ബി.ജെ.പിയെ പിന്തുണച്ചതിന് മുസ്ലീം കുടുംബത്തെ സ്വന്തം മതത്തിൽപ്പെട്ടവർ മർദിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപിയെ പിന്തുണച്ചത് മുസ്ലീം കുടുംബത്തെ ആക്രമിച്ചതായി പരാതി. തീവ്ര ചിന്താഗതിക്കാരായ മുസ്ലീം മതത്തിൽപ്പെട്ട ആളുകൾ അവരെ ക്രൂരമായി മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ യുവതിയടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മാത്രമല്ല, ബിജെപിയെ പിന്തുണച്ചതിന്, ഇരയുടെ കുടുംബത്തെ അയൽക്കാർ “കാഫിർ” എന്നും “ഇസ്ലാം വഞ്ചകൻ” എന്നും വിശേഷിപ്പിച്ചു. രുദ്രപൂർ ജില്ലയിലെ ഉധംസിങ് നഗറിലാണ് കേസിനാസ്പദമായതെന്നാണ് ലഭിച്ച റിപ്പോർട്ട്. ആക്രമണ സംഭവത്തിൽ ആറ് ക്രിമിനലുകൾക്കെതിരെ പോലീസ് കേസെടുത്തു, അഞ്ച് പേരെ തിരിച്ചറിഞ്ഞു, ആറാമത്തെ പ്രതിക്കായി തിരച്ചിൽ നടത്തുകയാണ്. ഇരയായ അനിസ് മിയാൻ ഗുഡ്ഡു (20), വാർഡ് നമ്പർ ബുർബംഗ്ലയിലെ താമസക്കാരനാണ്. ബിജെപിയുടെ പ്രാദേശിക ഭാരവാഹിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അദ്ദേഹം ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുകയും മുസ്ലീങ്ങളുടെ വോട്ട് തേടുകയും ചെയ്തിരുന്നു. അതിനുശേഷമാണ് സ്വന്തം ജാതിയില്‍ നിന്നു തന്നെ എതിര്‍പ്പ്…

മേലുദ്യോഗസ്ഥരുടെ പീഡനം; മലപ്പുറത്ത് പോലീസുകാരനെ കാണാതായി.

മലപ്പുറം: മലപ്പുറത്ത് പോലീസുകാരനെ കാണാതായി. എംഎസ്പി ബറ്റാലിയന്‍ അംഗം മുബഷീറിനെയാണ് കാണാതായത്. അരീക്കോട് സെപ്ഷല്‍ ഓപ്പറേറ്റിംഗ് ക്യാംപിലെ അംഗമാണ് മുബഷീര്‍. മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാനാകുന്നില്ലെന്ന കത്ത് കണ്ടെത്തിയിട്ടുണ്ട്.

കെ.വി. തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായെന്ന് യെച്ചൂരി ; പോയത് ശരിയായില്ലെന്ന് കെ.മുരളീധരന്‍

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കെ.വി. തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായിട്ടെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ.വി. തോമസിനെ സംരക്ഷിക്കുമോയെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഏറ്റവും മികച്ച ബിജെപി ഇതര മുഖ്യമന്ത്രി സ്റ്റാലിന്‍ ആണെന്ന് പറഞ്ഞിട്ടില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഒന്നിച്ചു വരണം എന്നാണ് പറഞ്ഞത്. തെറ്റ് തിരുത്തി കോണ്‍ഗ്രസ്-സിപിഎമ്മുമായി സഹകരിക്കണമോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇന്ത്യയെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവര്‍ സിപിഎമ്മിനൊപ്പം ചേരും. രാഷ്ട്രീയ പ്രമേയം ഐകകണ്‌ഠേനയാണ് പാസായതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. അതേസമയം, പാര്‍ട്ടി വിലക്ക് ലംഘിച്ച് കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കാന്‍ പോയത് ശരിയായില്ലെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. തോമസിനെ അധിക്ഷേപക്കുന്നതും ശരിയല്ല. അദ്ദേഹം ഓട്‌പൊളിച്ച് വന്നയാളല്ല. അദ്ദേഹത്തിന്റെ ചില വിഷമങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ല. ഇത്രയും കാലം ഒപ്പം നിന്ന കെ.വി. തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍…

ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ വമ്പൻ സമ്മാനം

മുംബൈ: ഉക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്കായി മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (എംയുഎച്ച്എസ്) രൂപകൽപന ചെയ്ത 3 മാസത്തെ ഓൺലൈൻ കോഴ്‌സ് ആരംഭിച്ചു. മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (MUHS), നാസിക്ക്, എൽസെവിയർ എന്ന സ്വകാര്യ സ്ഥാപനവുമായി ചേർന്ന് ഡിജിറ്റൽ സ്റ്റഡ്ഡ് മെറ്റീരിയൽ വികസിപ്പിച്ചെടുത്തു. റിപ്പോർട്ട് പ്രകാരം സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി അമിത് ദേശ്മുഖും MUHS വൈസ് ചാൻസലർ ലഫ്റ്റനന്റ് ജനറൽ മാധുരി കനിത്കറും (റിട്ട) പഠന മൊഡ്യൂൾ പുറത്തിറക്കി. ഇത് തികച്ചും സൗജന്യമാണ്. എൽസേവിയറിന്റെ സഹായത്തോടെ എം‌യുഎച്ച്എസ് ആണ് ഡിജിറ്റൽ ഉള്ളടക്കം വികസിപ്പിച്ചെടുത്തതെന്ന് വൈസ് ചാൻസലർ കനിത്കർ പറഞ്ഞു. ഉക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്കുള്ള ഒരു സന്നദ്ധ കോഴ്‌സാണിത്. നിലവിൽ വിദ്യാഭ്യാസം ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള താൽക്കാലിക ക്രമീകരണമാണിത്. ഓൺലൈൻ ലേണിംഗ് മൊഡ്യൂളുകൾക്കായി MUHS ഒരു മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ടെന്നും അത്…

അതിവ്യാപന ശേഷിയുള്ള എക്‌സ് ഇ വകഭേദം ഗുജറാത്തില്‍ കണ്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അതിവ്യാപനശേഷിയുള്ള കൊറോണ വകഭേദം എക്‌സ് ഇ ഗുജറാത്തില്‍ ഒരാള്‍ക്ക് ബാധിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് എക്‌സ്എം വകഭേദത്തിന്റെ ഒരു കേസും കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ചവര്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്. ഈ ആഴ്ച ആദ്യം, വിദേശ യാത്രാ ചരിത്രമുള്ള ഒരു രോഗിക്ക് എക്‌സ് ഇ (XE) വകഭേദം ബാധിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാല്‍, ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് നിഷേധിച്ചു. മുംബൈയില്‍ കൊറോണ വൈറസിന്റെ എക്‌സ് ഇ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളാണ് ആരോഗ്യമന്ത്രാലയം തള്ളിയത്. വകഭേദത്തിന്റെ ജീനോമിക് ഘടന എക്‌സ് ഇ യുടെ ജീനോമിക് ചിത്രവുമായി ബന്ധമില്ലെന്ന് അനുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുകെയിലാണ് പുതിയ എക്‌സ്ഇ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇതുവരെയുള്ള ഏതു വകഭേദത്തേക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഇതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അതേസമയം, മറ്റൊരു കോവിഡ് തരംഗത്തിനു കാരണമാകുന്ന തരത്തില്‍ വകഭേദം ശക്തമാണോയെന്നു…

ലോകത്തിലെ ഏറ്റവും ശാക്തീകരിക്കപ്പെട്ട ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ: ഓം ബിർള

