ഭീകരവാദത്തിനെതിരെ ദേശീയതല പ്രചാരണം; ഓഗസ്റ്റ് 15ന് ദേശീയ സമാധാന പ്രതിജ്ഞ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടുന്ന മതേതരത്വമഹത്വം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കരുതെന്നും, ആഗോള ഭീകരതയെ നേരിടുവാന്‍ ആഭ്യന്തര ഭീകരതയെ കൂട്ടുപിടിക്കുന്നത് ആത്മഹത്യാപരമാണെന്നും, കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ആഗോള ഭീകര പ്രസ്ഥാനങ്ങളുടെ പതിപ്പുകള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലകളുടെയും ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ അരങ്ങേറിയ ഭീകരാക്രമണത്തിന്റെയും അടിവേരുകള്‍ കേരളത്തിലെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. കാശ്മീരിനു ശേഷം കേരളം ഭീകരവാദത്തിന്റെ ഇടത്താവളമായി മാറുന്നുവെന്ന മുന്നറിയിപ്പ് ശരിയെന്ന് തെളിയിക്കുന്നതാണ് ഓരോ ആനുകാലിക സംഭവങ്ങളും റിപ്പോര്‍ട്ടുകളും. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നതില്‍, ജനങ്ങളുടെ സംരക്ഷണവും രാജ്യത്ത് സമാധാനവും ഉറപ്പുവരുത്തേണ്ട ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ പരാജയപ്പെടുന്നത് ഏറെ ദുഃഖകരമാണ്. മതേതരത്വം നിലനിര്‍ത്തി കാത്തുപരിപാലിക്കുവാന്‍ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും മതരഹിതര്‍ക്കും കടമയും ഉത്തരവാദിത്വവുമുണ്ട്. ഇത് ഭരണഘടനാപരമായ പൗരദൗത്യമാണ്.…

പരിസ്ഥിതി ലോല മേഖല: സുപ്രീം കോടതി ഉത്തരവ് അവലോകനം ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേരുന്നു

തിരുവനന്തപുരം: വനമേഖലയിലെ ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന്മേലുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് വനം മന്ത്രി എ.കെ ശശീന്ദ്രന്റെ ചേമ്പറിലാണ് യോഗം. അതിനിടെ, പരിസ്ഥിതി ലോല പ്രദേശത്തെക്കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയമ പരിശോധന ആരംഭിച്ചു. സംസ്ഥാനങ്ങളുടെ ആശങ്കകളോട് അനുഭാവപൂര്‍‌വ്വമായ പരിഗണനയുണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. റിവ്യൂ പെറ്റീഷൻ മന്ത്രാലയം പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. ഉത്തരവ് പ്രായോഗികമായി നടപ്പാക്കുന്നതിൽ വലിയ വെല്ലുവിളിയുണ്ടെന്ന് വനം-പരിസ്ഥിതി മന്ത്രി പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നത് മുംബൈ, ചെന്നൈ, ഡൽഹി, ഭുവനേശ്വർ ഉൾപ്പെടെയുള്ള നഗരങ്ങളുടെ തുടർ വികസനത്തിന് തടസ്സമാകുമെന്ന് കേന്ദ്രം അറിയിച്ചു.

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിൽ മേജർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

ഹൈദരാബാദ്: കഴിഞ്ഞ മാസം കൗമാരക്കാരിയെ കാറിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി സിറ്റി പോലീസ് ചൊവ്വാഴ്ച അറിയിച്ചു. “ഈ കേസിൽ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്… ആറ് പേരിൽ ഒരാൾ മേജറാണ്,” ഹൈദരാബാദ് പോലീസ് കമ്മീഷണർ സിവി ആനന്ദ് ചൊവ്വാഴ്ച രാത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബാക്കിയുള്ളവർ പ്രായപൂർത്തിയാകാത്തവരാണ്, അതിൽ ഒരാൾ 18 വയസ്സിൽ താഴെ മാത്രം, അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവരിൽ അഞ്ച് പേർ മെയ് 28 ന് കൗമാരക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഉൾപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ പെൺകുട്ടിയോട് മോശമായി പെരുമാറുന്നത് വീഡിയോകളിൽ കണ്ടിരുന്നുവെങ്കിലും ബലാത്സംഗത്തിൽ പങ്കില്ലായിരുന്നു. ഹീനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ നിയമത്തിന്റെ കർശനമായ വകുപ്പുകൾ പ്രയോഗിച്ചിട്ടുണ്ടെന്ന് ആനന്ദ് പറഞ്ഞു. ഈ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ മരണം വരെ ജീവപര്യന്തം തടവോ അല്ലെങ്കിൽ വധശിക്ഷയോ ആകാം, അദ്ദേഹം പറഞ്ഞു.…

