പിണറായി വിജയന്‍ സര്‍ക്കാരിന് ഉഷാ ജോര്‍ജിന്റെ ശാപമേറ്റതാണോ സജി ചെറിയാന്റെ രാജി?

കോട്ടയം: ഗൂഢാലോചനക്കേസിൽ മൊഴിയെടുക്കാൻ വിളിച്ചുവരുത്തി പീഡനക്കേസിൽ പിസി ജോർജ് അറസ്റ്റിലായപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയ അദ്ദേഹത്തിന്റെ ഭാര്യ ഉഷാ ജോർജിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. “എന്റെ ഈ കൊന്തയ്ക്ക് സത്യമുണ്ടെങ്കില്‍, ഭര്‍ത്താവിനെ കുടുക്കിയവരൊക്കെ അനുഭവിക്കും,” എന്നായിരുന്നു ഉഷാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. ഹൃദയഭേദകമായ വാക്കുകളായിരുന്നു അവരുടേത്. സോളാർ കേസിലെ പ്രതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പി.സി. ജോർജ് അറസ്റ്റിലായപ്പോൾ ക്യാമറയ്ക്ക് മുന്നിൽ പിണറായി വിജയനെ ഉഷാ ജോർജ് ശപിച്ചു. ആ ശാപവാക്കുകള്‍ കഴിഞ്ഞ് അഞ്ചാം നാളിൽ തന്റെ വിശ്വസ്തനായ മന്ത്രി സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് ഇറങ്ങിപ്പോവുന്നത് പിണറായി വിജയന് കാണേണ്ട അവസ്ഥയിലായി. ഉഷയുടെ ശാപവാക്കുകള്‍ അറം പറ്റിയപോലെയാണ് ചൊവ്വാഴ്ച സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയത്. പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു സജി ചെറിയാന്‍. വിവിധ സഭകളെ സിപിഎമ്മനോടു കൂടെ നിര്‍ത്താന്‍ ഏറ്റവും ശ്രമം…

ഭരണഘടനാ വിരുദ്ധ പരാമർശം: സാംസ്കാരിക മന്ത്രി സജി ചെറിയാൻ രാജിവെച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരില്‍ സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി സജി ചെറിയാന്റെ കസേര തെറിച്ചു. ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ രാജിക്കായി വിവിധ കോണുകളിൽ നിന്ന് മുറവിളി ഉയർന്ന സാഹചര്യത്തില്‍ സജി ചെറിയാനെ രാജി വെയ്ക്കേണ്ട അവസ്ഥയിലെത്തിച്ചു. സിപി‌എം കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് പാർട്ടി നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയോട് രാജിവെക്കാൻ നിർദേശിച്ചത്. രാവിലെ എകെജി സെന്ററിൽ ചേർന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗം രാജിക്ക് കൂടുതൽ സമയം വാങ്ങാൻ തീരുമാനിച്ചെങ്കിലും കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ മന്ത്രിക്ക് സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നു. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കവെ, സാധാരണക്കാരെ ചൂഷണം ചെയ്യുന്നതും കൊള്ളയടിക്കുന്നതും ഭരണഘടന അംഗീകരിക്കുന്നുവെന്ന് പറഞ്ഞാണ് മന്ത്രി വിവാദത്തിന് തുടക്കമിട്ടത്. പരാമർശം വ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയതോടെ പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ…

