ചലച്ചിത്ര നടനും സം‌വിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ വെള്ളിയാഴ്ച ചെന്നൈയിൽ അന്തരിച്ചു. 69 വയസ്സായിരുന്നു. കിൽപ്പോക്ക് ഗാർഡൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഫ്‌ളാറ്റിലെ കിടപ്പുമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. നടന്റെ മരണം സ്ഥിരീകരിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥൻ, പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സ്വാഭാവിക ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം മരണപ്പെട്ടു എന്ന് പറഞ്ഞു. കിൽപ്പോക്ക് പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ജനിച്ച പോത്തൻ തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, കൂടാതെ, വിവിധ ഭാഷകളിലായി 12 സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രചയിതാവും നിർമാതാവും കൂടിയാണ് അദ്ദേഹം. മുതിർന്ന നടൻ-സംവിധായകൻ തന്റെ അതുല്യമായ സംഭാഷണ ശൈലിക്ക് പേരുകേട്ടതാണ്. ഇതിഹാസതാരം കെ ബാലചന്ദർ സംവിധാനം ചെയ്ത…

കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഷിറീൻ അബു അക്ലേയുടെ ബന്ധുക്കളെ ബ്ലിങ്കെൻ വാഷിംഗ്ടണിലേക്ക് ക്ഷണിച്ചു

കൊല്ലപ്പെട്ട അൽ ജസീറ മാധ്യമ പ്രവർത്തക ഷിറീൻ അബു അക്ലേയുടെ കുടുംബത്തെ യു‌എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം വാഷിംഗ്ടണിലേക്ക് ക്ഷണിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ അടുത്തിടെ അബു അക്ലേ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കുകയും ക്ഷണിക്കുകയും ചെയ്തതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ബുധനാഴ്ച ഇസ്രായേലിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മെയ് 11 ബുധനാഴ്ച, ജെനിൻ ക്യാമ്പിലെ സാഹചര്യങ്ങളും സംഭവവികാസങ്ങളും കവർ ചെയ്യാനുള്ള യാത്രയ്ക്കിടെയാണ് ഇസ്രായേൽ അധിനിവേശ സേന ഷിറീൻ അബു അക്ലേയെ വധിച്ചത്. പ്രസ് ലോഗോയും സംരക്ഷണ ഹെൽമറ്റും ഉള്ള ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നുവെങ്കിലും ഇസ്രായേല്‍ സേന തലയ്ക്ക് വെടിവെയ്ക്കുകയായിരുന്നു. മെയ് 13 വെള്ളിയാഴ്ച കിഴക്കൻ ജറുസലേമിലെ ആയിരക്കണക്കിന് ഫലസ്തീനികൾ ഷിറീൻ അബു അക്ലേയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. അമേരിക്കൻ-ഫലസ്തീൻ പത്രപ്രവർത്തകയുടെ ശവസംസ്കാര ചടങ്ങിൽ…

ഇന്ത്യന്‍ അമേരിക്കന്‍ അരുണ്‍ അഗര്‍വാള്‍ ടെക്സസ് ഇക്കണോമിക് ഡവലപ്മെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍

ഡാളസ് : ടെക്സസ് ഇക്കണോമിക് ഡവലപ്മെന്റ് കോര്‍പറേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ അരുണ്‍ അഗര്‍വാളിനെ ടെക്സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് നിയമിച്ചു. ഡാളസ് ആസ്ഥാനമായ ടെക്സ്റ്റൈയല്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു അരുണ്‍. തനിക്ക് ലഭിച്ച ഈ പദവി ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് ലഭിച്ച വലിയൊരു ബഹുമതിയായി കണക്കാക്കുന്നുവെന്ന് അരുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സില്‍ സി.ഇ.ഓ., ഡാളസ് പാര്‍ക്ക് ആന്റ് റിക്രിയേഷന്‍ ബോര്‍ഡ് പ്രസിഡന്റ് എന്നീ പദവികളിലും അരുണ്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ സമൂഹം ഈ രാജ്യത്തിന് നല്‍കുന്ന വിലയേറിയ സംഭാവനകളേയും, അവരുടെ കഠിന പ്രയാസങ്ങളേയും, ടെക്സസ് ഗവര്‍ണ്ണര്‍ വിലമതിക്കുന്നു എന്നാണ് ഈ നിയമനത്തിലൂടെ തെളിയിക്കുന്നതെന്നും അഗര്‍വാള്‍ കൂട്ടിചേര്‍ത്തു. ഗാസിയാബാദ് ഐ.എം.ടിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും, സതേണ്‍ ന്യൂ ഹാംപ്ഷെയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ബിരുദാനന്തര ബിരുദവും…