എം ജയശങ്കറുമായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിലെത്തി

ന്യൂഡൽഹി: ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാൻ നാലു ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച രാത്രി ഇന്ത്യയിലെത്തി. കഴിഞ്ഞ വർഷം ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ന് (ജൂൺ 8 ബുധനാഴ്ച) അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തും. ഇറാനിയൻ എഫ്എം മുംബൈയും ഹൈദരാബാദും സന്ദർശിക്കും. വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പ് അനുസരിച്ച്, ജയശങ്കറുമായി ചർച്ച നടത്തിയ ശേഷം, അദ്ദേഹം ബുധനാഴ്ച രാത്രി മുംബൈയിലേക്ക് പോകും. ​​തുടർന്ന് അടുത്ത ദിവസം രാവിലെ ഹൈദരാബാദ് സന്ദർശിക്കും. വെള്ളിയാഴ്ച രാത്രി ടെഹ്‌റാനിലേക്ക് മടങ്ങും. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിന് കോവിഡ് -19 പോസിറ്റീവ് ആയതിനാല്‍ ഈ വർഷം ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്ന സന്ദര്‍ശനം മാറ്റി വെച്ചിരുന്നു. ഉക്രെയ്ൻ സംഘർഷത്തിനും ആഗോള ഇന്ധന പ്രതിസന്ധിക്കും ഇറാനിൽ യുദ്ധത്തിനിടയിലെ ഭക്ഷ്യക്ഷാമത്തെച്ചൊല്ലി വ്യാപക പ്രതിഷേധത്തിനും ഇടയിലാണ് മന്ത്രിയുടെ സന്ദർശനം.…

ജിസ് ജോയിയുടെ ‘ഇന്നലെ വരെ’ ജൂൺ 9ന് സോണി ലിവിൽ റിലീസ് ചെയ്യും

ജിസ് ജോയ് സംവിധാനം ചെയ്ത ഇന്നലെ വരെ’ ജൂൺ 9ന് സോണി ലിവില്‍ തത്സമയം റിലീസ് ചെയ്യും. ഫീൽ ഗുഡ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഒരു ത്രില്ലർ ചിത്രവുമായാണ് ജിസ് ജോയ് എത്തുന്നത്. ആസിഫ് അലി, നിമിഷ സജയൻ, ആന്റണി വർഗീസ് പെപ്പെ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാത്യു ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ബോബി-സഞ്ജയ്. റീബ മോണിക്ക ജോൺ, റോണി ഡേവിഡ് രാജ്, അതുല്യ ചന്ദ്ര എന്നിവരും ചിത്രത്തിലുണ്ട്.  

ആർഡിഒ കോടതിയിലെ ലോക്കറില്‍ നിന്ന് 139 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി

തിരുവനന്തപുരം: ആർ.ഡി.ഒ കോടതി ലോക്കർ കുത്തിത്തുറന്ന് മോഷണം പോയ സംഭവത്തിൽ 139 പവൻ നഷ്ടപ്പെട്ടതായി പോലീസ് കണ്ടെത്തി. ഇന്നലെ വൈകിട്ട് വരെ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. മോഷ്ടിച്ച സ്വർണത്തിന് പകരം മുക്കുപണ്ടമായിരുന്ന് ലോക്കറില്‍ വെച്ചിരുന്നതെന്നും കണ്ടെത്തി. അസ്വാഭാവിക മരണങ്ങളിൽ മരണപ്പെടുന്നവരുടെ ഇൻക്വസ്റ്റ് നടത്തി മൃതദേഹത്തിൽ നിന്ന് എടുക്കുന്ന സാധനങ്ങളാണ് ആർഡിഒ കോടതിയിൽ സൂക്ഷിക്കുന്നത്. സ്വര്‍ണം, പണം, പാസ്ബൂക്ക് തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് ഇങ്ങനെ സൂക്ഷിക്കാറുള്ളത്. 72 പവന്‍ മോഷണം പോയതായി നേരത്തേ സബ് കളക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷമാണ് പൊലീസ് മൂല്യമുള്ള വസ്തുക്കള്‍ ലോക്കറിലേക്ക് മാറ്റാറുള്ളത്. 1982 മുതലുള്ള ലോക്കറുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ചില ആഭരണങ്ങളിൽ പോലീസിന് സംശയം തോന്നിയപ്പോഴാണ് അപ്രൈസറെ കൊണ്ടുവന്ന് പരിശോധിപ്പിച്ചത്. അതോടെ 37 പവൻ നഷ്ടപ്പെട്ടതായി കണ്ടെത്തി. 30 പവന്റെ മുക്കുപണ്ടവും കണ്ടെത്തി. ആകെ 139 പവനില്‍ കൂടുതല്‍…

