മെഹ്‌റൗളി കൊലപാതകം: കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഡിസിഡബ്ല്യു പോലീസിന് നോട്ടീസ്

ന്യൂഡൽഹി: 26 കാരിയായ ശ്രദ്ധ മദനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുടെ എഫ്‌ഐആറിന്റെ പകർപ്പും വിശദാംശങ്ങളും ആവശ്യപ്പെട്ട് ഡൽഹി പോലീസിന് ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) നോട്ടീസ് അയച്ചു. യുവതിയുടെ ദാരുണമായ കൊലപാതകത്തില്‍ സ്വമേധയാ കേസ് എടുത്തതായി ഡിസിഡബ്ല്യു പറഞ്ഞു. യുവതിയുടെ ലൈവ്-ഇൻ പാർട്ണറായ യുവാവ് തനിച്ചാണോ പ്രവർത്തിച്ചത് അതോ ആരുടെയെങ്കിലും സഹായം സ്വീകരിച്ചിരുന്നോ എന്ന് ഡിസിഡബ്ല്യു നോട്ടീസിൽ പോലീസിനോട് ചോദിച്ചിട്ടുണ്ട്. പീഡനം, ഗാർഹിക പീഡനം, ലൈംഗികാതിക്രമം അല്ലെങ്കിൽ പ്രതിക്കെതിരെയുള്ള മറ്റേതെങ്കിലും കുറ്റകൃത്യം എന്നിവയുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടി എന്തെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ, പരാതിയുടെ പകർപ്പും അതേ ദിവസം ഇതുവരെ സ്വീകരിച്ച നടപടികളും നൽകണമെന്നും നോട്ടീസിൽ പറയുന്നു. നവംബർ 18നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെഹ്‌റൗളി പ്രദേശത്ത് പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ച അഫ്താബ് അമീന്‍…

കാമുകിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി മുറിച്ച് വിവിധ സ്ഥലങ്ങളില്‍ കുഴിച്ചിട്ടു

ന്യൂഡല്‍ഹി: കാമുകിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ കുഴിച്ചിട്ട യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. അഫ്താബ് എന്ന യുവാവാണ് തന്റെ കാമുകിയും ലൈവ്-ഇന്‍ പങ്കാളിയുമായ 28-കാരി ശ്രദ്ധ എന്ന യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയത്. ഇരുവരുടേയും പ്രണയം യുവതിയുടെ കുടുംബം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് അവര്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് താമസം മാറ്റിയതെന്ന് പറയുന്നു. ഇരുവരും മുംബൈയില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യവേ ആണ് പ്രണയത്തിലായത്. ഡൽഹിയിൽ എത്തിയ ഇരുവരും അവിടെ വാടക വീട്ടിൽ താമസം തുടങ്ങി. യുവതി പതിവായി അവളുടെ ഫോട്ടോകൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍, കുറെ ദിവസത്തേക്ക് അപ്ഡേറ്റുകള്‍ കാണാതിരുന്നപ്പോള്‍ യുവതിയുടെ മാതാപിതാക്കള്‍ക്ക് സംശയം തോന്നിയിരുന്നു. ഡല്‍ഹിയില്‍ താമസം തുടങ്ങിയതിനുശേഷം തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ അഫ്താബ് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി മെയ് 18 ന് അഫ്താബും ശ്രദ്ധയും…

വിജയമന്ത്രങ്ങളുടെ ശില്‍പിക്ക് കലാകാരിയുടെ സ്‌നേഹോപഹാരം

ദോഹ: വിജയമന്ത്രങ്ങളുടെ ശില്‍പിക്ക് കലാകാരിയുടെ സ്‌നേഹോപഹാരം. കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ പ്രചോദിപ്പിക്കുന്ന വിജയമന്ത്രങ്ങളുടെ ശില്‍പി ഡോ. അമാനുല്ല വടക്കാങ്ങരക്ക് യു.എ. ഇ. യിലെ മലയാളി കലാകാരിയും അധ്യാപികയുമായ സി.കെ. ഷഹനാസാണ് തന്റെ സവിശേഷമായ പെയിന്റിംഗ് സമ്മാനിച്ചത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വിജയമന്ത്രങ്ങളുടെ ആറാം ഭാഗം പ്രകാശനത്തിനെത്തിയപ്പോഴാണ് വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന കലാകാരി ഗ്രന്ധകാരന് പെയിന്റിംഗ് സമ്മാനിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും കവയിത്രിയുമായ ജാസ്മിന്‍ സമീറും ചടങ്ങില്‍ സംബന്ധിച്ചു. സുവര്‍ണാക്ഷരങ്ങളില്‍ അല്ലാഹുവിന്റെ 99 നാമങ്ങള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പെയിന്റിംഗ് അറിവിന്റെ വെളിച്ചവും കാരുണ്യത്തിന്റേയും വാല്‍സല്യത്തിന്റേയും ആര്‍ദ്ര വികാരങ്ങളുമുള്‍കൊള്ളുന്നതാണ് .