ജനാധിപത്യ മൂല്യങ്ങളുടെയും ഭരണത്തിന്റെയും മികച്ച പിന്തുണ നൽകുന്ന രാജ്യമാണ് ഇന്ത്യയെന്നും കോമൺവെൽത്ത് പങ്കാളിത്തത്തിൽ സജീവമായും സുതാര്യമായും പങ്കെടുക്കുന്നുണ്ടെന്നും ലോക്‌സഭാ സ്പീക്കർ ഓം ബിർള ശനിയാഴ്ച പ്രസ്താവിച്ചു. സുഗമമായി അധികാരം കൈമാറാനുള്ള കഴിവാണ് ഇന്ത്യയുടെ കരുത്ത്. 2020 ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം ഹൗസ് സാക്ഷ്യപ്പെടുത്തുന്നതിൽ നിന്ന് തടയാനുള്ള ശ്രമത്തിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ സംഘടിച്ചെത്തി ക്യാപിറ്റോൾ ഹിൽ ആക്രമിച്ചത് ഓര്‍മ്മിപ്പിക്കും വിധമാണ് ബിർളയുടെ അഭിപ്രായങ്ങൾ. ഭരണം കൂടുതൽ ജനകേന്ദ്രീകൃതമാക്കുക എന്നതായിരുന്നു ഭരണഘടനയുടെ അടിസ്ഥാന ആശയം. 17 പൊതു തെരഞ്ഞെടുപ്പുകളിലൂടെയും 300-ലധികം നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെയും സമാധാനപരമായ അധികാരത്തിന്റെ പിന്തുടർച്ചയാണ് ഞങ്ങളുടെ ശക്തി. ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തവും ശക്തവുമായ രാജ്യങ്ങളിലൊന്നാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ജനാധിപത്യം,” ബിര്‍ള അഭിപ്രായപ്പെട്ടു. ഡെറാഡൂണിൽ പാർലമെന്ററി റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…

ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് ; മൊഴി തിരുത്താന്‍ ഡോക്ടറോട് ആവശ്യപ്പെട്ടു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സമയം ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപ് മൊഴി നല്‍കിയിരുന്നത്. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലിയും അന്വേഷണ സംഘത്തിന് ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് സൂരജ് ആവശ്യപ്പെടുന്നത്. രേഖകള്‍ പോലീസിന്റെ കൈവശം ഉണ്ടെന്നു പറഞ്ഞ ഡോക്ടറോട്, ആ കോപ്പിക്ക് യാതൊരു വാലിഡിറ്റി ഇല്ലെന്നും, നമ്മള്‍ കോടതിക്ക് നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നല്‍കുന്നു. നമ്മള്‍ കൊടുക്കുന്ന മൊഴി കോടതിയില്‍ എഴുതിയെടുക്കും. അതാണ് ഇനി പ്രൊസീഡ് ചെയ്യുക. നമ്മള്‍ എഴുതിയതിലൊന്നും ഒപ്പിട്ടിട്ടില്ലെന്നും സൂരജ് പറയുന്നു. ആ മൊഴിക്ക് ഇനി വാലിഡിറ്റി ഇല്ല. അതുകൊണ്ടാണ് കോടതി വിളിച്ച് ഇങ്ങനെ പറഞ്ഞിരുന്നോ എന്നെല്ലാം ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുന്ന മൊഴി നമ്മുടെ അഡ്വക്കേറ്റും പ്രോസിക്യൂഷനും നോട്ട് ചെയ്യും. അതോടെ നമ്മുടെ മൊഴിയെടുപ്പ് കഴിഞ്ഞു. അതാണ് പിന്നെ പരിഗണിക്കുക. എന്താണ് കോടതിയില്‍…

ഇന്നും ഇടിയോട് കൂടിയ തീവ്രമഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോടു കൂടിയ തീവ്ര മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഒരു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍- മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

കോവിഡ് മഹാമാരിയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകി ജോസഫ് ചാണ്ടി