വിദ്യാഭ്യാസ മേഘലയിൽ കേരളത്തെ ഒരു നോളഡ്ജ് ഹബ്ബ് ആക്കി മാറ്റാനുള്ള അനന്ത സാധ്യതകൾ പ്രവാസി മലയാളികൾ ആലോചിക്കണം: ജോസ് കെ. മാണി

ന്യൂയോർക്ക് : അടുത്ത കാലത്തായി കേരളത്തിലെ യുവജനങ്ങൾ അവരുടെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം വിദേശരാജ്യങ്ങളിലേക്ക് ഉപരി പഠനത്തിനായി ചേക്കേറുന്ന പ്രവണത വർധിച്ചുവരുന്നു. വിദേശത്തേക്കുള്ള കുടിയേറ്റം നിമിത്തം സർഗ്ഗശക്തിയുള്ളവരെയും യുവജനങ്ങളെയും നമ്മുടെ രാജ്യത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനാൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകൾ പ്രവാസി മലയാളികൾ മനസ്സിലാക്കണമെന്നും കേരളത്തെ ഒരു നോളഡ്ജ് ഹബ്ബ് ആക്കി മാറ്റുവാൻ പ്രവാസികൾ ആലോചിക്കണമെന്നും കേരളാ കോൺഗ്രസ്സ് (മാണി) ചെയർമാനും രാജ്യ സഭാംഗവുമായ ജോസ് കെ. മാണി ന്യൂയോർക്കിൽ പ്രസ്താവിച്ചു. ഒർലാണ്ടോയിലെ ഫൊക്കാനാ കൺവെൻഷന് ശേഷം ന്യൂയോർക്കിൽ സന്ദർശനത്തിനെത്തിയ ജോസ് കെ. മാണിക്ക് പ്രവാസി കേരളാ കോൺഗ്രസ്സ് (മാണി) ന്യൂയോർക്ക് ചാപ്റ്റർ നൽകിയ സ്വീകരണത്തിലാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ക്വീൻസിലുള്ള സന്തൂർ റെസ്റ്റോറന്റിലാണ് നൂറിലധികം മലയാളികൾ സംബന്ധിച്ച സ്വീകരണ യോഗം സംഘടിപ്പിച്ചത്. പതിറ്റാണ്ടുകളായി നമ്മുടെ മലയാളികൾ അമേരിക്കലേക്കും മറ്റും കുടിയേറി പാർത്തുവരികയാണ്.…

റഷ്യൻ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഇന്ത്യക്ക് യുഎസ് ഹൗസിന്റെ അംഗീകാരം ലഭിച്ചു

വാഷിംഗ്ടൺ: ചൈനയെപ്പോലുള്ള ആക്രമണകാരികളെ നേരിടാൻ റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിന് പകരമായി ഇന്ത്യയെ കടുത്ത CAATSA ഉപരോധത്തിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നിയമ ഭേദഗതിക്ക് യുഎസ് ജനപ്രതിനിധി സഭ ശബ്ദവോട്ടോടെ അംഗീകാരം നൽകി. ജൂലൈ 14, വ്യാഴാഴ്ച ദേശീയ പ്രതിരോധ ഓതറൈസേഷൻ നിയമത്തിന്റെ ചർച്ചയിൽ, എൻ ബ്ലോക്ക് ഭേദഗതിയുടെ (എൻ‌ഡി‌എ‌എ) ഭാഗമായി നിയമനിർമ്മാണ ഭേദഗതി അംഗീകരിച്ചു. ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസ്മാന്‍ റോ ഖന്ന എഴുതി അവതരിപ്പിച്ച ഭേദഗതി, ചൈനയെപ്പോലുള്ള ആക്രമണകാരികളെ നേരിടാൻ ഇന്ത്യയ്ക്ക് CAATSA ഇളവുകൾ നൽകാനുള്ള അധികാരം ഉപയോഗിക്കാൻ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 2014-ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയതിനും 2016-ലെ യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ ഇടപെടലുകൾക്കും മറുപടിയായി, റഷ്യയിൽ നിന്ന് നിർണ്ണായകമായ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎസ് ഭരണകൂടത്തിന് കർശനമായ CAATSA നിയമം അധികാരം നൽകിയിട്ടുണ്ട്. “ചൈനയുടെ വർദ്ധിച്ചുവരുന്ന ആക്രമണത്തിന്…

