്‍ട്ട്: കെന്റക്കി സംസ്ഥാനത്ത് ആരാധനാലയങ്ങളെ അവശ്യ സര്‍വീസാക്കി പ്രഖ്യാപിച്ച ഉത്തരവില്‍ ഗവര്‍ണര്‍ ആന്‍ഡ്രു ബെഷിര്‍ ഒപ്പുവച്ചു. ഇതനുസരിച്ച് കെന്റുക്കിയില്‍ അധികാരത്തില്‍വരുന്ന ഒരു ഗവര്‍ണര്‍ക്കും സാംക്രമിക രോഗങ്ങളുടെയോ മറ്റു പ്രത്യേക സാഹചര്യങ്ങളുടെയോ പേരില്‍ ആരാധനാലയങ്ങള്‍ ഒരു കാരണവശാലും അടച്ചിടുന്നതിന് സാധിക്കാത്തവിധം എച്ച്ബി 43 പ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്. മതപരമായ സംഘടനകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിനും പൂര്‍ണമായും മതസ്വാന്ത്ര്യം നല്‍കുന്നതുമായ വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നു ആരാധനാലയങ്ങള്‍ അടച്ചിടുന്നതിന് ഉത്തരവിറക്കിയത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഗവര്‍ണര്‍ കാണുന്നത്. കെന്റുക്കിയിലെ ഡമോക്രാറ്റിക് ഗവര്‍ണര്‍ പറത്തിറക്കിയ പ്രസ്താവനയില്‍ ഈ സംസ്ഥാനത്തു മാത്രമല്ല, അമേരിക്കയിലെ മറ്റു നാലു സംസ്ഥാനങ്ങളിലും ഇത്തരം നിയമം പ്രാബല്യത്തിലുണ്ടെന്നു പറഞ്ഞു. ചര്‍ച്ച് എസന്‍ഷ്യല്‍ ആക്ട് മതസ്വാന്ത്ര്യത്തിന്റെ വിജയമാണെന്ന് ഫാമിലി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് വാള്‍സ് പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ പ്രത്യേക അധികാരങ്ങള്‍ നിഷേധിക്കുന്ന ചര്‍ച്ച് ആക്ട് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അമേരിക്കന്‍…
കൊല്ലം കോക്കാട് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ബന്ധമില്ലെന്ന് കോണ്‍ഗ്രസ്
കൊല്ലം: കോക്കാട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് സ്വദേശിയും കേരള കോണ്‍ഗ്രസ് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റുമായ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. രാത്രിയില്‍ റോഡില്‍ വെട്ടേറ്റു കിടക്കുകയായിരുന്നു. കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയിലാണ്. കഴുത്തിനും വെട്ടേറ്റിരുന്നു. മനോജിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസുകാരാണെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ കോണ്‍ഗ്രസിനോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പങ്കില്ലെന്ന് കോണ്‍ഗ്രസ നേതാവ് ജ്യോതികുമാര്‍ ചാമക്കാല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട യുവാവ്. പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ക്വട്ടേഷന്‍ ഗുണ്ട സംഘത്തിലെ അംഗമാണ്. വസ്തുതകള്‍ പോലീസ് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.
ജോയി ഇട്ടൻ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: ഫൊക്കാനയുടെ കമ്മിറ്റി മെംബറും മുൻ എക്സി. വൈസ് പ്രസിഡന്റ്, ട്രഷർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും, അമേരിക്കയിലെ സാമൂഹ്യ സംസ്കരിക മേഖലകളിൽ നിറസാനിധ്യവും, അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകനുമായ ജോയി ഇട്ടൻ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഫൊക്കാന പ്രവർത്തകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് ജോയി ഇട്ടന്റെ തീരുമാനം. അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയ് ഇട്ടന്‍ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ രണ്ട് ടെം പ്രസിഡന്റ്, ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്ററായും ,കമ്മറ്റി മെമ്പറായും, ട്രഷറർ , എക്സി . വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട് . ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റു.,യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെമ്പർ , മലങ്കര ടിവി കോര്‍ഡിനേറ്റര്‍ആയും , യോങ്കേഴ്‌സ് സെന്റ് ജോസഫ് ചര്‍ച്ച് മാനേജിംഗ്…
ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി
ന്യുഡല്‍ഹി: ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീം കോടതിയെ സമീപിച്ചു. ബംഗലൂരുവിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിധിയിലെ ചില പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. അതിനാലാണ് ജാമ്യം അനുവദിച്ച് അഞ്ച് മാസത്തിനു ശേഷം അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇ.ഡി അഭിഭാഷകന്‍ മുകേഷ് കുമാര്‍ മാറോറി അപ്പീല്‍ നല്‍കിയത്. വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, എസ.്ബി.ഐ, ഫെഡറല്‍ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ…
