സൗത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്‌ക്) അപ്പ്‌സ്റ്റേറ്റ് നു പുതിയ നേതൃത്വം. അനീഷ് രാജേന്ദ്രന്‍ (പ്രസിഡന്റ്), ജോണ്‍ മാത്യു (രജി – വൈസ് പ്രസിഡന്റ്), സംഗീത് പോള്‍ (സെക്രട്ടറി), ബിജോയ് നായര്‍ (ട്രെഷറര്‍), സുമന്‍ വര്‍ഗീസ്, വര്‍ഗീസ് ഫിലിപ്പ് (കൊച്ചുമോന്‍), സുതീഷ് തോമസ്, ദില്‍രാജ് ത്യാഗരാജന്‍, ആശിഷ് ഭാനു, പ്രീത ബിജോയ് , രഞ്ജന്‍ ഭാസി, സിജോ പറമ്പത് (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍. കഴിഞ്ഞ മാസം (മെയ്) ഏഴിന് പിക്നിക്കിനോട് അനുബന്ധിച്ചു നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തിരഞ്ഞെടുത്തത്. അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ഫിലിപ്പോസിന്റെ (ജേക്കബ്) അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ ട്രെഷറര്‍ ബാബു തോമസ് കഴിഞ്ഞ രണ്ടു വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. പുതിയ പ്രസിഡന്റ് അനീഷ് രാജേന്ദ്രന്‍…
Month: June 2022
മറിയാമ്മ പിള്ളക്ക് ആദരാഞ്ജലി അർപ്പിക്കാൻ വമ്പിച്ച ജനപ്രവാഹം
ചിക്കാഗോ: ചിക്കാഗോയിലെ ഡെസ് പ്ലൈൻസിലെ പോട്ടർ റോഡിലെ വീഥികളിൽ നിറഞ്ഞു നിന്ന ജനസഞ്ചയം സാക്ഷിയാക്കി, മൂടിക്കെട്ടിയ കാർമേഘങ്ങൾ കാലേക്കൂട്ടി പിൻവാങ്ങിയപ്പോൾ ആയിരക്കണക്കിനാളുകൾ ഇടതടവില്ലാതെ ദർശിച്ചുകൊണ്ട് ഫോക്നയുദ്ധേ പ്രഥമ വനിത പ്രസിഡണ്ടും ഫൊക്കാനയുടെ ഉരുക്കു വനിതയുമെന്നറിയപ്പെട്ടിരുന്ന ചിക്കാഗോ മലയാളികളുടെ പ്രിയപ്പെട്ട മറിയാമ്മ ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മറിയാമ്മ പിള്ളയ്ക്ക് അശ്രുപൂജകളുമായി അണമുറിയാത്ത ജനപ്രവാഹം ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിലേക്ക് ഒഴുകിയെത്തിയപ്പോൾ തങ്ങളുടെ പ്രിയ നേതാവിനു അന്തിമോപചാരമർപ്പിക്കാനെത്തിയ ആയിരക്കണക്കിനാളുകളുടെ കൺതടങ്ങളിൽനിന്നോഴുകിയ മിഴിതുള്ളികൾ തെളിച്ച കണ്ണീർ ചാലുകളിൽ മുഖരിതമായിരുന്നു ആ പ്രദേശമൊക്കെയും. ഒരുപക്ഷെ ഇതേപോലൊരു ജനപങ്കാളിത്തം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഇതാദ്യമായിരിക്കാം ദർശിച്ചിട്ടുണ്ടാകുക. ജാതി മത ഭേദമന്യേ പൊതുദര്ശനത്തിൽ പങ്കെടുത്തവർക്കും പങ്കെടുത്തു പ്രസംഗിച്ച വിവിധ മത മേലധ്യക്ഷൻമാരാക്കും വൈദികർക്കും സന്യസ്തർക്കും സംഘടന രാഷ്ട്രീയ പ്രവർത്തകർക്കും ത്നങ്ങളുടെ പ്രിയ നേതാവിനെക്കുറിച്ച് കൂടുതലൊന്നും വിശേഷിപ്പിക്കാൻ ബാക്കിയുണ്ടായിരുന്നില്ല. ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ ബാക്കിവച്ചിട്ടുപോയ നന്മകളുടെ സുഗന്ധങ്ങളെ കൂടുതൽ…
പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്ത് ‘കെകെ’ (53) കൊൽക്കത്തയിൽ അന്തരിച്ചു
കൊൽക്കത്ത: പ്രശസ്ത ഗായകൻ കെകെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്ത് ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ വെച്ച് അന്തരിച്ചു. 53 വയസ്സായിരുന്നു. ഗുരുദാസ് കോളേജ് സംഘടിപ്പിച്ച നസ്‌റുൽ മഞ്ചിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കെ.കെ. പരിപാടിക്കിടെ കെ.കെ.യ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് വിവരം. ഹോട്ടലിലേക്ക് മടങ്ങിയ ശേഷം, ഗായകൻ അസ്വസ്ഥതയെക്കുറിച്ച് പരാതിപ്പെട്ടു, തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പശ്ചിമ ബംഗാൾ കായിക യുവജനകാര്യ മന്ത്രി അരൂപ് ബിശ്വാസ് മാധ്യമങ്ങളോട് പറഞ്ഞു. “അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. അവർ ബുധനാഴ്ച രാവിലെ കൊൽക്കത്തയിലെത്താൻ സാധ്യതയുണ്ട്,” ബിശ്വാസ് പറഞ്ഞു. കെ കെ തിങ്കളാഴ്ച കൊൽക്കത്തയിൽ വന്നിരുന്നുവെന്നും അതേ ദിവസം തന്നെ നഗരം ആസ്ഥാനമായുള്ള മറ്റൊരു കോളേജ് സംഘടിപ്പിച്ച ചടങ്ങിൽ നസ്രുൾ മഞ്ചിൽ പരിപാടി അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 1968 ഓഗസ്റ്റ് 23 ന് ജനിച്ച കെ കെ ഹിന്ദി,…
ചാക്കാല (കഥ): ഡോൺബോസ്കോ സണ്ണി
രാവിലെയുള്ള ഓശാനക്കുർബാനക്കു പോയി കുരുത്തോലയുമായി സൈക്കിളിൽ വരുമ്പോഴാണ് റോജി ഓടിക്കിതച്ചുവന്ന് പങ്കനെ പിടിച്ചു നിറുത്തുന്നത്. “ഡേയ് നീ പോണില്ലേ ചാക്കാലവീട്ടിലേക്ക്?” “ആര്ടെ ചാക്കാല?” സൈക്കിളിലിരുന്നുകൊണ്ടുതന്നെ പങ്കൻ ആകാംക്ഷയോടെ റോജിയുടെ മുഖത്തേക്കു നോക്കി. മറുപടി പറയാൻ ഒരു സെക്കന്റ് മടിച്ചശേഷം അവനെ മുറുകെപ്പിടിച്ചുകൊണ്ടു പറഞ്ഞു, “ഡേയ് നമ്മട കല്ലൻ പൗലോസിന്റെ ചാക്കാല!” വിശ്വസിക്കാൻ കഴിയാത്ത ഭാവത്തിൽ നിന്ന പങ്കനെ പിടിവിട്ടശേഷം റോജി പള്ളിഭാഗത്തേക്കൊരു കിറുക്കൻ കാറ്റുപോലെ പാഞ്ഞുപോയി. പങ്കൻ അറിയാതെയെങ്കിലും മനസ്സിൽ അവനെ നോക്കി വിളിച്ചു, “കിറുക്കൻ പയ്ല്.” കൃഷ്ണ്ണന്റെ കട ഒരിടത്തരം സൂപ്പർ മാർക്കറ്റാണ്. ചാരായം വാറ്റുന്നതിനുള്ള കരുപ്പട്ടി മുതൽ കടലിൽപ്പോകുന്നവർക്കുള്ള മുറുക്കാനും, പൊകലയും, ഞെട്ടും വരെ അവിടെക്കിട്ടും. മിക്കവാറും കടപ്പുറത്തുകാർക്ക് അവിടെ മാസപ്പറ്റിലാണ് കൃഷ്ണ്ണൻ സാധനം കൊടുക്കുന്നത്. കൃഷ്ണ്ണന്റെ കടയോടു ചേർന്ന് ഒരൊറ്റ മുറിക്കടയിലാണ് ജോർജ്ജ് മേശിരിയുടെ തയ്യൽക്കട. തുറയിലെ പെണ്ണുങ്ങളുടെ ബ്ലൗസും ആണുങ്ങൾക്കുള്ള കുപ്പായവും…
