ജാക്വലിൻ ഫെർണാണ്ടസ് തന്റെ ഏറ്റവും പുതിയ ഹോളിവുഡ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പങ്കുവെച്ചു

ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് തന്റെ ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമായ ‘ടെൽ ഇറ്റ് ലൈക്ക് എ വുമണിന്റെ’ ആദ്യ പോസ്റ്റർ പങ്കിട്ടു. “ഒരു സ്ത്രീയെപ്പോലെ പറയുക എന്ന മുഴുവൻ ടീമിന്റെയും ഈ അസാധാരണമായ പരിശ്രമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 വനിതാ സംവിധായകർ സംവിധാനം ചെയ്ത ഒരു ആന്തോളജി… ഈ സവിശേഷ യാത്രയുടെ ഭാഗമാക്കിയതിന് നന്ദി. ഈ അവിശ്വസനീയമായ സിനിമയുടെ പിന്നിലെ എൻജിൻ ആയ എന്റെ നിർമ്മാതാക്കൾക്ക് വളരെ നന്ദി! നിങ്ങൾ എല്ലാവരും ഇത് കാണുന്നതുവരെ കാത്തിരിക്കാനാവില്ല,” ജാക്വലിൻ ഇൻസ്റ്റാഗ്രാമിൽ അടിക്കുറിപ്പ് നൽകി . ‘ടെൽ ഇറ്റ് ലൈക്ക് എ വുമൺ’, മാർഗരിറ്റ ബൈ, ഇവാ ലോംഗോറിയ, കാര ഡെലിവിംഗ്‌നെ, ആനി വാടാനബെ, ജെന്നിഫർ ഹഡ്‌സൺ, മാർസിയ ഗേ ഹാർഡൻ, കൂടാതെ നമ്മുടെ സ്വന്തം ബോളിവുഡ് സെലിബ്രിറ്റി ജാക്വലിൻ ഫെർണാണ്ടസ്…

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

എറണാകുളം: യൂത്ത് കോൺഗ്രസ് നേതാവിനെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പാലക്കാട് വെച്ച് നടന്ന ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടിക്ക് പരാതിയുണ്ടെങ്കിൽ അത് സംഘടനാപരമായി നടപടിയെടുക്കുമെന്നും, പരാതി പോലീസിന് കൈമാറുമെന്നും വി ഡി സതീശൻ അറിയിച്ചു. ആരോപണവിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് ക്യാമ്പിലെത്തി ബഹളം വെച്ചതായാണ് വിവരം. അച്ചടക്കലംഘനത്തിന് അന്ന് നടപടിയെടുത്തു. പിന്നീടാണ് പെൺകുട്ടിയുടെ പരാതി പ്രചരിച്ചത്. പെൺകുട്ടികളിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ നടപടി സ്വീകരിക്കും. പരാതിയുണ്ടെങ്കിൽ എഴുതിവാങ്ങി നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. ‘എം.എൽ.എ സ്ഥാനവും രാജിവയ്‌ക്കണം’: ഭരണഘടനയ്‌ക്കെതിരായ അധിക്ഷേപത്തില്‍ സജി ചെറിയാൻ എം.എൽ.എ സ്ഥാനവും രാജിവയ്‌ക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സജി ചെറിയാൻ വിഷയത്തിൽ, തുടർസമര പരിപാടികൾ ചർച്ചചെയ്‌ത് തീരുമാനമെടുക്കും. വിഷയത്തില്‍ സി.പി.എം അവരുടെ നിലപാട് വ്യക്തമാക്കണം. സ്വപ്നയെ ജീവിക്കാൻ അനുവദിക്കില്ലെന്ന്…

മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് മരിച്ചു

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഒരു പ്രചാരണത്തില്‍ പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തിന് വെടിയേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോക നേതാക്കൾ ആബെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. വിമുക്തഭടനെന്ന് പറയപ്പെടുന്ന തെത്സുയ യമഗാമി എന്നയാളാണ് ഷിൻസോ ആബെയെ ആക്രമിച്ചത്. ആക്രമണം നടന്നയുടൻ യമഗാമിയെ പോലീസ് പിടികൂടുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലിൽ അക്രമി കൊലപാതകത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷിൻസോ ആബെയോടുള്ള ദ്വേഷ്യവും തന്റെ വിയോജിപ്പുമാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്ന് അക്രമി പറഞ്ഞാതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊലപാതക ശ്രമത്തിന് യമഗാമിയെ നാര പോലീസ് അറസ്റ്റ് ചെയ്തു. അക്രമി 2000-ൽ മൂന്ന് വർഷം മറൈൻ സെൽഫ് ഡിഫൻസ് ഫോഴ്‌സിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. അക്രമിയെ പോലീസ് ചോദ്യം ചെയ്തുവരുന്നു, ഇയാളുടെ വീട്ടിൽ നിന്ന്…

