വിജയമന്ത്രങ്ങളുടെ ശില്‍പിക്ക് കലാകാരിയുടെ സ്‌നേഹോപഹാരം

ദോഹ: വിജയമന്ത്രങ്ങളുടെ ശില്‍പിക്ക് കലാകാരിയുടെ സ്‌നേഹോപഹാരം. കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ പ്രചോദിപ്പിക്കുന്ന വിജയമന്ത്രങ്ങളുടെ ശില്‍പി ഡോ. അമാനുല്ല വടക്കാങ്ങരക്ക് യു.എ. ഇ. യിലെ മലയാളി കലാകാരിയും അധ്യാപികയുമായ സി.കെ. ഷഹനാസാണ് തന്റെ സവിശേഷമായ പെയിന്റിംഗ് സമ്മാനിച്ചത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വിജയമന്ത്രങ്ങളുടെ ആറാം ഭാഗം പ്രകാശനത്തിനെത്തിയപ്പോഴാണ് വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന കലാകാരി ഗ്രന്ധകാരന് പെയിന്റിംഗ് സമ്മാനിച്ചത്.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും കവയിത്രിയുമായ ജാസ്മിന്‍ സമീറും ചടങ്ങില്‍ സംബന്ധിച്ചു.

സുവര്‍ണാക്ഷരങ്ങളില്‍ അല്ലാഹുവിന്റെ 99 നാമങ്ങള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പെയിന്റിംഗ് അറിവിന്റെ വെളിച്ചവും കാരുണ്യത്തിന്റേയും വാല്‍സല്യത്തിന്റേയും ആര്‍ദ്ര വികാരങ്ങളുമുള്‍കൊള്ളുന്നതാണ് .

Print Friendly, PDF & Email

Leave a Comment

More News