നൂതന റോക്കറ്റുകൾ ഉൾപ്പെടെ ഉക്രെയ്‌ന് 700-മില്യൺ ഡോളർ സൈനിക സഹായം ബൈഡൻ പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: റഷ്യയുമായുള്ള ഉക്രെയ്നിന്റെ പോരാട്ടം നീണ്ടുനിൽക്കുമ്പോൾ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച ഉക്രെയ്നെ “കൂടുതൽ നൂതന റോക്കറ്റ് സംവിധാനങ്ങളും ബോംബുകളും” ഉപയോഗിച്ച് സഹായിക്കുമെന്ന് പ്രഖ്യാപിച്ചു. “കൂടുതൽ ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനും സ്വയം സംരക്ഷിക്കാനുമുള്ള കഴിവുള്ള ഒരു ജനാധിപത്യ, സ്വതന്ത്ര, പരമാധികാര, സമൃദ്ധമായ ഉക്രെയ്ൻ കാണാനാണ് യുഎസ് ആഗ്രഹിക്കുന്നത്. ഉക്രെയ്നിലെ യുദ്ധഭൂമിയില്‍ നിന്ന് പ്രധാന ലക്ഷ്യങ്ങൾക്കെതിരെ കൂടുതൽ കൃത്യമായി ആക്രമണം നടത്താന്‍ ആ റോക്കറ്റുകള്‍ക്ക് കഴിയും,” പുതിയ ആയുധ കയറ്റുമതിയെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബുധനാഴ്ച യുഎസ് ഉക്രെയ്നിനായുള്ള പതിനൊന്നാമത്തെ സുരക്ഷാ സഹായ പാക്കേജ് അവതരിപ്പിക്കുമെന്ന് ഒരു മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. അതിൽ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റംസ് (ഹിമാർസ്) ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. “പ്രസിഡൻഷ്യൽ ഡ്രോഡൗൺ അതോറിറ്റിക്ക് കീഴിലുള്ള സുരക്ഷാ സഹായത്തിന്റെ 11-ാം ഘട്ടം നാളെ പ്രഖ്യാപിക്കും. ഹിമാർസ് പോലുള്ള ദീർഘദൂര…
അമേരിക്കയുമായി തായ്‌വാന്റെ ‘കൂട്ടുകെട്ട്’; ചൈന തായ്‌വാന് ചുറ്റും ജാഗ്രതാ റോന്തു ചുറ്റല്‍ ശക്തമാക്കി
അമേരിക്കയും തായ്‌പേയിയും തമ്മിലുള്ള ഒത്തുകളിക്ക് മറുപടിയായി ചൈനീസ് സൈന്യം തായ്‌വാന് ചുറ്റുമുള്ള കടലുകളിലും വ്യോമമേഖലയിലും “ജാഗ്രതാ റോന്തു ചുറ്റല്‍” ശക്തമാക്കിയതായി ചൈനീസ് ലിബറേഷന്‍ ആര്‍മി. “അടുത്തിടെയായി തായ്‌വാൻ വിഷയത്തിൽ അമേരിക്ക ഇടയ്ക്കിടെ പല നീക്കങ്ങളും നടത്തുന്നുണ്ട്. ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നു. തന്നെയുമല്ല, തായ്‌വാൻ സ്വാതന്ത്ര്യ സേനയ്ക്ക് പിന്തുണ നൽകുന്നു. ഇത് തായ്‌വാനെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടും,” പീപ്പിൾസ് ലിബറേഷൻ ആർമി ഈസ്റ്റേൺ തിയേറ്റർ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. യുഎസ്-തായ്‌വാൻ ഒത്തുകളിക്ക് എതിരായ ഒരു ആവശ്യമായ നടപടിയാണ് ജാഗ്രതാ റോന്തു ചുറ്റല്‍ എന്ന് ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു. റോന്തു ചുറ്റല്‍ എവിടെയാണ് നടന്നതെന്ന് കൃത്യമായി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. തായ്പേയ്, ചൈനീസ് സൈനിക വിമാനങ്ങൾ നിരീക്ഷിക്കുന്ന പ്രദേശങ്ങളിൽ പറക്കുന്നത് ഭീഷണിയാണെന്ന് ആവർത്തിച്ച് പറയുന്നുണ്ട്. യുഎസ് സെനറ്ററുടെ തായ്പേയ് സന്ദർശനത്തിനെതിരെ ചൈനയുടെ വിമർശനം ഇരുപക്ഷവും തമ്മിലുള്ള ബന്ധം…
മൂന്നു വയസ്സുള്ള മകളെ കാറില്‍ തനിച്ചാക്കി ഷോപ്പിംഗിനു പോയ അമ്മയെ അറസ്റ്റു ചെയ്തു
ഹൂസ്റ്റണ്‍: മൂന്നു വയസ് മാത്രം പ്രായമുള്ള മകളെ കാറില്‍ തനിച്ചാക്കി ഷോപ്പിംഗിനു പോയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. മാര്‍സി ടയ്‌ലര്‍ (36) എന്ന മാതാവിനെയാണ് ഞായറാഴ്ച നോര്‍ത്ത് ഗ്രാന്റ് പാര്‍ക്ക് വെ ടാര്‍ജറ്റ് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിട്ടിരുന്ന കാറില്‍ മൂന്നു വയസ്സുകാരിയെ തനിയെ കണ്ട ആരോ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ കുട്ടിയെ തനിയെ കാറില്‍ കണ്ടെത്തി. മിനിട്ടുകള്‍ക്കുള്ളില്‍ മാതാവു തിരിച്ചെത്തി. പോലീസ് ചോദ്യം ചെയ്തപ്പോള്‍ അഞ്ചു മനിട്ടു മാത്രമാണ് സ്‌റ്റോറില്‍ ചിലവഴിച്ചതെന്നായിരുന്നു ഇവരുടെ മറുപടി. പോലീസിന്റെ വിശദമായ അന്വേഷത്തില്‍ 30 മിനിട്ട് കുട്ടി കാറില്‍ തനിയെയായിരുന്നു എന്നു കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് കുട്ടിക്ക് അപകടകരമാം വിധം കാറില്‍ ഒറ്റക്ക് വിട്ട കുറ്റത്തിന് ഇവരെ പോലീസ് അറസ്റ്റു ചെയ്ത് ഹാരിസ്‌കൗണ്ടി ജയിലടച്ചത്. ഇവര്‍ക്ക് 25,000 ഡോളറിന്റെ ജാമ്യം…
ടെക്സാസിൽ വെടിയേറ്റ് മരിച്ച കുട്ടികൾക്ക് ആദരാഞ്ജലികളുമായി ക്നാനായ റീജിയണിലെ മിഷൻ ലീഗ്
ന്യൂജേഴ്‌സി: ടെക്സാസിലെ യുവാൽഡിയയിലെ പ്രൈമറി സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗ് അംഗങ്ങൾ പ്രാത്ഥനകൾ അർപ്പിച്ചു. ഈ കഴിഞ്ഞ ഞായറാഴ്ച ക്നാനായ റീജിയണിലെ വിവിധ ഇടവകളിൽ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ പരേതർക്കു വേണ്ടി മെഴിത്തിരികൾ തെളിച്ചു പ്രത്യേക പ്രാത്ഥന ശുശൂഷകൾ നടത്തി. ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിലേയും ഫിലാഡൽഫിയ ക്‌നാനായ കത്തോലിക്കാ മിഷനിലെയും പ്രാത്ഥന ശുശൂഷകൾക്ക് മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ നേതൃത്വം നൽകി.