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തിൽ ഡൽഹി മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി: മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അനുശോചനം രേഖപ്പെടുത്തി. ലോകത്തിന് ഒരു മികച്ച നേതാവിനെ നഷ്ടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു ജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായ അബെ, രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഒരു പ്രചാരണത്തിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ വേർപാടിൽ ദുഖമുണ്ട്. ലോകത്തിന് ഒരു പ്രശസ്തനായ നേതാവിനെ നഷ്ടപ്പെട്ടു. പരേതന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. എന്റെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഉണ്ടെന്ന് കെജ്രിവാൾ പറഞ്ഞു. ആബെയ്‌ക്കെതിരായ ആക്രമണത്തെ “ഭയങ്കരവും ഖേദകരവുമാണ്” എന്ന് ഡൽഹി മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ആക്രമണം നടന്ന സ്ഥലത്ത് വെച്ച് ലോക്കൽ പോലീസ് വെടിവെച്ചയാളെ കസ്റ്റഡിയിലെടുത്തു. നാരയിലെ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് ഏതാനും മിനിറ്റുകൾക്കുള്ളിൽ, 67 കാരനായ അബെയ്ക്ക് പിന്നിൽ നിന്നാണ് വെടി വെച്ചത്. അടിയന്തര പരിചരണത്തിനായി അദ്ദേഹത്തെ…

പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ എംപിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ പാർലമെന്റ് അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 4.30 ന് അദ്ദേഹം അവരെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 27 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പത്ത് സംസ്ഥാന പ്രതിനിധികൾ ഒമ്പത് വ്യത്യസ്ത ഭാഷകളിൽ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചെയ്തവരിൽ ആർഎൽഡി നേതാവ് ജയന്ത് ചൗധരി, കോൺഗ്രസ് നേതാക്കളായ ജയറാം രമേഷ്, മുകുൾ വാസ്നിക്, കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരും ഉൾപ്പെടുന്നു. ചെയർമാൻ എം വെങ്കയ്യ നായിഡുവിന്റെ സാന്നിധ്യത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. 12 അംഗങ്ങൾ ഹിന്ദിയിലും നാലുപേർ ഇംഗ്ലീഷിലും സംസ്‌കൃതം, കന്നഡ, മറാത്തി, ഒറിയ എന്നിവയിൽ രണ്ടുപേർ വീതവും പഞ്ചാബി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഓരോരുത്തരും സത്യപ്രതിജ്ഞ ചെയ്തു. ഇനിയും സത്യപ്രതിജ്ഞ ചെയ്യാനുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും ജൂലൈ 18 ന് നടക്കുന്ന…

പാര്‍ട്ടിക്കുവേണ്ടി രക്ഷസാക്ഷിയാ ധനരാജിന്റെ കടം വീട്ടാന്‍ രക്തസാക്ഷി ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്ന് എം.വി. ജയരാജന്‍

കണ്ണൂർ: പാർട്ടിക്ക് വേണ്ടി രക്തസാക്ഷിയായ ധനരാജിന്റെ കടം വീട്ടിയത് രക്തസാക്ഷി ഫണ്ടിൽ നിന്നല്ല, ഏരിയ കമ്മിറ്റി ഫണ്ടിൽ നിന്നാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ഫണ്ടിൽ നിന്ന് 42 ലക്ഷം രൂപ പിൻവലിച്ചതായുള്ള വാര്‍ത്ത പച്ചക്കള്ളമാണെന്നും ജയരാജൻ വ്യക്തമാക്കി. ദീർഘകാലമായി അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ചയാണ് പയ്യന്നൂരിൽ സംഭവിച്ചത്. ടി.ഐ. മധുസൂദനൻ ഉൾപ്പെടെ ആരും ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ല. കുഞ്ഞികൃഷ്ണൻ പാർട്ടി പ്രവർത്തനങ്ങളിലേക്ക് മടങ്ങണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. മാധ്യമങ്ങൾ കുഞ്ഞികൃഷ്ണനെ തകർക്കാനാണോ അതോ അദ്ദേഹത്തിനു വേണ്ടി വക്കാലത്തിനാണൊ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് ജയരാജൻ ചോദിച്ചു. ഇതിനിടെ പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചിലവ് കണക്ക് സിപിഎം ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ചു. ലോക്കല്‍, ബ്രാഞ്ച് തലങ്ങളില്‍ അവതരിപ്പിക്കാനുള്ള കണക്കിന് പയ്യന്നൂര്‍ ഏരിയ കമ്മിറ്റി അംഗീകാരം നല്‍കി. ആരോപണം നേരിട്ടവര്‍ മുന്നോട്ടുവച്ച് കണക്കിനാണ് അംഗീകാരം ലഭിച്ചത്.…