ഏറ് പടക്കം പോലുള്ള സ്‌ഫോടക വസ്തുവാണ് എകെജി സെന്ററിന് നേരെ എറിഞ്ഞതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ അക്രമത്തിൽ പുതിയ കണ്ടെത്തലുമായി പോലീസ്. ഏറ് പടക്കം പോലുള്ള വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. എന്നാൽ, പടക്കങ്ങളിൽ സ്‌ഫോടക വസ്തുക്കളൊന്നും ചേർത്തിട്ടില്ലെന്ന് കണ്ടെത്തി. അതേസമയം, സംഭവം നടന്ന് ആറ് ദിവസമായിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. സ്‌ഫോടകവസ്തു എറിഞ്ഞ പ്രതിക്ക് മറ്റൊരാളുടെ സഹായമുണ്ടായിരുന്നെന്നാണ് നിഗമനം. സംഭവസമയത്ത് കൂടെയുണ്ടായിരുന്നവരുടെ ഫോൺകോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രധാന റോഡില്‍നിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റര്‍ ഗേറ്റിന്റെ കോണ്‍ക്രീറ്റ് തൂണിന്മേലാണു സ്‌ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റില്‍ വച്ചിരുന്നതും പ്രതി സ്‌കൂട്ടറില്‍ തിരികെ പോയ വഴിയില്‍ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്ഷനില്‍നിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. സ്ഥലത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതി…

സ്വപ്‌ന സുരേഷിനെ എച്ച്ആർഡിഎസിൽ നിന്ന് പുറത്താക്കി; സൗജന്യ സേവനം തുടരും

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെച്ചൊല്ലി സര്‍ക്കാര്‍ നിരന്തരം എച്ച്ആർഡിഎസിനെ വേട്ടയാടുകയാണെന്ന് ആരോപിച്ച് അവരെ ജോലിയില്‍ നിന്ന് പുറത്താക്കി. സ്വപ്‌നയ്‌ക്കെതിരായ അന്വേഷണങ്ങൾ സ്ഥാപനത്തിന്റെ നിലനില്പിനെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സർക്കാർ എച്ച്ആർഡിഎസിനെ നിരന്തരം വേട്ടയാടുകയും ജീവനക്കാരെ അനാവശ്യമായി ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന് പ്രോജക്ട് ഡയറക്ടർ ജോയ് മാത്യു വിശദീകരിച്ചു. എന്നാൽ, സ്വപ്നയുടെ സൗജന്യ സേവനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്‌നയെ വനിതാ ശാക്തീകരണ ഉപദേശക സമിതി ചെയർപേഴ്‌സണായി എച്ച്ആർഡിഎസ് തിരഞ്ഞെടുത്തു. സ്വര്‍ണക്കടത്ത് കേസ് പ്രതിയെ എച്ച്ആര്‍ഡിഎസ് ചെല്ലും ചെലവും നല്‍കി പരിപാലിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാക്കുകള്‍ പരാതിയായി എച്ച്ആര്‍ഡിഎസ് സ്വമേധയാ സ്വീകരിച്ചാണ് നടപടി. സ്വപ്‌നയുടെ അഭിപ്രായംകൂടി ചോദിച്ചശേഷമാണ് തീരുമാനമെടുത്തതെന്നും എച്ച്ആര്‍ഡിഎസ് അറിയിച്ചു. കഴിഞ്ഞ നാലുമാസമായി സ്വപ്‌ന സുരേഷ് എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വര്‍ക് ഫ്രം ഹോം സംവിധാനത്തില്‍ വീട്ടിലിരുന്നായിരുന്നു സ്വപ്‌ന…

സജി ചെറിയാനെതിരെ നിയമ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിയാണ് പ്രതിപക്ഷം ചോദ്യോത്തരവേളയിലെത്തിയത്. ‘കുന്തവുമല്ല കുടച്ചക്രവുമല്ല’ എന്ന മുദ്രാവാക്യം പ്രതിപക്ഷം സഭയിൽ ഉയർത്തി. പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി സഭയിലുള്ളതിനാൽ അടിയന്തര പ്രമേയം പരിഗണിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ചോദ്യോത്തരവേളയിൽ സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചോദിക്കുന്നില്ലെന്ന നിലപാടാണ് മുന്നോട്ട് വെച്ചത്.

