യുക്രെയിന് അമേരിക്ക പ്രിസിഷന്‍ റോക്കറ്റുകള്‍ നല്‍കും: ജോ ബൈഡന്‍

വാഷിംഗ്ടണ്‍:  റഷ്യന്‍ – യുക്രെയിന്‍ യുദ്ധം അനിശ്ചിതമായി തുടരുന്നതിനിടയില്‍ അമേരിക്ക 40 മുതല്‍ 300 മൈല്‍ വരെ അനായാസം തൊടുത്തു വിടാവുന്ന ഏറ്റവും ഉയര്‍ന്ന സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്ന പ്രിസിഷന്‍ റോക്കറ്റുകള്‍ യുക്രെയിന് നല്‍കുമെന്ന് മെയ് 31 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു .

ഇത്തരം റോക്കറ്റുകള്‍ യുക്രെയിന്‍ അതിര്‍ത്തിയില്‍ മാത്രം ഉപയോഗിക്കണമെന്നും റഷ്യയെ ലക്ഷ്യം വെക്കരുതെന്നും അമേരിക്ക കര്‍ശ്ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് .

ജനാധിപത്യ, സ്വതന്ത്ര രാഷ്ട്രമായി യുക്രെയിനെ കാണണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത് . മാത്രമല്ല റഷ്യന്‍ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും അമേരിക്ക ആഗ്രഹിക്കുന്നു . ഈ ലക്ഷ്യം നിറവേറ്റുന്നതിനാണ്  യുക്രെയിനെ സഹായിക്കുന്നതെന്നും അമേരിക്ക തുറന്നു സമ്മതിക്കുന്നു . യുക്രെയിന്‍ – റഷ്യന്‍ യുദ്ധം ഒരു ന്യുക്ലിയര്‍ വാറിലേക്ക് നയിക്കുമോ എന്നും അമേരിക്ക ഭയപ്പെടുന്നു . റഷ്യ ന്യുക്ലിയര്‍ ആയുധങ്ങള്‍ യുക്രെയിന് നേരെ ഉപയോഗിക്കുകയില്ല എന്നാണ് അമേരിക്ക വിശ്വസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു .

ഇപ്പോള്‍ അമേരിക്ക നല്‍കുന്ന പ്രിസിഷന്‍ മിസൈലുകള്‍ വാഹനങ്ങളില്‍ ഘടിപ്പിച്ചു 50 മൈല്‍  വരെ വേഗതയില്‍ സഞ്ചരിക്കാനാകും .

Print Friendly, PDF & Email

Leave a Comment

More News