2020 ഡൽഹി കലാപം: കുറ്റാരോപിതരായ നാല് പേരെ കോടതി വെറുതെവിട്ടു

ന്യൂഡൽഹി: 2020-ൽ വടക്കുകിഴക്കൻ ഡൽഹിയെ പിടിച്ചുകുലുക്കിയ വർഗീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെ, കലാപം, നശീകരണം എന്നീ കുറ്റങ്ങളിൽ പ്രതി ചേര്‍ക്കപ്പെട്ട നാല് പേരെ കോടതി വെറുതെവിട്ടു. ഇവര്‍ക്കെതിരെ സംശയാതീതമായി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. 2020 ഫെബ്രുവരി 25 ന് കർദം പുരിയിൽ പാർക്കിംഗ് സ്ഥലത്ത് ട്രാക്ടറുകളും കൈവണ്ടികളും കത്തിക്കുകയും സ്കൂൾ ബസുകൾ കൊള്ളയടിക്കുകയും ചെയ്ത കലാപകാരികളായ ജനക്കൂട്ടത്തിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെട്ട ഷാരൂഖ്, ആഷു, സുബേർ, അശ്വനി എന്നിവർക്കെതിരായ കേസ് പരിഗണിക്കുകയായിരുന്നു കോടതി. “ക്രിമിനൽ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് കുറ്റാരോപിതർക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. അതിനാൽ, കുറ്റാരോപിതരായ നാലുപേരെയും എല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെ വിടുന്നു,” അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ഉത്തരവിൽ പറഞ്ഞു. രണ്ട് സാക്ഷികൾ കുറ്റവാളികളെ തിരിച്ചറിഞ്ഞതായി പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍, വിസ്താര വേളതില്‍…

ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ കോൺഗ്രസ് ആദരാഞ്ജലികൾ അർപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മഹത്തായ സംഭാവനയില്ലാതെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെ സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ കോൺഗ്രസ് തിങ്കളാഴ്ച ആദരാഞ്ജലികൾ അർപ്പിച്ചു പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവർ ഡൽഹിയിലെ നെഹ്‌റുവിന്റെ സ്മാരകമായ ശാന്തിവനില്‍ പുഷ്പാർച്ചന നടത്തി. നിരവധി പാർട്ടി നേതാക്കളാണ് കോൺഗ്രസ് നേതാവിന് സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിച്ചത്. 1889-ൽ ജനിച്ച നെഹ്‌റു ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടര്‍ന്നു. 1947 ഓഗസ്റ്റ് മുതല്‍ 1964 മെയ് വരെ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. 1964 മെയ് 27 ന് അദ്ദേഹം അന്തരിച്ചു. പണ്ഡിറ്റ് നെഹ്‌റു ആധുനിക ഇന്ത്യയുടെ നിർമ്മാതാവാണ്. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനയില്ലാതെ ഇരുപത്തിയൊന്നാം ഇന്ത്യയെ സങ്കൽപ്പിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്തു.…

വെള്ളത്തിൽ വീണ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കവെ പിതാവ് മുങ്ങിമരിച്ചു

