ടി.എ ലൂക്കോസ് (78) നിര്യാതനായി

കോട്ടയം: മള്ളുശ്ശേരി തൈക്കാട്ട് വീട്ടിൽ ടി. എ. ലൂക്കോസ് (78) സ്വഭവനത്തിൽ വച്ച് നിര്യാതനായി. ശവസംസ്ക്കാരം ഇടയ്ക്കാട്ട് ഫെറോനാ പള്ളി സെമിത്തേരിയിൽ പിന്നീട് നടക്കും. ത്രേസ്യാമ്മ ലൂക്കോസ് ആണ് ഭാര്യ. അനീഷ് ലൂക്കോസ്(കോട്ടയം), ബെനീഷ് ലൂക്കോസ് (ഫിലാഡൽഫിയ), ചിഞ്ചു ലൂക്കോസ് (ഫിലാഡൽഫിയ) എന്നിവർ മക്കളും ജിഷ, ചിന്നു, മായ എന്നിവർ മരുമക്കളുമാണ് . വാർത്ത: ബിജിൽ ഏബ്രഹാം, ഫിലാഡൽഫിയ.

പല്‍നിരപ്പൂട്ടുകൾ (കവിത): സതീഷ് കളത്തില്‍

ആശാൻപണിയുടെ കൂലി: ആകാശം ഭൂമിയോട്: ഹേ ഭൂമി, നിൻറെയീ കറങ്ങൽ അത്ര പന്തിയല്ല. അതുകൊണ്ടാണു നിനക്ക് ഇത്രമാത്രം കിതപ്പ്. ഭൂമി ആകാശത്തോട്: അതിനു നിനക്കെന്താണു ഹേ?; ഞാനെൻറെ കാലിലാണു കറങ്ങുന്നത്. ആദ്യം, നിൻറെ വായ്ക്കൊരു പല്‍നിരപ്പൂട്ട് വെയ്ക്കണം. നിൻറെ തുപ്പലിൽ എൻറെയുടൽ മലീമസമാകുന്നു; വായ്ചൂടിൽ കരൾ വാടുന്നു. ആകാശം ആശാൻപണി നിർത്തി. ************************ തകരയുടെ കലഹം: പുതുമഴയ്ക്കു നാമ്പിട്ട ഒരു ‘ഊശിത്തഗരൈ’ മരത്തിനോട്: എനിക്കും തുല്യ അവകാശമുള്ള ജലം ഊറ്റിയെടുക്കുന്നതുകൊണ്ടാണു നിനക്കിത്ര പൊക്കവും വണ്ണവും ബലവും. മരം: ഒക്കുമെങ്കിൽ നീ, നിൻറെ വേരുകൾ ആഴത്തിലാഴ്ത്തുക; നിൻറെ ജലം അവിടെത്തന്നെയുണ്ട്. തകര വാ അടച്ചു. ************************ ഒരു സഞ്ചാര തർക്കം: അച്ഛൻ മകളോട്: ആ ഇടവഴിയിലൂടെയുള്ള നടപ്പ് നീ നിർത്തണം; അവിടെ, അഴിഞ്ഞാടി നടക്കുന്ന നായ്ക്കൾ ധാരാളമുണ്ട്. മകൾ: ഒരിടവഴിയും ഒരാളുടേയും കുത്തകയല്ല. ഞാനല്ല; നായ്ക്കളാണു തടയപ്പെടേണ്ടത്. അച്ഛൻ:…

മലയാളി അസോസിയേഷന്‍ ഓഫ് ടല്ലഹാസി ഓണം ആഘോഷിച്ചു

ഫ്‌ലോറിഡ : മലയാളി അസോസിയേഷന്‍ ഓഫ് ടല്ലഹാസ്സി (മാറ്റ്) 2022 സെപ്റ്റംബര്‍ 24ന് ഫോര്‍ട്ട് ബ്രേഡന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രൗഢഗംഭീരമായി ഓണാഘോഷ പരിപാടികള്‍ നടത്തി . ഋത്മിക രേഷ്മിത്തിന്റെ പ്രാര്‍ത്ഥന ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു . അസോസിയേഷന്‍ പ്രസിഡന്റ് പ്രഷീല്‍ കളത്തില്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്തു. അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെറില്‍ ജോണ്‍ ചാക്കോള സ്വാഗത പ്രസംഗം നടത്തുകയും ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചു. മുതിര്‍ന്ന രക്ഷിതാക്കള്‍ നിലവിളക്കില്‍ ദീപം തെളിച്ച് വര്‍ണശബളമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അതി മനോഹരമായ പൂക്കളം അംഗങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരു ദൃശ്യവിരുന്നു തന്നെ ആയിരുന്നു. തൂശനിലയിലെ വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ആവേശകരമായ മത്സരങ്ങള്‍ നടന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വടംവലി മത്സരങ്ങള്‍ ഉണ്ടായിരുന്നു. ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ രാഗസുധ പരിപാടിക്ക് മാറ്റുകൂട്ടി. ചടങ്ങില്‍…

ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസ്സോസിയേഷന്റെ യു.എസ് – ഇന്ത്യാ ഉച്ചകോടിയും വാര്‍ഷികാഘോഷവും വന്‍ വിജയമായി

ചിക്കാഗോ: ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എ.എ.ഇ.ഐ.ഒ) യു.എസ്- ഇന്ത്യ ഗ്ലോബല്‍ ഉച്ചകോടിയും വാര്‍ഷികാഘോഷവും വിജയകരമായി നടത്തി. ഓക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാന്റ് ബാള്‍ റൂമില്‍ വച്ച യു.എസ് കോണ്‍ഗ്രസ്‌മാന്‍ ബില്‍ ഫോസ്റ്റര്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു. എ.എ.ഇ.ഐ.ഒയും ഫെഡറല്‍ ഗവണ്‍മെന്റും അമേരിക്കയിലെ വിവിധ കമ്പനികളും ഒത്തുചേര്‍ന്ന് ഇന്ത്യന്‍ കമ്യൂണിറ്റിക്കും, ഇന്ത്യന്‍ എന്‍ജീനീയര്‍മാര്‍ക്കും പ്രയോജനം ചെയ്യുന്ന രീതിയിലുള്ള പ്രൊജക്ടുകള്‍ ചെയ്യാന്‍ എ.എ.ഇ.ഐ.ഒ ബോര്‍ഡുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ഏവരേയും സ്വാഗതം ചെയ്യുകയും എ.എ.ഇ.ഐ.ഒ 2021- 22 വര്‍ഷത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും, അടുത്ത വര്‍ഷം നടത്താന്‍പോകുന്ന പദ്ധതികള്‍ വിവരിക്കുകയും ചെയ്തു. എ.എ.ഇ.ഐ.ഒയുടെ 2021- 22 നടത്തിയ പ്രവര്‍ത്തന നേട്ടങ്ങളുടെ വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. യു.എസ് – ഇന്ത്യ സമ്മിറ്റിന്റെ ചെയര്‍മാന്‍…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 30-ന്

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ഭരണ കാലഘട്ടത്തിലെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 30-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അസോസിയേഷന്‍ ഓഫീസില്‍*834 E. Rand Rd., St{e 13, Mount prospect, IL-60056) വച്ച് കൂടുന്നതാണ്. അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ വച്ച് കൂടുന്ന യോഗത്തില്‍ സെക്രട്ടറി ലീല ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷൈനി ഹരിദാസ് വാര്‍ഷിക കണക്കും അവതരിപ്പിക്കുന്നതാണ്. പ്രസ്തുത പൊതുയോഗത്തില്‍ വച്ച് അസോസിയേഷന്റെ 50-ാം വാര്‍ഷികാഘോഷത്തിന്റെ അഭിപ്രായവും, അസോസിയേഷന്‍ വാര്‍ഷിക അംഗത്വ ഫീസ്, ഓഫീസ് സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് സംസാരിക്കുന്നതാണ്. പ്രസ്തുത പൊതുയോഗത്തില്‍ അസോസിയേഷന്‍ അംഗങ്ങളെല്ലാവരും പങ്കെടുക്കണമെന്ന് അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജോഷി വള്ളിക്കളം-312 685 6749, സെക്രട്ടറി- ലീല ജോസഫ് 224 578526, ട്രഷറര്‍ -ഷൈനി ഹരിദാസ്, ജോ.സെക്രട്ടറി-ഡോ.സിബിള്‍ ഫിലിപ്പ്, ജോ.സെക്രട്ടറി-വിവീഷ് ജേക്കബ്.