പ്രവാചകനെ കുറിച്ച് പരാമർശം നടത്തിയതിന് ബിജെപി യുവജന വിഭാഗം നേതാവ് അറസ്റ്റിൽ

കാൺപൂർ: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് ബിജെപി യുവജന വിഭാഗം നേതാവ് ഹർഷിത് ശ്രീവാസ്തവയെ കാൺപൂർ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. വിവാദ ട്വീറ്റിന് കേസെടുത്ത് അടിയന്തര നടപടി സ്വീകരിക്കുന്നതിനിടെയാണ് ഹർഷിത് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തത്. നഗരത്തിന്റെ സമാധാനം തകർക്കുന്നവരെ മതം നോക്കാതെ വെറുതെ വിടില്ലെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ കാൺപൂരിൽ മാർക്കറ്റ് അടച്ചിട്ടതിന്റെ പേരിൽ വ്യത്യസ്ത സമുദായങ്ങളിൽ പെട്ട രണ്ട് ഗ്രൂപ്പുകൾ തമ്മിൽ അക്രമാസക്തമായ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് മൂന്ന് ദിവസത്തിന് ശേഷമാണ് ഇത്. സംഘർഷത്തിൽ രണ്ട് പേർക്കും ഒരു പോലീസുകാരനും പരിക്കേറ്റു. ചിലർ കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അക്രമം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. അതിനിടെ, ന്യൂനപക്ഷങ്ങൾക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഭാരതീയ ജനതാ പാർട്ടി വക്താവ് നൂപൂർ ശർമ്മയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞായറാഴ്ച സസ്പെൻഡ് ചെയ്തു. ശർമ്മയെ…

യു.എസ്സില്‍ ഭീകരാക്രമണ ഭീഷണിയെന്ന് ഹോംലാന്റ് സെക്യൂരിറ്റി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഭീകരാക്രമണ ഭീഷിണി വര്‍ദ്ധിച്ചതായി ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ജൂണ്‍ 7ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗര്‍ഭഛിദ്രനിയമം ഭരണഘടനാ വിരുദ്ധമെന്നും, രാജ്യവ്യാപകമായി നിരോധിക്കപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുകയും, യു.എസ്. മെക്‌സിക്കൊ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം വര്‍ദ്ധിച്ചു വരികയും, അടുത്ത ആറു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പില്‍ ഗവണ്‍മെന്റിനെതിരെ വ്യാപക പ്രതിഷേധത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് ഹോം ലാന്റ് സെക്യൂരിറ്റി ഇങ്ങനെയൊരു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഈയിടെ ന്യൂയോര്‍ക്ക് ബഫല്ലൊയില്‍ നടന്ന വെടിവെപ്പിലെ പ്രതി കറുത്തവര്‍ഗ്ഗക്കാരെ മാത്രം ലക്ഷ്യമിട്ടതു വംശീയ ആക്രമണത്തിന്റെ ഭാഗമാണെന്നും, ആന്റി സെമിറ്റില്‍ കോണ്‍സ്പിരസി തിയറി ശക്തി പ്രാപിക്കുന്നതും, മാസ് ഷൂട്ടിംഗുകള്‍ വര്‍ദ്ധിച്ചുവരുന്നതും ഇതിന്റെ സൂചനയാണെന്ന് ഡി.എച്ച്. എസ്സ് വിലയിരുത്തുന്നു. ബ്രൂക്കിലിനില്‍ ഏപ്രില്‍ സബാവെ മാസ് ഷൂട്ടിംഗ് അല്‍ക്വിയ്ദയും, ഇസ്ലാമിക് സ്റ്റേറ്റും ആഘോഷമാക്കി മാറ്റിയത്, ജനുവരിയില്‍ ടെക്‌സസ് കോളിവില്ലിയില്‍ സിനഗോഗ് ഹോസ്‌റ്റേജ് അവസരമുണ്ടാക്കിയതും, മതപരമായ സ്ഥാപനങ്ങള്‍ക്കുനേരെ…