The Community Chest of Eastern Bergen County’s Board of Managers Names New President

(Bergen County, NJ:  — The Community Chest of Eastern Bergen County announces Franci Steinberg has been named president of the Board of Managers.  Steinberg, who previously served as vice president, has been an active member of The Chest’s Board of Managers since 2014 and a member of the Executive Committee since 2018. “We are excited to have Franci Steinberg move into the leadership role of president on the Board of Managers.  From her previous experiences serving on The Community Chest’s Marketing and Communications Committee, Young Women’s Scholarship Program, and the…

UST Strengthens Presence in the Health Tech Sector with Strategic Investment in Israeli SaaS Start-up Well-Beat

~Innovative new digital patient engagement solution allows for dynamic personalization and improved outcomes~ Thiruvananthapuram: UST, a leading digital transformation solutions company has announced that it will strengthen its presence in the healthcare technology market with a strategic investment in Well-Beat, a pioneering Israeli start-up that adds a human touch to healthcare through patient-centered behavioral AI. The investment in Well-Beat is the latest example of UST accelerating the adoption of emerging tech solutions in healthcare and transforming lives through the power of technology. By investing in Well-Beat, UST is helping to…

ആരോഗ്യ സാങ്കേതിക രംഗത്ത് സാന്നിധ്യം ശക്തമാക്കി യു എസ് ടി; ഇസ്രായേലി സ്റ്റാർട്ട് അപ്പ് വെൽ ബീറ്റിൽ നിക്ഷേപം നടത്തി

നൂതനമായ പേഷ്യന്റ് ഹെൽത്ത് കെയർ സൊല്യൂഷൻ രോഗ പരിചരണ മേഖലയിൽ മികവ് ഉറപ്പു വരുത്തുന്നു തിരുവനന്തപുരം: ആരോഗ്യ സാങ്കേതികവിദ്യാ മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പടുത്തിക്കൊണ്ട് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ബിഹേവിയറൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ആരോഗ്യ സംരക്ഷണത്തിന് മാനുഷിക സ്പർശം നൽകുന്ന മുൻനിര ഇസ്രായേലി സ്റ്റാർട്ടപ്പായ വെൽ-ബീറ്റ്.എന്ന കമ്പനിയിൽ തന്ത്രപ്രധാനമായ നിക്ഷേപം നടത്തി . പുതുയുഗ സാങ്കേതിക മുന്നേറ്റങ്ങളെ ആരോഗ്യ സംരക്ഷണത്തിൽ സ്വീകരിക്കുക, സാങ്കേതികവിദ്യയുടെ ശക്തിയിലൂടെ ജീവിതങ്ങളെ മാറ്റിമറിക്കുക എന്നീ ലക്ഷ്യങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യു എസ് ടി യുടെ വെൽ-ബീറ്റിലെ നിക്ഷേപം. വളരെ നൂതനമായ ഇസ്രായേൽ സ്റ്റാർട്ട്-അപ്പ് സാങ്കേതിക മേഖലയുടെ വിജയഗാഥകളിലൊന്നിനെ ആഗോള വിപണിയിലേക്ക് എത്തിക്കുന്നതിന് യു എസ് ടി യുടെ ഈ നിക്ഷേപം വഴി സാധ്യമാകും. യു‌എസ്‌ടിയുടെ വലുപ്പവും വെൽ-ബീറ്റിന്റെ ചടുലതയുമായി സംയോജിപ്പിക്കുന്ന ഈ…

Eid Al-Adha Promotions: More than 60% Discounts Announced

Dubai, UAE: Union Coop announced the launch of a campaign dedicated to the blessed occasion of Eid Al-Adha with a discount of more than 60% on more than 1000 basic food, non-food and consumer goods, as part of its goals and its keenness to launch community initiatives aimed at making consumers happy, meeting their wishes and providing them with high-quality products at competitive prices, in addition to supporting and serving all social groups of all segments, in line with the state’s socio-economic objectives. In detail, Dr Suhail Al Bastaki, Director…