റഷ്യ – ഉക്രൈൻ സംഘര്‍ഷം: ആശങ്കകൾ വർദ്ധിക്കുന്നതിനനുസരിച്ച് ആഗോള അഭിപ്രായം റഷ്യക്കെതിരെ തിരിയുന്നു

ന്യൂയോർക്ക്: റഷ്യയ്‌ക്കെതിരെ അന്താരാഷ്ട്ര അഭിപ്രായത്തിന്റെ വേലിയേറ്റം നിർണായകമായി മാറുന്നു. യു‌എസിനോടും സഖ്യകക്ഷികളോടും ചേർന്ന് നിരവധി ചേരിചേരാ രാജ്യങ്ങൾ മോസ്‌കോയുടെ ഉക്രെയ്‌നിലെ യുദ്ധത്തെ അപലപിക്കുകയും അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉത്തരവിന്റെ തത്വങ്ങൾക്ക് ഭീഷണിയുയർത്തുകയും ചെയ്യുന്നു. ഫെബ്രുവരിയിൽ ഉക്രെയ്ൻ ആക്രമിച്ചതു മുതൽ റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥർ ആവർത്തിച്ച് പറയുന്നു. അടുത്ത കാലം വരെ അത് മിക്കവാറും ആഗ്രഹപരമായ ചിന്തയായിരുന്നു. എന്നാല്‍ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ, അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗവും സംഘർഷത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ ശബ്ദമുയര്‍ത്തി. വ്യാഴാഴ്ചത്തെ യുഎൻ പ്രസംഗങ്ങൾക്ക് മുമ്പുതന്നെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ എതിര്‍പ്പിന്റെവേലിയേറ്റം പ്രകടമായിരുന്നു. കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ നടന്ന ഉന്നതതല ഉച്ചകോടിയിൽ ചൈനീസ്, ഇന്ത്യൻ നേതാക്കൾ യുദ്ധത്തെ വിമർശിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി റഷ്യയുടെ എതിർപ്പുകൾ അവഗണിച്ചു, ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയെ വ്യക്തിപരമായി സംസാരിക്കുന്നതിനുപകരം ദൂരെ നിന്ന് സഭയെ അഭിസംബോധന ചെയ്യാൻ അനുവദിക്കുന്നതിന്…

പി‌എഫ്‌ഐ ആസ്ഥാനങ്ങളിലെ റെയ്ഡ്: പ്രധാനമന്ത്രിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ കേരളത്തിൽ നിന്ന് പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാവ് കണ്ണൂർ സ്വദേശി ഷെഫീഖ് പായത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 12ന് പട്‌നയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായി. ഇതിനായി പോപ്പുലര്‍ ഫ്രണ്ട് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. 120 കോടി രൂപ ഹവാല ഇടപാടിലൂടെ പോപ്പുലര്‍ ഫ്രണ്ട് സമാഹരിച്ചുവെന്നും ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപമുണ്ടാക്കല്‍ എന്നിവയ്ക്കുവേണ്ടിയാണ് പണം സമാഹരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശത്ത് നിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്ക്കുന്ന പണം സംഘടന നേതാക്കള്‍ക്ക് ലഭിച്ചതായും ഇഡി പറയുന്നു. ഷെഫീഖ് പായത്ത് എന്ന വ്യക്തി…

ഡോ. ആരതി പ്രഭാകറിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം

വാഷിംഗ്ടണ്‍: ഇന്ത്യൻ അമേരിക്കൻ ഡോ. ആരതി പ്രഭാകറെ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് & ടെക്നോളജി പോളിസി ഡയറക്ടറായി നോമിനേറ്റ് ചെയ്തതിനു യുഎസ് സെനറ്റിന്റെ അംഗീകാരം. ഇതോടെ ഈ സ്ഥാനത്തേക്കു നിയമിക്കപ്പെടുന്ന ആദ്യ കുടിയേറ്റ വനിത എന്ന പദവിയും ഇവരെ തേടിയെത്തി. കാബിനറ്റിലെ ഒരു അംഗം കൂടിയാണ് ഇവര്‍. സെപ്തംബര്‍ 21-നാണ് സെനറ്റ് വോട്ടെടുപ്പില്‍ 40 നെതിരെ 56 വോട്ടുകളോടെ ഇവരുടെ നിയമനത്തിനു സെനറ്റ് അംഗീകാരം നൽകിയത്. പ്രസിഡന്റ് ബൈഡന്റെ സയൻസ് & ടെക്നോളജി ചീഫ് അഡ്വൈസര്‍, പ്രസിഡന്റ് കൗൺസിൽ ഓഫ് അഡ്വൈസേഴ്സ് ഓൺ സയൻസ് & ടെക്നോളജി ഉപാദ്ധ്യക്ഷ എന്നീ ബഹുമതിയും ഇവർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് ബൈഡൻ ആരതിയെ നാമനിർദേശം ചെയ്തത്. ഇവരുടെ നേതൃത്വത്തില്‍ അമേരിക്ക ലോകത്തെ ഏറ്റവും ശക്തമായ ഇനൊവേഷന്‍ മിഷനായി മാറുമെന്ന് ബൈഡന്‍ അവകാശപ്പെട്ടിരുന്നു. ആരതിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം…

