മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോൺഗ്രസ് ന്യൂയോർക്കിൽ സ്വീകരണം നൽകി

ന്യൂയോർക്ക്: കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോൺഗ്രസ് (എം) ന്യൂയോർക്ക് ചാപ്‌റ്റർ വമ്പിച്ച സ്വീകരണം നൽകി. ഫ്‌ളോറൽ പാർക്ക് സന്തൂർ ഇന്ത്യൻ റെസ്റ്റാറന്റിൽ കൂടിയ സ്വീകരണ യോഗത്തിനു പ്രവാസി കേരളാ കോൺഗ്രസ്സ് (എം) ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹികളായ പ്രസിഡൻറ് ജോൺ സി. വർഗ്ഗീസ് (സലിം), സെക്രട്ടറി ജോസ് മലയിൽ, ട്രഷറർ ആന്റോ രാമപുരം, ബേബി ഊരാളിൽ, ജോസഫ് മാത്യു ഇഞ്ചക്കൽ എന്നിവർ നേതൃത്വം നൽകി യോഗത്തിൽ സംസാരിച്ചു. 2001 മുതൽ തുടർച്ചയായി അഞ്ചു തവണ കേരള നിയമ സഭയിലേക്കു കേരളാ കോൺഗ്രസ്സ് (എം) സ്ഥാനാർഥിയായി ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച റോഷി അഗസ്റ്റിൻ നിലവിലുള്ള നിയമ സഭയിൽ ജലസേചന വകുപ്പ് മന്ത്രിയായി സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നു. കേരളാ കോൺഗ്രസ്സ് (എം)-ൻറെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പലരും പാർട്ടി…

മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്; കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി 28 ന് ചിക്കാഗോയിൽ

ചിക്കാഗോ: ചിക്കാഗോ രൂപത മെത്രാനായുള്ള മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിനായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സെപ്റ്റബർ 28 ന് ചിക്കാഗോയിൽ എത്തിച്ചേരുന്നു. ഓഹയർ വിമാനത്താവളത്തിലെത്തിച്ചേരുന്ന മേജർആർച്ച് ബിഷപ്പിനെ ചിക്കാഗോ രൂപത ബിഷപ്പുമാരും, വൈദികരും, കമ്മറ്റി അംഗങ്ങളും ചേർന്ന് സ്വീകരിക്കും. ഭാരതത്തിന് വെളിയിലുള്ള ആദ്യത്തെയും ഏറ്റവും വലുതുമായ സെൻറ് തോമസ് സീറോ മലബാർ കാത്തലിക് രുപതയുടെ രണ്ടാമത്തെ മെത്രനായാണ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹണം. ദവസരത്തിൽ മാർ ജേക്കബ്ബ് അങ്ങാടിയത് രുപതാ നേതൃസ്ഥാനത്തുനിന്ന് വിരമിക്കുകയും ചെയ്യും. 2014-ൽ ആണ് ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ ചിക്കാഗോ കത്തിഡ്രൽ വികാരിയായിരുന്ന മാർ ജോയി ആലാപ്പാട്ടിനെ രൂപതയുടെ സഹായ മെത്രനായി നിയമിച്ചത്. മാർ അങ്ങാടിയത്ത് കാനോൻ നിയമപ്രകാരം തന്റെ രാജി പരിശുദ്ധ സിംഹാസനത്തിനും, സീറോ മലബാർ സിനഡിനും സമർപ്പിക്കുകയുണ്ടായി. പ്രസ്തുത രാജി സ്വീകരിച്ച് പരിശുദ്ധ സിംഹാസാനം 2022 ജൂലൈ മാസം…

സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു

ഇംഗ്ലണ്ട്: സാഹിത്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ സ്വദേശ -വിദേശ സാഹിത്യ പ്രതിഭകളുടെ കൃതികൾ ക്ഷണിക്കുന്നു. 2017 മുതൽ 2021-22 വരെ പ്രസിദ്ധികരിച്ച നോവൽ, കഥ, കവിത, യാത്രാവിവരണ൦, വൈജ്ഞാനിക കൃതികളുടെ രണ്ട് കൃതികൾ ഇന്ത്യയിലുള്ളവർ അയക്കേണ്ട വിലാസം SHRI. SUNNY DANIEL, NIRAANANANILATHU HOUSE, THONNIAMALA PO, PATHANAMTHITTA, KERALA 689668 : വിദേശത്തുള്ളവർ അയക്കേണ്ടത് SHRI. SASI CHERAI, 124 KATHERIN ROAD, E6 1ER, LONDON, ENGLAND. തെരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് ക്യാഷ് അവാർഡ് 50000 രൂപയും, പ്രശസ്തി പത്രം, ഫലകം നൽകുന്നതാണ്. കൃതികൾ ലഭിക്കേണ്ട അവസാന തീയതി 31 ഒക്ടോബർ 2022. എൽ.എം.സി. സാഹിത്യ രംഗത്ത് മിഴിവുറ്റ സംഭാവനകൾ നൽകിയവർക്ക് പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്. കാക്കനാടൻ (നോവൽ – ഒറോത, ബാബു കുഴിമറ്റ൦ (കഥ -ചത്തവൻെറ സുവിശേഷം), സിസിലി ജോർജ്.…