തോക്ക് നിയമ ചര്‍ച്ച ഒത്തുതീർപ്പിലേക്ക് അടുക്കുന്നതായി യുഎസ് സെനറ്റ് ഡെമോക്രാറ്റുകൾ

വാഷിംഗ്ടണ്‍: തോക്കുകളുടെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻമാരുമായുള്ള ചർച്ചകൾ തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി ചൊവ്വാഴ്ച യുഎസ് സെനറ്റിലെ ഡെമോക്രാറ്റുകൾ അവകാശപ്പെട്ടു. എന്നാൽ, തോക്ക് അക്രമം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ലെന്ന് മുന്നറിയിപ്പും അവര്‍ നൽകി. എല്ലാ ദിവസവും ഞങ്ങൾ ഒരു കരാറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് കണക്റ്റിക്കട്ടിലെ സെനറ്റർ ക്രിസ് മർഫി പറഞ്ഞു. ടെക്സാസിലെ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിനുമായി സാധ്യമായ കരാറിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് ബഫല്ലോയിൽ നടന്ന കൂട്ട വെടിവയ്പ്പിന് ശേഷം ഇരുപക്ഷവും പൊതുവായ നില കണ്ടെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി സെനറ്റിലെ ഉന്നത റിപ്പബ്ലിക്കൻ മിച്ച് മക്കോണൽ പറഞ്ഞു. ഉവാള്‍ഡെ (ടെക്സസ്), തുള്‍സ (ഒക്‌ലഹോമ) തുടങ്ങി മറ്റിടങ്ങളിലും നടന്ന കൂട്ട വെടിവെയ്പ് ഗൗരവമായി കണക്കിലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഒരു മാറ്റമുണ്ടാക്കുന്ന ഫലം യഥാർത്ഥത്തിൽ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കരാറിലെത്താൻ ആഴ്ച…

ഡാളസില്‍ ആദ്യത്തെ മങ്കിപോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തു

ഡാളസ്: ഡാളസ് കൗണ്ടിയില്‍ 2022ലെ ആദ്യത്തെ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് വാംഗ് പ്രസ്താവിച്ചു. ജൂണ്‍ 7 ചൊവ്വാഴ്ചയായിരുന്നു ഔദ്യോഗിക അറിയിപ്പുണ്ടായത്. മങ്കിപോക്‌സ് രോഗം വ്യാപകമായ ഒരു രാജ്യത്തില്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി എത്തിയ ആളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇതിനെക്കുറിച്ച് ഭീതി വേണ്ടെന്നും, പൊതു ജനങ്ങള്‍ക്കു ഭീഷിണിയില്ലെന്നും ഡയറക്ടര്‍ പറഞ്ഞു. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവിന്‍ഷ്യല്‍ ഡാറ്റ പ്രകാരം, അമേരിക്കയില്‍ ഇതുവരെ 32 മങ്കിപോക്‌സ് രോഗികളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യമായാണ് മങ്കിപോക്‌സ് വൈറസ് കണ്ടെത്തിയതെങ്കിലും ഒരു വര്‍ഷം മുമ്പ് ഡാളസ് ആശുപത്രികളില്‍ ഇതേ വൈറസ് ബാധിച്ച സെന്‍ട്രല്‍ ആന്റ് വെസ്റ്റ് ഏഷ്യയില്‍ നിന്നുള്ളവരെ ചികിത്സിച്ചിരുന്നതായി ടെക്‌സസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന് ലഭ്യമായ കണക്കുകളനുസരിച്ച് മെയ് 13…