കോട്ടയം: മേലരുവിയിലെ ചെക്ക് ഡാമിൽ വീണ മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മുങ്ങിമരിച്ചു. അടൂർ സ്വദേശി പ്രകാശ് (52) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ആനക്കല്ലിൽ വാടകയ്ക്ക് താമസിക്കുന്ന പ്രകാശൻ ഭാര്യക്കും കുട്ടികൾക്കുമൊപ്പം അണക്കെട്ടിന് സമീപം കുട്ടികളുടെ സ്‌കൂളിന്റെ പ്രോജക്ട് വർക്കിന്റെ ഫോട്ടോ എടുക്കാൻ എത്തിയതായിരുന്നു. അണക്കെട്ടിന് സമീപത്തുകൂടെ നടക്കുന്നതിനിടെ മകൾ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. മകളെ രക്ഷിക്കാൻ മകൻ വെള്ളത്തിലേക്ക് ചാടി. എന്നാല്‍, ഇരുവരും വെള്ളത്തില്‍ മുങ്ങിത്താഴുന്നത്‌ കണ്ട പ്രകാശ്‌ വെള്ളത്തിലേക്ക്‌ ചാടുകയായിരുന്നു. കരയിൽ നിന്നിരുന്ന പ്രകാശിന്റെ ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തി മൂവരെയും കരയിലെത്തിച്ചു. പക്ഷെ, പ്രകാശ് അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രകാശിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം ഇന്ന്‌ കുടുംബത്തിന്‌ വിട്ടു നല്‍കും.

ആത്മീയതയില്‍ ആനന്ദം കണ്ടെത്തുന്ന പിതാക്കന്മാര്‍

ആത്മീയ ജീവിതത്തിന്‍റെ അതിവിശുദ്ധി കാത്തുസൂക്ഷിക്കുന്ന രണ്ട് ആത്മീയാചാര്യന്മാര്‍ ഈ അടുത്ത കാലത്ത് തങ്ങളുടെ ഭൗതീകാധികാരങ്ങള്‍ എല്ലാം വിട്ടൊഴിഞ്ഞ് സന്യാസ ജീവിതത്തിന്‍റെ ലാളിത്യത്തിലേക്കും എളിമയിലേക്കും വിനയത്തിലേക്കും താപസ ജീവിതത്തിലേക്കുമായി പോകുകയാണ്. അല്ല പൊയ്ക്കഴിഞ്ഞിരിക്കുന്നു. സീറോ മലബാര്‍ സഭയുടെ പാലാ രൂപതയുടെ സഹായ മെത്രാപ്പോലീത്താ മാര്‍ ജേക്കബ്ബ് മുരിക്കനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം രൂപതാ മെത്രാപ്പോലീത്തയായ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയുമാണ് ഭൗതീകാധികാരവും ഭദ്രാസന ചുമതലകളും സ്ഥാനത്യാഗം ചെയ്തുകൊണ്ട് സന്യാസ ജീവിതത്തിന്‍റെ ഏകാന്തതയിലേക്ക് പോകുന്നത്. അധികാരമെന്നത് ആത്മീയര്‍ക്കുപോലും ആവേശമാണ്. ആഡംബരം അവര്‍ക്കും ഒരു അലങ്കാരം കൂടിയാണ്. ആത്മീയതയുടെ ലാളിത്യം വാക്കുകളില്‍ കൂടി അനസ്യൂതമൊഴുകുമ്പോഴും അന്തരംഗങ്ങളില്‍ അധികാരവും ആഡംബരവും അവര്‍ ആസ്വദിക്കുന്നുണ്ട്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും പ്രബോധിപ്പിക്കുന്നതും ലാളിത്യവും എളിമയും അനാര്‍ഭാട ജീവിതവുമൊക്കെയാണെങ്കിലും വിശ്വാസികളെ നയിക്കുന്നവര്‍ അത് പിന്‍തുടരാറില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി തങ്ങളുടെ ജീവിതം കൊണ്ട്…

ഇന്നത്തെ രാശിഫലം (നവംബര്‍ 14, തിങ്കള്‍)