ഓണം ബംബര്‍ ലോട്ടറി: സഹായം ചോദിച്ചെത്തുന്നവരെക്കൊണ്ട് പൊറുതി മുട്ടി; ഒന്നാം സമ്മാനം ലഭിച്ച അനൂപ് താമസിക്കുന്നത് ബന്ധു വീടുകളില്‍

ലോട്ടറി അടിച്ച വിവരം അറിഞ്ഞ് സഹായമഭ്യർത്ഥിച്ച് എത്തുന്നവരുടെ ശല്യം കാരണം കേരള സർക്കാരിന്റെ ഓണം ബമ്പർ ജേതാവ് അനൂപ് വലയുകയാണ്. സഹായത്തിനായി ആളുകൾ നിരന്തരം വീട്ടിലേക്ക് വരികയാണെന്ന് അനൂപ് പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല. സ്വന്തം കുട്ടിയുടെ അടുത്തേക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. വീടു മാറാൻ ആലോചിക്കുന്നതായി അനൂപ് പറയുന്നു. രണ്ട് വർഷത്തിന് ശേഷമല്ലാതെ പണം കൊണ്ട് ഒന്നും ചെയ്യാന്‍ പദ്ധതിയില്ലെന്ന് അനൂപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. അനൂപിന്റെ വാക്കുകളിലൂടെ; ലോട്ടറി അടിച്ചവിവരം അറിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. പക്ഷെ ഇപ്പോൾ ഇപ്പോൾ അതല്ല സ്ഥിതി. ഓരോ ദിവസം കഴിയുംതോറും അവസ്ഥ വഷളാകുകയാണ്. സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വീട്ടിൽ കയറാൻ കഴിയുന്നില്ല. കുട്ടിയുടെ അടുത്ത് പോകാൻ ആകുന്നില്ല. കൊച്ചിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പോലും കഴിയുന്നില്ല. വീട്ടിലേക്ക് പോകാറില്ല.…

ഭർത്താവ് മരിച്ച് 52 വർഷത്തിന് ശേഷം ഭാര്യയ്ക്ക് വിധവാ പെൻഷൻ

കട്ടക്ക്/ബാലസോർ: നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഭർത്താവ് മരിച്ച് 52 വർഷത്തിന് ശേഷം ബാലസോറിൽ നിന്നുള്ള വൃദ്ധ വിധവയ്ക്ക് പെൻഷൻ ലഭിച്ചു. ബാലസോർ ജില്ലയിലെ ആരാദ് ബസാർ നിവാസിയായ ലളിതാ മൊഹന്തിക്ക് 37-ാം വയസ്സിൽ ഭർത്താവ് ഭീംസെൻ മൊഹന്തിയെ നഷ്ടപ്പെട്ടതാണ്. ഭർത്താവ് ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (ഒഎസ്ആർടിസി) ജീവനക്കാരനായിരുന്നുവെങ്കിലും, ലളിതയ്ക്ക് മരണശേഷം പെൻഷൻ ലഭിച്ചില്ല. കുടിശ്ശിക ലഭിക്കാൻ കോടതിയെ സമീപിച്ച അവര്‍ ഒമ്പത് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ഒറീസ ഹൈക്കോടതി ഒഎസ്‌ടിസിക്ക് 16 ലക്ഷം രൂപ താൽക്കാലിക പെൻഷൻ നൽകാൻ ഉത്തരവിടുകയും ചെയ്തു. ഒഎസ്ആർടിസിയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരും അണ്ടർ സെക്രട്ടറിയും ഇവരുടെ വീട്ടിലെത്തി ചെക്ക് നൽകി. കാലതാമസത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഒറീസ ഹൈക്കോടതി പെൻഷൻ ഒരു ആനുകൂല്യമല്ലെന്നും അത് അവകാശമാണെന്നും പറഞ്ഞു.