ഡാളസ് : അമേരിക്കിൻ മലയാളിയും കോട്ടയം സ്വദേശിയുമായ ജോസഫ് ചാണ്ടി രൂപീകരിച്ച ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കോവിഡ് കാലമായ 2022 ലും മുടങ്ങാതെ നടന്നു. 41 വർഷമായി അമേരിക്കയിലെ ഡാലസിൽ കഴിയുന്ന ജോസഫ് ചാണ്ടി ശാരീരിക അസ്വസ്ഥതകൾ പോലും വകവയ്ക്കാതെ എല്ലാ വർഷവം അമേരിക്കയിൽ നിന്നും നേരിട്ട് കേരളത്തിലും അയൽസംസ്ഥാനങ്ങളിലും സഞ്ചരിച്ച് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും മറ്റ് അവശതയനുഭവിക്കുന്നവർക്ക് ധനസഹായവും നൽകിയാണ് അമേരിക്കയിലേക്ക് മടങ്ങുകയുമായിരുന്നു ഇത്രയും കാലം ചെയ്തിരുന്നത്. തന്റെ സമ്പാദ്യം മുഴുവനും വിവിധ ബാങ്കുകളിലായി നിക്ഷേപിച്ച് അതിന്റെ പലിശ ഉപയോഗിച്ചാണ് നാട്ടുകാർക്ക് മുഴുവനുമായി ദാനം നൽകുന്നത്. ഏതാണ് ഒന്നേകാൽ കോടി രൂപ കാശ് ആവശ്യമുള്ളവർക്കായി പ്രതിവർഷം അദ്ദേഹം നൽകുന്നു. മദർതെരാസ അവാർഡ് ഉൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള നിരവധി അവാർഡുകളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്.കോട്ടയം അയര്‍കുന്നം പുന്നത്തറ സ്വദേശിയാണ് അദ്ദേഹം. ഡാളസ്സില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്നു…

തൂലികാവല്ലഭനായ ജോസഫ് പടന്നമാക്കലിന്റെ വേർപാടിന്റെ രണ്ടാം വാർഷികവേളയിൽ ചില അനുസ്മരണങ്ങൾ!

ചില കാര്യങ്ങളിൽ രണ്ടഭിപ്രായം ഉണ്ടാവുക വയ്യ! അമേരിക്കൻ മലയാളി എഴുത്തുകാരിൽ അഗ്രഗണ്യൻ ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു! രണ്ടായിരത്തി ഇരുപത് ഏപ്രിൽ ഒൻപതിന് അകാലത്തിൽ നമ്മോടു വിടപറഞ്ഞ തൂലികാവല്ലഭനായ ജോസഫ് പടന്നമാക്കല്‍! അദ്ദേഹത്തിൻറെ ആകസ്മികമായ വേർപാട് സൃഷ്ടിച്ച ശൂന്യതയും വ്യാകുലതയും എന്നും നമ്മെ മഥിച്ചുകൊണ്ടിരിക്കും. അതിൽ നിന്നൊരു മോചനം നമുക്കാർക്കും ഉടനെ നേടാനാവില്ല. കരണീയമായിട്ടുള്ളത്, അദ്ദേഹത്തിൻറെ സാഹിത്യ സംഭാവവനകളെ സ്മരിച്ചുകൊണ്ടും ആദരിച്ചുകൊണ്ടും മഹത്തായ ആ ജന്മത്തെ ആഘോഷിക്കുക എന്നതാണ്! മതം തൊട്ട് മാർക്സിസം വരെയുള്ള വിഷയങ്ങൾ അദ്ദേഹത്തിൻറെ തൂലികാചലനത്തിൽ മിഴിവേൽക്കുന്ന മാജിക് മിഴിച്ചുകണ്ടാസ്വദിക്കാൻ അവസരം ലഭിച്ചവരാണ് അമേരിക്കൻ മലയാളികൾ. രാജഭരണത്തിൻറെ ഇനിപ്പും കയ്പ്പും രുചിച്ചറിയാൻ ഇടയാകാത്തവർക്കുപോലും തിരുവിതാംകൂറിലെ പ്രജാവത്സരായ രാജാക്കന്മാരുടെയും രാഞ്ജിമാരുടെയും വാഴ്ചക്കാലത്തെപ്പറ്റിയും, നിവത്തനപ്രസ്ഥാനത്തെപ്പറ്റിയും, ദിവാൻ സർ സി പി രാമസ്വാമി അയ്യർക്കെതിരായുള്ള സമരങ്ങളെപ്പറ്റിയുമുള്ള വർണ്ണനകൾ രാജഭരണക്കാലത്തെ കുറിച്ചുള്ള അദ്ദേഹത്തിൻറെ ഒന്നിലധികം ലേഖനങ്ങളിൽ ലഭ്യമാണ്. മലയാളത്തിൻറെ ദേശീയോത്സവമായ ഓണത്തെപ്പറ്റിയുള്ള…