ഒതളൂരിൽ അമ്മയും മകളും തോട്ടിൽ മുങ്ങിമരിച്ചു

മലപ്പുറം: ആലംകോട് പഞ്ചായത്തിലെ ഒതളൂരിൽ അമ്മയും മകളും തോട്ടിൽ മുങ്ങിമരിച്ചു. കാണിപ്പയ്യൂർ അമ്പലത്തുങ്കൽ വീട്ടിൽ ഗോപിനാഥിന്റെ മകൾ ഷൈനി (40), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച ഓണം ആഘോഷിക്കാൻ അമ്മയും മകളും ഒതളൂരിലെ വീട്ടിലെത്തിയതാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ശനിയാഴ്ച രാവിലെ ഷൈനി മകളെയും സഹോദരന്റെ മക്കളെയും നീന്തൽ പഠിപ്പിക്കാന്‍ തോട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് നല്ല നീരൊഴുക്കുണ്ടായിരുന്നു. അമ്മയും മകളും വെള്ളത്തില്‍ മുങ്ങിയപ്പോള്‍ തോടിനു സമീപം താമസിച്ചിരുന്ന മറ്റു കുട്ടികൾ സഹായത്തിനായി ഉച്ചത്തിൽ നിലവിളിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ അമ്മയെയും മകളെയും തോട്ടിൽ നിന്ന് പുറത്തെടുത്ത് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഇരുവരുടേയും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആശ്ചര്യ. അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ…

പള്ളിയോട അപകടത്തില്‍ കാണാതായ ചെന്നിത്തല സ്വദേശിക്കു വേണ്ടി തെരച്ചില്‍ തുടരുന്നു

ആലപ്പുഴ: അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ചെന്നിത്തല സ്വദേശി രാകേഷിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിച്ചു. നേവിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. പള്ളിയോടം മറിഞ്ഞ സ്ഥലത്ത് നിന്ന് വളരെ ദൂരെയാണ് തിരച്ചിൽ നടക്കുന്നത്. ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരെ കാണാതായതില്‍ രണ്ടുപേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. ശക്തമായ അടിയൊഴുക്കുണ്ടായിരുന്നതിനാല്‍ തിരച്ചിൽ ദുഷ്‌കരമായിരുന്നു. അതേസമയം, അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ചെന്നിത്തല തെക്ക് പരിയാരത്ത് സതീശന്റെ മകൻ ആദിത്യൻ (17), മണാശ്ശേരി ചെറുകോൽപ്പുഴയിൽ വിനീഷ് (37) എന്നിവരാണ് മരിച്ചത്. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വിഭാഗത്തിലെ സ്‌കൂബാ ഡൈവേഴ്‌സാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നാവികസേനാംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. മാവേലിക്കരക്കടുത്ത് വലിയപെരുമ്പുഴ കടവിൽ പള്ളിയോടം ഘോഷയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന്…

അമേരിക്കയില്‍ നൂറുകണക്കിന് അഫ്ഗാൻ കുട്ടികൾ കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞു ജീവിക്കുന്നു