അങ്കിത ഭണ്ഡാരി വധക്കേസ്: ഋഷികേശിൽ കൊലയാളിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ റിസോർട്ട് തകർത്തു

ഋഷികേശ് (ഉത്തരാഖണ്ഡ്) : ഉത്തരാഖണ്ഡിലെ ഋഷികേശിൽ അങ്കിത ഭണ്ഡാരി വധക്കേസിലെ കൊലപാതകിയെന്ന് പറയപ്പെടുന്നയാളുടെ ഉടമസ്ഥതയിലുള്ള റിസോർട്ട് തകർത്തു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നിർദേശപ്രകാരമാണ് പൊളിക്കൽ നടത്തിയത്. 19 കാരിയായ റിസപ്ഷനിസ്റ്റിനെ ദിവസങ്ങൾക്ക് മുമ്പ് കാണാതാവുകയും അവരുടെ മൃതദേഹം സെപ്റ്റംബർ 23 ന് കണ്ടെത്തുകയും ചെയ്തു. റിസോർട്ട് ഉടമ പുൽകിത് ഉൾപ്പെടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. പൗരി ജില്ലയിലെ യാമകേശ്വർ ബ്ലോക്കിൽ റിസോർട്ട് ഉടമയായ ബിജെപി നേതാവിന്റെ മകനെയും അദ്ദേഹത്തിന്റെ രണ്ട് ജീവനക്കാരെയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാതായ 19 കാരിയെ കൊലപ്പെടുത്തിയതിന് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പെൺകുട്ടി റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. ഹരിദ്വാറിൽ നിന്നുള്ള ബിജെപി നേതാവും ഉത്തരാഖണ്ഡ് മതി കലാ ബോർഡ് മുൻ ചെയർമാനുമായ വിനോദ് ആര്യയുടെ മകനാണ് പുൽകിത് ആര്യ. വിനോദ് ആര്യയ്ക്ക് സംസ്ഥാന മന്ത്രി…

സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചു വിട്ട പി‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ഹർത്താലിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടന്ന വ്യാപക അക്രമങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി, കോടതി നിരോധിച്ച ഹർത്താൽ ആഹ്വാനം ചെയ്തതിന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നേതാക്കൾക്കെതിരെ കേരള ഹൈക്കോടതി വെള്ളിയാഴ്ച സ്വമേധയാ കേസെടുത്തു . . ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിശദമായ ഉത്തരവ് പുറപ്പെടുവിക്കും. കോടതിയുടെ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും, പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഈ അക്രമങ്ങൾ നടത്തുന്നവരെ ഉരുക്കു മുഷ്ടി കൊണ്ട് നേരിടണമെന്നും, ഇത് തടയാൻ എല്ലാ സര്‍ക്കാര്‍ സം‌വിധാനങ്ങളും ഉപയോഗിക്കണമെന്നും കോടതി പറഞ്ഞു. പ്രതിഷേധക്കാരുടെ നടപടി പൂർണ്ണമായും അംഗീകരിക്കാനാവില്ല. പ്രകടനം നടത്താനുള്ള അവകാശത്തിൽ ഞങ്ങൾ ഇടപെട്ടിട്ടില്ല. എന്നാൽ, രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഫ്‌ളാഷ് ഹർത്താൽ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് മാത്രമാണ് ഞങ്ങൾ പറഞ്ഞതെന്നും…