“അമ്മ” ശക്തിയേറിയ കൈകളിലേക്ക്

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) ജൂലൈ മാസത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ വരും വർഷങ്ങളിലേക്കുള്ള അമ്മയുടെ പുതിയ സാരഥികളെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കുകയുണ്ടായി. ജയിംസ്ജോയി കല്ലറക്കാനിയിൽ പ്രിഡന്റായി ചുമതല ഏൽക്കുന്ന ഭരണ സമിതിയിൽ ചുറുചുറുക്കും കാരൃക്ഷമതയും കൈമുതലായുള്ള യുവജനങ്ങളാണ് അണിനിരക്കുന്നത്. ”അമ്മ” സംഘടനയെ പരമോന്നതിയിലെത്തിക്കാൻ, കൂടുതൽ യുവജനങ്ങളെ രംഗത്തേക്ക് എത്തിക്കുവാൻ സമൂഹത്തിനൂവേണ്ടി എന്നും എപ്പോഴും നിലകൊള്ളുവാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്ന ഇവർ സെപ്റ്റംബർ 24ാം തീയതി അമ്മ സംഘടിപ്പിച്ച ഓണപരിപാടിയിൽ വെച്ച് ജനസാഗരങ്ങളെ സാക്ഷി നിര്‍ത്തി അധികാരമേറ്റെടുത്തു. ജയിംസ് ജോയി കല്ലറക്കാനിയിൽ (പ്രസിഡന്റ്‌), ജിത്തു വിനോയ് (വൈസ് പ്രസിഡന്റ്‌), അമ്പിളി സജിമോൻ (സെക്രട്ടറി ), കൃഷ്ണ രവീന്ദ്രനാഥ് (ജോയിന്റ് സെക്രട്ടറി ), ഷാനു പ്രകാശ് (ട്രഷറർ), കാജൽ സഖറിയ, റോഷേൽ മെറാൻഡസ്, ഫെമിനാ നാസർ, റോബിൻ തോമസ്, സൂരജ് ജോസഫ്, ലൂക്കോസ് തരിയൻ എന്നിവരാണ്…

താനും ടെക്‌സസ് ഗവര്‍ണറുമായി സംസാരിച്ചിട്ടു രണ്ടു വര്‍ഷത്തിലേറെയായിയെന്ന് ഡാളസ് ജഡ്ജി ക്ലെ ജങ്കിന്‍സ്

ഡാളസ്: ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ടുമായി സംസാരിച്ചിട്ടു രണ്ടു വര്‍ഷത്തിലേറെയായെന്ന് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ്. കഴിഞ്ഞ വാരാന്ത്യമാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. ടെക്‌സസ് ഗവര്‍ണറുമായി നിരവധി വിഷയങ്ങളില്‍ കോവിഡ് മഹാമാരിയുടെ ആരംഭത്തില്‍ തന്നെ വിയോജിപ്പു പ്രകടിപ്പിച്ച ജഡ്ജി ക്ലെ ജങ്കിന്‍സ് ദേശീയ തലത്തില്‍ തന്നെ വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സെപ്റ്റംബര്‍ 25നു ഡാലസ് ഹാമില്‍ട്ടണ്‍ പാര്‍ക്ക് യുനൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ചില്‍ പ്രസ്താവന നടത്തുകയായിരുന്നു ജഡ്ജി. ഗ്രോഗ് ഏബട്ടിനെതിരെ മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ബെറ്റൊ ഒ. റൂര്‍ക്കെക്ക് വോട്ടു ചെയ്യുന്നതിനെ കുറിച്ചും ചര്‍ച്ചില്‍ വെച്ചു ജഡ്ജി ചര്‍ച്ചകള്‍ നടത്തി. എല്ലാം സുരക്ഷിതമായി മുന്നോട്ടു പോകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍, എല്ലാം തകരാറിലാക്കുകയാണ് ഗവര്‍ണറെന്ന് ജഡ്ജി പറഞ്ഞു. ഗവര്‍ണറുടെ ഫോണ്‍ നമ്പര്‍ പോലും എനിക്കറിയില്ല. അയയ്ക്കുന്ന ഇമെയിലുകള്‍ക്ക് മറുപടി നല്‍കാറില്ലെന്നും ജഡ്ജി കുറ്റപ്പെടുത്തി. ഡാലസ്…

Religious statesman Rajan Zed awarded Certificate of Appreciation for dedication to community