വാഷിംഗ്ടണ്‍: നൂറുകണക്കിന് അഫ്ഗാൻ കുട്ടികൾ അവരുടെ കുടുംബങ്ങളില്‍ നിന്ന് വേർപിരിഞ്ഞ് അമേരിക്കയില്‍ ഒറ്റയ്ക്ക് ജീവിക്കുന്നതായി ഫെഡറൽ ഓഫീസ് ഓഫ് റെഫ്യൂജി റീസെറ്റിൽമെന്റിന്റെ (ORR) കണക്കുകള്‍ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ മക്കളുമായി ഒന്നിക്കാമെന്ന പ്രതീക്ഷയില്‍ ഈ കുട്ടികളുടെ മാതാപിതാക്കള്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 230-ലധികം അഫ്ഗാൻ കുട്ടികൾ അമേരിക്കയില്‍ തനിച്ചാണ്. അവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ അഫ്ഗാനിസ്ഥാനിലും. 2021 ഓഗസ്റ്റിൽ താലിബാൻ അപ്രതീക്ഷിതമായി കാബൂൾ പിടിച്ചെടുത്തതിന് ശേഷം പ്രതികാരം ചെയ്യുമെന്ന് ഭയന്ന് അമേരിക്കയുടെ അധിനിവേശ സമയത്ത് വിദേശ സൈനികരെ സഹായിച്ച അഫ്ഗാൻ പൗരന്മാരുടെ കുട്ടികളാണിവര്‍. വിദേശ സൈന്യം പിന്‍‌വാങ്ങുന്ന സമയത്ത്, നിരവധി കുടുംബങ്ങൾ പിരിഞ്ഞുപോകാൻ തീരുമാനിച്ചിരുന്നു. അതിനാൽ കഴിയുന്നത്ര കുടുംബാംഗങ്ങൾക്ക് രാജ്യത്തിന് പുറത്തേക്കും താലിബാന്റെ പരിധിയിൽ നിന്ന് പുറത്തുപോകാനും കഴിഞ്ഞു. ഈ തീരുമാനത്തിന്റെ ഫലമായി, 1,500-ലധികം കുട്ടികളാണ് മാതാപിതാക്കള്‍ അനുഗമിക്കാതെ അമേരിക്കയിലെത്തിയത്. അഫ്ഗാൻ…

അമേരിക്കയിലെ പ്രധാന നഗരങ്ങളിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു: സർവേ

ന്യൂയോര്‍ക്ക്: പ്രധാന അമേരിക്കൻ നഗരങ്ങളിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി ഒരു പുതിയ സര്‍‌വ്വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കൂടാതെ കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ കൂടുതലായി തുടരുന്നു എന്നും പറയുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 ജനുവരി 1 മുതൽ ജൂൺ 30 വരെ മൊത്തത്തിലുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ 4.2% വർദ്ധിച്ചതായി എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ കണക്കിനെ ഉദ്ധരിച്ച് ശനിയാഴ്ച Axios പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രധാന നഗരങ്ങളിൽ കൊലപാതകങ്ങൾ 2.4% കുറയുകയും ബലാത്സംഗങ്ങൾ 5% കുറയുകയും ചെയ്തതായി കണക്കുകൾ കാണിക്കുന്നുവെങ്കിലും, 2019 ലെ മിഡ്‌ഇയർ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, കൊലപാതകങ്ങളിൽ 50% വർധനയും രൂക്ഷമായ ആക്രമണങ്ങളിൽ ഏകദേശം 36% വർധനവുമുണ്ട്. ന്യൂ ഓർലിയൻസ്, ബാൾട്ടിമോർ, ഡാളസ്, ഫീനിക്സ്, ഡെൻവർ എന്നിവിടങ്ങളിൽ ഈ വർഷം നരഹത്യകളിൽ വന്‍ കുതിച്ചുചാട്ടം കണ്ടു. എന്നാല്‍, ആൽബുകെർക്, ഹ്യൂസ്റ്റൺ, ഡിട്രോയിറ്റ്, മിയാമി എന്നിവിടങ്ങളിൽ ഇടിവ്…

ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്റ്റംബർ 17 ന്

ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ ഈ വർഷത്തെ ഓണാഘോഷം “പൊന്നോണം 2022” വർണ്ണപ്പൊലിമയോടെ വിവിധ കലാപരിപാടികൾ ഉൾകൊള്ളിച്ച്‌ സെപ്റ്റംബർ 17 നു കരോൾട്ടൺ ശ്രീ ഗുരുവായൂരപ്പൻ ടെംപിളിന്റെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. ആഘോഷ പരിപാടികൽ രാവിലെ 10 മണിക്ക് ആരംഭിക്കും. ഓണാഘോഷ സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് രാജു കുറ്റിയിൽ അധ്യക്ഷനായിരിക്കും. സെക്രട്ടറിയുടെ ആശംസയോട് കൂടി ഓണാഘോഷ ചടങ്ങുകൾക്ക് തുടക്കമിടും. ആഘോഷ വേദിയിൽ അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനായ വിവിധ സിനിമകളിൽ അഭിനയിച്ച പ്രവാസി മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ തമ്പി ആന്റണി മുഖ്യാതിഥിയും കോപ്പെൽ സിറ്റിയുടെ പ്രൊടെം മേയർ ആദരണീയനായ ബിജു മാത്യു ആഘോഷ വേദിയിലെ സ്പെഷ്യൽ ഗെസ്റ്റും ആയിരിക്കും. ഡാളസിലെ മലയാളികളുടെ വിവിധ സംഘടനകളുടെ ചുക്കാൻ പിടിച്ചു നയിച്ച് കൊണ്ടിരിക്കുന്ന ഷിജു എബ്രഹാം ആശംസ അറിയിക്കും. തുടന്ന് മാവേലി എഴുന്നള്ളത്,ചെണ്ടമേളം, റിഡം സ്കൂൾ ഓഫ് ഡാൻസിന്റെ അതി മേൻമമയേറിയ…