Royal Enfield Himalayan Odyssey returns after 2 years; 18th Himalayan Odyssey flagged-off from India Gate, Delhi

Kochi:  Amid the thunderous roaring of over 70 Royal Enfield motorcycles and the contrasting chants of the lamas, early morning today at India Gate, the 18th edition of Royal Enfield Himalayan Odyssey was flagged off in Delhi. With 70 riders embarking on a journey to Umling La, the highest motorable pass in the world, via some of the most breath-taking terrains in northern India, Himalayan Odyssey 2022 will witness riders covering a distance of over 2,700 kilometers in 18 days on their Royal Enfield Himalayan motorcycles. With a view to…

രണ്ട് വര്‍ഷത്തിന് ശേഷം ഹിമാലയന്‍ ഒഡീസിയുമായി റോയല്‍ എന്‍ഫീല്‍ഡ്

പതിനെട്ടാമത് ഹിമാലയന്‍ ഒഡീസിക്ക് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ ഫ്‌ളാഗ് ഓഫായി. 18 ദിവസം കൊണ്ട് 70 മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍1 90,24 അടി ഉയരത്തിലുള്ള ലോകത്തെ ഏററവും ഉയരത്തിലുളള സഞ്ചാര പാതയിലൂടെ 2700 കിലോമീറ്റര്‍ സാഹസികയാത്ര നടത്തുന്നു. കൊച്ചി: എഴുപതോളം ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുകളുടെ ഇടിനാദത്തിന് സമാനമായ ഹുങ്കാരവത്തോടും ലാമമാരുടെ ഹൃദ്യമായ നാമമന്ത്രോച്ചാരണങ്ങളുടെ സാന്നിധ്യവും കൊണ്ട് ധന്യമായ മുഹൂര്‍ത്തത്തില്‍ ഡല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ നിന്ന് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഒഡീസിയുടെ പതിനെട്ടാം പതിപ്പിന് ഫ്‌ളാഗ്ഓഫായി. 70 മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ പാതയിലൂടെ ഉംലിംഗ്‌ലായിലേക്ക് കുതിക്കുമ്പോള്‍ ഹിമാലയന്‍ ഒഡീസി 2022 പതിനെട്ട് ദിവസം കൊണ്ട് 200 കിലോമീറ്ററിലധികം താണ്ടി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ എത്തിച്ചേരും. ഹിമാലയത്തിലെ ലോലമായ ആവാസ വ്യവസ്ഥയുടെ ആഘാതം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ടൂറിസത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായി ഹിമാലയന്‍ ഒഡീസിയുടെ…

ബഡ്ഡി ബോയ്സ് ഫിലാഡൽഫിയയുടെ ഓണാഘോഷം ഓഗസ്റ് 14 ഞായറാഴ്ച – “കുതിരവണ്ടിയിൽ എത്തുന്ന മഹാബലി” പരിപാടിയുടെ മുഖ്യ ആകർഷണം.

ഫിലാഡൽഫിയാ: ഫിലാഡൽഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള 250 ൽ അധികം സേവന സന്നദ്ധരായ യുവത്വങ്ങളുടെ ശക്തമായ സൗഹൃദ കൂട്ടായ്മയിലൂടെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന “ബഡി ബോയ്‌സ് ഫിലാഡല്‍ഫിയാ” യുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2022 ഓഗസ്റ്റ് 14ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gatnry Road ,Philadelphia, PA 19115 ) ഗംഭീര പരിപാടികളോടുകൂടി നടത്തപ്പെടുന്നു. പതിവിലും വത്യസ്തമായി കുതിരവണ്ടിയിൽ ഓണാഘോഷ നഗരിയിൽ എത്തിച്ചേരുന്ന മഹാബലി തമ്പുരാനാണ് ഈ വർഷത്തെ ബഡ്ഡി ബോയ്സ് ഓണാഘോഷ പരിപാടിയുടെ മുഖ്യ ആകർഷണം. സംഘാടക മികവിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ജോൺ സാമുവലിന്റെ നേതൃത്വത്തിലാണ് അമേരിക്കൻ മലയാളികൾക്കായി ഈ വ്യത്യസ്ത വിരുന്ന് അണിയിച്ചൊരുക്കുന്നത്. ചെണ്ടമേളങ്ങളുടെയും മറ്റ് താള മേള വാദ്യോപകരണങ്ങളുടെയും, കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടുകൂടി മാവേലി…