ചിങ്ങം: നിങ്ങളുടെ പ്രാധാന്യം കുറക്കുന്ന തരത്തിലുള്ള ഒരു തീരുമാനവും ഇന്ന്‌ എടുക്കരുത്‌. എന്തു വെല്ലുവിളിയും തരണം ചെയ്യാനുള്ള ശക്തി നിങ്ങള്‍ക്കുണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ ആ കഴിവിനെ പരമാവധി ഇന്ന്‌ ഉപയോഗപ്പെടുത്തുക. കാരണം ബിസിനസ്‌ രംഗത്ത്‌ നിങ്ങളെ കാത്തിരിക്കുന്നത്‌ വലിയ ഇടപാടുകളാണ്‌. കന്നി: നിങ്ങളുടെ ക്രിയാത്മകത വാനോളം പുകഴ്ത്തപ്പെടുന്ന ദിവസമാണ്‌ ഇന്ന്‌. നിയപരമായി നിങ്ങള്‍ക്ക്‌ ലഭിക്കേണ്ട സ്വത്തുക്കള്‍ക്കുവേണ്ടി കാലങ്ങളായി നിങ്ങള്‍ നടത്തി വന്നിരുന്ന പ്രയത്നം ഇന്ന്‌ അവസാനിക്കും. നിറഞ്ഞ മാനസിക സന്തോഷത്തില്‍ വീട്ടിലേക്ക്‌ കരകാശല വസ്തുക്കളും ഗൃഹോപകരണങ്ങളും വാങ്ങും. തുലാം: ഇന്ന്‌ നിങ്ങള്‍ക്ക്‌ പ്രഭാപൂര്‍ണമായ ഒരു ദിവസമാണ്‌. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവിടാന്‍ നിങ്ങള്‍ക്ക്‌ അവസരം ലഭിക്കും. വൈകുന്നേരത്തോട്‌ കൂടി പ്രിയപ്പെട്ടവരോടൊപ്പം ഷോപ്പിങ്‌ നടത്താന്‍ നിങ്ങള്‍ തയ്യാറാകും. കണക്കിലധികം പണം ഇന്ന്‌ ചെലവായേക്കാം. വൃശ്ചികം: ഇന്ന്‌ നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടിത്തന്നെ പ്രവര്‍ത്തിക്കും. ബിസിനസുകാര്‍ക്ക്‌ വളരെ നല്ല ദിവസമാണ്‌…

വിവാഹ വേദിയിലെ കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പരിക്ക്; പതിനഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹ സത്കാരത്തിനിടെ നടത്തിയ കൂട്ടത്തല്ലില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഭിജിത്ത്, സന്ദീപ്, രാഹുൽ, വിവേക്, കുട്ടൂസന്‍ എന്നിവരുൾപ്പെടെ 15 പേർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. കുറ്റവാളികള്‍ക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സത്കാരത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വധുവിന്റെ സഹോദരനും അയൽവാസിയായ അഭിജിത്തും തമ്മിൽ പഴയ വഴക്കാണ് സംഘർഷത്തിൽ കലാശിച്ചത്. കൂട്ടത്തല്ലില്‍ വധുവിന്റെ പിതാവ് വിഴിഞ്ഞം സ്വദേശി അനിൽകുമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. മാസങ്ങള്‍ക്ക്‌ മുമ്പ്‌ വധുവിന്റെ സഹോദരനും അയല്‍വാസിയായ അഭിജിത്തും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും നടന്നിരുന്നു. വിഴിഞ്ഞം പൊലീസ്‌ സ്റ്റേഷനില്‍ വച്ച്‌ സംഭവം ഒത്തുതിര്‍പ്പാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വധുവിന്റെ വീട്ടുകാര്‍ അഭിജിത്തിനെ വിവാഹത്തിന്‌ ക്ഷണിച്ചിരുന്നില്ല. എന്നാല്‍, ഇയാള്‍ വിവാഹ സത്കാരം നടക്കുന്ന ഹാളിലേക്കെത്തി…

ഐഡഹോ യൂണിവേഴ്സിറ്റിക്കു സമീപം 4 വിദ്യാർഥികൾ മരിച്ച നിലയിൽ

ഐഡഹോ∙ ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാലു വിദ്യാർഥികളെ സമീപത്തുള്ള അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി മോസ്ക്കൊസിറ്റി പൊലീസ് വ്യക്തമാക്കി. നവംബർ 13 ഞായറാഴ്ചയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. ഒരു മുറിയിൽ നിന്നാണ് നാലു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് മോസ്ക്കൊ പൊലീസ് ഡിപ്പാർട്ട്മെന്റ് ക്യാപ്റ്റൻ ടൈസൽ ബെരറ്റ് പറഞ്ഞു വിദ്യാർഥികളുടെ പേരുവിവരവും മരണകാരണവും ഇന്ന് വെളിപ്പെടുത്തുമെന്നും ടൈസൽ ബെരറ്റ് അറിയിച്ചു. കൊലപാതകമാണെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികളോട് ആ പ്രദേശത്തു നിന്നും മാറി ഷെൽട്ടറിൽ അഭയം തേടണമെന്ന് യൂണിവേഴ്സിറ്റി അധികൃതർ പുറത്തിറക്കിയ കുറുപ്പിൽ ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ 2088822677 നമ്പറിൽ വിളിച്ച് അറിയിക്കണം.