മൺസൂൺ: കനത്ത മഴയും വൻ കാറ്റും വടക്കൻ കേരളത്തിൽ നാശം വിതച്ചു

ശക്തമായ കാറ്റും മഴയും വടക്കൻ കേരളത്തിൽ നാശം വിതച്ചു, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ പല പ്രദേശങ്ങളിലും നദികൾ കരകവിഞ്ഞൊഴുകി. വയനാട് മേഖലയിൽ എട്ട് പുനരധിവാസ ക്യാമ്പുകൾ രൂപീകരിച്ചിട്ടുണ്ട്. രണ്ട് ഗർഭിണികളും ഏഴ് പിഞ്ചു കുഞ്ഞുങ്ങളും വികലാംഗനായ ഒരാളും ഉൾപ്പെടെ 427 പേരെ അവിടേക്ക് അയച്ചു.

അതേസമയം, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 14) വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ മുന്നറിയിപ്പുകളില്ലാത്തത്.

Print Friendly, PDF & Email

Leave a Comment

More News