സോമർസെറ്റ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം

ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെൻറ് തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ജൂൺ-24 മുതല്‍ ജൂലൈ- 4 വരേ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മദ്ധ്യസ്ഥ തിരുനാൾ ആഘോഷങ്ങൾ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. ജൂലൈ മൂന്നിന് ഞായറാഴ്‌ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക്‌ ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാ. ആൻ്റണി പുല്ലുകാട്ടിന്റെ നേതൃത്വത്തിൽ നടന്ന രൂപപ്രതിഷ്ഠാ ചടങ്ങുകളോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മുൻ നിശ്ചയപ്രകാരം സോമർസെറ്റിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന അഭിവന്ദിയ പിതാവ് മാര്‍ ജോയി ആലപ്പാട്ടിനെ ഇടവക വികാരിയും ട്രസ്റ്റിമാരും എയർപോർട്ടിൽ സ്വീകരിച്ചു. പിന്നീട് ദൈവാലയത്തിൽ എത്തിച്ചേർന്ന അഭിവന്ദിയ പിതാവിനെ ഇടവകാംഗങ്ങൾ ചേർന്ന് ഹൃദ്യമായ വരവേൽപ്പ് നൽകി. ചിക്കാഗോ സെൻറ് തോമസ് രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാർ ജോയ് ആലപ്പാട്ടിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചത് സംബന്ധിച്ച പ്രഖ്യാപനം ജൂലൈ…

ടെക്സസിൽ മങ്കി പോക്സ് കേസുകൾ വർധിക്കുന്നു; ഗ്രേറ്റർ ഹൂസ്റ്റണിൽ കൂടുതൽ

ഹൂസ്റ്റൺ: മങ്കി പോക്സ് കേസുകൾ ടെക്സസ് സംസ്ഥാനത്തു വർധിച്ചുവരുന്നുവെന്നു ടെക്സസ് ഹെൽത്ത് സർവീസസ് ഡിപ്പാർട്ട്മെന്റ്. ഇതുവരെ സംസ്ഥാനത്തു സ്ഥിരീകരിച്ച 20 കേസുകളിൽ ഭൂരിപക്ഷവും (8 കേസുകൾ) ഗ്രേറ്റർ ഹൂസ്റ്റൺ ഭാഗത്താണെന്നും അധികൃതർ പറഞ്ഞു. തൊലിക്കു പുറത്തു തടിച്ചു പൊങ്ങുകയും ഇതു അതിവേഗം വ്യാപിക്കുകയും ചെയ്യുന്നതാണ് രോഗാവസ്ഥ. മറ്റുള്ളവരിലേക്ക് തൊലിയിലൂടേയും ഉമിനീരിലൂടെയും പകരുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പു അധികൃതർ പറയുന്നു. രോഗം സ്ഥിരീകരിച്ചവരെല്ലാം പുരുഷന്മാരാണ്. സ്വവർഗ ഭോഗത്തിലൂടെയാണ് ഇതു വ്യാപിക്കുന്നതെന്നും ഇത്തരം ബന്ധങ്ങൾ രോഗം പടരുന്നതിനു എളുപ്പത്തിൽ കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ടെക്സസിൽ നിന്നും മെക്സിക്കോയിലേക്ക് പോയി തിരിച്ചു വന്നവരിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലോക വ്യാപകമായി മങ്കി പോക്സ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ടെക്സസിൽ ഇതു കണ്ടെത്തുന്നതിൽ അതിശയോക്തിയില്ലെന്ന് സ്റ്റേറ്റ് ചീഫ് എപ്പിഡിമിളോജിസ്റ്റ് ഡോ. ജനിഫർ ഷൗഫോർഡ് പറഞ്ഞു. ആരെങ്കിലും ചർമ്മത്തിൽ തടിപ്പനുഭവപ്പെട്ടാൽ ഉടനെ അടുത്തുള്ള ആരോഗ്യവകുപ്പു ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന് അധികൃതർ…