യുക്രെയിന് അമേരിക്ക പ്രിസിഷന്‍ റോക്കറ്റുകള്‍ നല്‍കും: ജോ ബൈഡന്‍
വാഷിംഗ്ടണ്‍: റഷ്യന്‍ – യുക്രെയിന്‍ യുദ്ധം അനിശ്ചിതമായി തുടരുന്നതിനിടയില്‍ അമേരിക്ക 40 മുതല്‍ 300 മൈല്‍ വരെ അനായാസം തൊടുത്തു വിടാവുന്ന ഏറ്റവും ഉയര്‍ന്ന സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്ന പ്രിസിഷന്‍ റോക്കറ്റുകള്‍ യുക്രെയിന് നല്‍കുമെന്ന് മെയ് 31 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു . ഇത്തരം റോക്കറ്റുകള്‍ യുക്രെയിന്‍ അതിര്‍ത്തിയില്‍ മാത്രം ഉപയോഗിക്കണമെന്നും റഷ്യയെ ലക്ഷ്യം വെക്കരുതെന്നും അമേരിക്ക കര്‍ശ്ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് . ജനാധിപത്യ, സ്വതന്ത്ര രാഷ്ട്രമായി യുക്രെയിനെ കാണണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത് . മാത്രമല്ല റഷ്യന്‍ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും അമേരിക്ക ആഗ്രഹിക്കുന്നു . ഈ ലക്ഷ്യം നിറവേറ്റുന്നതിനാണ് യുക്രെയിനെ സഹായിക്കുന്നതെന്നും അമേരിക്ക തുറന്നു സമ്മതിക്കുന്നു . യുക്രെയിന്‍ – റഷ്യന്‍ യുദ്ധം ഒരു ന്യുക്ലിയര്‍ വാറിലേക്ക് നയിക്കുമോ എന്നും അമേരിക്ക ഭയപ്പെടുന്നു . റഷ്യ ന്യുക്ലിയര്‍ ആയുധങ്ങള്‍ യുക്രെയിന് നേരെ ഉപയോഗിക്കുകയില്ല എന്നാണ്…
വോളിബോൾ പ്രേമികൾക്കായി KANJ വോളിബോൾ ടൂർണ്ണമെന്റ്
ന്യൂജേഴ്‌സി: മലയാളിയുടെ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അനേക വർഷങ്ങളായി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (KANJ) സംഘടിപ്പിച്ചു വരാറുള്ള കാൻജ് വോളിബോൾ ടൂർണമെന്റ് 2022 ജൂൺ 18 ന്, ലോകോത്തര നിലവാരത്തിലുള്ള വോളീബോൾ രംഗത്തേക്ക് മലയാളിയെ അതിലുപരി ഇന്ത്യയെ കൈപിടിച്ചുയർത്തിയ ജിമ്മി ജോർജ് എന്ന അതികായകന്റെ ഓർമകളിൽ മലയാളി എന്നും നെഞ്ചിലേറ്റുന്ന കായിക വിനോദമാണ് വോളീബോൾ, മലയാളത്തിൻറെ ഗന്ധമുള്ള കലാ കായികമാമാങ്കങ്ങൾ എന്നും മലയാളികൾക്കായി കാഴ്ച വയ്ക്കാറുള്ള കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രശസ്തരായ വോളീബോൾ ടീമുകളെ സംഘടിപ്പിച്ചു കൊണ്ട് വീണ്ടും കളം നിറയുകയാണ്, വോളീബോളിലെ അതികായകന്മാർ ഏറ്റു മുട്ടുന്ന ഈ ടൂർണ്ണമെന്റിലേക്ക് എല്ലാ മലയാളികളെയും കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോസഫ് ഇടിക്കുള അറിയിച്ചു, ജയൻ ജോസഫ്, ജിബി തോമസ്, അനിൽ പുത്തൻചിറ, സോമൻ ജോൺ,…
