വില വര്‍ധനയ്‌ക്കെതിരെ ഏപ്രില്‍ ഏഴിന് രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം; സ്‌കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി യാത്ര നടത്തിയും പ്രതിഷേധം

തിരുവനന്തപുരം: പാചകവാതക-ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. കെപിസിസിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഏഴിന് രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും നടത്തും. രാജ്ഭവനിലേക്ക് സ്‌കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്ര നടത്തിയും പ്രതിഷേധം സംഘടിപ്പിക്കും. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ രാജ്ഭവന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. ഇന്ധന-പാചകവാതക വിലവര്‍ധനവിനെതിരെ എഐസിസിയുടെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ പരിപാടികള്‍.      

കേരളത്തില്‍ ചൊവ്വാഴ്ച 354 പേര്‍ക്ക് കോവിഡ്; ആകെ മരണം 68,196

കേരളത്തില്‍ 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍ 15, കൊല്ലം 14, ഇടുക്കി 10, പാലക്കാട് 10, ആലപ്പുഴ 8, മലപ്പുറം 7, വയനാട് 1, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,360 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,196 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 282 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 39, കൊല്ലം…

ഈ നില തുടര്‍ന്നാല്‍ അടുത്ത വര്‍ഷം ശമ്പളം നല്‍കാന്‍ പോലുമാകില്ല: ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട പണം നല്‍കുന്നില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഈ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത വര്‍ഷം ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വളരെ കുറഞ്ഞ നികുതി മാത്രമുള്ള സംസ്ഥാനമാണ് നമ്മുടേത്. പലകുറി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തിന് തരേണ്ട പണം തരാന്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലും ഉള്ള നികുതി കുറയ്ക്കാമോ എന്നാണ് പത്രക്കാര്‍ ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  

അബൂദബിയില്‍ മരുമകളുടെ അടിയേറ്റ് ആലുവ സ്വദേശിയായ വയോധിക മരിച്ചു; മരുമകള്‍ കുടുംബത്ത് വന്നത് മൂന്നുമാസം മുന്‍പ്

 അബൂദബി: കുടുംബവഴക്കിനിടെ നവവധുവായ മരുമകളുടെ അടിയേറ്റ് വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കേസില്‍ റൂബിയുടെ മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയെ പോലീസ് കസ്റ്റഡിയിലെടുത്തു. റൂബിയും ഷജനയും അടുത്തിടെയാണ് സന്ദര്‍ശകവീസയില്‍ അബൂദബിയില്‍ എത്തിയത്. സഞ്ജു കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഓണ്‍ലൈനിലൂടെ ആണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. അബുദാബിയില്‍ എത്തിയതിനു ശേഷമാണു സഞ്ജു ഭാര്യയെ ആദ്യമായി കാണുന്നത്. രണ്ട് ദിവസമായി ഉമ്മയുമായി ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും തിങ്കളാഴ്ച രാത്രി പ്രശ്നം രൂക്ഷമായതായും സഞ്ജു പറഞ്ഞു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.    

കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയില്‍; ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാല്‍ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ധന വില വര്‍ധന മൂലമാണ് കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക ഞെരുക്കം രൂക്ഷമായത്. വില കൂടിയതോടെ പ്രതിവര്‍ഷം 500 കോടി രൂപ അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ സ്വിഫ്റ്റ് കമ്പനി രൂപീകരണം അനിവാര്യമാണ്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ തുടരുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2,000 കോടിയുടെ സാമ്പത്തിക സഹായമാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. മുന്‍പ് ഒരു സര്‍ക്കാരും ഇത്രയും സഹായം കോര്‍പ്പറേഷന് നല്‍കിയിട്ടില്ലെന്നും എല്ലാക്കാലവും ഇത് തുടരാന്‍ കഴിയില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.  

നഗരത്തിലെ ഏറ്റവും വലിയ പാര്‍ക്കിംഗ് സമുച്ചയങ്ങളില്‍ ഒന്നായി യു എസ് ടി തിരുവനന്തപുരം കാമ്പസിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം

• പാര്‍ക്കിംഗ് സംവിധാനത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ആകെ വിസ്തീര്‍ണം 6.18 ലക്ഷം ചതുരശ്ര അടിയാണ്. 4 തലങ്ങളിലായി ഒരേ സമയം 1800 ഫോര്‍വീലറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. • രണ്ടാം ഘട്ടത്തില്‍ 5 നിലകള്‍ കൂടി ചേര്‍ത്ത് 4000 കാറുകള്‍ ഉള്‍ക്കൊള്ളാനും പദ്ധതിയുണ്ട്. ഒരു പക്ഷെ കേരളത്തിലെ ഏറ്റവും വലിയ പാര്‍ക്കിംഗ് സംവിധാനമായി ഇത് മാറും. തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി തങ്ങളുടെ ജീവനക്കാര്‍ക്കായി തിരുവനന്തപുരം കാമ്പസില്‍ പുതിയ മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് സംവിധാനം (എം.എല്‍.സി.പി) തുറന്നു. മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് സംവിധാനത്തിന് 1800 ഫോര്‍ വീലറുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. തിരുവനന്തപുരം നഗരത്തിലേയും യു.എസ്.ടിയുടേയും ഏറ്റവും വലിയ പാര്‍ക്കിംഗ് സംവിധാനങ്ങളില്‍ ഒന്നാണിത്. സ്ഥലം വികസിപ്പിച്ചത് അടക്കം 34 മാസം കൊണ്ടാണ് എം.എല്‍.സി.പിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. രണ്ടു ഘട്ടങ്ങള്‍ ഉള്‍പ്പെടുന്ന എം.എല്‍.സി.പി പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍…

ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെ’: സിപിഎമ്മിനെ പരിഹസിച്ച് കെ. സുധാകരന്‍

കണ്ണൂര്‍: രാഷ്ട്രീയ സഖ്യത്തിന് നിബന്ധനവച്ച സിപിഎമ്മിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെയാണ് സിപിഎമ്മിന്റെ നിലപാട്. കോണ്‍ഗ്രസിന് ഉപാധിവയ്ക്കാന്‍ കോടിയേരിയും എസ്ആര്‍പിയും ആയിട്ടില്ലെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘നയം തിരുത്താതെ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നാണ് സിപിഎം നേതാവ് എസ്ആര്‍പിയുടെ ഉപാധി. എന്നാല്‍ കോണ്‍ഗ്രസിന് മുമ്പില്‍ ഇവര്‍ നിബന്ധന വയ്ക്കുന്നത് പോലും ശരിയല്ല. സിപിഎമ്മിന് ഇപ്പോള്‍ പച്ചത്തുരുത്ത് ഉള്ളത് കേരളത്തില്‍ മാത്രമാണെന്ന് ഓര്‍ക്കണമെന്നും സുധാകരന്‍ പരിഹസിച്ചു. പ്രതിപക്ഷ ഐക്യം പൊളിക്കലാണ് സിപിഎമ്മിന്റെ ലക്ഷ്യം. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം സിപിഎം ഏറ്റെടുക്കുകയാണ്. കേരളത്തില്‍ സിപിഎം- ബിജെപി ധാരണയുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ പ്രാധാന്യം എം.കെ. സ്റ്റാലിനും ശരദ് പവാറും മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മദ്യപാനത്തെച്ചൊല്ലി വഴക്ക്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

കാസര്‍ഗോഡ്: കുടുംബവഴക്കിനെത്തുടര്‍ന്ന് മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. കാസര്‍ഗോഡ് അഡൂരിലാണ് സംഭവം. വെള്ളരിക്കയ കോളനിയിലെ ബാലകൃഷ്ണനാണ് മരിച്ചത്.മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മകന്‍ നരേന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് പതാക ഉയരും; പ്രതിനിധി സമ്മേളനം ബുധനാഴ്ച മുതല്‍

കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പൊതുസമ്മേളന വേദിയായ എ.കെ.ജി നഗറില്‍ (ജവഹര്‍ സ്റ്റേഡിയം) ഇന്നു വൈകുന്നേരം സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം ബുധനാഴ്ച രാവിലെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ സമ്മേളനത്തില്‍ പ്രസംഗിക്കും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക പുന്നപ്ര-വയലാറിന്റെ മണ്ണില്‍ നിന്നും കൊടിമരം കയ്യൂരില്‍ നിന്നും ഇന്നു വൈകുന്നേരത്തോടെ എത്തിച്ചേരും. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി നയിക്കുന്ന കൊടിമര ജാഥ വൈകുന്നേരം അഞ്ചോടെ സമ്മേളന നഗരിയില്‍ എത്തിച്ചേരും. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് നയിക്കുന്ന പതാക ജാഥ കണ്ണൂര്‍ ജില്ലയില്‍ ഇന്നു രാവിലെ പ്രവേശിച്ചു. പതാക ജാഥയും വൈകുന്നേരം…

ബാധ ഒഴിപ്പിക്കാന്‍ ട്രാന്‍സ് യുവതിയുടെ കൈ കര്‍പ്പൂരം കത്തിച്ച് പൊള്ളിച്ചതായി പരാതി

  കൊച്ചി: തൃക്കാക്കരയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് നേരെ ആക്രമണം. യുവതിയുടെ കൈ കര്‍പ്പൂരം കത്തിച്ച് പൊള്ളിച്ചതായി പരാതി. ഒപ്പം താമസിക്കുന്ന മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയാണ് ആക്രമണം നടത്തിയത്. ബാധ ഒഴിവാക്കാനെന്ന് പറഞ്ഞാണ് കൈ പൊള്ളിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.