പലസ്തീന് അമേരിക്കയുടെ 316 മില്യണ്‍ സഹായധനം പ്രഖ്യാപിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: രണ്ടു ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഈസ്റ്റ് ജറുശലേമിലുള്ള ആശുപത്രിയും സന്ദര്‍ശിക്കും. പലസ്തീന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി 316 മില്യണ്‍ ഡോളറിന്റെ ധനസഹായം വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. ട്രം‌പിന്റെ ഭരണകാലത്ത് മൂന്നു വര്‍ഷത്തോളം പലസ്തീനുള്ള എല്ലാ സഹായങ്ങളും അമേരിക്ക നിര്‍ത്തിവെച്ചിരുന്നു. ഇസ്രയേല്‍-പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ പൂര്‍ണ്ണമായും നിലച്ച സാഹചര്യത്തില്‍ അവരുടെ വിശ്വാസം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഷിംഗ്ടണ്‍ പുതിയ സഹായ വാഗ്ദാനം പ്രഖ്യാപിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്ക് അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍ 201 മില്യണ്‍ ഡോളര്‍ യു.എന്‍. റീലീഫ് ആന്റ് വര്‍ക്ക് ഏജന്‍സിക്കാണ് നല്‍കുക. ബൈഡന്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 618 മില്യണ്‍ ഡോളറിന്റെ സഹായധനമാണ് പലസ്തീന് നല്‍കിയിട്ടുള്ളത്. പലസ്തീനിന്റെ വിശ്വാസം നേടിയെടുക്കുന്നതിനായി ജറുശലേമില്‍ ട്രം‌പ് അടച്ചുപൂട്ടിയ…

രണ്ടു കുട്ടികളെ കാറില്‍ തനിച്ചിരുത്തി പുറത്തുപോയ മാതാവിനെ അറസ്റ്റു ചെയ്തു

ഹാരിസ്‌കൗണ്ടി (ഹൂസ്റ്റണ്‍): രാത്രിയില്‍ രണ്ടു കുട്ടികളെ കാറില്‍ തനിച്ചിരുത്തി ഷോപ്പിംഗിനു പോയ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. അവന്തി ലാട്രിസ് ജോണ്‍സണ്‍ (32) എന്ന മാതാവിനെയാണ് അറസ്റ്റു ചെയ്തത്. വെസ്റ്റ് ലെയ്ക്ക് ഹ്യൂസ്റ്റണ്‍ പാര്‍ക്ക്‌വേയിലുള്ള എച്ച്.ഇ.ബി പാര്‍ക്കിംഗ് ലോട്ടിലായിരുന്നു സംഭവം. കുട്ടികളെ പിന്‍സീറ്റില്‍ ബെല്‍റ്റിട്ട് സുരക്ഷിതമാക്കി, കാര്‍ഡോര്‍ ലോക്ക് ചെയ്യാതെയാണ് ഇവര്‍ തൊട്ടടുത്തുള്ള കടയിലേക്ക് പോയത്. സമീപത്തുള്ള ആരോ ചിലര്‍ പോലീസിനെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തി കുട്ടികള്‍ കാറില്‍ തനിച്ചിരിക്കുന്നത് കണ്ടെത്തുകയും, മാതാവിനെ തിരക്കി അടുത്തുള്ള കടയില്‍ എത്തുകയും ചെയ്തു. ഇവര്‍ കാറില്‍ നിന്നും ഇറങ്ങിപ്പോകുന്നത് തൊട്ടടുത്തുള്ള ക്യാമറയില്‍ പതിഞ്ഞിരുന്നു. മുപ്പതുമിനിട്ട് മാത്രമാണ് കുട്ടികളില്‍ നിന്നും മാറിനിന്നതെന്ന് മാതാവ് പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല. കുട്ടികളെ അപായപ്പെടുത്തല്‍ വകുപ്പ് ചുമത്തിയാണ് ജോണ്‍സണെ അറസ്റ്റു ചെയ്തത്. ഇവരെ ഹാരിസ് കൗണ്ടി ജയിലിലടച്ചു. യാതൊരു കാരണവശാലും കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കരുതെന്ന…