Distinguished religious statesman Rajan Zed was presented with a Certificate of Appreciation by Reno Police Department in recognition for his “dedication to the community”. This Certificate of Recognition, signed by Jason Soto, Chief of Reno Police, was given to Zed by Reno Police Deputy Chief Zachary Thew in a public ceremony held in the briefing room of Reno Police Headquarters. It stated: Certificate of Appreciation is presented to Rajan Zed in appreciation and recognition for your dedication to the community of Reno. Your commitment to empowering and supporting this community has greatly…

പാർട്ടി നേതൃസ്ഥാനത്തേക്ക് പ്രായ പരിധി; സി.പി.ഐ സംസ്ഥാന സമ്മേളനം ബഹളമയമാകും

തിരുവനന്തപുരം: പാർട്ടി നേതൃസ്ഥാനത്തേക്ക് 75 വയസ്സ് എന്ന നിർബന്ധിത പ്രായപരിധിയെച്ചൊല്ലി വെള്ളിയാഴ്ച തലസ്ഥാനത്ത് ആരംഭിക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനം ബഹളമയമാകും. 75 വർഷത്തെ ദേശീയ കൗൺസിലിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാർട്ടി ഭരണഘടനാ ഭേദഗതിക്ക് ശേഷം മാത്രമേ നടപ്പിലാക്കാൻ കഴിയൂ എന്നതിനാൽ നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിളിക്കാൻ ഒരു കൂട്ടം വിമത നേതാക്കൾ ഒരുങ്ങുന്നു. നിലവിലെ സംസ്ഥാന നേതൃത്വത്തിനെതിരെ പാർട്ടിയിലെ ഒരു പ്രമുഖ വിഭാഗത്തിനുള്ളിൽ കടുത്ത അമർഷം ഉയരുന്ന സാഹചര്യത്തിൽ കാനം രാജേന്ദ്രനെ സംസ്ഥാന സെക്രട്ടറിയാക്കാൻ വിമത വിഭാഗം ഒരു സ്ഥാനാർത്ഥിയെ പോലും നിർത്തിയേക്കും. മത്സരമുണ്ടായാൽ മൂന്ന് തവണ അസിസ്റ്റന്റ് സെക്രട്ടറിയായ കെ പ്രകാശ് ബാബു ആയിരിക്കും വിമത വിഭാഗത്തിന്റെ ആദ്യ ചോയ്സ്. ദേശീയ നേതാവ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി അവതരിപ്പിക്കുന്നതാണ് മറ്റൊരു വിശ്വസനീയമായ സാഹചര്യം. എന്നാൽ, ബിനോയ് മത്സരിക്കാൻ താൽപ്പര്യമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. “എല്ലാ സാധ്യതയിലും, കാനം…

പോപ്പുലര്‍ ഫ്രണ്ടിന്റെ ചാരിറ്റി വിഭാഗത്തിന് പണം നല്‍കിയ മലയാളികള്‍ ഇഡിയുടെ നിരീക്ഷണത്തില്‍

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പ്രവർത്തകർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) അന്വേഷണം തുടരുമ്പോഴും പിഎഫ്ഐയുടെ മുൻ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനു (ആർഐഎഫ്) ഫണ്ട് നൽകിയ മലയാളികൾ ഇഡിയുടെ നിരീക്ഷണത്തില്‍. വടക്ക്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായിരുന്നു ഇവര്‍ ഫണ്ട് നല്‍കിയത്. മലപ്പുറത്ത് നിന്നുള്ള പിഎഫ്ഐയുടെ പ്രമുഖ നേതാവായ അബ്ദുൾ റസാഖ് ബിപിയാണ് ആർഐഎഫിനായി കേരളത്തിലും വിദേശത്തുമുള്ള വിവിധ സ്രോതസ്സുകളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്ന് ഇഡി കണ്ടെത്തി. പിഎഫ്‌ഐയുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ദീർഘകാല അംഗമായ അബ്ദുൾ റസാഖ് ഫണ്ട് സമാഹരണത്തിൽ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും അത് ഒന്നിലധികം തവണ ആർഐഎഫിന് കൈമാറിയിട്ടുണ്ടെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ED യുടെ ഒരു പ്രസ്താവന പ്രകാരം, 2009 മുതൽ PFI യുടെ അക്കൗണ്ടുകളിൽ 60 കോടിയിലധികം രൂപ…