സൗത്ത് ഇന്ത്യൻ യു എസ് ചേംബർ ഓഫ് കോമേഴ്‌സ് ‘ഹാൾ ഓഫ് ഫെയിം ” അവാർഡുകൾ പ്രഖ്യാപിച്ചു; തോമസ് മൊട്ടക്കലും ചെറിയാൻ സഖറിയയും അവാർഡുകൾ ഏറ്റുവാങ്ങും

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സിന്റെ (SIUCC) സെപ്റ്റംബർ 11 )൦ തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഹൂസ്റ്റണിൽ ജിഎസ്എച്ച് ( GSH) ഇവൻറ് സെന്ററിൽ വെച്ച് നടത്തപ്പെടുന്ന പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ “ഹാൾ ഫോ ഫെയിം” അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെയും അമേരിക്കയിലെയും ബിസിനസ് മണ്ഡലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തി ശോഭിച്ച തോമസ് മൊട്ടക്കൽ (ന്യൂജേഴ്‌സി), ചെറിയാൻ സഖറിയ (ഹൂസ്റ്റൺ) എന്നീ വിശിഷ്ട വ്യക്തികളാണ് പ്രശസ്തമായ ഈ അവാർഡുകൾക്ക് അർഹരായത്. ചേംബറിന്റെ ഒരു വിദഗ്ദ്ധ ടീമാണ് നിരവധി വ്യക്തികളിൽ നിന്നും ഇവരെ അവാർഡിന് തിരഞ്ഞെടുത്തത്. ഇവെന്റിലെ മുഖ്യാതിഥികളായ യു എസ് കോൺഗ്രസ് അംഗം ഷീലാ ജാക്സൺ ലീ, കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരിൽ നിന്നും ഇവർ അവാർഡുകൾ ഏറ്റുവാങ്ങും. തോമസ് മൊട്ടക്കൽ (ന്യൂജേഴ്‌സി) അമേരിക്കയിലെ പ്രശസ്തമായ ടോമർ ഗ്രൂപ്പ് ഓഫ്…

ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിനെ എക്യൂമെനിക്കൽ ദർശനവേദി അനുമോദിച്ചു

ന്യൂയോർക്ക്: ക്രിസ്തിയ സഭകളുടെ ലോക കൗൺസിൽ (WCC) എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മാർത്തോമ്മ സഭയുടെ കോട്ടയം – കൊച്ചി, അടൂർ ഭദ്രാസനങ്ങളുടെ അധിപൻ ആയിരിക്കുന്ന ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിനെ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെ ഡയറക്ടർ ബോർഡ് അനുമോദിച്ചു. ലോകമെമ്പാടുമുള്ള 580 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെ പ്രതിനിധികരിക്കുന്ന 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള 352 സഭകളുടെ കൂട്ടായ്‌മയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ഏറ്റവും ഉയർന്ന ഭരണ സമിതിയായ ജനറൽ അസംബ്ലി ജർമ്മനിയിലെ കാൾസ്റൂഹെയിൽ വെച്ച് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ നടന്നു. ഡബ്ലൂസിസി ജനറൽ അസംബ്ലിയിൽ നിന്ന് 150 പേർ ഉൾപ്പെടുന്ന കേന്ദ്ര കമ്മറ്റിയിലേക്ക് ബിഷപ് ഡോ.മാർ പൗലോസ് തെരഞ്ഞെടുക്കുകയുണ്ടായി. കേന്ദ്ര കമ്മറ്റിയിൽ നിന്നാണ് 25 പേർ അംഗങ്ങൾ ആയ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തത്. ക്രിസ്തിയ സഭകളുടെ ലോക കൗൺസിലിന്റെ എക്സിക്യൂട്ടീവ്…