മൺസൂൺ: കനത്ത മഴയും വൻ കാറ്റും വടക്കൻ കേരളത്തിൽ നാശം വിതച്ചു

ശക്തമായ കാറ്റും മഴയും വടക്കൻ കേരളത്തിൽ നാശം വിതച്ചു, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ പല പ്രദേശങ്ങളിലും നദികൾ കരകവിഞ്ഞൊഴുകി. വയനാട് മേഖലയിൽ എട്ട് പുനരധിവാസ ക്യാമ്പുകൾ രൂപീകരിച്ചിട്ടുണ്ട്. രണ്ട് ഗർഭിണികളും ഏഴ് പിഞ്ചു കുഞ്ഞുങ്ങളും വികലാംഗനായ ഒരാളും ഉൾപ്പെടെ 427 പേരെ അവിടേക്ക് അയച്ചു. അതേസമയം, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 14) വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ മുന്നറിയിപ്പുകളില്ലാത്തത്.

ജഹാംഗീർപുരി അക്രമത്തിൽ 37 പേര്‍ക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: ജഹാംഗീർപുരി അക്രമക്കേസിൽ ഡൽഹി പൊലീസ് രോഹിണി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അക്രമക്കേസിൽ പങ്കാളികളായ 37 പേർക്കെതിരെയാണ് ഡൽഹി പൊലീസ് 2063 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് ഇതുവരെ 37 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 8 പേര്‍ ഇപ്പോഴും ഒളിവിലാണ്. ഐപിസി സെക്ഷൻ 186, 353, 332, 323, 436, 109, 147, 148, 149, 307, 427, 120 ബി, 34, 25-27 ആംസ് ആക്‌ട് എന്നിവ പ്രകാരമാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഈ കുറ്റവാളികളെ പിടികൂടാൻ, 2300-ലധികം മൊബൈൽ വീഡിയോകളുടെയും സിസിടിവികളുടെയും സഹായം പോലീസ് എടുക്കുകയും മൊബൈൽ ഡംപ് ഡാറ്റ, സിഡിആർ, ഫോൺ ലൊക്കേഷൻ എന്നിവ അന്വേഷിക്കുകയും ചെയ്തു. ഇവരെ പിടികൂടാൻ ഫേസ് റെക്കഗ്‌നിഷൻ സിസ്റ്റത്തിന്റെ സഹായവും പോലീസ് സ്വീകരിച്ചിരുന്നു, ഇത് കുറ്റവാളികളെ തിരിച്ചറിയാൻ സഹായിച്ചു. ഏപ്രിൽ 18ന് കേസ്…

ഇന്ത്യയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത് കേരളത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: കേരളത്തിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് രോഗലക്ഷണങ്ങളോടെ നാട്ടിലെത്തിയ കൊല്ലം സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ആ വ്യക്തിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രോഗിയുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിയായ 35കാരനിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഈ വ്യക്തിയെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്ക് ചെറിയ തോതിലുള്ള ഉത്കണ്ഠയുണ്ടെങ്കിലും ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യു.എ.ഇയില്‍ നിന്ന് മടങ്ങിവരവേ വിമാനത്തില്‍ രോഗിയുമായി അടുത്ത് സമ്പര്‍ക്കമുണ്ടായ 11 യാത്രക്കാരെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. തന്നെയുമല്ല, രോഗിയെ വിമാത്താവളത്തില്‍ നിന്ന് കൊല്ലത്തെ വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവര്‍, കൊല്ലത്തെ വസതിയില്‍ നിന്ന് സ്വകാര്യ…