ഫാ. പോൾ പൂവത്തിങ്കലിൻറെ ‘സംഗീത നിശ’ ഡാളസിൽ

ഡാളസ് : ‘പാടും പാതിരി’ എന്നറിയപ്പെടുന്ന ഫാ. പോൾ പൂവത്തിങ്കൽ നയിക്കുന്ന സംഗീത നിശ സെപ്തബർ 25 ഞായറാഴ്ച വൈകുന്നേരം 5 ന് കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയ ഓഡിറ്റോറിയത്തിൽ (200 S Heartz Rd, Coppell, TX 75019) നടക്കും. വിൻസന്റ്‌ വലിയവീട്ടിൽ, യൂജിൻ ജോർജ്, അരുൺ ദാസ് കളത്തിൽ, മത്തായി തോമസ് (അനിയൻ) തുടങ്ങിയ ഇൻസ്ട്രമെന്റ് ആർട്ടിസ്റ്റുകളും പരിപാടിയിൽ പങ്കുചേരും. സംഗീതജ്ഞനും, സംഗീത സംവിധായകനും, തൃശൂരിലെ ചേതന സ്ഥാപനങ്ങളുടെ ഡയറക്ടറുമായ ഫാ. പോൾ പൂവത്തിങ്കൽ ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റ് കൂടിയാണ്. മരുന്നിന്റെ സഹായമില്ലാതെ ശബ്ദസംബന്ധമായ തകരാറുകൾ രോഗികൾക്ക് പരിശീലനത്തിലൂടെ പരിഹരിച്ചു നൽകുന്നതിൽ ഫാ. പോള്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. തൃശ്ശൂരില്‍ പുതുതായി ആരംഭിക്കുന്ന ഗാനാശ്രമം പ്രൊജക്റ്റിനോടനുബന്ധിച്ചാണ് അദ്ദേഹത്തിനെ ഗാനപരിപാടി. സംഗീത നിശയുടെ പ്രവേശനം സൗജന്യമായിക്കുമെന്നും ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:…

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ സെപ്റ്റംബര്‍ 26 മുതൽ

ഡാളസ്: മാർത്തോമാ വോളണ്ടറി ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ (MTVEA) സൗത്ത് വെസ്റ്റ് സെന്റർ എ യുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന സാംഘ വാര കൺവെൻഷൻ ഈ വർഷവും സൂം പ്ലാട്ഫോമിൽ കൂടി നടത്തപ്പടും. മാർത്തോമാ സഭയുടെ ഇന്ത്യയിലെ സുവിശേഷ മിഷൻ ഫീൽഡുകളിലെ സുവിശേഷകർ ദൈവവചന പ്രഘോഷണം നടത്തും. സെപ്തംബര്‍ 26 തിങ്കൾ മുതൽ 30 വെള്ളി വരെ വൈകുന്നേരം 7 മുതൽ 8:30 .വരെ ഡാളസ്സിലെ നാല് ഇടവകകളിലെയും ഒക്ളഹോമ ഇടവകയിലെയും പാരിഷ് മിഷൻ ഭാരവാഹികളും അംഗങ്ങളും യോഗങ്ങൾക്കു നേതൃത്വം കൊടുക്കും. സെപ്തംബർ 26, തിങ്കളാഴ്ച നേതൃത്വം നൽകുന്നത് : ഒക്‌ലഹോമ മാർത്തോമാ ഇടവക – പ്രസംഗം: സുവിശേഷകൻ പുഷ്പരാജ് ഡബ്ലിയു.എസ് (മുട്ടപള്ളി മിഷൻ സെന്റര്‍) സൂം ഐഡി – 859 9809 3625 പാസ്സ്‌കോഡ്: 315148 സെപ്റ്റംബർ 27, ചൊവ്വാഴ്ച നേതൃത്വം നൽകുന്നത്: ഡാളസ്…

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു

മലങ്കര ഓർത്തഡോൿസ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന്‌ അമേരിക്കയിലെ പ്രശസ്ത വൈദിക സെമിനാരി ആയ സെന്റ്. വ്ളാഡിമിർ ഓർത്തഡോൿസ് തിയളോജിക്കൽ സെമിനാരി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു സെപ്തംബര് 23നു വൈകിട്ട് സെമിനാരിയിൽ എത്തിയ പരിശുദ്ധ പിതാവിനെ സെമിനാരി പ്രസിഡന്റ്, അദ്ധ്യാപകർ, വിദ്യാർഥികൾ, വൈദികർ, അത്മായർ തുടങ്ങിയവർ ചേർന്ന സംഘം സ്വീകരിച്ചു. സെമിനാരി ചാപ്പലിൽ പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ബിരുദ ദാന ചടങ്ങിൽ മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ തിരുമേനിക്ക് ഡോക്ടറേറ്റ് ബിരുദം (Doctor of Divinity, honoris causa) നൽകി ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. റഷ്യയിലെ ലെനിൻഗ്രാഡ് (St Petersburg) സെമിനാരിയിൽ നിന്നും ബിരുദാനന്തര ബിരുദവും, റോമിലെ പോന്റിഫിക്കൽ ഓറിയന്റൽ ഇന്സ്ടിട്യൂട്ടിൽ നിന്നും ഓറിയന്റൽ ദൈവശാത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള പരിശുദ്ധ പിതാവ് സഭയിലെ ദൈവശാത്ര പണ്ഡിതരിൽ…